ടി20യിൽ ഒരു സ്പെഷ്യൽ നേട്ടവുമായി ഹാർദ്ദിക് പാണ്ഡ്യ | Hardik Pandya achieved big feat in T20Is

ടി20 ഇന്റർനാഷണലിൽ 50 വിക്കറ്റും 500 റൺസും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഇന്നലെ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 ഐയിൽ ആണ് ഹാർദിക് ഈ നേട്ടം കൈവരിച്ചത്. അദ്ദേഹം ബ്രാൻഡൻ കിംഗിനെ പുറത്താക്കിയതോടെ ടി20യിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കി. 50 ടി20 വിക്കറ്റുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ പുരുഷ താരമായും പാണ്ഡ്യ മാറി.

നേരത്തെ രണ്ടാം ടി20യിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ടി20യിൽ 50 വിക്കറ്റുകൾ തികച്ചിരുന്നു. 50 വിക്കറ്റും 500 റൺസും നേടുന്ന ലോകത്തിലെ 11-ാമത്തെയും 30-ാമത്തെ ഓവറോൾ കളിക്കാരനായും ഹാർദിക് മാറി. നിലവിൽ 65 ടി20 വിക്കറ്റുകളും 521 റൺസും നേടിയിട്ടുള്ള ദീപ്തി ശർമയാണ് ടി20യിൽ ഈ അപൂർവ നേട്ടം കൈവരിച്ച മറ്റൊരു ഇന്ത്യൻ താരം.

Story Highlights: Hardik Pandya achieved big feat in T20Is vs West Indies

ടി20 റാങ്കിംഗ്, ശ്രേയസ്സ് അയ്യർ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി, കോഹ്ലി ആദ്യ പത്തിൽ നിന്ന് പുറത്ത്

ശ്രീലങ്കയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിനു പിന്നാലെ വന്ന ടി20 റാങ്കഗിൽ ഇന്ത്യൻ ബാറ്റ്സ്മാർ ശ്രേയസ് അയ്യർ 27 സ്ഥാനങ്ങൾമെച്ചപ്പെടുത്തി. 45ആം സ്ഥാനത്തയായിരുന്ന ശ്രേയസ് ബാറ്റിംഗിൽ 18ആം സ്ഥാനത്തേക്ക് എത്തി. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ മൂന്ന് ഇന്നിങ്സിലും പുറത്താകാതിരുന്ന ശ്രേയസ് ആകെ 205 റൺസ് നേടിയിരുന്നു.

ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് വിട്ടു നിന്ന കോഹ്ലി ബാറ്റിംഗ് പട്ടികയിൽ ആദ്യ പത്തിൽ നിന്ന് പുറത്തായി‌. ഇപ്പോൾ കോഹ്ലി 15ആം സ്ഥാനത്താണ്.

ടി20 റാങ്കിംഗിൽ ബാറ്റ്സ്മാന്മാരിൽ ബാബർ അസം ആണ് ഒന്നാമത്. ഇന്ത്യയുടെ കെ എൽ രാഹുൽ പത്താമത് നിൽക്കുന്നു. രാഹുൽ മാത്രമാണ് ആദ്യ പത്തിൽ ഉള്ള ഏക ഇന്ത്യൻ ബാറ്റ്സ്മാൻ.

രോഹിത് ശർമ്മയെ വെല്ലാൻ ടി20യിൽ ആളില്ല, പുതിയ ഒരു റെക്കോർഡും കൂടെ സ്വന്തം

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇന്നത്തെ മത്സരത്തോടെ ഏറ്റവും കൂടുതൽ പുരുഷ ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമായി മാറിം പാകിസ്ഥാൻ ബാറ്റർ ഷോയിബ് മാലിക്കിനെയാണ് രോഹിത് മറികടന്നത്. ഞായറാഴ്ച ധർമ്മശാലയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 ഐയിൽ കളത്തിലിറങ്ങിയപ്പോഴാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.

രോഹിത് ഇപ്പോൾ 125 ടി20 ഐകളിൽ കളിച്ചു, ഷോയബ് മാലിക് 124 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് 119 ടി20യുമായി പട്ടികയിൽ മൂന്നാമതാണ്. “125 ടി20 കളിൽ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് മികച്ച അനുഭവമാണ്, നല്ലതായി തോന്നുന്നു, ഇനിയും വർഷങ്ങളോളം കളിക്കുന്നത് തുടരാൻ നോക്കൂ.” രോഹിത് പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള വിജയം, ടി20 ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇനി ഇംഗ്ലണ്ടിന്

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര 2-0 ന് വിജയിച്ചതോടെ ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടി ഇംഗ്ലണ്ട്. ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയെക്കാള്‍ നാല് പോയിന്റ് പിന്നിലായിരുന്നു ഇംഗ്ലണ്ട് പരമ്പര തുടങ്ങുന്നതിന് മുമ്പ്. ഓസ്ട്രേലിയയ്ക്ക് 275 പോയിന്റും ഇംഗ്ലണ്ടിന് 271 പോയിന്റുമായിരുന്നത് ഈ രണ്ട് വിജയത്തോടെ മാറി മറിഞ്ഞിട്ടുണ്ട്.

ഓസ്ട്രേലിയയെ പിന്തള്ളി ഇംഗ്ലണ്ട് ടി20യിലും ഒന്നാം സ്ഥാനം അലങ്കരിക്കുകയാണ് ഇതോടെ. ഏകദിനത്തിലെ ഒന്നാം സ്ഥാനക്കാര്‍ കൂടിയാണ് ഇംഗ്ലണ്ട്. ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. പാക്കിസ്ഥാന്‍ നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതും നിലകൊള്ളുന്നു.

ക്രുണാല്‍ പാണ്ഡ്യ ടീമില്‍, 12 അംഗ അവസാന ലിസ്റ്റ് പ്രഖ്യാപിച്ച് ഇന്ത്യ

വിന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ തങ്ങളുടെ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. ക്രുണാല്‍ പാണ്ഡ്യ തന്റെ ടി20 അരങ്ങേറ്റം നടത്തുവാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. താരം അവസാന 12 അംഗ സംഘത്തില്‍ ഇടം പിടിച്ചതിനാലാണ് ഇത്. ഖലീല്‍ അഹമ്മദും ടീമില്‍ ഇടം നേടിയിട്ടുണ്ട്. മത്സരത്തില്‍ ഇന്ത്യ മൂന്ന് പേസര്‍മാരെ കളിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടില്‍ ടി20 ടീമിനൊപ്പമുണ്ടായിരുന്നുവെങ്കിലും ക്രുണാലിനു മത്സരത്തിനിറങ്ങുവാന്‍ സാധിച്ചിരുന്നില്ല. വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ ടീമിനെ രോഹിത് ശര്‍മ്മയാണ് നയിക്കുന്നത്.

12 അംഗ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, മനീഷ് പാണ്ഡേ, ദിനേശ് കാര്‍ത്തിക്, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, യൂസുവേന്ദ്ര ചഹാല്‍.

ടി20 ടീം പ്രഖ്യാപിച്ചു, ഗെയിലിനു വിശ്രമം

ക്രിസ് ഗെയിലിനു വിശ്രമം നല്‍കി ടി20 ടീം പ്രഖ്യാപിച്ച് വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര പരാജയപ്പെട്ട ശേഷം ടി20 മത്സരങ്ങള്‍ക്കായുള്ള ടീമിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. 13 അംഗ ടീമിലേക്ക് ചാഡ്വിക്ക് വാള്‍ട്ടണ്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവരെയാണ് ചേര്‍ത്തിരിക്കുന്നത്. ജൂലൈ 31നു സെയിന്റ് കിറ്റ്സിലാണ് ആദ്യ മത്സരം. പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന ആന്‍ഡ്രേ റസ്സലിനെയും ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐസിസി ഇലവനെതിരെ ചാരിറ്റി മത്സരം കളിച്ച ടീമില്‍ നിന്ന് ഈ മാറ്റങ്ങളാണുള്ളത്. മര്‍ലന്‍ സാമുവല്‍സ് ഏകദിനത്തില്‍ പരിക്ക് മൂലം കളിച്ചിരുന്നില്ലെങ്കിലും വിന്‍ഡീസ് ടി20 നിരയിലേക്ക് താരം തിരികെ എത്തിയിട്ടുണ്ട്. റയാദ് എമ്രിറ്റ് ആണ് പുറത്ത് പോകുന്ന മറ്റൊരു താരം.

വിന്‍ഡീസ് സ്ക്വാഡ്: കാര്‍ലോസ് ബ്രാത്‍വൈറ്റ്, സാമുവല്‍ ബദ്രീ, ഷെല്‍ഡണ്‍ കോട്രെല്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, എവിന്‍ ലൂയിസ്, ആഷ്‍ലി നഴ്സ്, കീമോ പോള്‍, റോവ്മന്‍‍ പവല്‍, ദിനേശ് രാംദിന്‍, ആന്‍ഡ്രേ റസ്സല്‍, മര്‍ലന്‍ സാമുവല്‍സ്, ചാഡ്വിക്ക് വാള്‍ട്ടണ്‍, കെസ്രിക് വില്യംസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടി20യില്‍ ഇനി ഓസ്ട്രേലിയന്‍ മുഖ്യ സെലക്ടറുടെ ചുമതല കൂടി ജസ്റ്റിന്‍ ലാംഗര്‍ക്ക്

ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ടി20യില്‍ പ്രധാന സെലക്ടറുടെ ചുമതല കൂടി വഹിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനം. മാര്‍ക്ക് വോ തിരഞ്ഞെടുപ്പ് പാനലില്‍ നിന്ന് വിരമിച്ചതിനു ശേഷം സെലക്ഷന്‍ പാനല്‍ അംഗങ്ങളുടെ എണ്ണം 3 ആക്കി നിലനിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. നാഷണല്‍ സെലക്ടര്‍ ട്രെവര്‍ ഹോഹന്‍സ്, നാഷണല്‍ ടാലന്റ് മാനേജര്‍ ഗ്രെഗ് ചാപ്പല്‍ എന്നിവര്‍ക്കൊപ്പം ഇനി ജസ്റ്റിന്‍ ലാംഗര്‍ കൂടി മാത്രമാവും സെലക്ഷന്‍ പാനലില്‍ അംഗമായുണ്ടായിരിക്കുക.

ഏകദിനങ്ങളിലെ പ്രകടനത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഓസ്ട്രേലിയ ടി20യില്‍ ഭേദപ്പെട്ട പ്രകടനമാണ് അടുത്തിടെ പുറത്തെടുത്തത്. നിലവില്‍ മൂന്നാം റാങ്കിലാണ് ടി20യില്‍ ടീമിനുള്ളത്. ലാംഗര്‍ ടി20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഹോഹന്‍സ് ടെസ്റ്റിലും ഗ്രെഗ് ചാപ്പല്‍ ഏകദിനങ്ങളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version