സ്വാൻസി താരത്തെ ലോണിൽ സ്വന്തമാക്കി ക്രിസ്റ്റൽ പാലസ്

സ്വാൻസി താരം ജോർദാൻ ആയുവിനെ ലോണിൽ ടീമിലെത്തിച്ച് ക്രിസ്റ്റൽ പാലസ്.  ഈ സീസണിന്റെ അവസാനം വരെയാണ് താരത്തെ ക്രിസ്റ്റൽ പാലസ് ടീമിൽ എത്തിച്ചത്. 2017ലാണ് ആസ്റ്റൺ വില്ലയിൽ നിന്ന് ആയു സ്വാൻസിയിൽ എത്തിയത്. ഫ്രഞ്ച് ക്ലബായ മഴ്സെയിൽ കളി തുടങ്ങിയ ആയു 2010ൽ അവരുടെ കൂടെ ലീഗ് 1 കിരീടവും നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ സ്വാൻസിക്ക് വേണ്ടി 11 ഗോൾ നേടിയെങ്കിലും ടീമിനെ തരം താഴ്ത്തലിൽ നിന്ന് രക്ഷിക്കാൻ താരത്തിനായിരുന്നില്ല. ഘാന താരമായ ആയു അവർക്ക് വേണ്ടി 49 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വാൻസിക്ക് വൻ തിരിച്ചടി, രണ്ട് താരങ്ങൾക്ക് പരിക്ക്

റെലഗേഷൻ പോരാട്ടത്തിൽ നിൽകുന്ന സ്വാൻസിക്ക് കനത്ത തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. സ്റ്റാർ സ്‌ട്രൈക്കർ വിൽഫ്രഡ് ബോണിക്കും, മധ്യനിര താരം ലിറോയ് ഫെറിനും ഇനി ഈ സീസണിൽ കളിക്കാൻ ആവില്ല എന്ന് സ്വാൻസി ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു.

കാർലോസ് കാർവഹാലിന്റെ കീഴിൽ മികച്ച പ്രകടനവുമായി സമീപ കാലത് റെലഗേഷൻ സോണിന് പുറത്ത് 1 പോയിന്റ് വ്യത്യാസത്തിൽ നിൽകുന്ന സ്വാൻസിയുടെ അഭിവാജ്യ ഘടകങ്ങളാണ് ഇരുവരും. ഫെറിന് അകിലിസിനും ബോണിക്ക് ലീഗ്‌മെന്റിനുമാണ് പരിക്ക്. ഇരുവർക്കും ശസ്ത്രക്രിയ വേണ്ടിവരും.  ലിവർപൂളിനെയും ആഴ്സണലിനെയും തോൽപിച്ച സ്വാൻസി ഇന്നലെ ലെസ്റ്ററുമായി സമനില വഴങ്ങിയിരുന്നു. പോൾ ക്ലെമെന്റിന് ശേഷം കാർലോസ് കാർവഹാൽ വന്നതോടെ അവസാന 7 കളികളിൽ സ്വാൻസി തോൽവി അറിഞ്ഞിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മികച്ച ഫോം തുടരാൻ ആഴ്സണൽ ഇന്ന് സ്വാൻസിയിൽ

പ്രീമിയർ ലീഗിൽ ആഴ്സണലിന് ഇന്ന് സ്വാൻസിയുമായി പോരാട്ടം. സ്വാൻസിയുടെ മൈതാനത്ത് നടക്കുന്ന മത്സരം ആഴ്സണലിന് നിർണായകമാണ്. പക്ഷെ ശക്തരായ ലിവർപൂളിനെ തോൽപിച്ച ശേഷം എത്തുന്ന സ്വാൻസിയെ നേരിടുക അവർക്ക് അത്ര എളുപ്പമാവാൻ ഇടയില്ല.  ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് മത്സരം അരങ്ങേറുക.

സാഞ്ചസ് ക്ലബ്ബ് വിട്ട ശേഷം ലീഗിൽ പാലസിനെ താകർത്ത ആഴ്സണൽ മികച്ച ആത്മവിശ്വാസത്തോടെയാവും ഇന്നിറങ്ങുക. പുതുതായി ടീമിൽ എത്തിയ ഹെൻറിക് മികിതാര്യൻ ഇന്ന് അരങ്ങേറിയേക്കും. സ്വാൻസി നിരയിൽ പരിക്കേറ്റു പുറത്തായിരുന്ന ഫെഡറിക്കോ ഫെർണാണ്ടസ് തിരിച്ചെത്തിയേക്കും. പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള സ്വാൻസിക്ക് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്. അവസാനം ആഴ്സണലിനെതിരെ കളിച്ച 5 മത്സരങ്ങളിൽ 4 എണ്ണത്തിലും തൊറ്റ സ്വാൻസിക്ക് പ്രതീക്ഷ നൽകുന്നത് ആഴ്സണലിന്റെ ഈ സീസണിലെ എവേ മത്സരങ്ങളിലെ റെക്കോർഡാണ്. 12 എവേ മത്സരങ്ങളിൽ കേവലം 3 എന്നതിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. സ്‌ട്രൈക്കർ അലക്‌സാണ്ടർ ലകസറ്റിന്റെ ഫോം ഇല്ലായ്മയും വെങ്ങർക്ക് തലവേദനയാവും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാൻഡയ്ക്ക് വന്നിട്ടും ലിവർപൂൾ സ്വാൻസിയോട് തോറ്റു

75 മില്യൺ പൗണ്ടിന് പ്രതിരോധത്തിന് എത്തിയ വാൻ ഡേയ്ക്കിന്റെ അരങ്ങേറ്റ പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വാൻസി ക്ളോപ്പിനെയും സംഘത്തെയും മാനം കെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജയം നേടിയ ശേഷമുള്ള ആദ്യ ലീഗ് മത്സരത്തിന് ഇറങ്ങിയ ലിവർപൂൾ പക്ഷെ കളി മറന്നപ്പോൾ സ്വാൻസിക്ക് കാര്യങ്ങൾ എളുപമായി. എങ്കിലും ലിവർപൂളിന്റെ  ആക്രമത്തെ 90 മിനുട്ടും മികച്ച രീതിയിൽ പ്രതിരോധിച്ച സ്വാൻസി പ്രതിരോധമാണ് മത്സരത്തിൽ അവർക്ക് ജയം സമ്മാനിച്ചത്. ലീഗിൽ അവസാന സ്ഥാനക്കാരോട്‌ തോൽവി വഴങ്ങിയത് ക്ളോപ്പിനും കൂട്ടർക്കും കനത്ത തിരിച്ചടിയാകും. നിലവിൽ 47 പോയിന്റുമായി നാലാം സ്ഥാനത്താണ്‌ ലിവർപൂൾ.

ആൻഫീൽഡിൽ ചരിത്ര വിജയത്തിന് ശേഷം സ്വാൻസിയുടെ മൈതാനമായ ലിബർട്ടി സ്റ്റേഡിയത്തിൽ ലിവർപൂൾ എത്തിയപ്പോൾ അനായാസ ജയമാണ് പ്രതീക്ഷിച്ചത്. പക്ഷെ തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ സ്വാൻസി ലിവർപൂളിനെ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ അനുവദിച്ചില്ല. 40 ആം മിനുറ്റിലാണ് സ്വാൻസി വിജയ ഗോൾ നേടിയത്. സ്വാൻസിയുടെ കോർണർ ക്ലിയർ ചെയ്യുന്നതിൽ വാൻ ഡയ്ക്കിന് പിഴച്ചപ്പോൾ അവസരം മുതലെടുത്ത സ്വാൻസി ഡിഫെണ്ടർ ആൽഫി മൗസൻ പന്ത് വലയിലാക്കി. രണ്ടാം പകുതിയിലും ലിവർപൂളിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായമകൾ അവർക്ക് വിനയായി. അവസാന മിനുട്ടിൽ മികച്ച അവസരം ഫിർമിനോ നഷ്ടപ്പെടുത്തിയതും സ്വാൻസിക്ക് സഹായകരമായി. മികച്ച ടീമുകളെ തോൽപിക്കുകയും കുഞ്ഞൻ ടീമുകളോട് കഷ്ടപ്പെടുകയും ചെയ്യുന്ന ശീലം ലിവർപൂൾ ആവർത്തിച്ചപ്പോൾ  സ്വാൻസിക്ക് ലഭിച്ചത് വിലപ്പെട്ട 3 പോയിന്റുകൾ. നിലവിൽ 20 പോയിന്റുമായി അവസാന സ്ഥാനത്താണ്‌ സ്വാൻസി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version