ഇന്ത്യയുടെ അണ്ടര്‍ 19 ദേശീയ ക്യാമ്പിലേക്ക് രണ്ട് മലയാളി താരങ്ങളെ തിരഞ്ഞെടുത്തു

കേരളത്തിന്റെ ഷോൺ റോജറിനെയും ഈദന്‍ ആപ്പിള്‍ ടോമിനെയും ദേശീയ അണ്ടര്‍ 19 ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് ഇരുവരും. ഈദന്‍ തന്റെ രഞ്ജി അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടി വാര്‍ത്തകളിൽ ഇടം പിടിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തിൽ 6 വിക്കറ്റ് നേടിയ താരം കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

രഞ്ജിയിൽ കേരളത്തിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം ഈദന്‍ പുറത്തെടുത്തപ്പോള്‍ ഷോൺ റോജര്‍ സികെ നായിഡു ട്രോഫിയിൽ മിന്നും പ്രകടനം ആണ് പുറത്തെടുത്തത്.

കേരളത്തിനെതിരെ 83 റൺസ് വിജയം രാജസ്ഥാന്‍ വിനൂ മങ്കഡ് ട്രോഫി ക്വാര്‍ട്ടറിൽ, കേരളത്തിനായി തിളങ്ങിയത് ഷൗൺ റോജര്‍ മാത്രം

കേരളത്തിനെതിരെ നേടിയ 83 റൺസ് വിജയത്തോടു കൂടി വിനൂ മങ്കഡ് ട്രോഫിയുടെ ക്വാര്‍ട്ടറിൽ കടന്ന രാജസ്ഥാന്‍. ഇന്ന് മൊടേര നരേന്ദ്ര മോഡി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ബിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 238/9 എന്ന സ്കോറാണ് നേടിയത്. കേരളം 155 റൺസിന് ഓള്‍ഔട്ട് ആയി. എന്‍എച്ച് സച്ദേവ്(59), രോഹന്‍ വിജയ് രാജ്ബര്‍(44), പിഎം സിംഗ് രാഥോര്‍(42*) എന്നിവരാണ് രാജസ്ഥാനായി തിളങ്ങിയത്. കേരളത്തിനായി ഷൗൺ റോജര്‍ 3 വിക്കറ്റ് നേടി.

76 റൺസ് നേടിയ ഷൗൺ റോജര്‍ മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്. 42.2 ഓവറിൽ കേരളം 155 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ രാജസ്ഥാന്റെ സലാവുദ്ദീന്‍ 4 വിക്കറ്റ് നേടി.

Exit mobile version