Picsart 23 09 11 09 58 27 849

ഇന്നും ശക്തമായ മഴക്ക് സാധ്യത, ഇന്ത്യ പാക് പോരാട്ടം റിസേർവ് ഡേയിലും ആശങ്കയിൽ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ഇന്നും മഴയുടെ ഭീഷണി. ഇന്നലെ കളി 24.1 ഓവറിൽ നിൽക്കുമ്പോൾ മഴ കാരണം കളി നിർത്തിവെച്ചിരുന്നു. ഇന്ന് റിസേർവ്സ് ദിനത്തിൽ കളി പുനരാരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ശ്രീലങ്കയിൽ നിന്ന് വരുന്ന വാർത്തകൾ പ്രതീക്ഷ തരുന്നില്ല. ഇന്ന് രാവിലെ മുതൽ സ്റ്റേഡിയത്തിനു പരിസരത്ത് ശക്തമായ മഴ ആണ് പെയ്തു കൊണ്ടിരിക്കുന്നത്.

ഇന്നും മഴ പ്രശ്നമായാൽ കളി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. അങ്ങനെ എങ്കിൽ ഇന്ത്യക്കും പാകിസ്താനും ഒരോ പോയിന്റ് വീതമാകും ലഭിക്കുക. മഴ കാരണം ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ പാകിസ്താൻ പോരാട്ടവും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്ത്യക്ക് മഴ വലിയ തിരിച്ചടിയാണ്. ഇന്നലെ ബാറ്റു കൊണ്ട് ഇന്ത്യക്ക് നല്ല തുടക്കമായിരുന്നു ലഭിച്ചിരുന്നത്. ബാക്കി മത്സരങ്ങൾക്കും മഴയുടെ ഭീഷണി ഉള്ളത് കൊണ്ട് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്കും ഇത് വലിയ തിരിച്ചടിയാകും.

Exit mobile version