ക്രുണാല്‍ പാണ്ഡ്യ ടീമില്‍, 12 അംഗ അവസാന ലിസ്റ്റ് പ്രഖ്യാപിച്ച് ഇന്ത്യ

വിന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ തങ്ങളുടെ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. ക്രുണാല്‍ പാണ്ഡ്യ തന്റെ ടി20 അരങ്ങേറ്റം നടത്തുവാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. താരം അവസാന 12 അംഗ സംഘത്തില്‍ ഇടം പിടിച്ചതിനാലാണ് ഇത്. ഖലീല്‍ അഹമ്മദും ടീമില്‍ ഇടം നേടിയിട്ടുണ്ട്. മത്സരത്തില്‍ ഇന്ത്യ മൂന്ന് പേസര്‍മാരെ കളിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടില്‍ ടി20 ടീമിനൊപ്പമുണ്ടായിരുന്നുവെങ്കിലും ക്രുണാലിനു മത്സരത്തിനിറങ്ങുവാന്‍ സാധിച്ചിരുന്നില്ല. വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ ടീമിനെ രോഹിത് ശര്‍മ്മയാണ് നയിക്കുന്നത്.

12 അംഗ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, മനീഷ് പാണ്ഡേ, ദിനേശ് കാര്‍ത്തിക്, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, യൂസുവേന്ദ്ര ചഹാല്‍.

Exit mobile version