സന്തോഷ് ട്രോഫി ഏപ്രിൽ 16 മുതൽ, കേരളത്തിന് ആഘോഷമാക്കാം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങൾ ഏപ്രിലിൽ നടക്കും എന്ന് ഉറപ്പായി. ഏപ്രിൽ 16 മുതൽ ടൂർണമെന്റ് ആരംഭിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് ഒമിക്രോൺ വ്യാപനം കാരണം ആണ് നീട്ടിവെച്ചിരുന്നത്. ഏപ്രിൽ 16ന് ആരംഭിക്കുന്ന ടൂർണമെന്റ് മെയ് 2വരെ നീണ്ടു നിൽക്കും.

മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഒരു ഗ്രൂപ്പിലെ മത്സരങ്ങളായിരിക്കും കോട്ടപ്പടി സ്്‌റ്റേഡിയത്തില്‍ നടക്കുക. സെമി, ഫൈനല്‍ മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും.
Img 20220106 Wa0074

കേരളം ഗ്രൂപ്പ് എ യിൽ ആണ് പോരിനിറങ്ങുക. മേഘാലയ, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എ യിലുള്ളത്. ഗുജറാത്ത്, കർണാടക, ഒഡീഷ, സെർവിസ്സ് , മണിപ്പൂർ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി.

10 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ഉണ്ടാകും. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പില്‍ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.

Exit mobile version