Picsart 23 01 26 23 00 20 889

എടപ്പാളിലും കിരീടം, അഞ്ച് ഫൈനൽ അഞ്ച് കിരീടങ്ങൾ!! ഇത് സൂപ്പർ സ്റ്റുഡിയോയുടെ സീസൺ!!

2022-23 സെവൻസ് സീസണിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് എതിരാളികൾ ഇല്ല എന്ന് പറയേണ്ടി വരും. ഇന്ന് എടപ്പാളിൽ അവർ സീസണിലെ അഞ്ചാം കിരീടത്തിലാണ് മുത്തമിട്ടത്. എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിയെ തകർത്തെറിഞ്ഞ് കൊണ്ടായിരുന്നു സൂപ്പറിന്റെ കിരീട നേട്ടം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് അവർ വിജയിച്ചത്. ഇന്ന് ഒരു ഘട്ടത്തിൽ പോലും അൽ മദീനക്ക് സൂപ്പറിന് വെല്ലുവിളി ഉയർത്താൻ ആയില്ല.

സെമിഫൈനലിൽ വിവാദ മത്സരത്തിൽ ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തി ആയിരുന്നു സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്ക് എത്തിയത്. എങ്കിലും ഫൈനലിൽ ഭാഗ്യം മാത്രമല്ല കളിയും കയ്യിൽ ഉണ്ടെന്ന് സൂപ്പർ തെളിയിച്ചു. ഈ സീസണിൽ അവർ കളിച്ച അഞ്ചു ഫൈനലുകളിലും കപ്പ് ഉയർത്തി. സൂപ്പർ തന്നെയാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമും. നേരത്തെ മണ്ണാർക്കാട് സെവൻസ് ടൂർണമെന്റിന്റെ ഫൈനലിലും സൂപ്പർ സ്റ്റുഡിയോ അൽ മദീനയെ തോൽപ്പിച്ച് ആയിരിന്നു കിരീടം ഉയർത്തിയത്.

Exit mobile version