ശരത് കമാലിനെ കീഴടക്കി ദേശീയ കിരീടം സ്വന്തമാക്കി സത്യന്‍ ജ്ഞാനശേഖരന്‍

82ാമത് ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ജേതാവായി സത്യന്‍ ജ്ഞാനശേഖരന്‍. 9 വട്ടം ദേശീയ ചാമ്പ്യനായ ശരത് കമാലിനെ 4-2 എന്ന സ്കോറിന് കീഴടക്കിയാണ് സത്യന്റെ ഈ കന്നി ദേശീയ കിരീടം. ആദ്യ രണ്ട് സെറ്റുകള്‍ സത്യന്‍ സ്വന്തമാക്കിയെങ്കിലും ശരത് കമാല്‍ ശക്തമായ തിരിച്ചുവരവ് നടത്തി തന്റെ പരിചയസമ്പത്ത് കാണിച്ചുവെങ്കിലും പിന്നീട് മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ മുന്‍ ഇന്ത്യന്‍ ദേശീയ ചാമ്പ്യന് സാധിച്ചില്ല.

സ്കോര്‍: 11-6, 11-7, 10-12, 7-11, 11-8, 11-8

ജപ്പാന്‍ താരങ്ങളോട് കീഴടങ്ങി ഇന്ത്യയുടെ സിംഗിള്‍സ് താരങ്ങള്‍

ഹംഗേറിയന്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി ഇന്ത്യയുടെ വനിത പുരുഷ താരങ്ങളായ മണിക ബത്രയും സത്യന്‍ ജ്ഞാനശേഖരനും. ഇന്ന് ജപ്പാന്‍ താരങ്ങളോടാണ് ഇരുവരും തങ്ങളുടെ സിംഗിള്‍സ് മത്സരത്തില്‍ പരാജയപ്പെട്ടത്. ലോക 11ാം നമ്പര്‍ ജപ്പാന്റെ ഹിരാനോ മിയുവിനോടാണ് മണിക പരാജയപ്പെട്ടത്. 0-4 എന്ന സെറ്റ് സ്കോറിലാണ് മണിക പരാജയപ്പെട്ടത്. സ്കോര്‍: 9-11, 1-11, 7-11, 7-11.

ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരം ടോമോകാസു ഹാരിമോട്ടോയോടാണ് സത്യന്‍ പരാജയമേറ്റു വാങ്ങിയത്. 0-4 എന്ന സെറ്റ് സ്കോറിനാണ് സത്യന്‍ പരാജയപ്പട്ടത്. സ്കോര്‍: 8-11, 5-11, 4-11, 8-11

ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീമും ക്വാര്‍ട്ടറില്‍

ഹംഗേറിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സ് ഇനത്തില്‍ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍-ശരത്ത് കമാല്‍ കൂട്ടുകെട്ട്. 3-2 എന്ന സ്കോറിന് ലോക റാങ്കിംഗില്‍ 17ാം റാങ്കുള്ള ടീമിനെയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.

ജപ്പാന്‍ താരങ്ങളെയാണ് ഇരുവരും പരാജയപ്പെടുത്തിയത്.

പുരുഷ ടേബിള്‍ ടെന്നീസ് ലോകകപ്പ് അവസാന 16ലേക്ക് യോഗ്യത നേടി സത്യന്‍ ‍‍‍ജ്ഞാനശേഖരന്‍

ചൈനയില്‍ നടക്കുന്ന ഐടിടിഎഫ് പുരുഷ ലോകകപ്പിന്റെ പ്രധാന ഡ്രോയിലേക്ക് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍. ഗ്രൂപ്പ് ഡിയില്‍ ലോക 24ാം നമ്പര്‍ താരം ജോനാഥന്‍ ഗ്രോത്തിനെ 4-2 എന്ന സ്കോറിനും ലോക 22ാം നമ്പര്‍ താരം സൈമണ്‍ ഗൗസിയെ 4-3 എന്ന സ്കോറിനും കീഴടക്കി ഗ്രൂപ്പ് ടോപ്പറായാണ് സത്യന്‍ മുന്നോട്ട് നീങ്ങിയത്.

ഇതോടെ ടൂര്‍ണ്ണമെന്റിന്റെ അവസാന 16ലേക്ക് ഇന്ത്യന്‍ താരം കടന്നു.

ചൈന ഓപ്പണ്‍ മൂന്നാം റൗണ്ടിലേക്ക് കടന്ന് സത്യന്‍ ജ്ഞാനശേഖരന്‍

ചൈനീസ് ഓപ്പണ്‍ ടേബിള്‍ ടെന്നീസിന്റെ പ്രാഥമിക ഘട്ടത്തിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍. 4-3 എന്ന സ്കോറിനാണ് ആന്റണ്‍ കാല്‍ബെര്‍ഗിനെ താരം കീഴടക്കിയത്. രണ്ടാഴ്ച മുന്നേ നടന്ന ക്രൊയേഷ്യന്‍ ഓപ്പണ്‍ ജേതാവായിരുന്നു ആന്റണ്‍. അടുത്ത റൗണ്ടില്‍ ലോക റാങ്കിംഗില്‍ 66ാം നമ്പര്‍ താരമായ സ്റ്റെഫാന്‍ ഫെഗെര്‍ല്‍ ആണ് സത്യന്റെ എതിരാളി.

നാളെയാണ് മത്സരം. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടേബിള്‍ ടെന്നീസ് വ്യക്തിഗത റാങ്കിംഗിലേക്ക് ഏതാനും ആഴ്ചകള്‍ മുമ്പ് സത്യന്‍ എത്തിയിരുന്നു. ഇനിയും സമാനമായ പ്രകടനം തുടര്‍ന്നാല്‍ താരം റാങ്കിംഗില്‍ വീണ്ടും നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യയുടെ വനിത ടേബിള്‍ ടെന്നീസ് താരം

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തെത്തി തന്റെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം മണിക ബത്ര. കഴിഞ്ഞ മാസം 47ാം റാങ്കില്‍ എത്തിയ താരം ഇപ്പോള്‍ ഒരു റാങ്കാണ് മെച്ചപ്പെടുത്തിയത്. 6817 പോയിന്റോടെയാണ് ഇന്ത്യന്‍ താരം 46ാം സ്ഥാനത്തേക്ക് എത്തിയത്. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഒട്ടനവധി മെഡലുകള്‍ നേടിയ താരം കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് കാണുന്നത്.

അതേ സമയം പുരുഷ വിഭാഗത്തില്‍ സതിയന്‍ ജ്ഞാനശേഖരന്‍ 28ാം റാങ്കിലും ശരത് കമാല്‍ 33ാം റാങ്കിലും സ്ഥിതി ചെയ്യുന്നു. ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന റാങ്കായ ഇരുപത്തിയെട്ടാം റാങ്കിലേക്ക് സതിയന്‍ കഴിഞ്ഞ മാസമാണ് എത്തിയത്.

ചരിത്രം കുറിച്ച് സതിയന്‍ ജ്ഞാനശേഖരന്‍, മണിക ബത്രയ്ക്കും നേട്ടം

ചരിത്ര നേട്ടവുമായി ടേബിള്‍ ടെന്നീസ് താരം സതിയന്‍ ജ്ഞാനശേഖരന്‍. ടേബിള്‍ ടെന്നീസ് ലോക റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്ന് ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കാണ് സതിയന്‍ നേടിയിരിക്കുന്നത്. ലോക റാങ്കിംഗില്‍ 28ാം സ്ഥാനമാണ് സതിയന്‍ സ്വന്തമാക്കിയത്. മുമ്പ് 30ാം റാങ്ക് വരെ എത്തിയ ശരത് കമാലായിരുന്നു ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തിയ ഇന്ത്യന്‍ താരം.

വനിത വിഭാഗം റാങ്കിംഗില്‍ ആദ്യ 50 സ്ഥാനത്തിനുള്ളില്‍ കടക്കുവാന്‍ മണിക ബത്രയ്ക്ക് സാധിച്ചിട്ടുണ്ട്. 47ാം റാങ്കാണ് താരത്തിന്റെ നേട്ടം.

Exit mobile version