കൂറ്റന്‍ ചേസിംഗിനിടെ 18 റൺസ് തോൽവി വഴങ്ങി ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിന് വിജയം

വനിത ടി20 ലോകകപ്പിലെ ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 18 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 247/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി ദക്ഷിണാഫ്രിക്ക പൊരുതുകയായിരുന്നു.

ഇംഗ്ലണ്ടിനായി സോഫിയ ഡങ്ക്ലി 19 പന്തിൽ 59 റൺസ് നേടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ ആലീസ് കാപ്സി(33 പന്തിൽ 61), നത്താലി സ്കിവര്‍(25 പന്തിൽ 51) എന്നിവരും അര്‍ദ്ധ ശതകങ്ങള്‍ നേടി. ദക്ഷിണാഫ്രിക്കയ്ക്കായി നദീന്‍ ഡി ക്ലെര്‍ക്ക് മൂന്നും ഷബ്നിം ഇസ്മൈൽ രണ്ടും വിക്കറ്റ് നേടി.

23 പന്തിൽ 65 റൺസ് നേടിയ ച്ലോ ട്രയൺ തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ നദീന്‍ 27 പന്തിൽ50 റൺസ് നേടി. ടാസ്മിന്‍ ബ്രിറ്റ്സ് 38 റൺസും നേടി. ലോറൻ ബെല്ലും ചാര്‍ലറ്റ് ഡീനും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിനായി ബൗളിംഗിൽ മികച്ച് നിന്നത്.

 

ഇംഗ്ലണ്ടിന്റെ തിരിച്ചുവരവൊരുക്കി ആറാം വിക്കറ്റ് കൂട്ടുകെട്ട്, സോഫിയ ഡങ്ക്ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് തുണയായി കാത്തറിന്‍ ബ്രണ്ടും

ഇന്ത്യ നല്‍കിയ 222 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 222/5 എന്ന നിലയിലേക്ക് വീണുവെങ്കിലും ആറാം വിക്കറ്റിൽ സോഫിയ ഡങ്ക്ലി – കാത്തറിന്‍ ബ്രണ്ട് കൂട്ടുകെട്ടൊരുക്കിയ 89 റൺസിന്റെ ബലത്തിൽ 5 വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്.

ലൗറന്‍ വിന്‍ഫീൽഡ്(42), ആമി എല്ലന്‍ ജോൺസ്(28) എന്നിവര്‍ മാത്രമാണ് ടോപ് ഓര്‍ഡറിൽ ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഇന്ത്യ വിക്കറ്റുകളുമായി ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടിയെങ്കിലും സോഫിയ ഡങ്ക്ലിയും കാത്തറിന്‍ ബ്രണ്ടും ഇന്ത്യന്‍ പ്രതീക്ഷകളെ ഇല്ലാതാക്കുകയായിരുന്നു.

സോഫിയ 81 പന്തിൽ 73 റൺസും കാത്തറിന്‍ ബ്രണ്ട് 33 റൺസും നേടിയാണ് അപരാജിത കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിന്റെ വിജയം ഒരുക്കിയത്. തന്റെ കന്നി ഏകദിന അര്‍ദ്ധ ശതകം ആണ് സോഫിയ നേടിയത്.

അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടാനായിൽ ഏറെ സന്തോഷം – സോഫിയ ഡങ്ക്ലി

ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിച്ച് പുറത്താകാതെ 74 റൺസ് നേടിയ സോഫിയ ഡങ്ക്ലിയുടെ പ്രകടനത്തിന്റെ ബലത്തിലാണ് 270/7 എന്ന നിലയിലേക്ക് വീണ ടീം 396/9 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുവാന്‍ സഹായിച്ചത്. തനിക്ക് അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറ‍ഞ്ഞു.

സോഫി എക്ലെസ്റ്റോണിനൊപ്പം 56 റൺസും ഒമ്പതാം വിക്കറ്റിൽ അന്യ ഷ്രുബ്സോളിനൊപ്പം 70 റൺസും നേടിയാണ് താരം ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. തനിക്ക് വളരെ ആവേശകരമായ ദിവസമായിരുന്നുവെന്നും ടീമിന മികച്ച സ്കോറിലേക്ക് നയിച്ചത് താന്‍ ഏറെ ആസ്വദിച്ചുവെന്നും താരം പറ‍ഞ്ഞു.

തന്റെ അമ്മ കാണികള്‍ക്കിടയിലുണ്ടായിരുന്നു അതിനാൽ തന്നെ അരങ്ങേറ്റത്തിൽ ശതകം നേടിയത് മികച്ചൊരു അനുഭവമായിരുന്നുവെന്നും താരം പറഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയതിന് ശേഷം ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയതിനാലും ടീമിന് ഇപ്പോള്‍ മികച്ച മുന്‍തൂക്കമാണ് കൈവന്നിട്ടുള്ളതെന്നും സോഫിയ വ്യക്തമാക്കി.

396/9 എന്ന നിലയിൽ ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍

തന്റെ അര്‍ദ്ധ ശതകത്തിന് മൂന്ന് റൺസ് അകലെ അന്യ ഷ്രുബ്സോള്‍ പുറത്തായപ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. 74 റൺസുമായി പുറത്താകാതെ നിന്ന സോഫിയ ഡങ്ക്ലിയും അന്യയും ചേര്‍ന്ന് 9ാം വിക്കറ്റിൽ 59 പന്തിൽ നിന്ന് 70 റൺസാണ് നേടിയത്.

ഷ്രുബ്സോള്‍ 33 പന്തിൽ 47 റൺസ് നേടി അടിച്ച് തകര്‍ക്കുകയായിരുന്നു. അതിവേഗ സ്കോറിംഗ് രീതിയിലേക്ക് തിരിഞ്ഞ താരത്തെ സ്നേഹ് റാണയാണ് പുറത്താക്കിയത്. റാണയുടെ മത്സരത്തിലെ നാലാമത്തെ വിക്കറ്റാണിത്. 121.2 ഓവറുകള്‍ ആണ് ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്തത്.

അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകവുമായി സോഫിയ ഡങ്ക്ലി, കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇംഗ്ലണ്ട്

ബ്രിസ്റ്റോളിൽ ഇംഗ്ലണ്ടിന് കറ്റന്‍ സ്കോര്‍. മത്സരത്തിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 357/8 എന്ന നിലയിലാണ്. സോഫിയ ഡങ്ക്ലിയുടെ അരങ്ങേറ്റ അര്‍ദ്ധ ശതകമാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. 16 റൺസ് നേടിയ സോഫിയയും 16 റൺസ് നേടി അന്യ ഷ്രുബ്സോളുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

കാത്തറിന്‍ ബ്രണ്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സോഫി ജൂലന്‍ ഗോസ്വാമിയാണ് ഇന്നത്തെ ആദ്യ വിക്കറ്റ് നേടിയത്. എട്ടാം വിക്കറ്റിൽ 56 റൺസ് നേടി സോഫി എക്ലെസ്റ്റോൺ – സോഫിയ ഡങ്ക്ലി കൂട്ടുകെട്ടിനെ തകര്‍ത്തത് ദീപ്തി ശര്‍മ്മയായിരുന്നു. 17 റൺസ് ആണ് സോഫി എക്ലെസ്റ്റോൺ നേടിയത്.

ഒമ്പതാം വിക്കറ്റിൽ അന്യ – സോഫിയ കൂട്ടുകെട്ട് 31 റൺസാണ് നേടിയിട്ടുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ്മയും സ്നേഹ റാണയും മൂന്ന് വീതം വിക്കറ്റ് നേടിയിട്ടുണ്ട്.

Exit mobile version