Picsart 24 02 08 18 38 29 051

കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂർ ഫൈനലിൽ!!

കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂർ ഫൈനൽ ഉറപ്പിച്ചു. ഇന്ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള പൊലീസിനെ നേരിട്ട സാറ്റ് തിരൂർ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് വിജയിച്ചത്. ഇന്ന് രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. സബ്ബായി എത്തിയ ഫബീൽ ആണ് 74ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയത്‌.

പിന്നാലെ 76ആം മിനുട്ടിൽ മുഹമ്മദ് മഹ്ദിയിലൂടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഈ ഗോൾ അവരുടെ വിജയം ഉറപ്പിച്ചു. സാറ്റ് തിരൂറിന്റെ മുൻ വർഷങ്ങളിലെ സെമി ഫൈനലിലെ നിർഭാഗ്യത്തിനു കൂടെ ഇതോടെ അവസാനമായിരിക്കുകയാണ്. സൂപ്പർ സിക്സിലെ ആദ്യ മൂന്ന് മത്സരങ്ങൾ വിജയിക്കാൻ ആകാതിരുന്ന സാറ്റ് തിരൂരിന്റെ ഗംഭീര തിരിച്ചുവരവുമാണ് ഇത്.

ഇനി രണ്ടാം സെമി ഫൈനലിൽ കേരള യുണൈറ്റഡ് മുത്തൂറ്റ് എഫ് എയെ നേരിടും.

Exit mobile version