കേരളത്തെ സുരക്ഷിത തീരങ്ങളിലേക്ക് നയിച്ച് വിനൂപും ജലജും, അവസാന ഓവറില്‍ ജലജ് പുറത്ത്, അപരാജിതനായി വിനൂപ്

155/6 എന്ന നിലയില്‍ നിന്ന് കേരളത്തെ തിരികെ മത്സരത്തിലേക്ക് എത്തിച്ച കൂട്ടുകെട്ടായിരുന്നു ജലജ് സക്സേനയുടെയും വിനൂപ് മനോഹരന്റെയും. കേരളം കരകയറി 136 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടി ആദ്യ ദിവസം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നീങ്ങഉമെന്ന് കരുതിയ നിമിഷത്തിലാണ് 68 റണ്‍സ് നേടിയ ജലജ് സക്സേനയെ ശിവം ശര്‍മ്മ പുറത്താക്കിയത്. ഇന്നിംഗ്സിലെ തന്റെ നാലാം വിക്കറ്റ് ശുഭം നേടിയതോടെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 291 റണ്‍സാണ് കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയിട്ടുള്ളത്.

വിനൂപ് മനോഹരന്‍ 77 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു. പകുതി വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ 109 റണ്‍സ് മാത്രം നേടിയ കേരളത്തിനെ ഓപ്പണര്‍ രാഹുല്‍ പുരാത്തി(77) സഞ്ജു സാംസണ്‍(24) വിഷ്ണു വിനോദ്(24) എന്നിവര്‍ക്കൊപ്പം നേടിയ കൂട്ടുകെട്ടാണ് ആദ്യ ഘട്ടത്തില്‍ മുന്നോട്ട് നയിച്ചത്. രാഹുലിനെയും ശിവം ശര്‍മ്മ തന്നെയാണ് പുറത്താക്കിയത്. പിന്നീടാണ് കേരളം കണ്ട മികച്ച രക്ഷാപ്രവര്‍ത്തനവുമായി വിനൂപും ജലജ് സക്സേനയും രംഗത്തെത്തിയത്.

Exit mobile version