Picsart 25 01 28 16 00 06 717

തൃഷ ഗൊങ്കാഡിയുടെ തകർപ്പൻ സെഞ്ച്വറി! U19 ടി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ ഇന്ത്യക്ക് വൻ വിജയം

തൃഷ ഗൊങ്കാഡിയുടെ ഓൾറൗണ്ട് മികവിന്റെ പിൻബലത്തിൽ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിലെ സൂപ്പർ സിക്സ് മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ഇന്ത്യ 150 റൺസിന്റെ തകർപ്പൻ വിജയം നേടി. ടൂർണമെന്റിൽ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരിയായി 19 കാരിയായ ഓപ്പണർ തൃഷ ചരിത്രം കുറിച്ചു. 59 പന്തിൽ നിന്ന് 110 റൺസ് നേടി അവ) പുറത്താകാതെ നിന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 230 റൺസ് നേടിയ അവൾ ടൂർണമെന്റിലെ ടോപ്പ് സ്കോററായും മാറി.

കമാലിനി ജി-തൃഷ കൂട്ടുകെട്ട് അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടിനുള്ള പുതിയ റെക്കോർഡുമായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 207/1 എന്ന മികച്ച സ്കോർ നേടി. തൃഷയുടെ ബാറ്റിംഗ് മികവിന് പുറമേ രണ്ട് ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളും അവൾ വീഴ്ത്തി. സ്കോട്ട്ലൻഡിനെ വെറും 14 ഓവറിൽ 58 റൺസിന് പുറത്താക്കാൻ ഇന്ത്യക്ക് ആയിം നാല് വിക്കറ്റുകൾ വീഴ്ത്തി ആയുഷി ശുക്ല പന്തു കൊണ്ട് തിളങ്ങി.

Exit mobile version