സന്തോഷ് ട്രോഫി സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. സന്തോഷ് ട്രോഫി എക്‌സിക്യൂറ്റീവ് കമ്മിറ്റി, പബ്ലിസിറ്റി & സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഗ്രൗണ്ട് & എക്യൂപ്‌മെന്റ് കമ്മിറ്റി, അക്കൊമൊഡേഷന്‍ കമ്മിറ്റി, മെഡിക്കല്‍ കമ്മിറ്റി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി, സെക്യൂരിറ്റി & പാര്‍ക്കിങ് കമ്മിറ്റി എന്നി കമ്മിറ്റികളാണ് യോഗം ചേര്‍ന്നത്.

കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ എ.ഐ.എഫ്.എഫ്. സംഘം നിര്‍ദേശിച്ച കാര്യങ്ങള്‍ വിവിധ കമ്മിറ്റിയുമായി ചര്‍ച്ചചെയ്തു പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് നിര്‍ദേശിച്ചു.
സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സ്റ്റേഡിയം പരിശീലന ഗ്രൗണ്ടുകള്‍ എന്നിയില്‍ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഗ്രൗണ്ട് & എക്യൂപ്‌മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അധിവേഗം പൂര്‍ത്തിയാക്കുന്നതിന് ഓര്‍ഗനൈസിംങ് കമ്മിറ്റി നിര്‍ദേശം നല്‍ക്കി. മാര്‍ച്ച് 30,31, ഏപ്രില്‍ 1 എന്നീ തീയ്യതികളില്‍ സംഘടിപ്പിക്കുന്ന സ്‌ന്തോഷ് ട്രോഫി വിളമ്പര ജാഥയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
മത്സരത്തിന് എത്തുന്ന തരാങ്ങള്‍ക്ക് ഒരുക്കേണ്ട തമാസ സൗകര്യങ്ങളും യാത്ര സൗകര്യങ്ങളും അക്കൊമൊഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി വിലയിരുത്തി. കളിക്കാരുടെ സുരക്ഷയും സ്റ്റേഡിയത്തിലെ പാര്‍ക്കിംങ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെക്യൂരിറ്റി കമ്മിറ്റി ചര്‍ച്ച ചെയ്തു.

യോഗത്തില്‍ കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ.പി. അനില്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, ഡി.വൈ.എസ്.പി. പ്രദീപ് കുമാര്‍, ഡെപ്യൂട്ടി കമാണ്ടന്റ് സക്കീര്‍, അസി. കമാണ്ടന്റ് ഹബീബ് റഹ്‌മാന്‍, റിട്ട. പോലീസ് ചീഫ് അബ്ദുല്‍ കരീം, ആര്‍ രോണുക (ഡി.എം.ഒ), ഡോ. അലി ഗര്‍ ബാബു(സൂപ്രണ്ട്), ഡോ. സക്കീര്‍ ഹുസൈന്‍ വി.പി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ്. പ്രസിഡന്റ് വി.പി. അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്.പി. എക്‌സിക്യൂറ്റീവ് അംഗങ്ങളായ ഹൃഷികേശ് കുമാര്‍ പി, കെ. അബ്ദുല്‍ നാസര്‍, സി. സുരേശ്, മനോഹരകൂമാര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി മുഹമ്മദ് സലിം എം, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അഷ്‌റഫ്, സെക്രട്ടറി പി.എം. സുധീര്‍. അഡ്വ. ടോ. കെ. തോമസ്, സ്‌പോര്‍ട്‌സ് ഓഫീസര്‍ മുരുകന്‍രാജ് വിവധ സബ് കമ്മിറ്റി ചെയര്‍മാര്‍, കണ്‍വീനര്‍മാര്‍ മറ്റു അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സന്തോഷ്ട്രോഫി; എ.ഐ.എഫ്.എഫിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

സ്‌ന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. എ.ഐ.എഫ്.എഫ്. കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധികളായ ആന്‍ഡ്രൂര്‍, സി.കെ.പി. ഷാനവാസ് എന്നിവരുടെ നേത്യത്വത്തിലാണ് അവലോഹന യോഗം ചേര്‍ന്നത്.
കഴിഞ്ഞ ദിവസം സ്‌ന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളായ മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനക്ക് ശേഷം എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ വിവധ സബ്കമ്മിറ്റികളെ നേരിട്ട് ബോധ്യപ്പെടുത്തി. പയ്യനാട് സ്റ്റേഡിയത്തില്‍ കോര്‍ണര്‍ ഫ്‌ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍ അവശ്യമായ സ്റ്റാന്റ് നിര്‍മാണം, മീഡിയ റൂമിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കല്‍, നിലവിലെ ഫ്‌ളഡ് ലൈറ്റുകളുടെ നവീകരണം, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍ക്കി. കോട്ടപ്പടി സ്റ്റേഡിയങ്ങളിലെ പ്രവര്‍ത്തികളും സംഘം വിലയിരുത്തി. ഫെന്‍സിംങുകള്‍ മാറ്റി സ്ഥാപിക്കല്‍, ടെലിക്കാസ്റ്റിന് വേണ്ട സൗകര്യങ്ങള്‍, പെയ്ന്റിങ്, സബ് സിറ്റിയൂഷന്‍ പവലിയന്‍ ക്രമീകരിക്കല്‍ തുടങ്ങിയവയാണ് കോട്ടപ്പടിയിലെ ജോലികള്‍.
സെക്യൂരിറ്റിയാണ് പിന്നീട് ഇരുസ്റ്റേഡിയങ്ങളിലും നിര്‍ദേശിച്ച കാര്യം മലപ്പുറം ജില്ലയില്‍ മത്സരങ്ങള്‍ നടക്കുന്നത്‌കൊണ്ട് കാണാനെത്തുന്നവരുടെ എണ്ണം അധികമായിരിക്കുമെന്നാണ് എ.ഐ.എഫ്.എഫ് സംഘത്തിന്റെ നിഗമനം. അതുകൊണ്ട് കളിക്കാരുടെയും മറ്റു ഒഫീഷ്യലുകളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് എ.ഐ.എഫ്.എഫ് നിര്‍ദേശിച്ചു.

മത്സര ക്രമങ്ങള്‍ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. ഒരു ഗ്രൂപ്പ് മത്സരം ഒരു സ്റ്റേഡിയത്തില്‍ നടക്കുമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ഇരു ഗ്രൂപ്പുകളുടെയും മത്സരങ്ങള്‍ ഇരു വേദിയിലുമായി നടത്താന്‍ എ.ഐ.എഫ്.എഫ് ആലോചിക്കുന്നുണ്ട്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ വൈകീട്ട് നാല് മണിക്കും പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കുമായിരിക്കും മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടന ദിവസം കോട്ടപ്പടിയില്‍ രാവിലെയാകും മത്സരം. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളായിരിക്കും സെമിക്ക് യോഗ്യത നേടുക.

യോഗത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, ഡി.വൈ. ഡി.എം.ഒ. ഡോ. മുഹമ്മദ് അഫ്‌സല്‍, സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി. അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്.പി., എക്‌സിക്യൂറ്റീവ് അംഗങ്ങളായ മനോഹരകുമാര്‍, ഹൃഷികേശ് കുമാര്‍ പി, കെ. അബ്ദുല്‍ നാസര്‍, സി. സുരേശ്, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അഷ്‌റഫ്, സെക്ര’റി പി.എം. സുധീര്‍, വിവിധ സബ്് കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

എ.ഐ.എഫ്.എഫ്. സംഘം സന്തോഷ് ട്രോഫി ഗ്രൗണ്ടുകൾ സന്ദര്‍ശിച്ചു, എല്ലാവർക്കും തൃപ്തി

മലപ്പുറം: 75 ാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. എ.ഐ.എഫ്.എഫ്. കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധി ആന്‍ഡ്രൂര്‍ എന്നിവരാണ് സ്റ്റേഡിയങ്ങള്‍ പരിശോധിച്ചത്.

രാവിലെ 9.30 ന് പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയമായിരുന്നു ആദ്യ സന്ദര്‍ശിച്ചത്. നിലവിലെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച എ.ഐ.എഫ്.എഫ് സംഘം ചില അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിച്ചു. കോര്‍ണര്‍ ഫ്‌ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍ അവശ്യമായ സ്റ്റാന്റ് നിര്‍മാണം, മീഡിയ റൂമിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കല്‍, നിലവിലെ ഫ്‌ളഡ് ലൈറ്റുകളുടെ നവീകരണം, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് എ.ഐ.എഫ്.എഫ്. പ്രതിനിധികള്‍ നിര്‍ദേശിച്ചത്. ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 10 നകം സ്റ്റേഡിയം എ.ഐ.എഫ്.എഫിന് കൈമാറണമെന്നും അറിയിച്ചു.

പയ്യാനാട് സ്റ്റേഡിയത്തിന്റെ പരിശോധനക്ക് ശേഷം കോട്ടപ്പടി സ്റ്റേഡിയവും സംഘം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി. പുല്ലുകളുടെ പരിപാലനങ്ങളില്‍ തൃപ്തി അറിയിച്ച സംഘം പെയ്ന്റിങ് പ്രവര്‍ത്തനങ്ങളും ഫെന്‍സിംങ് മാറ്റിസ്ഥാപിക്കലും വേഗത്തിലാക്കണമെന്ന് അറിയിച്ചു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ക്ലീനിംങ് പ്രവര്‍ത്തിയും വേഗത്തിലാക്കാനും നിര്‍ദേശിച്ചു.

ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ക്ക് പുറമെ പരിശീലന ഗ്രൗണ്ടുകളും പരിശോധിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. സ്റ്റേഡിയങ്ങളുടെ പരിശോധനകള്‍ക്ക് പുറമെ താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും സംഘം പരിശോധിച്ചു.

എ.ഐ.എഫ്.എഫ് സംഘങ്ങള്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, എക്‌സിക്യൂറ്റീവ് അംഗങ്ങളായ ഹൃഷികേശ് കുമാര്‍ പി, കെ. അബ്ദുല്‍ നാസര്‍, സി. സുരേശ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി മുഹമ്മദ് സലിം എം, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അഷ്‌റഫ്, സെക്രട്ടറി പി.എം. സുധീര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.Img 20220321 Wa0072

സന്തോഷ് ട്രോഫി ഏപ്രിൽ 16 മുതൽ, കേരളത്തിന് ആഘോഷമാക്കാം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങൾ ഏപ്രിലിൽ നടക്കും എന്ന് ഉറപ്പായി. ഏപ്രിൽ 16 മുതൽ ടൂർണമെന്റ് ആരംഭിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് ഒമിക്രോൺ വ്യാപനം കാരണം ആണ് നീട്ടിവെച്ചിരുന്നത്. ഏപ്രിൽ 16ന് ആരംഭിക്കുന്ന ടൂർണമെന്റ് മെയ് 2വരെ നീണ്ടു നിൽക്കും.

മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഒരു ഗ്രൂപ്പിലെ മത്സരങ്ങളായിരിക്കും കോട്ടപ്പടി സ്്‌റ്റേഡിയത്തില്‍ നടക്കുക. സെമി, ഫൈനല്‍ മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും.

കേരളം ഗ്രൂപ്പ് എ യിൽ ആണ് പോരിനിറങ്ങുക. മേഘാലയ, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എ യിലുള്ളത്. ഗുജറാത്ത്, കർണാടക, ഒഡീഷ, സെർവിസ്സ് , മണിപ്പൂർ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി.

10 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ഉണ്ടാകും. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പില്‍ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.

സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അവര്‍കളാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്. തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരി സ്വദേശി പ്രദീപ് കുമാര്‍ സൂപകല്‍പന ചെയ്ത ഭാഗ്യ ചിഹ്നമാണ് 75 ാമത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുത്തത്. ഭാഗ്യ ചിഹ്നം രൂപകല്‍പന ചെയ്തയാള്‍ക്ക് 50,000 രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

സന്തോഷ് ട്രോഫി മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളില്‍ കാല്‍പ്പന്തുകളിയുടെ ആവേശമുണര്‍ത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരണ വാഹനങ്ങള്‍ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുന്‍ കാല താരങ്ങള്‍ക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കലക്ടറേറ്റില്‍ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്തോഷ് ട്രോഫി മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഏറ്റവും മികച്ച ഷോട്ടുകള്‍ കണ്ടെത്തുന്ന വിഷ്വല്‍ മീഡിയയ്ക്കും മന്ത്രി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്‌കൂള്‍ കുട്ടികളെ മുന്‍ കാല താരങ്ങള്‍ ഫുട് ബോള്‍ പരിശീലിപ്പിക്കുന്ന വണ്‍ മില്യന്‍ ഗോള്‍ പദ്ധതി സന്തോഷ് ട്രോഫിയ്ക്ക് ശേഷം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം എം.എല്‍.എ. പി. ഉബൈദുള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസി. ഡിസ്റ്റ്‌റിക്റ്റ് മജിസ്റ്ററേറ്റ് എന്‍.എം. മെഹ്‌റലി സ്വാഗതം പറഞ്ഞു. യു. ഷറഫലി (ഇന്റെര്‍നാഷണല്‍ ഫുട്‌ബോളര്‍), യു. അബ്ദുല്‍ കരീം ( ദേശീയ ഫുട്‌ബോളര്‍),
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി.അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്. പി., എക്‌സിക്യുറ്റിവ് മെമ്പര്‍മാരായ സി. സുരേഷ് , കെ. മനോഹരകുമാര്‍, പി. ഹൃഷികേശ് കുമാര്‍, കെ. അബ്ദുല്‍ നാസര്‍, പി. അഷ്‌റഫ് (പ്രസിഡന്റ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍), പി.എം. സുധീര്‍ (സെക്രട്ടറി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, അഡ്വ. ടോം കെ. തോമസ് (ചെയര്‍മാര്‍, പ്രോഗ്രാം കമ്മിറ്റി), കെ.വി. അന്‍വര്‍ (പ്രസിഡന്റ്, മലപ്പുറം ചേമ്പര്‍), പരി ഉസ്മാന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി, മലപ്പുറം യൂണിറ്റ്), ഹമീദ് കുരിക്കല്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി, മഞ്ചേരി യൂണിറ്റ്), മറ്റു ജനപ്രധിനിധികള്‍, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സന്തോഷ് ട്രോഫിക്കായി വൻ ഒരുക്കങ്ങൾ

മലപ്പുറം: 75 ാമത് സന്തോഷ് ട്രോഫിയുടെ സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. പബ്ലിസിറ്റി & സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി എന്നിവയുടെ സബ് കമ്മിറ്റിയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നത്. സന്തോഷ് ട്രോഫിയുടെ പ്രചരണം ശക്തിപ്പെടുത്തുന്നതിന് മാര്‍ച്ച് 29,30,31 തിയ്യതികളിലായി ജില്ലയില്‍ വിപുലമായി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കാനും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യാനും പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചു. അതോടൊപ്പം സംസ്ഥാന വ്യാപകമായി ക്വിസ് മത്സരവും സംഘടിപ്പിക്കും. വിജയികള്‍ക്ക് ആകര്‍ശകമായ സമ്മാനങ്ങളും വിതരണം ചെയ്യും.

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രധാന കേന്ദ്രങ്ങളില്‍ സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട ഹോര്‍ഡിങുകള്‍ സ്ഥാപിക്കുന്നതിന് പബ്ലിസിറ്റി & സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി തീരുമാനിച്ചു.

ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി.അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്. പി., എക്‌സിക്യുറ്റിവ് മെമ്പര്‍മാരായ സി. സുരേഷ് , കെ. മനോഹരകുമാര്‍, പി. ഹൃഷികേശ് കുമാര്‍, അഡ്വ. ടോം കെ. തോമസ് (ചെയര്‍മാര്‍, പ്രോഗ്രാം കമ്മിറ്റി), നിസാറലി, കെ.വി. അന്‍വര്‍ (പ്രസിഡന്റ്, മലപ്പുറം ചേമ്പര്‍), നൗഷാദ് കളപ്പാടന്‍, പരി ഉസ്മാന്‍, അബ്ദുല്‍ റഫീഖ്, ബിബിന്‍ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം മാര്‍ച്ച് 13 ന് പ്രകാശനം ചെയ്യും

75 ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം 2022 മാര്‍ച്ച് 13ന് ഞായറാഴ്ച പ്രകാശനം ചെയ്യും. രാവിലെ 9.30 ന് മലപ്പുറം കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കു ചടങ്ങില്‍ ബഹുമാനപ്പെ’ കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്‌മാന്‍ അവര്‍കളാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്യുന്നത്. ഭാഗ്യ ചിഹ്നം രൂപകല്‍പന ചെയ്തയാള്‍ക്ക് 50,000 രൂപയാണ് പാരിേേതാഷികമായി പ്രഖ്യാപിച്ചിരിക്കുത്. ഈ ചടങ്ങില്‍ ജില്ലയിലെ ജനപ്രധിനിധികള്‍, മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ. വി.ആര്‍. പ്രേംകുമാര്‍ ഐ.എ.എസ്, മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ ഭാരവാഹികള്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുതാണ്.

സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം; നാളെ പ്രകാശനം ചെയ്യും

75 ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം നാളെ പ്രകാശനം ചെയ്യും. രാവിലെ 11.30 ന് മലപ്പുറം പ്രസ്സ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്‌മാന്‍ അവര്‍കളാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്യുന്നത്. ഭാഗ്യ ചിഹ്നം രൂപകല്‍പന ചെയ്തയാള്‍ക്ക് 50,000 രൂപയാണ് പാരിദോഷികമായി നല്‍ക്കുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ ജനപ്രധിനിധികള്‍, മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ. വി.ആര്‍. പ്രേംകുമാര്‍ ഐ.എ.എസ്., മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയിലെ ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി സൗഹൃദ മത്സരങ്ങള്‍, പ്രചരണപരിപാടികള്‍, ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെടുത്തി പ്രമോ വീഡിയോ, തീം സോങ്, ലക്ഷം ഗോള്‍ പരിപാടി എന്നിങ്ങനെ വിവിധ പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 15 മുതല്‍ മെയ് ആറുവരെയാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. നേരത്തെ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം ചാമ്പ്യന്‍ഷിപ്പ് മാറ്റിവെക്കുകയായിരുന്നു. നിലവില്‍ ചാമ്പ്യന്‍ഷിപ്പിന് വേണ്ട പ്രാഥമിക ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

സന്തോഷ് ട്രോഫി ഇനി ഏപ്രില്‍ മാസം മൂന്നാം വാരം മുതല്‍

രാജ്യത്ത് കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെക്കുന്നതായി സന്തോഷ് ട്രോഫി സംഘടക സമിതി അറിയിക്കുന്നു. അടുത്ത മാസം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ആണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡേഷനന്‍ കേരള സര്‍ക്കാറുമായി കൂടി അലോചിച്ചാണ് മാറ്റിവെക്കുന്ന വിവരം അറിയിച്ചത്.

ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീയ്യതി പ്രഖ്യാപിക്കും. ഏപ്രില്‍ മൂന്നാം വാരം ആരംഭിച്ച് മെയ് ആദ്യ വാരം അവസാനിക്കുന്ന രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്. ടൂര്‍ണമെന്റ് മാറ്റി വെച്ചെങ്കിലും ഗ്രൗണ്ടിലെ പല്ലുകളുടെ പരിപാലനവും അനുബന്ധ പ്രവര്‍ത്തികളും യഥാസമയം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്മിറ്റികളുടെ പൊതുവായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും എന്ന് ഓര്‍ഗനൈസിംങ് കമ്മിറ്റി കണ്‍വീനര്‍ എ. ശ്രീകുമാര്‍ അറിയിച്ചു.

കോവിഡ് പണിയാണ്, സന്തോഷ് ട്രോഫി മാറ്റിവെച്ചു

കോവിഡ് ഭീഷണി ആകുന്ന സാഹചര്യത്തിൽ സന്തോഷ് ട്രോഫി നീട്ടിവെക്കാൻ തീരുമാനമായി. സന്തോഷ് ട്രോഫി മലപ്പുറത്ത് വെച്ച് ഫെബ്രുവരി 20 മുതൽ ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ സംസ്ഥാനത്തും രാജ്യത്തും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇപ്പോൾ സന്തോഷ് ട്രോഫി വേണ്ട എന്ന് തീരുമാനമെടുത്തു‌. ഫെബ്രുവരി അവസാന വാരം സാഹചര്യങ്ങൾ വിലയിരുത്തി ഈ വിഷയത്തിൽ വീണ്ടും ചർച്ചകൾ നടത്തി പുതിയ തീയതി തീരുമാനിക്കും.

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങൾക്ക് മലപ്പുറം ആയിരുന്നു വേദിയാകേണ്ടിയിരുന്നത്. മലപ്പുറത്തേക്ക് സന്തോഷ് ട്രോഫി എത്തുന്നതിനായി കാത്തിരുന്ന ഫുട്ബോൾ ആരാധകർക്ക് വലിയ നിരാശയാകും ഇത്‌. നേരത്തെ കേരള പ്രീമിയർ ലീഗും കൊറോണ കാരണം നിർത്തിവെച്ചിരുന്നു.

സന്തോഷ് ട്രോഫി; പയ്യാനാട് സ്റ്റേഡിയത്തിലെ ജോലികള്‍ അതിവേഗം മുന്നോട്ട്

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ മുഖ്യവേദിയായ മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെ ജോലികള്‍ അതിവേഗം മുന്നോട്ട്. ഗ്രൗണ്ടിലെ പുല്ലുകളുടെ പരിപാലനമാണ് നിലവില്‍ നടക്കുന്നത്. കളിക്കാര്‍ക്കും റഫറിമാര്‍ക്കും മറ്റു ഒഫീഷലുകള്‍ക്കുമുള്ള റൂമുകളുടെ പെയ്ന്റിങ്, വി.ഐ.പി. പവലിയനില്‍ അധിക ഗ്യാലറി സ്ഥാപിച്ച് കസേരയിടുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. നേരത്തെ ഉണ്ടായിരുന്ന പവലിയന്റെ സ്ഥലത്ത് കോണ്‍ഗ്രീറ്റ് ചെയ്ത് ഉയരം കൂട്ടിയാണ് വി.ഐ.പി. പവലിയന്‍ ഒരുക്കിയത്. ഇവിടെ 1000 കസേരകള്‍ സ്ഥാപിക്കാന്‍ സാധിക്കും.

സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ജോലിക്കാര്‍ തന്നെയാണ് പയ്യനാട് സ്റ്റേഡിയത്തിന്റെയും അറ്റകുറ്റപണികളും പരിപാലനം പ്രവര്‍ത്തനങ്ങളും നടത്തുന്നത്. കൂടാതെ സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് അവസാനിക്കുന്നത്‌വരെയുള്‌ള ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ നടക്കും.

ജോലികള്‍ പുരോഗമിക്കുന്ന മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്‌റ്റേഡിയം

ഗ്രൗണ്ട് സുരക്ഷക്കുള്ള ഫെന്‍സിങിന്റെ അറ്റകുറ്റപണികള്‍, ഇലക്ട്രികല്‍ ജോലികള്‍, ഗ്യാലറി പെന്റിങ് തുടങ്ങിയവയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഫെന്‍സിങിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചു കഴിഞ്ഞു. കോട്ടപ്പടി സ്റ്റേഡിയത്തിലെ ഫെന്‍സിങ് പിന്നിലേക്ക് മാറ്റുന്നമുറയ്ക്ക് പയ്യനാട് സ്റ്റേഡിയത്തിലെ ഫെന്‍സിങിന്റെ ജോലിയും പൂര്‍ത്തിയാകും.

നിലവിലുള്ള ഫ്‌ളഡ് ലൈറ്റുകള്‍ക്ക് പുറമെ 80 ലക്ഷം ചിലവിട്ട് 2000 ലക്‌സാക്കി വര്‍ദ്ധിപ്പിക്കുന്ന നടപടി സ്വീകരിച്ചു വരികയാണ്. 4 ടവളുകളിലായി ഏകദേശം 84 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. പയ്യനാട് വെച്ച് നടന്ന 35 ാമത് ഫെഡറേഷന്‍ കപ്പ് താല്‍കാലിക ഫളഡ്‌ലൈറ്റിലായിരുന്നു നടന്നത്. 2020 ല്‍ കേരള സര്‍ക്കാറിന്റെ പ്രത്യേക ഫണ്ടില്‍ സ്റ്റേഡിയത്തില്‍ സ്ഥിര ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചു. സ്റ്റേഡിയത്തിന് പ്രത്യേകമായി 22 ലക്ഷം ചിലവിട്ട് ട്രാന്‍സ്‌ഫോമറും സ്ഥാപിച്ചിട്ടുണ്ട്.

ഗ്രൗണ്ടിലെ പുല്ലുകള്‍ക്കിടയിലെ കളകള്‍ പറിക്കുന്ന ജോലിക്കാര്

കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ മത്സരങ്ങളും സെമി, ഫൈനല്‍ മത്സരങ്ങളുമായിരിക്കും പയ്യനാട് നടക്കുക. സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സൗകര്യമുള്ളതിനാല്‍ മത്സരങ്ങള്‍ ഫ്‌ളഡ് ലൈറ്റില്‍ നടത്തുന്ന കാര്യവും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരിഗണനയിലുണ്ട്.

കോട്ടപ്പടി സ്റ്റേഡിയം; ജോലികള്‍ പുരോഗമിക്കുന്നു

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ബി ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെ പരിപാലന ജോലികള്‍ പുരോഗമിക്കുകയാണ്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നിര്‍ദേശിച്ചിട്ടുള്ള ഗ്രൗണ്ടിലെ പുല്ലുകള്‍ വളര്‍ത്തല്‍ മുതല്‍ ഡഗ്ഔട്ടിനു സമിപത്തെ കമ്പിവേലി പിന്നിലേക്ക് മാറ്റുന്നതടക്കമുള്ള ജോലികളാണ് നിലവില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നത്.

ഗ്രൗണ്ടിലെ പുല്ലുകള്‍ പരിപാലിക്കുന്ന ജോലിക്കാര്‍

കഴിഞ്ഞ തവണ കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ച എ.ഐ.എഫ്.എഫ് സംഘം നിര്‍ദേശിച്ച പ്രാഥമിക ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റേഡിയത്തിലെ പുല്ലുകള്‍ക്കിടയിലെ വിടവുകള്‍ തീര്‍ക്കല്‍ ആ പ്രവര്‍ത്തിയാണ് അവസാന ഘടത്തിലേക്ക് കടക്കുന്നത്. രണ്ടാഴ്ചയായി സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ജോലിക്കാരാണ് ഗ്രൗണ്ടിലെ പുല്ലുകളുടെ പരിപാലനം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടാതെ സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് അവസാനിക്കുന്നത് വരെ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ കീഴിലായിരിക്കും നടക്കുക. സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ മോഡിപിടിപ്പിക്കുക, ഡ്രസ്സിംങ് റൂമിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ജോലികളും ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റേഡിയത്തില്‍ ഡ്രസ്സിങ് റൂമുകളുടെ സൗകര്യം താഴെയും മുകളിലും മെച്ചപ്പെടുത്തും. സാധാരണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ നടക്കുന്ന സമയത്ത് താഴത്തെ ഗ്രസ്സിങ് റൂമുകളാണ് തുറന്നു കൊടുക്കാറ്.

ഗ്യാലറിക്കും ഗ്രൗണ്ടിനും ഇടയിലുള്ള ഫെന്‍സിങുകള്‍ എടുത്ത് മാറ്റുന്നു

കോട്ടപ്പടി സ്റ്റേഡിയത്തില്‍ 8000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയാണ് ഉള്ളത്. മത്സരം കാണാനെത്തുന്ന ആരാധകര്‍ നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്നായ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാന്‍ കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഒരുക്കാവുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ ഏകീകരിച്ച് പ്രത്യേകം പ്ലാന്‍ ഉണ്ടാക്കി മാര്‍ക്ക് ചെയ്ത പ്രെപോസല്‍ ജില്ലാ പോലീസ് മേധവി, പി.ഡബ്യൂയു.ഡി. റോഡ് എക്‌സിക്യൂറ്റീവ് എഞ്ചിനിയര്‍, ആര്‍.ടി.ഒ., മലപ്പുറം നഗരസഭ എന്നിവര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്യൂരിറ്റി & പാര്‍ക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായി സ്‌ന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനറും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ എ. ശ്രീകുമാര്‍ പറഞ്ഞു. ഫ്‌ളഡ് ലൈറ്റ് ഇല്ലാത്തതിനാല്‍ രാവിലെ 9.30 നും ഉച്ചകഴിഞ്ഞ് 3 നുമായിരിക്കും കോട്ടപ്പടി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുക. അതനുസരിച്ച് പ്രാഥമിക മത്സരക്രമമാണ് നിലവില്‍ തയ്യാറായത്.

Exit mobile version