ഷൂട്ടിംഗ് ലോകകപ്പ്, ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ച് സൗരഭ് ചൗധരി

ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ ദിവസം തന്നെ മെഡൽ. ഇന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റൽ വിഭാഗത്തിലാണ് സൗരഭ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. 8.7 ന്റെ ഒരു ഷോട്ട് ആണ് താരത്തിന്റെ സ്വര്‍ണ്ണ മെഡൽ സാധ്യത ഇല്ലാതാക്കിയത്.

ഇറാന്റെ ഫോറോഗി ജവാദ് സ്വര്‍ണ്ണവും സെര്‍ബിയയുടെ മികെക് ഡാമിര്‍ വെള്ളി മെഡലും നേടി. അഭിഷേക് വര്‍മ്മയ്ക്ക് അഞ്ചാം സ്ഥാനം മാത്രമാണ് ലഭിച്ചത്.

ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സൗരഭ് ചൗധരിയ്ക്ക് വെള്ളി മെഡല്‍

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ സൗരഭ് ചൗധരി. സൗരഭിന്റെ പേരിലുള്ള ലോക റെക്കോര്‍ഡായ 246.3 പോയിന്റ് മറികടന്ന് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച വടക്കന്‍ കൊറിയയുടെ താരമാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 246.5 പോയിന്റാണ് പുതിയ ലോക റെക്കോര്‍ഡ്. ഇന്ത്യയുടെ മറ്റൊരു താരമായ അഭിഷേക് വര്‍മ്മ അഞ്ചാം സ്ഥാനത്ത് മാത്രമേ എത്തിയുള്ളു.

ലോക റെക്കോര്‍ഡോടു കൂടി സ്വര്‍ണ്ണം സ്വന്തമാക്കി സൗരഭ് ചൗധരി

ഇന്ത്യയുടെ യുവ താരം 17 വയസ്സുകാരന്‍ സൗരഭ് ചൗധരി മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പില്‍ ലോക റെക്കോര്‍ഡോടു കൂടി സ്വര്‍ണ്ണം നേടി. തന്റെ തന്നെ റെക്കോര്‍ഡായ 245 പോയിന്റാണ് ഇന്ന് നടന്ന 10 മീറ്റര്‍ എയര്‍ റൈഫില്‍ മത്സരയിനത്തിലെ പ്രകടനത്തിലൂടെ താരം മറികടന്നത്. 246.3 പോയിന്റുകള്‍ നേടിയാണ് സൗരഭിന്റെ സ്വര്‍ണ്ണ നേട്ടം.

മ്യൂണിച്ച് ലോകകപ്പ് ഷൂട്ടിംഗ്: ഫൈനലിലേക്ക് കടന്ന് ഇന്ത്യന്‍ താരങ്ങള്‍

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പിന്റെ ഫൈനലിലേക്ക് കടന്ന് ഇന്ത്യയുടെ രണ്ട് താരങ്ങള്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഫൈനലിലേക്കാണ് ഇന്ത്യയുടെ സൗരഭ് ചൗധരിയും ഷഹ്സാര്‍ റിസ്വിയും കടന്നത്. യോഗ്യത റൗണ്ടില്‍ സൗരഭ് രണ്ടാം സ്ഥാനത്തും റിസ്വി അഞ്ചാം സ്ഥാനത്തുമാണ് എത്തിയത്. യഥാക്രമം 586 പോയിന്റും 583 പോയിന്റുമാണ് ഇരു താരങ്ങളും തങ്ങളുടെ യോഗ്യ റൗണ്ടില്‍ നേടിയത്.

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് ഇരട്ട സ്വര്‍ണ്ണവുമായി ഇന്ത്യ, നേട്ടം യോഗ്യതയിലെ ലോക റെക്കോര്‍ഡോടു കൂടി

തായ്പേയില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്. സീനിയര്‍ വിഭാഗത്തില്‍ യോഗ്യതയില്‍ ലോക റെക്കോര്‍ഡോടു കൂടിയാണ് താരങ്ങളുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടം. 784 പോയിന്റാണ് ഇരുവരുടെയും നേട്ടം. മുമ്പത്തെ റെക്കോര്‍ഡ് 782 പോയിന്റായിരുന്നു.

അതേ സമയം ജൂനിയര്‍ വിഭാഗത്തിലും സ്വര്‍ണ്ണ മെഡല്‍ നേടുവാന്‍ ഇന്ത്യയ്ക്കായി. ഇന്ത്യയുടെ ഇഷ സിംഗ്-വിജയവീര്‍ സിദ്ദു കൂട്ടുകെട്ടാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 478.5 പോയിന്റുകളോടെയാണ് സ്വര്‍ണ്ണ മെഡല്‍ കൂട്ടുകെട്ട് നേടിയത്. 2018ല്‍ ഇതേ വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ടും സ്വര്‍ണ്ണം സ്വന്തമാക്കി.

ഷൂട്ടിംഗില്‍ സ്വര്‍ണ്ണവുമായി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണം കൂടി. മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം വിഭാഗത്തിലാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ 778 പോയിന്റുമായി യോഗ്യത റൗണ്ടില്‍ ഒന്നാമതെത്തുകയും ലോക റെക്കോര്‍ഡിനു ഒപ്പമെത്തുകയും ചെയ്തിരുന്നു കൂട്ടുകെട്ട്.

വ്യക്തിഗത ഇനത്തില്‍ നേരത്തെ സൗരഭ് സ്വര്‍ണ്ണം നേടിയപ്പോള്‍ മനു ഭാക്കറിനു ഫൈനലിലേക്ക് യോഗ്യത നേടുവാന്‍ സാധിച്ചിരുന്നില്ല.

Exit mobile version