ഇഞ്ച്വറി ടൈമിൽ 3 ഗോളടിച്ച് കേരള യുണൈറ്റഡ് കെ പി എൽ കിരീടം സ്വന്തമാക്കി

കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡ് വീണ്ടും ചാമ്പ്യന്മാർ. ഇന്ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂരിനെ തോൽപ്പിച്ച് കൊണ്ട് കേരള യുണൈറ്റഡ് തുടർച്ചയായ രണ്ടാം സീസണിലും കേരളത്തിന്റെ ചാമ്പ്യന്മാരായി. ഇന്ന് ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-1 സ്കോറിനാണ് കേരള യുണൈറ്റഡ് വിജയിച്ചത്.

Credit: Sahil Sidharthan

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. 50ആം മിനുട്ടിൽ യദുകൃഷ്ണയിലൂടെ സാറ്റ് തിരൂർ ലീഡ് എടുത്തു. കളി ഇഞ്ച്വറി ടൈമിൽ എത്തുന്നത് വരെ ആ ലീഡ് നിന്നു. 93ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കേരള യുണൈറ്റഡിന്റെ സമനില ഗോൾ. കുകി ആയിരുന്നു ആ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചത്.

ഇത് സാറ്റ് തിരൂരിനെ തകർത്തു. ഈ ഷോക്കിൽ നിൽക്കെ ഇഞ്ച്വറി ടൈമിന്റെ എട്ടാം മിനുട്ടിൽ ലിങ്കി മീതെയിലൂടെ കേരള യുണൈറ്റഡ് ലീഡ് എടുത്തു. തൊട്ടടുത്ത മിനുട്ടിൽ തുഫൈലിന്റെ ഗോളിലൂടെ കേരള യുണൈറ്റഡ് 3-1ന് മുനിലെത്തി. അപാരമായ തിരിച്ചുവരവ്. ഫൈനൽ വിസിൽ വന്നപ്പോൾ കിരീടവും ഉറപ്പായി.

കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂർ ഫൈനലിൽ!!

കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂർ ഫൈനൽ ഉറപ്പിച്ചു. ഇന്ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള പൊലീസിനെ നേരിട്ട സാറ്റ് തിരൂർ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് വിജയിച്ചത്. ഇന്ന് രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. സബ്ബായി എത്തിയ ഫബീൽ ആണ് 74ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയത്‌.

പിന്നാലെ 76ആം മിനുട്ടിൽ മുഹമ്മദ് മഹ്ദിയിലൂടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഈ ഗോൾ അവരുടെ വിജയം ഉറപ്പിച്ചു. സാറ്റ് തിരൂറിന്റെ മുൻ വർഷങ്ങളിലെ സെമി ഫൈനലിലെ നിർഭാഗ്യത്തിനു കൂടെ ഇതോടെ അവസാനമായിരിക്കുകയാണ്. സൂപ്പർ സിക്സിലെ ആദ്യ മൂന്ന് മത്സരങ്ങൾ വിജയിക്കാൻ ആകാതിരുന്ന സാറ്റ് തിരൂരിന്റെ ഗംഭീര തിരിച്ചുവരവുമാണ് ഇത്.

ഇനി രണ്ടാം സെമി ഫൈനലിൽ കേരള യുണൈറ്റഡ് മുത്തൂറ്റ് എഫ് എയെ നേരിടും.

കേരള പ്രീമിയർ ലീഗ്; ഇഞ്ച്വറി ടൈം ഗോളിൽ കേരള യുണൈറ്റഡിന് സമനില

കേരള പ്രീമിയർ ലീഗ് ഉദ്ഘാടന ദിവസം കോട്ടപ്പടിയിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡും സാറ്റ് തിരൂരും സമനിലയിൽ പിരിഞ്ഞി. ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിന്റെ ബലത്തിൽ കേരള യുണൈറ്റഡ് ഇന്ന് 2-2ന്റെ സമനില നേടി. മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ആണ് ആദ്യ ഗോൾ വന്നത്.ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ മധ്യനിര താരം ലാൽസമ്പുയിയ നേടിയ ഗോളിൽ കേരള യുണൈറ്റഡ് മുന്നിൽ എത്തി.

രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ സാറ്റ് തിരൂരിന്റെ മറുപടി വന്നു. മുഹമ്മദ് നിഷാമിലൂടെ സമനില ഗോൾ. 77ആം മിനുട്ടിൽ തൻവീർ അഹമ്മദിലൂടെ സാറ്റ് ലീഡ് എടുക്കുകയും ചെയ്തു. സാറ്റ് വിജയത്തിലേക്ക് പോവുകയാണെന്ന് കരുതിയ അവസാന നിമിഷം യൂസിഫ് അഫുലിലൂടെ കേരള യുണൈറ്റഡ് സമനില കണ്ടെത്തി.

സാറ്റ് തിരൂർ ഒഡീഷയിൽ നടക്കുന്ന ടൂർണമെന്റിൽ ഫൈനലിൽ

SS സാഹ ആൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ സാറ്റ് തിരൂർ ഫൈനലിൽ എത്തി. ഇന്ന് നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഭവാനി എഫ് സി പാറ്റ്നെയെയാണ് സ്പോർട്സ് അക്കാദമി തിരൂർ പരാജയപ്പെടുത്തിയത്.

ഒഡീഷയിലെ റായിഗറിൽ നടക്കുന്ന ടൂർണമെന്റിൽ ഇത് മൂന്നാം തവണയാണ് സാറ്റ് ഫൈനലിൽ എത്തുന്നത്. രണ്ടാം പകുതിയിൽ ലഭിച്ച ഫ്രീ കിക്കിൽ നിന്ന് മിഡ്‌ഫീൽഡർ തൻവീർ അഹമ്മദ് ആണ് സാറ്റിന്റെ ആദ്യ ഗോൾ നേടിയത്. ബഷീറിലൂടെ
70ആം മിനുട്ടിൽ സാറ്റ് രണ്ടാം ഗോളും സ്കോർ ചെയ്തു. കഴിഞ്ഞ മത്സരത്തിൽ ജോഗേഴ്സ് ഇലവനെ തോല്പ്പിച്ച് ആയിരുന്നു സാറ്റ് സെമിയിലേക്ക് എത്തിയത്.

(Information taken from Club’s Official Social Media Accounts)

ഐലീഗ് സെക്കന്റ് ഡിവിഷൻ: കേരള ടീമുകൾക്ക് തിരിച്ചടി

ഈ സീസണിലേക്കുള്ള ഐലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാൻ കേരളത്തിൽ നിന്നും അപേക്ഷിച്ച മൂന്നു ടീമുകൾക്കും തിരിച്ചടി. നിലവിൽ ഡയറക്റ്റ് എൻട്രി ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം മാത്രമായിരിക്കും ഐലീഗ് സെക്കന്റ് ഡിവിഷനിൽ കേരളത്തിൽ നിന്നും കളിക്കാൻ ഉണ്ടാവുക. ISL റിസർവ് ടീം ആയതിനാൽ പ്രാഥമിക റൗണ്ടിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് കളിക്കാൻ കഴിയൂ.

എഫ്‌സി കേരള, സാറ്റ് തിരൂർ, ക്വാർട്‌സ് എന്നീ ടീമുകൾ ആയിരുന്നു കേരളത്തിൽ നിന്നും അപേക്ഷിച്ചിരുന്നത്. ഇതിൽ രണ്ടു ടീമുകൾ എങ്കിലും യോഗ്യത നേടും എന്ന നിലയിൽ ആയിരുന്നു കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്. സെക്കന്റ് ഡിവിഷനിലേക്ക് യോഗ്യത ലഭിക്കും എന്നു മുന്നിൽ കണ്ടു പുതിയ സീസണിലേക്കുള്ള കളിക്കാരെ വരെ എത്തിക്കാൻ ഈ മൂന്നു ടീമുകൾക്കും കഴിഞ്ഞിരുന്നു. എന്നാൽ ഇവരുടെ അപേക്ഷ ഇന്നലെ ചേർന്ന AIFF കമ്മറ്റി തള്ളിയതോടെ വലിയ തിരിച്ചടിയാണ് കേരള ടീമുകൾക്കുണ്ടായത്. അതേ സമയം കർണാടകയിൽ നിന്നും വെസ്റ്റ് ബംഗാളിൽ നിന്നും രണ്ടു ടീമുകൾ വീതം യോഗ്യത നേടിയിട്ടുണ്ട്.

യോഗ്യത നേടിയ ടീമുകൾ

ഓസോണ് എഫ്‌സി – കർണാടക
സൗത്ത് യുണൈറ്റഡ് – കർണാടക
ഫത്തേഹ് ഹൈദരാബാദ് – തെലങ്കാന
ന്യു ബരക്പൂർ റൈൻബോ – വെസ്റ്റ് ബംഗാൾ
മുഹമ്മദൻ സ്പോർട്ടിങ് – വെസ്റ്റ് ബംഗാൾ
ചിങ്ക വെങ് – മിസോറാം
ലോൻസ്റ്റാർ കശ്മീർ – ജമ്മു കശ്മീർ
ഹിന്ദുസ്ഥാൻ എഫ്‌സി – ഡൽഹി
എആർഎ എഫ്‌സി – ഗുജറാത്ത്

Exit mobile version