തിലക് വർമ്മയെ ഈ ലോകകപ്പിൽ കളിപ്പിക്കരുത് എന്ന് ശ്രീകാന്ത്

ലോകകപ്പിൽ ടീമിൽ ഉൾപ്പെട്ടാലും സ്റ്റാർട്ടിംഗ് ലൈനപ്പിൽ തിലക് വർമ്മയെ ഉൾപ്പെടുത്താൻ ഇന്ത്യ നോക്കരുതെന്ന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. മുംബൈ ഇന്ത്യൻസ് താരം ഇതുവരെ ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതിനാൽ താരത്തെ അടുത്ത ലോകകപ്പിനായി ഒരുക്കുന്നതിൽ ആണ് ഇന്ത്യ ശ്രദ്ധ കൊടുക്കേണ്ടത് എന്നും ശ്രീകാന്ത് പറഞ്ഞു. തിലക് വർമ്മ ഇതുവരെ ഏകദിനം കളിച്ചില്ല എങ്കിലും ഏഷ്യാ കപ്പിനായുള്ള ടീമിൽ ഇടം നേടിയിരുന്നു.

“തിലക് വർമ്മക്ക് ഒരു വലിയ ടൂർണമെന്റിലൂടെ ഒരു അരങ്ങേറ്റം നൽകരുത്. ആദ്യം, അവൻ കുറച്ച് ഏകദിന പരമ്പരകൾ കളിക്കട്ടെ. ഗാംഗുലിക്കും ഇതേ കാഴ്ചപ്പാടുണ്ടായിരുന്നു.” ശ്രീകാന്ത് പറഞ്ഞു

“തിലക് വർമ്മയ്ക്ക് അതിശയകരമായ ടാലന്റ് ഉണ്ട്. തിലക് വർമ്മ ഒരു മിടുക്കനായ കളിക്കാരനാണ്. എന്നാൽ ലോകകപ്പിനുള്ള പ്ലേയിംഗ് ലൈനപ്പിൽ അവനെ അനുവദിക്കരുത്. അവൻ കുറച്ച് ഏകദിന പരമ്പരകളിലും തുടർന്ന് വരാനിരിക്കുന്ന ടി20 ലോകകപ്പിലും കളിക്കട്ടെ, അടുത്ത ഏകദിന ലോകകപ്പ് വരെ അവനെ വളർത്തിയെടുക്കട്ടെ” ശ്രീകാന്ത് പറഞ്ഞു

രോഹിത് ശർമ്മ തന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ട് എന്ന് തിലക് വർമ്മ

ഏഷ്യാ കപ്പിലൂടെ ഏകദിനത്തിൽ അരങ്ങേറ്റം ഉണ്ടാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് യുവ ബാറ്റർ തിലക് വർമ്മ. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ എത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു യുവതാരം. “ഏഷ്യകപ്പിലൂടെ നേരിട്ട് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇന്ത്യയ്‌ക്കായി കളിക്കണമെന്ന് ഞാൻ എപ്പോഴും സ്വപ്നം കാണുന്നു, എന്നാൽ ഒരു വർഷം രണ്ട് ഫോർമാറ്റുകളിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്, അതിനാൽ ഞാൻ അതിനായി തയ്യാറെടുക്കുകയാണ്,” നിലവിൽ അയർലൻഡിലുള്ള വർമ്മ ബിസിസിഐ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.

തന്നെ രോഹിത് ശർമ്മ വലിയ രീതിയിൽ പിന്തുണക്കുന്നുണ്ട് എന്നും വർമ്മ പറഞ്ഞു. “ഐപിഎല്ലിൽ പോലും രോഹിത് ഭായ് എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്. ഞാൻ മുംബൈ ഇന്ത്യൻസിൽ ചേരുമ്പോൾ ഞാൻ വളരെ സമ്മദ്ദത്തിൽ ആയിരുന്നു, പക്ഷേ എന്റെ അടുത്ത് വന്ന് എന്നോട് സംസാരിച്ചത് അദ്ദേഹമായിരുന്നു. കളി ആസ്വദിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു, ‘എപ്പോൾ വേണമെങ്കിലും എന്നെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല. എനിക്ക് മെസ്സേജ് ചെയ്യുക അല്ലെങ്കിൽ എന്നെ വിളിക്കുക, ഞാൻ നിങ്ങൾക്കായി ഉണ്ടാകും’ എന്നും പറഞ്ഞു” വർമ്മ രോഹിതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു.

തിലക് വർമ്മ സ്ക്വാഡിൽ ഉള്ളത് സൂര്യകുമാറിന് വെല്ലുവിളിയാകും എന്ന് ഹെയ്ഡൻ

ഏഷ്യാ കപ്പ് 2023 ടീമിൽ തിലക് വർമ്മയെ ഉൾപ്പെടുത്തിയത് ഒരു നല്ല തന്ത്രമാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റർ മാത്യു ഹെയ്‌ഡൻ. ഇത് സൂര്യകുമാർ യാദവിനെപ്പോലുള്ള ബാറ്റർമാരെ സമ്മർദ്ദത്തിലാക്കുകയും അവരെ മികച്ച പ്രകടനം നടത്താൻ നിർബന്ധിതർ ആക്കുമെന്നും ഹെയ്ഡൻ പറഞ്ഞു.

“ഞങ്ങൾ തിലക് വർമ്മയുടെ ക്ലാസ് കണ്ടു. ഈ ലോകകപ്പ് മാത്രമല്ല, അടുത്ത ലോകകപ്പിലും ഉണ്ടാകാൻ പോകുന്ന താരമാണ് അവൻ ഞാൻ കരുതുന്നു,” ഹെയ്ഡൻ പറഞ്ഞു.

“ഇന്ത്യയുടെ ഏറ്റവും മികച്ച കാര്യം അത് ശരിക്കും അവരുടെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ കോമ്പിനേഷനാണ്. യഥാർത്ഥത്തിൽ ഓസ്‌ട്രേലിയയെപ്പോലെ ഇന്ത്യയുടെയും മുൻ ശരിക്കും ശക്തമാണ്. എന്നാൽ അത് കഴിഞ്ഞ് മധ്യനിരയിൽ എത്തുമ്പോൾ അവിടെ പരിഹരിക്കാൻ ചില പ്രശ്നങ്ങൾ ഉണ്ട്” ഓസ്ട്രേലിയൻ ഇതിഹാസം തുടർന്നു.

“തിലക് വർമ്മയെപ്പോലുള്ള പ്രതിഭാധനരായ യുവതാരങ്ങളെക്കൊണ്ട് ആ പ്രശ്നം പരിഹരിക്കാൻ അവർക്ക് കഴിയുമെങ്കിൽ അത് നല്ലതാണ്, തിലക് വർമ്മ സൂര്യകുമാർ യാദവിനെപ്പോലുള്ള ഒരാളുടെ മേൽ സമ്മർദ്ദം ചെലുത്താനും സഹായിക്കും. അതൊരു നല്ല തന്ത്രമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് മോശമായ നീക്കമല്ല. അത് മികച്ചതാണെന്ന് ഞാൻ കരുതുന്നു.” ഹെയ്ഡൻ പറഞ്ഞു

“തിലക് വർമ്മയെ ടീമിൽ എടുത്തത് ധീരമായ തീരുമാനം”

2023ലെ ഏഷ്യാ കപ്പിനായി തിലക് വർമ്മയെ ഇന്ത്യ തിരഞ്ഞെടുത്തത് ധീരമായ തീരുമാനം ആണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി. ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും അടുത്തിടെ ടി20യിൽ അരങ്ങേറ്റത്തിൽ നടത്തിയ പ്രകടനം ആണ് തിലക് വർമ്മക്ക് ഏകദിനത്തിൽ അവസരം നൽകിയത്.

“ഇതൊരു മികച്ച സെലക്ഷനാണെന്ന് ഞാൻ കരുതുന്നു. ഞാൻ അതിനെ ധീരമായ തീരുമാനം എന്ന് വിളിക്കും, അതേ ശ്വാസത്തിൽ ഞാൻ അതിനെ സ്മാർട് എന്നും വിളിക്കും.” മൂഡി പറഞ്ഞു.

“തിലക് വർമ്മ വ്യക്തമായും ഉയർന്നുവരുന്ന ഒരു കളിക്കാരനാണ്,അദ്ദേഹത്തിന് വൈദഗ്ദ്ധ്യം മാത്രമല്ല, മികച്ച പക്വതയും ഉണ്ട്, അവൻ അത് സ്ഥിരമായി പ്രകടിപ്പിക്കുന്നു. ടോപ്പ് ഓർഡറിലെ ഇടംകൈയ്യൻ ബാറ്റർ ടീമിന് അത്യാവശ്യമാണ്. പ്രത്യേകിച്ച് സ്പിന്നിനെതിരെ ഒരു ബാലൻസ് ഉണ്ടാക്കാൻ തിലകിന്റെ സാന്നിദ്ധ്യം സഹായിക്കും.” മൂഡി പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിൽ വർമ്മ അഞ്ച് മത്സരങ്ങളിൽ നിന്ന് 173 റൺസ് നേടി പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറിയിരുന്നു.

ശതകങ്ങളുമായി അര്‍ജുന്‍ ആസാദും തിലക് വര്‍മ്മയും, പാക്കിസ്ഥാനെതിരെ 60 റണ്‍സ് വിജയവുമായി ഇന്ത്യ

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഭാഗമായി ശ്രീലങ്കയില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന് 245 റണ്‍സ് മാത്രമേ നേടാനായുള്ളു. പാക്കിസ്ഥാന്‍ നായകന്‍ രോഹൈല്‍ നസീര്‍ 117 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയപ്പോള്‍ പാക്കിസ്ഥാന്‍ തോല്‍വിയേറ്റ് വാങ്ങി. 43 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസ് മാത്രമാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു പാക്കിസ്ഥാന്‍ താരം. ഇന്ത്യയ്ക്കായി അഥര്‍വ അങ്കോലേക്കര്‍ മൂന്നും വിദ്യാധര്‍ പാട്ടില്‍, സുശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി അര്‍ജുന്‍ ആസാദും താക്കുര്‍ തിലക് വര്‍മ്മ നമ്പൂരിയും ശതകങ്ങള്‍ നേടുകയായിരുന്നു. അര്‍ജുന്‍ 121 റണ്‍സും താക്കൂര്‍ 110 റണ്‍സുമാണ് നേടിയത്. 221/1 എന്ന നിലയില്‍ നിന്ന് പിന്നെ തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ഇന്ത്യ 50 ഓവറില്‍ നിന്ന് 305 റണ്‍സ് നേടുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി നസീം ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

Exit mobile version