തായ്പേയ് ഓപ്പൺ, പ്രണോയ് ക്വാര്‍ട്ടറിൽ പുറത്ത്

തായ്പേയ് ഓപ്പണിൽ ഇന്ത്യയ്ക്ക് നിരാശ. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ പ്രണോയ് ഹോങ്കോംഗിന്റെ എന്‍ജി കാ ലോംഗ് ആന്‍ഗസിനോട് നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുകയായിരുന്നു. ആദ്യ ഗെയിമിൽ പൊരുത നോക്കിയെങ്കിലും രണ്ടാം ഗെയിമിൽ താരം ചെറുത്തുനില്പില്ലാതെ കീഴടങ്ങി.

19-21, 8-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. മത്സരം 38 മിനുട്ടാണ് നീണ്ട് നിന്നത്.

തായ്പേയ് ഓപ്പൺ, കശ്യപിന് ക്വാര്‍ട്ടറിൽ തോൽവി

തായ്പേയ് ഓപ്പൺ 2022ൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ പാരുപ്പള്ളി കശ്യപിന് തോൽവി. മലേഷ്യയുടെ സൂംഗ് വെന്‍ ജൂവിനോട് മൂന്ന് ഗെയിം പോരാട്ടത്തിൽ ആണ് കശ്യപ് തോൽവിയേറ്റ് വാങ്ങിയത്. 55 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. 12-21, 21-12, 17-21 എന്ന സ്കോറിനായിരുന്നു തോൽവി.

വനിത ഡബിള്‍സിൽ തനിഷ ക്രാസ്റ്റോ – ശ്രുതി മിശ്ര കൂട്ടുകെട്ടും 16-21, 22-20, 18-21 എന്ന സ്കോറിനാണ് പൊരുതി തോറ്റത്.

ആദ്യ ഗെയിമിൽ പൊരുതി ജയിച്ചു, പിന്നീട് അനായാസ ജയം, പാരുപ്പള്ളി കശ്യപ് ആദ്യ റൗണ്ട് കടന്നു

തായ്‍പേയ് ഓപ്പൺ 2022ന്റെ ആദ്യ റൗണ്ടിൽ വിജയം നേടി ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ്. ഇന്ന് നടന്ന മത്സരത്തിൽ തായ്‍വാന്റെ ചി ജെന്‍ യുവിനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. 37 മിനുട്ട് നീണ്ട മത്സരത്തിൽ നേരിട്ടുള്ള ഗെയിമിലാണ് കശ്യപിന്റെ വിജയം.

എന്നാൽ ആദ്യ ഗെയിമിൽ കാര്യങ്ങള്‍ താരത്തിന് എളുപ്പമായിരുന്നില്ല. എതിരാളിയുടെ കടുത്ത ചെറുത്ത്നില്പ് മറികടന്ന് 24-22 എന്ന സ്കോറിന് ആദ്യ ഗെയിം കശ്യപ് നേടിയപ്പോള്‍ രണ്ടാം ഗെയിമിൽ കാര്യങ്ങള്‍ എളുപ്പമായിരുന്നു.

സ്കോര്‍: 24-22, 21-10.

Exit mobile version