പാകിസ്താനെ പിറകിലാക്കി ഇന്ത്യ ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്

ഐ സി സി റാങ്കിംഗ് പോയിന്റ് നിലയിൽ പാകിസ്താനെ ഇന്ത്യ മറികടന്നു. ഇന്നലെ നടന്ന ഏഷ്യാ കപ്പ് സൂപ്പർ 4 പോരാട്ടത്തിൽ പാകിസ്താൻ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താൻ പിറകോട്ട് പോയത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന പാകിസ്താൻ റേറ്റിംഗിൽ ഒരു പോയിന്റ് പിറകിൽ വന്നു. 116ൽ നിന്ന് പാകിസ്താൻ 115ൽ ആയി. ഇതോടെ അവർ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.

116 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. ഏഷ്യാ കപ്പ് തുടങ്ങുമ്പോൾ പാകിസ്താൻ ആയിരുന്നു ലോക റാങ്കിംഗിൽ ഒന്നാമത്. ഇപ്പോൾ 118 റേറ്റിംഗ് പോയിന്റുള്ള ഓസ്ട്രേലിയ ആണ് ഒന്നാമത്. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവസാന രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ഇന്ത്യ ഏഷ്യാ കപ്പ് ഫൈനൽ ജയിക്കുകയും ചെയ്താൽ ഇന്ത്യ റാങ്കിംഗിൽ ഒന്നാമത് എത്തും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഒരു പരമ്പരയും വരാനുണ്ട്.

ഏഷ്യാ കപ്പ് ഫൈനലിൽ ഒരു ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാൻ ഇനിയും കാത്തിരിക്കണം

ഇന്ത്യയും പാകിസ്താനും ഏഷ്യയിൽ ക്രിക്കറ്റിൽ രണ്ട് വലിയ ശക്തികൾ ആണെങ്കിലും ഇതുവരെ ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പ് ഫൈനലിൽ നേർക്കുനേർ വന്നിട്ടില്ല. ഇന്ന് കൊളംബോയിൽ ശ്രീലങ്കയീട് തോറ്റതോടെ ഇന്ത്യയും പാകിസ്ഥാൻ തമ്മിലുള്ള ആദ്യ ഏഷ്യാ കപ്പ് ഫൈനലിനായുള്ള കാത്തിരിപ്പ് ഇനിയും തുടരും എന്ന് ഉറപ്പായി. ഞായറാഴ്ച നടക്കുന്ന ഈ ഏഷ്യാ കപ്പിന്റെ ഫൈനലിൽ ശ്രീലങ്കയാകും ഇന്ത്യയുടെ എതിരാളികൾ.

ഏഷ്യാ കപ്പിന്റെ ഏകദിന ഫോർമാറ്റിൽ ഇന്ത്യയും പാകിസ്താനും ഇതിനു മുമ്പ് 15 തവണ മുഖാമുഖം വന്നിട്ടുണ്ട്. പക്ഷെ ഒന്നും ഫൈനലിൽ ആയിരുന്നില്ല. എഷ്യാ കപ്പിൽ ഇതുവരെ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 8 എണ്ണത്തിൽ ഇന്ത്യയും 5 എണ്ണം പാകിസ്ഥാനും വിജയിച്ചു. രണ്ട് മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു. ഈ എഡിഷനിൽ രൺ തവണ കളിച്ചപ്പോൾ ഒരു കളി മഴ കൊണ്ടുപോയി. മറ്റൊരു മത്സരത്തിൽ ഇന്ത്യ ചരിത്ര വിജയം നേടുകയും ചെയ്തു.

ഏഷ്യാ കപ്പിൽ ഇതുവരെ ഇന്ത്യ ഏഴ് കിരീടങ്ങൾ നേടിയിട്ടുണ്ട്. അതിന്റെ കൂടെ ഒരു കിരീടം കൂടെ ചേർക്കുക ആകും ഇന്ത്യ ഫൈനലിൽ ശ്രീലങ്കയെ നേരിടുമ്പോൾ ലക്ഷ്യമിടുക.

മൂന്ന് ദിവസം തുടർച്ചയായി കളിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു എന്ന് കെ എൽ രാഹുൽ

ഏഷ്യാ കപ്പിൽ തുടർച്ചയായി മൂന്ന് ദിവസം കളിച്ചത് വകിയ ശാരീരിക വെല്ലുവിളിയാണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ. തുടർച്ചയായ മൂന്നാം ദിവസമായിരുന്നു ഇന്നലെ ഇന്ത്യ കളിച്ചത്. മഴ കാരണം പാകിസ്താനെതിരെയുള്ള മത്സരം രണ്ടു ദിവസം നീണ്ടു പോയിരുന്നു. അതു കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഇന്ത്യ ശ്രീലങ്കയെയുൻ നേരിട്ടു. എങ്കിലും രണ്ട് മത്സരങ്ങളും വിജയിക്കാൻ ഇന്ത്യക്ക് ആയി.

ആദ്യം പാക്കിസ്ഥാനെതിരെ സെഞ്ച്വറി നേടിയ രാഹുൽ ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ 39 റൺസും നേടിയിരുന്നു.

“ഞങ്ങൾക്ക് ഇത് ഒരു ശാരീരിക വെല്ലുവിളിയായിരുന്നു. സാഹചര്യങ്ങൾ അനുയോജ്യമായിരുന്നില്ല. അത് ഞങ്ങളെ വളരെയധികം പരീക്ഷിച്ചു, ഞങ്ങളുടെ എല്ലാവരുടെയും മികച്ച കണ്ടതിൽ എനിക്ക് സന്തോഷമുണ്ടെന്ന് ഞാൻ കരുതുന്നു. ടീമിന് സംഭാവന നൽകുന്നതിൽ സന്തോഷമുണ്ട്.” രാഹുൽ പറഞ്ഞു.

ഞാൻ 4-5 മാസം പുറത്തായിരുന്നു, ഇപ്പോൾ ലഭിക്കുന്നത് എല്ലാം താൻ സ്വീകരിക്കും എന്നും മത്സരത്തിന് ശേഷം കെ എൽ പറഞ്ഞു.

“ശ്രീലങ്കയ്ക്ക് എതിരായ വിജയം പാകിസ്താനെതിരായ വിജയത്തേക്കാൾ ടീമിന് ആത്മവിശ്വാസം നൽകും” ഗംഭീർ

ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയ 41 റൺസ് വിജയമാണ് പാക്കിസ്ഥാനെതിരായ 228 റൺസിന് ടീം നേടിയ വിജയത്തേക്കാൾ കൂടുതൽ വിശ്വാസം നൽകുന്നത് എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്പിൻ ബൗളിംഗിനെതിരെയുള്ള കഴിവിന് പേരുകേട്ട ടീമായ ശ്രീലങ്കയ്‌ക്കെതിരെ 213 റൺസിന്റെ ചെറിയ സ്‌കോർ പ്രതിരോധിക്കുന്നത് ലോകകപ്പിന് മുന്നോടിയായി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ഗംഭീർ പറഞ്ഞു.

“എനിക്ക് ഈ വിജയം പാകിസ്ഥാനെക്കാൾ മികച്ചതായിരുന്നു. ഞങ്ങൾ പാകിസ്ഥാനെതിരെ 228 റൺസിന് വിജയിച്ചു, എന്നാൽ ഈ വിജയമാകുൻ ടീമിന് ഏറെ ആത്മവിശ്വാസം നൽകുന്നത്,” ഗൗതം ഗംഭീർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“ശ്രീലങ്കയ്‌ക്കെതിരെ 217 റൺസ് ഡിഫൻഡ് ചെയ്യുന്നത് വലിയ കാര്യമാണ്, അവർ സ്പിന്നിനെതിരെ വളരെ നന്നായി കളിക്കുന്ന ടീമാണ്. ഇത് അവർക്ക് ഫൈനലിലേക്കും തുടർന്ന് ലോകകപ്പിലേക്കും പോകുന്നത് വളരെയധികം ആത്മവിശ്വാസം നൽകും. ജസ്പ്രീത് ബുംറയും കുൽദീപ് യാദവും നല്ല പ്രകടനങ്ങൾ നടത്തുന്നു. അത് ക്യാപ്റ്റന് ആത്മവിശ്വാസം നൽകുന്നു, ”ഗംഭീർ കൂട്ടിച്ചേർത്തു.

വിവിഎസ് ലക്ഷ്മണും ഹൃഷികേശ് കനിത്കറും ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കും

വിവിഎസ് ലക്ഷ്മണും ഹൃഷികേശ് കനിത്കറും ചൈനയിലെ ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമുകളെ നയിക്കും. പുരുഷ ടീമിനെ വി വി എസ് ലക്ഷ്മണും വനിതാ ടീമിനെ കനിത്കറും പരിശീലിപ്പിക്കും. പുരുഷ ടീമിന്റെ ബൗളിംഗ് പരിശീലകൻ സായിരാജ് ബഹുതുലെയും അവരുടെ ഫീൽഡിംഗ് പരിശീലകൻ മുനിഷ് ബാലിയുമാണ്. വനിതാ ടീമിന്റെ ബൗളിംഗ് പരിശീലകനായി റജിബ് ദത്തയും ഫീൽഡിംഗ് കോച്ചായി ശുഭദീപ് ഘോഷും പ്രവർത്തിക്കും.

ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായ ലക്ഷ്മൺ മുമ്പ് രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചപ്പോൾ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി എത്തിയിരുന്നു. റുതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിലുള്ള റിസർവ് സ്ക്വാഡാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പുരുഷ ടീം.

കഴിഞ്ഞ വർഷം ഡിസംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം ടി20 ഐ പരമ്പര മുതൽ കനിത്‌കറായിരുന്നു വനിതാ ടീമിന്റെ ചുമതല. ക്വാർട്ടർ ഫൈനൽ ഘട്ടം മുതലാകും ഇന്ത്യ ഏഷ്യൻ ഗെയിംസിൽ കളി ആരംഭിക്കുക.

ടോസിന് 5 മിനുട്ട് മുമ്പ് മാത്രമാണ് കെ എൽ രാഹുലിനെ കളിപ്പിക്കാൻ തീരുമാനിച്ചത് എന്ന് രോഹിത് ശർമ്മ

ദീർഘകാലമായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്ന കെ എൽ രാഹുൽ ശക്തമായ തിരിച്ചുവരവാണ് ഇന്ന് പാകിസ്താന് എതിരായ മത്സരത്തിൽ നടത്തിയത്‌. 111 റൺസ് എടുത്ത് പുറത്താകാതെ നിന്ന രാഹുൽ ഇന്ത്യൻ വിജയത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. രാഹുൽ കളിക്കുമെന്നത് ടോസ് ചെയ്യുന്നതിന് 5 മിനുട്ട് മുമ്പ് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞത് എന്ന് രോഹിത് ശർമ്മ പറഞ്ഞു. ശ്രേസയസിന് പരിക്കേറ്റത് കൊണ്ടായിരുന്നു അവസാന നിമിഷം രാഹുൽ കളിക്കേണ്ടി വന്നത്.

പരിക്ക് മാറി തിരിച്ചെത്തിയ രാഹുൽ വളരെ പക്വതയോടെ ബാറ്റ് ചെയ്യുന്നത് കണ്ടതിൽ രോഹിത്ത് സന്തോഷം പ്രകടിപ്പിച്ചു. 106 പന്തിൽ 12 ഫോറും രണ്ട് സിക്‌സും സഹിതം ആയിരുന്നു രാഹുൽ 111 റൺസ് നേടിയത്.

“കെ എൽ രാഹുൽ അവസാന നിമിഷത്തെ മാറ്റമായിരുന്നു‌. പരിക്കിൽ നിന്ന് കരകയറുന്നത് എളുപ്പമല്ല. എന്നിട്ട് ഇത്തരം ഒരു നല്ല ഇന്നിങ്സ്  കളിക്കുന്നത് മികച്ച കാര്യമാണ്. ടോസ് ചെയ്യുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് ഞങ്ങൾക്ക് അവനോട് അവൻ കളിക്കുന്നുണ്ട് എന്ന് പറഞ്ഞത്‌‌ അത്തരം സാഹചര്യങ്ങളിൽ കളിക്കാൻ ഇറങ്ങുക എളുപ്പമല്ല, ” രോഹിത് കൂട്ടിച്ചേർത്തു.

ഇത് പാകിസ്താനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

ഇന്ന് ഇന്ത്യ ഏഷ്യ കപ്പിൽ പാകിസ്താനെതിരെ നേടിയ വിജയം റൺസിന്റെ മാർജിനിൽ ഇന്ത്യയുടെ പാകിസ്താനെതിരായ ഏകദിനത്തിലെ എക്കാലത്തെയും വലിയ വിജയമാണ്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇന്ത്യ 228 റൺസിന്റെ വിജയമാണ് നേടിയത്. 2008ൽ മിർപുറിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 140 റൺസിന് തോൽപ്പിച്ചത് ആയിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ പാകിസ്താനെതിരായ ഏറ്റവും വലിയ വിജയം.

ബാറ്റ്‌സ്മാൻമാരായ വിരാട് കോഹ്‌ലിയുടെയും കെഎൽ രാഹുലിന്റെയും വിസ്മയിപ്പിക്കുന്ന പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യൈന്ന് 50 ഓവറിൽ 356-2 എന്ന മികച്ച സ്കോർ ഉയർത്തിയിരുന്നു. ഇന്ത്യയുടെ പാകിസ്താനെതിരായ ഏറ്റവും ഉയർന്ന സ്കോറുമാണിത്. മറുപടിയായി അവർക്ക് 128 റൺസ് മാത്രമേ നേടാനായുള്ളൂ,

Biggest win margin for India vs Pakistan in ODIs
228 runs at Colombo (RPS), today*
140 runs at Mirpur, 2008
124 runs at Birmingham, 2017

പാകിസ്താനെ പൊരുതാൻ പോലും വിട്ടില്ല!! ഇന്ത്യക്ക് വമ്പൻ വിജയം!!

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്ക് വൻ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിന് ഒടുവിൽ 229 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്‌. ഇന്ത്യ ഉയർത്തിയ 357 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 32 ഓവറിൽ 128 റൺസിന് ഓളൗട്ട് ആയി. ബാറ്റു കൊണ്ടും ബൗളു കൊണ്ടും ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് കാണാൻ ആയത്.

തുടക്കത്തിൽ തന്നെ ബുമ്രയുടെ ബൗളിംഗ് പാകിസ്താനെ സമ്മർദ്ദത്തിൽ ആക്കി. 9 റൺസ് എടുത്ത ഇമാമും ഹഖിനെ ബുമ്ര പുറത്താക്കി‌. പിന്നാലെ ക്യാപ്റ്റൻ ബാബർ അസം 10 റൺസ് എടുത്തു നിൽക്കെ ഹാർദ്ദികിന്റെ പന്തിൽ പുറത്തായി‌. 2 റൺസ് എടുത്ത റിസുവാനെ ശാർദ്ധുൽ താക്കൂറും പുറത്താക്കി.

പിന്നെ കുൽദീപിന്റെ ഊഴം ആയിരുന്നു. 27 റൺസ് എടുത്ത ഫകർ സമാൻ, 23 റൺസ് എടുത്ത അഖ സൽമാൻ, 6 റൺസ് എടുത്ത ശദബ്, 23 റൺസ് എടുത്ത ഇഫ്തിഖാർ, 4 റൺസ് എടുത്ത ഫഹീം എന്നിവർ കുൽദീപിന്റെ പന്തിൽ പുറത്തായി‌. പരിക്ക് കാരണം പാകിസ്താന്റെ അവസാന രണ്ടു താരങ്ങൾ ബാറ്റു ചെയ്യാൻ എത്താതായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.

ഇന്ന് പാകിസ്താനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 എന്ന സ്കോർ ഇന്ത്യ ഉയർത്തി. കോഹ്ലിയുടെയും രാഹുലിന്റെയും മികച്ച സെഞ്ച്വറുകൾ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്കോറിലേക്ക് എത്താൻ സഹായിച്ചത്.

ഇന്നലെ മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ ഇന്ന് ബാക്കി മത്സരം നടത്താൻ ആയിരുന്നു അമ്പയർമാർ തീരുമാനിച്ചത്. ഇന്ന് 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ കളി പുനരാരംഭിച്ചത്. കോഹ്ലിയും രാഹുലും ഇന്ത്യൻ ബാറ്റിങിനെ സമർത്ഥമായി മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും അധികം പന്ത് എടുക്കാതെ റൺസ് സ്കോർ ചെയ്തു. കെ എൽ രാഹുൽ 106 പന്തിൽ 111* റൺസ് എടുത്തു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കോഹ്ലി 94 പന്തിൽ 122 റൺസും എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

അർധ സെഞ്ച്വറി വരെ ശ്രദ്ധയോടെ ബാറ്റു ചെയ്ത ഇന്ത്യൻ താരങ്ങൾ അതിനു ശേഷം ആക്രമണത്തിലേക്ക് ശൈലി മാറ്റി. 45 ഓവറിലേക്ക് ഇന്ത്യ 300 കടന്നു. 100 പന്തിൽ നിന്ന് രാഹുൽ ആദ്യം സെഞ്ച്വറി തികച്ചു. രാഹുലിന്റെ ആറാം ഏകദിന സെഞ്ച്വറി ആണിത്.

പിന്നാലെ കോഹ്ലിയും സെഞ്ച്വറി പൂർത്തിയാക്കി. 84 പന്തിൽ നിന്നായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. 47ആം ഏകദിന സെഞ്ച്വറി ആണിത്‌. കൂടാതെ കോഹ്ലി 13000 ഏകദിന റൺസും പൂർത്തിയാക്കി. ഇരുവരും ചേർന്ന് ഇന്ത്യയെ 50 ഓവറിൽ 356ലേക്ക് എത്തിച്ചു.

ഇന്നലെ ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇന്ന് പരിക്ക് കാരണം ഹാരിസ് റഹൂഫ് പാകിസ്താനായി ബൗൾ ചെയ്തില്ല.

Score Summary:
India 356-2 (50overs)
Kohli 122*, Rahul 111*
Shadab 1/71
Shaheen 1/79

Pakistan
128-8(32ov)
Fakhar 28
Agha Salman 23
Kuldeep 5/25

മഴ വില്ലൻ, ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്താൻ പതറുന്നു

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ വീണ്ടും മഴ വില്ലനായി എത്തിയിരിക്കുകയാണ്. ഇന്ത്യ ഗംഭീരമായി ബൗൾ ചെയ്യവെ ആണ് മഴ വില്ലനായി വന്നത്. ഇന്ത്യ ഉയർത്തിയ 357 എന്ന വിജയ ലക്ഷ്യം പിന്തുടരുന്ന പാകിസ്താൻ 11 ഓവറിൽ 44-2 എന്ന നിലയിലാണ്. ബാബർ അസമിനെയും ഇമാമുൽ ഹഖിനെയും ആണ് പാകിസ്ഥാന് നഷ്ടമായത്. ബാബറിനെ ഹാർദികും ഇമാമുൽ ഹഖിനെ ബുമ്രയും പുറത്താക്കി. ഇപ്പോൾ ഫഖർ സമാനും റിസുവാനും ആണ് ക്രീസിൽ ഉള്ളത്.

ഇന്ന് പാകിസ്താനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 എന്ന സ്കോർ ഇന്ത്യ ഉയർത്തി. കോഹ്ലിയുടെയും രാഹുലിന്റെയും മികച്ച സെഞ്ച്വറുകൾ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്കോറിലേക്ക് എത്താൻ സഹായിച്ചത്.

ഇന്നലെ മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ ഇന്ന് ബാക്കി മത്സരം നടത്താൻ ആയിരുന്നു അമ്പയർമാർ തീരുമാനിച്ചത്. ഇന്ന് 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ കളി പുനരാരംഭിച്ചത്. കോഹ്ലിയും രാഹുലും ഇന്ത്യൻ ബാറ്റിങിനെ സമർത്ഥമായി മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും അധികം പന്ത് എടുക്കാതെ റൺസ് സ്കോർ ചെയ്തു. കെ എൽ രാഹുൽ 106 പന്തിൽ 111* റൺസ് എടുത്തു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കോഹ്ലി 94 പന്തിൽ 122 റൺസും എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

അർധ സെഞ്ച്വറി വരെ ശ്രദ്ധയോടെ ബാറ്റു ചെയ്ത ഇന്ത്യൻ താരങ്ങൾ അതിനു ശേഷം ആക്രമണത്തിലേക്ക് ശൈലി മാറ്റി. 45 ഓവറിലേക്ക് ഇന്ത്യ 300 കടന്നു. 100 പന്തിൽ നിന്ന് രാഹുൽ ആദ്യം സെഞ്ച്വറി തികച്ചു. രാഹുലിന്റെ ആറാം ഏകദിന സെഞ്ച്വറി ആണിത്.

പിന്നാലെ കോഹ്ലിയും സെഞ്ച്വറി പൂർത്തിയാക്കി. 84 പന്തിൽ നിന്നായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. 47ആം ഏകദിന സെഞ്ച്വറി ആണിത്‌. കൂടാതെ കോഹ്ലി 13000 ഏകദിന റൺസും പൂർത്തിയാക്കി. ഇരുവരും ചേർന്ന് ഇന്ത്യയെ 50 ഓവറിൽ 356ലേക്ക് എത്തിച്ചു.

ഇന്നലെ ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇന്ന് പരിക്ക് കാരണം ഹാരിസ് റഹൂഫ് പാകിസ്താനായി ബൗൾ ചെയ്തില്ല.

മഴ തന്നെ മഴ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യയും പാകിസ്താനും

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ഇന്നും മഴ തടസ്സമായി നിൽക്കുന്നു. ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇത്ര സമയമായിട്ടും തുടങ്ങാൻ ആയിട്ടില്ല. ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.. ഇന്നലെ കളി 24.1 ഓവറിൽ നിൽക്കുമ്പോൾ മഴ കാരണം കളി നിർത്തിവെച്ചിരുന്നു. ഇന്ന് റിസേർവ്സ് ദിനത്തിൽ കളി പുനരാരംഭിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ ശ്രീലങ്കയിൽ നിന്ന് വരുന്ന വാർത്തകൾ പ്രതീക്ഷ തരുന്നില്ല.

മഴ തുടർന്നാൽ കളി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. അങ്ങനെ എങ്കിൽ ഇന്ത്യക്കും പാകിസ്താനും ഒരോ പോയിന്റ് വീതമാകും ലഭിക്കുക. മഴ കാരണം ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ പാകിസ്താൻ പോരാട്ടവും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്ത്യക്ക് മഴ വലിയ തിരിച്ചടിയാണ്. ഇന്നലെ ബാറ്റു കൊണ്ട് ഇന്ത്യക്ക് നല്ല തുടക്കമായിരുന്നു ലഭിച്ചിരുന്നത്. ബാക്കി മത്സരങ്ങൾക്കും മഴയുടെ ഭീഷണി ഉള്ളത് കൊണ്ട് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്കും ഇത് വലിയ തിരിച്ചടിയാകും. നാളെ ശ്രീലങ്കയ്ക്ക് എതിരായ മത്സരവും മഴ കാരണം നടക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോഎ.

മഴ പാകിസ്താനെ രക്ഷിച്ചു എന്ന് അക്തർ

ഇന്നലെ മഴ വന്നത് പാകിസ്താന് രക്ഷയായി എന്ന് മുൻ പാകിസ്താൻ ബൗളർ ഷുഹൈബ് അക്തർ. ഇന്നലെ മത്സദവേദിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അക്തർ. ഇന്ത്യ ബാറ്റു കൊണ്ട് ശക്തമായ നിലയിൽ നിൽക്കെ ആയിരുന്നു മഴ പ്രശ്നമായി എത്തിയത്‌.

“മഴ ഞങ്ങളെ രക്ഷിച്ചു, ആദ്യ മത്സരത്തിൽ മഴ ഇന്ത്യയെ രക്ഷിച്ചു, പക്ഷേ ഇന്ന് മഴ ഞങ്ങളെ രക്ഷിച്ചു” അക്തർ പറഞ്ഞു. ഇന്നലെ ഇന്ത്യ മുന്നൂറിനു മുകളിലേക്ക് ഒരു സ്കോറിലേക്ക് പോകും എന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു മഴ എത്തിയത്. ഇന്ന് അതേ സ്കോറിൽ ഈ കളി പുനരാരംഭിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോഴും മഴ പ്രശ്നമായിരുന്നു. അന്ന് ഇന്ത്യ വലിയ ടോട്ടൽ ആദ്യ ഇന്നിംഗ്സിൽ ഉയർത്തിയിരുന്നില്ല. മഴ കാരണം അന്ന് രണ്ടാം ഇന്നിങ്സ് നടന്നിരുന്നില്ല. അന്ന് കളി ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു‌

ഇന്നും ശക്തമായ മഴക്ക് സാധ്യത, ഇന്ത്യ പാക് പോരാട്ടം റിസേർവ് ഡേയിലും ആശങ്കയിൽ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ഇന്നും മഴയുടെ ഭീഷണി. ഇന്നലെ കളി 24.1 ഓവറിൽ നിൽക്കുമ്പോൾ മഴ കാരണം കളി നിർത്തിവെച്ചിരുന്നു. ഇന്ന് റിസേർവ്സ് ദിനത്തിൽ കളി പുനരാരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ശ്രീലങ്കയിൽ നിന്ന് വരുന്ന വാർത്തകൾ പ്രതീക്ഷ തരുന്നില്ല. ഇന്ന് രാവിലെ മുതൽ സ്റ്റേഡിയത്തിനു പരിസരത്ത് ശക്തമായ മഴ ആണ് പെയ്തു കൊണ്ടിരിക്കുന്നത്.

ഇന്നും മഴ പ്രശ്നമായാൽ കളി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. അങ്ങനെ എങ്കിൽ ഇന്ത്യക്കും പാകിസ്താനും ഒരോ പോയിന്റ് വീതമാകും ലഭിക്കുക. മഴ കാരണം ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ പാകിസ്താൻ പോരാട്ടവും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്ത്യക്ക് മഴ വലിയ തിരിച്ചടിയാണ്. ഇന്നലെ ബാറ്റു കൊണ്ട് ഇന്ത്യക്ക് നല്ല തുടക്കമായിരുന്നു ലഭിച്ചിരുന്നത്. ബാക്കി മത്സരങ്ങൾക്കും മഴയുടെ ഭീഷണി ഉള്ളത് കൊണ്ട് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്കും ഇത് വലിയ തിരിച്ചടിയാകും.

Exit mobile version