Picsart 23 09 11 17 38 52 464

ടോസിന് 5 മിനുട്ട് മുമ്പ് മാത്രമാണ് കെ എൽ രാഹുലിനെ കളിപ്പിക്കാൻ തീരുമാനിച്ചത് എന്ന് രോഹിത് ശർമ്മ

ദീർഘകാലമായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്ന കെ എൽ രാഹുൽ ശക്തമായ തിരിച്ചുവരവാണ് ഇന്ന് പാകിസ്താന് എതിരായ മത്സരത്തിൽ നടത്തിയത്‌. 111 റൺസ് എടുത്ത് പുറത്താകാതെ നിന്ന രാഹുൽ ഇന്ത്യൻ വിജയത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. രാഹുൽ കളിക്കുമെന്നത് ടോസ് ചെയ്യുന്നതിന് 5 മിനുട്ട് മുമ്പ് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞത് എന്ന് രോഹിത് ശർമ്മ പറഞ്ഞു. ശ്രേസയസിന് പരിക്കേറ്റത് കൊണ്ടായിരുന്നു അവസാന നിമിഷം രാഹുൽ കളിക്കേണ്ടി വന്നത്.

പരിക്ക് മാറി തിരിച്ചെത്തിയ രാഹുൽ വളരെ പക്വതയോടെ ബാറ്റ് ചെയ്യുന്നത് കണ്ടതിൽ രോഹിത്ത് സന്തോഷം പ്രകടിപ്പിച്ചു. 106 പന്തിൽ 12 ഫോറും രണ്ട് സിക്‌സും സഹിതം ആയിരുന്നു രാഹുൽ 111 റൺസ് നേടിയത്.

“കെ എൽ രാഹുൽ അവസാന നിമിഷത്തെ മാറ്റമായിരുന്നു‌. പരിക്കിൽ നിന്ന് കരകയറുന്നത് എളുപ്പമല്ല. എന്നിട്ട് ഇത്തരം ഒരു നല്ല ഇന്നിങ്സ്  കളിക്കുന്നത് മികച്ച കാര്യമാണ്. ടോസ് ചെയ്യുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് ഞങ്ങൾക്ക് അവനോട് അവൻ കളിക്കുന്നുണ്ട് എന്ന് പറഞ്ഞത്‌‌ അത്തരം സാഹചര്യങ്ങളിൽ കളിക്കാൻ ഇറങ്ങുക എളുപ്പമല്ല, ” രോഹിത് കൂട്ടിച്ചേർത്തു.

Exit mobile version