സർഫറാസും പടിക്കാലും തിളങ്ങുന്നു, ഇന്ത്യയുടെ ലീഡ് 150 കടന്നു

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ വലിയ ലീഡിലേക്ക്‌. ഇന്ന് അഞ്ചാമത്തെ ടെസ്റ്റിന്റെ രണ്ടാം ദിവസം രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 150 റൺസിന്റെ ലീഡിൽ നിൽക്കുകയാണ്. ഇപ്പോൾ 370ന് 3 എന്ന നിലയിലാണ് ഇന്ത്യ ഉള്ളത്. അർധ സെഞ്ച്വറിയുമായി സർഫറാസ് ഖാനും 44 റൺസുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ ഉള്ളത്.

ഇന്ന് രാവിലത്തെ സെഷനിൽ ആക്രമിച്ചു കളിച്ച് സെഞ്ച്വറി നേടിയ രോഹിത് ശർമ്മയെയും ഗില്ലിനെയും ലഞ്ചിനു ശേഷം ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യൽക് നഷ്ടമായിരുന്നു. രോഹിത് ശർമ ഇപ്പോൾ 162 പന്തിൽ 103 റൺസുമായി പുറത്തായി. മൂന്ന് സിക്സും 13 ഫോറും അടങ്ങുന്നതാണ് രോഹിത് ശർമയുടെ ഇന്നിംഗ്സ്. 150 പന്തിൽ 110 റൺസ് എടുത്താണ് ഗിൽ ഔട്ടായത്. ഗിൽ 5 സിക്സും 12 ഫോറും അടിച്ചു.

ഇതിനു ശേഷം ക്രീസിൽ എത്തിയ അരങ്ങേറ്റക്കാരൻ ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും മികച്ച രീതിയിൽ ബാറ്റു ചെയ്തു. സർഫറാസ് ഖാൻ 59 പന്തിൽ നിന്ന് 56 റൺസ് എടുത്തു. 1 സിക്സും 8 ഫോറും സർഫറാസ് അടിച്ചു. പടിക്കൽ 77 പന്തിൽ നിന്ന് 44 റൺസ് എടുത്ത് നിൽക്കുന്നു. 8 ബൗണ്ടറികൾ പടിക്കാൽ ഇതുവരെ അടിച്ചു.

ഇന്നലെ ആദ്യദിവസം ഇന്ത്യയ്ക്ക് അർദ്ധസഞ്ചറി നേടിയ ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഇംഗ്ലണ്ട് 218 റൺസിനാണ് ഇന്നലെ ആദ്യ ഇന്നിംഗ്സിൽ ഓളൗട്ട് ആയത്‌.

ടെസ്റ്റ് ആണ് സർഫറാസ് ഖാന് യോജിച്ച ഫോർമാറ്റ് എന്ന് ഗാംഗുലി

സർഫറാസ് ഖാൻ്റെ കളി ടെസ്റ്റ് ക്രിക്കറ്റിന് ആണ് കൂടുതൽ അനുയോജ്യം എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ടെസ്റ്റ് കരിയർ മികച്ച രീതിയിൽ തുടങ്ങിയ സർഫറാസ് തന്റെ ആദ്യ ടെസ്റ്റിൽ രണ്ട് അർധ സെഞ്ച്വറികൾ നേടിയിരുന്നു. രഞ്ജിയിൽ മികച്ച റെക്കോർഡ് ഉള്ള സർഫറാസിന് പക്ഷേ ഐ പി എല്ലിൽ ഇതുവരെ തിളങ്ങാനായിട്ടില്ല.

“അദ്ദേഹം അഞ്ച് ദിവസത്തെ കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. അവൻ്റെ കളി ടെസ്റ്റിന് അനുയോജ്യമാണ്. ടി20 വ്യത്യസ്ത ഫോർമാറ്റാണ്. ആഭ്യന്തര ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അദ്ദേഹം നേടിയ റൺസിൻ്റെ അളവ് അതിശയകരമാണ്. അവർ പറയുന്നത് പോലെ, നിങ്ങൾ റൺസ് നേടിയാൽ അത് പാഴാകില്ല. അതാണ് സർഫറാസിന് സംഭവിച്ചത്”ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ രണ്ട് അർധ സെഞ്ച്വറികൾ നേടി തിളങ്ങിയ സർഫറാസിന് രണ്ടാം ടെസ്റ്റിൽ തിളങ്ങാൻ ആയിരുന്നില്ല.

ഐ പി എല്ലിന് മുമ്പ് സർഫറാസ് ഖാനെ സ്വന്തമാക്കാൻ KKR-ഉം CSK-യും ശ്രമിക്കുന്നു

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച സർഫറാസ് ഖാനെ ഐ പി എൽ ക്ലബുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു. നേരത്തെ നടന്ന ലേലത്തിൽ സർഫറാസ് ഖാനെ ആരും വാങ്ങിയിരുന്നില്ല. എന്നാൽ ഇന്ത്യക്കായി നല്ല പ്രകടനം കാഴ്ചവെച്ചതോടെ താരത്തെ സ്വന്തമാക്കാനായി രണ്ടിലധികം ക്ലബുകൾ രംഗത്ത് ഉള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ), ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) ആണ് പ്രധാനമായി രംഗത്ത് ഉള്ളത്. ഗൗതം ഗംഭീർ കൊൽക്കത്തയോട് സർഫറാസ് ഖാനെ പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഒരു ടീമുമായും സർഫറാസ് കരാർ ധാരണയിൽ എത്തിയിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ തൻ്റെ ഇന്ത്യൻ ടെസ്റ്റ് അരങ്ങേറ്റത്തിൽ 62, 68* എന്നിങ്ങനെ രണ്ട് അർധ സെഞ്ച്വറികളുമായി തിളങ്ങാൻ സർഫറാസിനായിരുന്നു. ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി അദ്ദേഹത്തിൻ്റെ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസ് അദ്ദേഹത്തെ റിലീസ് ചെയ്തിരുന്നു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ബാറ്ററെ വാങ്ങാൻ ആരും ഐ പി എൽ ലേലത്തിൽ ശ്രമിച്ചതുമില്ല.

ഐപിഎല്ലിൽ ആകെ 50 മത്സരങ്ങൾ കളിച്ച സർഫറാസ് ആകെ 585 റൺസ് മാത്രമെ നേടിയിട്ടുള്ളൂ.

സർഫറാസ് ഖാൻ ഇന്ത്യയുടെ ഏകദിന ടീമിന് മുതൽകൂട്ടാകും എന്ന് സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യയുടെ ഏകദിന ടീമിലേക്ക് വരേണ്ട താരമാണ് സർഫറാസ് ഖാൻ എന്ന് സഞ്ജയ് മഞ്ജരേക്കർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ സർഫറാസ് ഖാന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു സഞ്ജയ് മഞ്ജരേക്കർ. അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് മത്സരങ്ങളിലും സർഫറാസ് അർധ സെഞ്ച്വറി നേടിയിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ സർഫറാസ് 66 പന്തിൽ 9 ഫോറും 2 സിക്‌സും സഹിതം 62 റൺസ് നേടി റണ്ണൗട്ട് ആയി. രണ്ടാം ഇന്നിംഗ്സിൽ അദ്ദേഹം 72 പന്തിൽ 6 ഫോറും 3 സിക്സും സഹിതം 68 റൺസുമായി സർഫറാസ് പുറത്താകാതെ നിൽക്കുകയും ചെയ്തു.

26 കാരനായ സർഫറാസ് 50 ഓവർ ഫോർമാറ്റിൽ ഇന്ത്യയുടെ മധ്യനിരയ്ക്ക് ഒരു മുതൽകൂട്ടാകും എന്ന് മഞ്ജരേക്കർ പറഞ്ഞു. “ഇന്ത്യ ഒരു മികച്ച 50 ഓവർ മിഡിൽ ഓർഡർ ബാറ്റർ ഓപ്ഷൻ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു, മധ്യ ഘട്ടത്തിൽ ബാറ്റ് ചെയ്യാൻ, സർക്കിളിനുള്ളിൽ 5 ഫീൽഡർമാരുള്ളപ്പോൾ ബാറ്റ്ചെയ്യാൻ, സർഫ്രാസ് ഖാനാണ് വേണ്ടത്.” മഞ്ജരേക്കർ പറഞ്ഞു.

ഇതിനിടയിൽ സർഫറാസ് ഖാനെ മറക്കല്ലേ!! അവസരം രണ്ട് കയ്യും നീട്ടി സ്വീകരിച്ചു

യശസ്വി ജയ്സ്വാളിന്റെ ഗംഭീര ഇരട്ട സെഞ്ച്വറിക്ക് ഇടയിലും നമ്മൾ മറക്കാൻ പാടില്ലാത്ത പ്രകടനമാണ് സർഫറാസ് ഖാനിൽ നിന്ന് ഉണ്ടായത്. സർഫറാസ് അരങ്ങേറ്റത്തിൽ രണ്ട് ഇന്നിംഗ്സിലും അർധ സെഞ്ച്വറി നേടി. ആദ്യ ഇന്നിംഗ്സിൽ സർഫറാസ് 66 പന്തിൽ നിന്ന് 62 റൺസ് എടുത്തിരുന്നു. ആ ഇന്നിംഗ്സിൽ ഒരു നിർഭാഗ്യകരമായ റണ്ണൗട്ട് ആണ് സർഫറാസിന് വിനയായത്. അല്ലെങ്കിൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയിലേക്ക് തന്നെ സർഫറാസ് എത്തിയേനെ.

ഇന്ന് രണ്ടാം ഇന്നിങ്സിലും സർഫറാസ് അനായസമാണ് ബാറ്റു ചെയ്തത്‌ ജയ്സ്വാളിനൊപ്പം തകർത്തടിച്ച് സർഫറാസും കളിച്ചു. 72 പന്തിൽ നിന്ന് 68 റൺസ് സർഫറാസ് അടിച്ചു പുറത്താകാതെ നിന്നു. 3 സിക്സും 6 ഫോറും സർഫറാസിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇന്ത്യ ഡിക്ലയർ ചെയ്തതു കൊണ്ട് സർഫറാസിന് തന്റെ ആദ്യ സെഞ്ച്വറിക്ക് ആയി ഇനിയും കാത്തു നിൽക്കേണ്ടി വരും. എങ്കിലും ആദ്യ ടെസ്റ്റിൽ തന്നെ ഇത്ര മികച്ച പ്രകടനം നടത്താനായത് സർഫറാസിന്റെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥാനം ഉറപ്പിക്കും. ഏറെ കാത്തുനിന്നു ലഭിച്ച അവസരം സർഫറാസ് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു എന്ന് പറയാം.

ജയ്സ്വാളിന് ഇരട്ട സെഞ്ച്വറി, തകർത്തടിച്ച് സർഫറാസും. ഇന്ത്യ ഡിക്ലയർ ചെയ്തു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ നാലാം ദിനം കൂറ്റൻ സ്കോർ എടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു. ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ 430-4 എന്ന സ്കോറിനാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഇന്ത്യക്ക് 556 റൺസിന്റെ ലീഡ് ഉണ്ട്. 236 പന്തിൽ നിന്ന് 214 റൺസ് എടുത്ത യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ഹീറോ ആയത്.

ഇന്നലെ റിട്ടയർ ഹർട്ട് ആയ ജയ്സ്വാൾ ഇന്ന് വീണ്ടും ഇറങ്ങി ഇംഗ്ലീഷ് ബൗളർമാരെ അടിച്ചു പറത്തുകയായിരുന്നു. 14 ഫോറും 12 സിക്സും അടിച്ച് താരം തന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയിൽ എത്തി. 72 പന്തിൽ 68 റൺസ് എടുത്ത് സർഫറാസും ജയ്സ്വാളിന് വലിയ പിന്തുണ നൽകി‌. 3 സിക്സും 6 ഫോറും സർഫറാസ് അടിച്ചു. ഇരുവരും പുറത്താകാതെ തന്നെ ഇന്ത്യ ഡിക്ലയർ ചെയ്തു.

ഗില്ലിന്റെയും കുൽദീപിന്റെയും വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്.ഗിൽ 151 പന്തിൽ നിന്ന് 91 റൺസ് എടുത്താണ് പുറത്തായത്‌. 3 ഫോറും ഒരു സിക്സും ഗിൽ അടിച്ചു. നൈറ്റ് വാച്മാൻ ആയി എത്തിയ കുൽദീപ് 27ന്റെ മികച്ച സംഭാവന നൽകി.

റണ്ണൗട്ട് ചതിച്ചു, അരങ്ങേറ്റത്തിൽ തിളങ്ങി സർഫറാസ്

അരങ്ങേയം ഗംഭീരമാക്കി സർഫറാസ് ഖാൻ. ഇന്ന് ഇന്ത്യക്ക് ആയി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ സർഫറാസ് ഖാൻ തന്റെ ടാലന്റ് എന്താണെന്ന് ലോക ക്രിക്കറ്റ് പ്രേമികൾക്ക് കാണിച്ചു കൊടുത്തു. ഇന്ന് ആറാമനായി എത്തിയ സർഫറാസ് അനായാസം ബാറ്റു ചെയ്ത് അർധ സെഞ്ച്വറി നേടി. വെറും 47 പന്തിൽ നിന്നാണ് സർഫറാസ് അർധ സെഞ്ച്വറി നേടിയത്‌. ഒരു ഇന്ത്യൻ താരത്തിന്റെ അരങ്ങേറ്റത്തിലെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി എന്ന റെക്കോർഡിനൊപ്പം എത്താൻ സർഫറാസിനായി.

66 പന്തിൽ 62 റൺസുമായി സർഫറാസ് പുറത്തായത്. അതും ഒരു നിർഭാഗ്യകരമായ റണ്ണൗട്ടിലൂടെ ആയിരുന്നു. ജഡേജ ഒരു സിംഗിളിന് വിളിച്ച് പകുതിക്ക് വെച്ച് ഓട്ടം നിർത്തിയത് സർഫറാസിനെ പ്രശ്നത്തിൽ ആക്കുകയായിരുന്നു. സ്പിന്നിനെയും പേസിനെയും അനായാസം കളിച്ച സർഫറാസ് ഖാൻ 9 ഫോറും 1 സിക്സും അടിച്ചു. സ്പിന്നർമാരാണ് സർഫറാസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

ഇന്ത്യക്ക് ടോസ്, സർഫറാസിനും ജുറേലിനും അരങ്ങേറ്റം

ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ രോഹിത് ശർമ്മ ബാറ്റു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യക്ക് ആയി ഇന്ന് സർഫറാസ് ഖാനും ദ്രുവ് ജുറേലും അരങ്ങേറ്റം നടത്തും. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി.

രജത് പടിദാർ തന്റെ സ്ഥാനം നിലനിർത്തി‌. മുകേഷ് കുമാറിനെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തതായും ഇന്ത്യ അറിയിച്ചു.

India XI: R Sharma (c), Y Jaiswal, S Gill, R Patidar, S Khan, D Jurel (wk), R Jadeja, R Ashwin, K Yadav, M Siraj, J Bumrah

England XI: B Stokes (c), Z Crawley, B Duckett, O Pope, J Root, J Bairstow, B Foakes (wk), R Ahmed, T Hartley, M Wood, J Anderson.

കെ എൽ രാഹുലിന് പകരക്കാരൻ ആകാൻ സർഫറാസ് ഖാനാകും എന്ന് ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കെഎൽ രാഹുലിന് പകരക്കാരനാകാൻ സർഫറാസ് ഖാന് ആകും എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്തിലെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. രവീന്ദ്ര ജഡേജയ്ക്കും കെഎൽ രാഹുലിനും പരിക്കേറ്റതിനെ തുടർന്നാണ് സർഫറാസ് ടെസ്റ്റ് ടീമിലേക്ക് എത്തിയത്.

സർഫറാസിന് അൺ ഓർത്തഡോക്സ് ആയ രീതിയിൽ കളിക്കാൻ കഴിയുമെന്നും അദ്ദേഹം സ്പിന്നിലെ മികച്ച കളിക്കാരനാണെന്നും ചോപ്ര തൻ്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

“സർഫറാസ് ഖാനും രജത് പട്ടീദാറും ഈ ടീമിനൊപ്പം ഉണ്ട്. റുതുരാജ് ഗെയ്‌ക്‌വാദും വിരാട് കോഹ്‌ലിയും ഇപ്പോഴും അവിടെയില്ല. അതുകൊണ്ട് രജത് പട്ടീദാറോ സർഫറാസോ കളിക്കേണ്ടിവരും. നിങ്ങൾക്ക് സർഫറാസിനെ ആദ്യ ഇലവനിൽ എടുക്കാം. കാരണം അദ്ദേഹത്തിന് അസാധാരണമായ രീതിയിൽ കളിക്കാൻ കഴിയും, കൂടാതെ മികച്ച സ്പിൻ കളിക്കാരനുമാണ്, ”ചോപ്ര പറഞ്ഞു.

കാത്തിരിപ്പിന് അവസാനം, സർഫറാസ് ഖാൻ ഇന്ത്യൻ ടീമിൽ, ജഡേജയും രാഹുലും പുറത്ത്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാൻ ഇടം നേടി. ദീർഘകാലമായുള്ള സർഫറാാ ഖാന്റെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. സർഫറാസിനൊപ്പം സൗരഭ് കുമാർ, വാഷിംഗ്ടൺ സുന്ദർ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി. കെ എൽ രാഹുലും രവീന്ദ്ര ജഡേജയും പരിക്കിനെ തുടർന്ന് പുറത്തായി.

വലത് ക്വാഡ്രൈസ്‌പ്‌സ് വേദനയെ തുടർന്നാണ് ജഡേജയെ ഒഴിവാക്കിയത്‌. രാഹുലിന് ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്. അടുത്തിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന 4 ദിവസത്തെ അനൗദ്യോഗിക ടെസ്റ്റിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് സർഫറാസിനെ ടീമിൽ എത്തിച്ചത്. ആ മത്സരത്തിൽ 160 പന്തിൽ 18 ഫോറും 5 സിക്സും സഹിതം 161 റൺസ് നേടിയ 26കാരൻ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിരുന്നു.

സൗരബ് കുമാർ ആകട്ടെ അതേ മത്സരത്തിൽ രണ്ടാം ഇന്നിംഗ്‌സിൽ 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ ആകെ ആറ് വിക്കറ്റ് നേടിയിരുന്നു. 68 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 15 നാല് വിക്കറ്റും 22 അഞ്ച് വിക്കറ്റും എട്ട് 10 വിക്കറ്റും നേടിയ സൗരഭ് ആകെ 290 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

സർഫറാസിനെ ഇന്ത്യൻ ടീമിൽ പരിഗണിക്കാത്തതിന് നിരവധി കാരണങ്ങളുണ്ട് ബി സി സി ഐ ഒഫീഷ്യൽ

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാനെ ഉൾപ്പെടുത്താത്തതിന് ക്രിക്കറ്റ് അല്ല മറ്റു കാരണങ്ങൾ ആണെന്ന് ബി സി സി ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് PTI റിപ്പോർട്ട് ചെയ്യുന്നു‌. സർഫറാസിന്റെ ഫിറ്റ്‌നസ് ലെവലും, ഓഫ് ഫീൽഡ് പെരുമാറ്റവും ആണ് തീരുമാനത്തെ സ്വാധീനിച്ചത് എന്നാണ് ബി സി സി ഐ ഒഫീഷ്യൽ പറയുന്നത്.

“സർഫറാസിനെ ഒഴിവാക്കിയതിൽ ഉള്ള പ്രതികരണങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ, പക്ഷേ സർഫറാസ് വീണ്ടും വീണ്ടും അവഗണിക്കപ്പെടുന്നതിന് പിന്നിലെ കാരണം ക്രിക്കറ്റ് മാത്രമല്ലെന്ന് എനിക്ക് ഉറപ്പോടെ പറയാൻ കഴിയും. അദ്ദേഹത്തെ പരിഗണിക്കാത്തതിന് നിരവധി കാരണങ്ങളുണ്ട്,” ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.

“തുടർച്ചയായ സീസണുകളിൽ 900-ലധികം റൺസ് നേടിയ ഒരു കളിക്കാരനെ പരിഗണിക്കാത്ത സെലക്ടർമാർ വിഡ്ഢികളാണോ? അന്താരാഷ്ട്ര നിലവാരം പുലർത്താത്ത അദ്ദേഹത്തിന്റെ ശാരീരികക്ഷമതയാണ് ഒരു കാരണം.”

“അയാൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, ഒരുപക്ഷേ ശരീരഭാരം കുറയ്ക്കുകയും മെലിഞ്ഞും ഫിറ്ററുമായി തിരിച്ചുവരുകയും ചെയ്യാം, കാരണം ബാറ്റിംഗ് ഫിറ്റ്നസ് മാത്രമല്ല തിരഞ്ഞെടുക്കാനുള്ള ഏക മാനദണ്ഡം,” ബി സി സി ഐ ഒഫീഷ്യൽ കൂട്ടിച്ചേർത്തു.

ബിസിസിഐ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഫിറ്റ്നസ് മാത്രമല്ല അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തതിന് കാരണം. “ഫീൽഡിലും പുറത്തും അദ്ദേഹത്തിന്റെ പെരുമാറ്റം നല്ലതല്ല. ചില കാര്യങ്ങൾ പറഞ്ഞു, ചില ആംഗ്യങ്ങൾ, ചില സംഭവങ്ങൾ ശ്രദ്ധിക്കപ്പെട്ടു. കുറച്ചുകൂടി അച്ചടക്കത്തോടെയുള്ള സമീപനം അവനു നല്ല ഒരു ലോകം മാത്രമേ നൽകൂ.സർഫറാസും ഒപ്പം അദ്ദേഹത്തിന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാനുൻ ആ കാര്യങ്ങളിൽ പ്രവർത്തിക്കണം,” മുതിർന്ന ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് രഞ്ജി സീസണുകളിലായി 2566 റൺസാണ് മുംബൈ താരം നേടിയത്. 2019/20 സീസണിൽ 928 റൺസും 2022-23ൽ 982 റൺസും 2022-23 സീസണിൽ 656 റൺസും നേടി.

“സ്ലിം ആയ ആൾക്കാരെ ആണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തിരഞ്ഞെടുക്കൂ” സർഫറാസ് ഖാനെ തഴഞ്ഞതിന് എതിരെ ഗവാസ്കർ

സർഫറാസ് ഖാനെ ടീമിലേക്ക് എടുക്കാത്തതിനെ വിമർശിച്ച് സുനിൽ ഗവാസ്കർ. സെലക്ടർമാർ ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കേണ്ടത് അവരുടെ ശരീര ആകൃതിയുടെയോ വലുപ്പത്തിന്റെയും അടിസ്ഥാനത്തിലല്ല എന്നും അവരുടെ കളി നോക്കിയാണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പ്രതികരിച്ചു.

കഴിഞ്ഞ മൂന്ന് ആഭ്യന്ത്ര സീസണുകളിലായി സർഫറാസ് 2441 റൺസ് സ്‌കോർ ചെയ്‌തിട്ടും സർഫറാസ് ഫിറ്റ് അല്ല എന്ന് പറഞ്ഞ് സെലക്ഷൻ കമ്മറ്റി അദ്ദേഹത്തെ തഴഞ്ഞത് ആണ് ഗവാസ്കറിനെ രോഷാകുലനാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ നാല് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്നും സർഫറാസിനെ തഴഞ്ഞത് വലിയ വിമർശനങ്ങൾ പൊതുവെ ഉയർത്തിയിരുന്നു.

ഒരാൾ അൺഫിറ്റ് ആണെങ്കിൽ അയാൾ സെഞ്ച്വറി സ്കോർ ചെയ്യാൻ പോകുന്നില്ല. അതുകൊണ്ട് ക്രിക്കറ്റ് ഫിറ്റ്നസ് ആണ് ഏറ്റവും പ്രധാനമാണ്. സുനിൽ ഗവാസ്‌കർ സ്‌പോർട്‌സ് ടുഡേയോട് പറഞ്ഞു.

സെഞ്ചുറികൾ തികയ്ക്കുകയും അതിനു ശേഷം വന്ന് ഫീൽഡ് ചെയ്യുകയും ചെയ്യുന്ന ഒരാളാണ് സർഫറാസ്. ആ മനുഷ്യൻ ക്രിക്കറ്റിന് ഫിറ്റാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്. നിങ്ങൾക്ക് മെലിഞ്ഞതും ഒതുക്കമുള്ളതുമായ താരങ്ങളെയാണ് തിരയുന്നതെങ്കിൽ, നിങ്ങൾ ഒരു ഫാഷൻ ഷോയിൽ പോയി ചില മോഡലുകൾ തിരഞ്ഞെടുത്ത് അവരുടെ കൈയിൽ ഒരു ബാറ്റും പന്തും കൊടുത്ത് അവരെ കളിപ്പിക്കണം ഗവാസ്കർ പറഞ്ഞു.

Exit mobile version