Picsart 24 02 15 16 49 51 271

റണ്ണൗട്ട് ചതിച്ചു, അരങ്ങേറ്റത്തിൽ തിളങ്ങി സർഫറാസ്

അരങ്ങേയം ഗംഭീരമാക്കി സർഫറാസ് ഖാൻ. ഇന്ന് ഇന്ത്യക്ക് ആയി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ സർഫറാസ് ഖാൻ തന്റെ ടാലന്റ് എന്താണെന്ന് ലോക ക്രിക്കറ്റ് പ്രേമികൾക്ക് കാണിച്ചു കൊടുത്തു. ഇന്ന് ആറാമനായി എത്തിയ സർഫറാസ് അനായാസം ബാറ്റു ചെയ്ത് അർധ സെഞ്ച്വറി നേടി. വെറും 47 പന്തിൽ നിന്നാണ് സർഫറാസ് അർധ സെഞ്ച്വറി നേടിയത്‌. ഒരു ഇന്ത്യൻ താരത്തിന്റെ അരങ്ങേറ്റത്തിലെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി എന്ന റെക്കോർഡിനൊപ്പം എത്താൻ സർഫറാസിനായി.

66 പന്തിൽ 62 റൺസുമായി സർഫറാസ് പുറത്തായത്. അതും ഒരു നിർഭാഗ്യകരമായ റണ്ണൗട്ടിലൂടെ ആയിരുന്നു. ജഡേജ ഒരു സിംഗിളിന് വിളിച്ച് പകുതിക്ക് വെച്ച് ഓട്ടം നിർത്തിയത് സർഫറാസിനെ പ്രശ്നത്തിൽ ആക്കുകയായിരുന്നു. സ്പിന്നിനെയും പേസിനെയും അനായാസം കളിച്ച സർഫറാസ് ഖാൻ 9 ഫോറും 1 സിക്സും അടിച്ചു. സ്പിന്നർമാരാണ് സർഫറാസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

Exit mobile version