അഭിമാനം!! ഇന്ത്യ U19 വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി

അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ കിരീടം ഉയർത്തിയത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ അണ്ടർ 19 വനിത ടി ട്വന്റി ലോകകപ്പ് നേടുന്നത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വെറും 82 റൺസിന് ഓൾഔട്ടായി. 23 റൺസ് എടുത്ത വാൻ ബൂസ്റ്റ് ആണ് അവരുടെ ടോപ് സ്കോറർ ആയത്‌.

ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റും വൈഷ്ണവി, ആയുഷി, പരുണിക, എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങി ഇന്ത്യ അനായാസം വിജയത്തിലേക്ക് എത്തി. ഓപ്പണർ തൃഷ ഇന്ന് ഇന്ത്യയുടെ ടോപ് സ്കോററായി.

തുടക്കത്തിൽ കമാലിനിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യ പതറിയില്ല. തൃഷ 33 പന്തിൽ നിന്ന് 44 റൺസ് എടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സനിക 22 പന്തിൽ 26 റൺസും എടുത്തു. ഇന്ത്യയെ ഇരുവരും ചേർന്ന് 12ആം ഓവറിലേക്ക് വിജയത്തിൽ എത്തിച്ചു.

ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ U19 ടി20 ലോകകപ്പ് ഫൈനലിൽ

U19 ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലിൽ 9 വിക്കറ്റുകൾക്ക് ആണ് ഇന്ത്യൻ യുവതികൾ വിജയിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 113/8 എന്ന സ്കോർ മാത്രമെ നേടിയിരുന്നുള്ളൂ.

ഇംഗ്ലണ്ടിനായി 45 റൺസെടുത്ത ഡവിന പെരിൻ ടോപ് സ്കോറർ ആയി. ഇന്ത്യക്ക് ആയി വൈഷ്ണവി ശർമ്മ, പരുണിക എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. ആയുശി 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ കമാലിനിയും തൃഷയും നല്ല തുടക്കം നൽകി. അവർ 9 ഓവറിൽ 60 റൺസ് ഓപ്പണിംഗ് വിക്കറ്റിൽ ചേർത്തു. തൃഷ 29 പന്തിൽ നിന്ന് 35 റൺസ് എടുത്ത് പുറത്തായി.

കമാലിനി 50 പന്തിൽ 56 റൺസ് എടുത്തും ഒപ്പം സനിക 11 റൺസ് എടുത്തും ഇന്ത്യയെ 15ആം ഓവറിലേക്ക് വിജയത്തിലേക്ക് നയിച്ചു. ഫൈനലിൽ ഇനി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആകും നേരിടുക.

ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക വനിതാ U19 T20 ലോകകപ്പ് ഫൈനലിൽ

ക്വലാലംപൂരിൽ നടന്ന ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയത ദക്ഷിണാഫ്രിക്ക 2025 ലെ ഐസിസി വനിതാ U19 T20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ആഷ്‌ലി വാൻ വൈക്കിന്റെ ബൗളിംഗ് മികവിൽ ഓസ്‌ട്രേലിയ 105/8 എന്ന സ്കോറിന് ഒതുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയി. എല്ല ബ്രിസ്കോ ആണ് (27*) ഓസ്ട്രേലിയക്ക് ആയി ബാറ്റു കൊണ്ട് ആകെ തിളങ്ങിയത്.

106 റൺസ് പിന്തുടർന്ന ജെമ്മ ബോത്ത (34), കെയ്‌ല റെയ്‌നെകെ (26) എന്നിവർ ദക്ഷിണാഫ്രിക്കയുടെ ചേസ് എളുപ്പമാക്കി, 11 പന്തുകൾ ബാക്കി നിൽക്കെ അവർ ലക്ഷ്യത്തിലെത്തി. ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക തോൽവിയറിയാതെ തുടരുന്നു ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെയോ ഇംഗ്ലണ്ടിനെയോ ആകും അവർ നേരിടുക.

തൃഷ ഗൊങ്കാഡിയുടെ തകർപ്പൻ സെഞ്ച്വറി! U19 ടി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ ഇന്ത്യക്ക് വൻ വിജയം

തൃഷ ഗൊങ്കാഡിയുടെ ഓൾറൗണ്ട് മികവിന്റെ പിൻബലത്തിൽ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിലെ സൂപ്പർ സിക്സ് മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ഇന്ത്യ 150 റൺസിന്റെ തകർപ്പൻ വിജയം നേടി. ടൂർണമെന്റിൽ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരിയായി 19 കാരിയായ ഓപ്പണർ തൃഷ ചരിത്രം കുറിച്ചു. 59 പന്തിൽ നിന്ന് 110 റൺസ് നേടി അവ) പുറത്താകാതെ നിന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 230 റൺസ് നേടിയ അവൾ ടൂർണമെന്റിലെ ടോപ്പ് സ്കോററായും മാറി.

കമാലിനി ജി-തൃഷ കൂട്ടുകെട്ട് അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടിനുള്ള പുതിയ റെക്കോർഡുമായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 207/1 എന്ന മികച്ച സ്കോർ നേടി. തൃഷയുടെ ബാറ്റിംഗ് മികവിന് പുറമേ രണ്ട് ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളും അവൾ വീഴ്ത്തി. സ്കോട്ട്ലൻഡിനെ വെറും 14 ഓവറിൽ 58 റൺസിന് പുറത്താക്കാൻ ഇന്ത്യക്ക് ആയിം നാല് വിക്കറ്റുകൾ വീഴ്ത്തി ആയുഷി ശുക്ല പന്തു കൊണ്ട് തിളങ്ങി.

ബംഗ്ലാദേശിനെയും അനായാസം തോൽപ്പിച്ചു, ഇന്ത്യ വനിതാ U19 ലോകകപ്പ് സെമിയിലേക്ക്

സൂപ്പർ സിക്സ് ഗ്രൂപ്പ് 1 ഘട്ടത്തിലെ ആറാം മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശ് വനിതാ U19 ടീമിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ ഇന്ത്യൻ വനിതാ U19 ടീം സെമി ഫൈനൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് മാത്രമേ ഇന്ന് നേടാനായുള്ളൂ.

ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചത് വൈഷ്ണവി ശർമ്മയാണ്, 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി അവൾ 3 വിക്കറ്റ് വീഴ്ത്തി. ഷബ്നം ഷക്കീൽ, ജോഷിത വി.ജെ, ഗൊങ്കഡി തൃഷ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി, ഇന്ത്യൻ ഫീൽഡർമാർ രണ്ട് നിർണായക റണ്ണൗട്ടുകളും സൃഷ്ടിച്ചു.

ചെറിയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യൻ വനിതാ U19 ടീം 10.1 ഓവറിൽ 65/2 എന്ന നിലയിൽ അനായാസം വിജയം കണ്ടു. ടൂർണമെന്റിൽ ഇന്ത്യ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. ഇനി ഒരു മത്സരം കൂടെ സൂപ്പർ സിക്സിൽ ഉണ്ട്.

U19 വനിതാ ലോകകപ്പ്; ഇന്ത്യ ശ്രീലങ്കയെയും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻസായി

ഗ്രൂപ്പ് എയിൽ നടന്ന അവസാന മത്സരത്തിൽ ശ്രീലങ്ക വനിതാ അണ്ടർ 19 ടീമിനെതിരെ 60 റൺസിന്റെ എകപക്ഷീയ വിജയം നേടി ഇന്ത്യൻ വനിതാ അണ്ടർ 19 ടീം, അണ്ടർ 19 ലോകകപ്പിൽ തങ്ങളുടെ മികച്ച കുതിപ്പ് തുടർന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 118/9 റൺസ് നേടി. 44 പന്തിൽ നിന്ന് അഞ്ച് ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 49 റൺസ് നേടിയ ഗൊങ്കാഡി തൃഷയാണ് ഇന്ത്യയെ മാന്യമാാ സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ അച്ചടക്കമുള്ള ബൗളിംഗിൽ ശ്രീലങ്കയുടെ ബാറ്റിംഗ് തകർന്നു. 20 ഓവറിൽ അവർക്ക് 58/9 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. . പരുണിക സിസോഡിയ, ഷബ്നം ഷക്കിൽ, ജോഷിത വിജെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം ഇന്ത്യക്കായി വീഴ്ത്തി.

ഈ വിജയം ടൂർണമെന്റിലെ ഇന്ത്യയുടെ മൂന്നാമത്തെ വിജയമാണ്. ഇനി സൂപ്പർ സിക്സിൽ ഇന്ത്യ ബംഗ്ലാദേശിനെയും സ്കോട്ട്‌ലൻഡിനെയും നേരിടും.

U19 ലോകകപ്പ്; ഇന്ത്യക്ക് രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം

ഗ്രൂപ്പ് എയിൽ രണ്ടാം മത്സരത്തിൽ മലേഷ്യൻ വനിതാ U19 ടീമിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ U19 ടീം ലോകകപ്പിലെ അവരുടെ മികച്ച പ്രകടനം തുടർന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ 9 വിക്കറ്റിന് വെസ്റ്റിൻഡീസിനെയും തോൽപ്പിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മലേഷ്യ 14.3 ഓവറിൽ വെറും 31 റൺസിന് ഓൾഔട്ടായി. 4-1-5-5 എന്ന മികച്ച ബൗളിംഗ് കാഴ്ച വൈഷ്ണവി ശർമ്മയാണ് ഇന്ത്യയുടെ സ്റ്റാർ ആയത്. വൈഷ്ണവിയുടെ സ്പെല്ലിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു‌. ആയുഷി ശുക്ല 3 വിക്കറ്റുകളും വീഴ്ത്തി.

ഒരു ചെറിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 2.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസ് നേടി. 12 പന്തിൽ നിന്ന് 27 റൺസ് നേടിയ ഗൊങ്കാഡി തൃഷയും 4 റൺസ് ചേർത്ത ജി കമാലിനിയും കളി പെട്ടെന്ന് തന്നെ ഫിനിഷ് ചെയ്തു.

U19 വനിതാ ടി20 ലോകകപ്പ്; ആദ്യ മത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിന് തകർത്തു

U19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം. ഇന്ന് ക്വലാലംപൂരിലെ ബയൂമാസ് ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ആണ് ഇന്ത്യ തുടങ്ങിയത്. ആദ്യം ഫീൽഡ് ചെയ്ത ഇന്ത്യ 13.2 ഓവറിൽ വെസ്റ്റ് ഇൻഡീസിനെ വെറും 44 റൺസിന് ഓൾ ഔട്ടാക്കി.

പേസർ വി.ജെ. ജോഷിതയാണ് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ സമര രാംനാഥിനെയും നവോജാനി കംബർബാച്ചിനെയും തുടക്കത്തിൽ തന്നെ പുറത്താക്കി ടീമിനെ നയിച്ചത്. കരീബിയൻ ടീമിന്റെ അഞ്ച് ബാറ്റ്ർമാർ പൂജ്യത്തിന് പുറത്തായി.

ജോഷിതയുടെ മികച്ച സ്പെൽ (2-0-5-2) അവൾക്ക് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിക്കൊടുത്തു. സ്പിന്നർമാരായ ആയുഷി ശുക്ല (2 വിക്കറ്റ്), പരുണിക സിസോഡിയ (3 വിക്കറ്റ്) എന്നിവർ അവൾക്ക് മികച്ച പിന്തുണ നൽകി.

ചെയ്സിന് ഇറങ്ങിയ ഇന്ത്യ, വെറും 4.2 ഓവറിൽ വിജയലക്ഷ്യം അനായാസം മറികടന്നു. ആക്രമണാത്മക ബാറ്റിംഗിലൂടെ ജി കമാലിനി (16), സാനിക ചാൽക്കെ (18) എന്നിവർ വിജയം ഉറപ്പാക്കി.

ഇനി ജനുവരി 21 ന് മലേഷ്യയെ നേരിടും.

അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയെ നിക്കി പ്രസാദ് നയിക്കും

2025 ജനുവരി 18 മുതൽ ഫെബ്രുവരി 2 വരെ മലേഷ്യയിൽ നടക്കാനിരിക്കുന്ന ICC U19 വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. അടുത്തിടെ നടന്ന ACC U19 വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച നിക്കി പ്രസാദ്.l ടീമിനെ നയിക്കും.

നന്ദന എസ്. സനിക ചാൽക്കെയ്ക്ക് പകരം ഫാസ്റ്റ് ബൗളർ വൈഷ്ണവി എസ്, വൈസ് ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ കപ്പ് ജേതാക്കളായ ടീമിൽ നിന്ന് സ്ക്വാഡിന് വലിയ മാറ്റമില്ല.

ഇന്ത്യയുടെ ഗ്രൂപ്പും ഫിക്‌ചറുകളും:
മലേഷ്യ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവർക്കൊപ്പമാണ് ഇന്ത്യ ഗ്രൂപ്പ് എയിൽ ഇടംപിടിച്ചത്.

ജനുവരി 19: ഇന്ത്യ vs. വെസ്റ്റ് ഇൻഡീസ്

ജനുവരി 22: ഇന്ത്യ vs. ശ്രീലങ്ക

ജനുവരി 25: ഇന്ത്യ vs. മലേഷ്യ

ഇന്ത്യ U19 സ്ക്വാഡ്:

ക്യാപ്റ്റൻ: നിക്കി പ്രസാദ്

വൈസ് ക്യാപ്റ്റൻ: സനിക ചാൽക്കെ

ജി തൃഷ, കമാലിനി ജി (wk), ഭാവിക അഹിരെ (wk), ഈശ്വരി അവസരരെ, മിഥില വിനോദ്, ജോഷിത VJ, സോനം യാദവ്, പരുണിക സിസോദിയ, കേസരി ദൃതി, ആയുഷി ശുക്ല, ആനന്ദിത കിഷോർ, MD ശബ്നം, വൈഷ്ണവി എസ്

സ്റ്റാൻഡ്ബൈ കളിക്കാർ:
നന്ദന എസ്, ഇറ ജെ, അനാദി ടി

U19 വനിത ലോകകപ്പ് ഷെഡ്യൂള്‍ പുറത്ത് വിട്ട് ഐസിസി, ഇന്ത്യയ്ക്ക് എതിരാളികള്‍ സ്കോട്‍ലാന്‍ഡും യുഎഇയും ദക്ഷിണാഫ്രിക്കയും

അണ്ടര്‍ 19 വനിത ലോകകപ്പ് ഷെഡ്യൂള്‍ പുറത്ത് വിട്ട് ഐസിസി. അടുത്ത വര്‍ഷം ജനുവരി 14ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുക. 29ന് ആണ് ഫൈനൽ. 16 ടീമുകളാണ് ടൂര്‍ണ്ണമെന്റിൽ കളിക്കുന്നത്. 11 ഐസിസി മുഴുവന്‍ സമയ അംഗങ്ങളും അഞ്ച് അസോസ്സിയേറ്റ് രാജ്യങ്ങളുമാണ് ടൂര്‍ണ്ണമെന്റിൽ പങ്കെടുക്കുക.

നാല് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ കളിക്കുക.

ഗ്രൂപ്പ് എ: ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, റുവാണ്ട, സിംബാബ്‍വേ

ഗ്രൂപ്പ് സി: ഇന്തോനേഷ്യ, അയര്‍ലണ്ട്, ന്യൂസിലാണ്ട്, വെസ്റ്റിന്‍ഡീസ്

ഗ്രൂപ്പ് ഡി: ഇന്ത്യ, ദക്ഷിണാഫ്രിക്ക, സ്കോട്‍ലാന്‍ഡ്, യുഎഇ

Exit mobile version