കെസിഎൽ സീസൺ2- കളിക്കളത്തിൽ കരുത്ത് കാട്ടാൻ കൊച്ചിയുടെ നീലക്കടുവകൾ

സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സംതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിൻ്റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണെത്തുന്നത്.

സാലി വിശ്വനാഥ് നയിക്കുന്ന ടീമിൻ്റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്.ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജുവിൻ്റെ വരവ് ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. സഞ്ജുവിനൊപ്പം തക‍ർത്തടിക്കാൻ കെല്പുള്ള യുവതാരങ്ങൾ ഒട്ടേറെയുണ്ട്. ഒപ്പം ഓൾ റൗണ്ട് മികവും മികച്ച ബൗള‍മാരും ഉള്ള ടീമാണ് ഇത്തവണ കൊച്ചിയുടേത്.

കഴിഞ്ഞ തവണ ടീമിനായുള്ള റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിൻ ജോബി ഇത്തവണയും കൊച്ചിക്കൊപ്പമുണ്ട്. നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവ‍‍ർ ബാറ്റിങ് നിരയിലുണ്ട്. മികച്ച ഓൾറൗണ്ട‍ർമാരുടെ നീണ്ട നിരയാണ് ടീമിൻ്റെ പ്രധാന കരുത്ത്. വിനൂപ് മനോഹരൻ, കെ ജെ രാകേഷ്, ജെറിൻ പി എസ്, അഖിൽ കെ ജി, മൊഹമ്മദ് ആഷിക് തുടങ്ങിയവരാണ് ഓൾ റൗണ്ട‍ർമാർ. വേ​ഗം കൊണ്ട് വിസ്മയിപ്പിക്കുന്ന കെ എം ആസിഫും അഖിൻ സത്താറുമാണ് പേസ് ബൗളിങ് നിരയിലുള്ള പ്രമുഖ താരങ്ങൾ. വിനൂപ് മനോഹരനും ജെറിനും കെ ജെ രാകേഷിനുമൊപ്പം എൻ അഫ്രാദും അടങ്ങുന്ന സ്പിൻ നിരയും ശക്തം.

മുൻകേരള താരവും ഇന്ത്യൻ അണ്ട‍ർ 19 ടീമം​ഗവുമായ റൈഫി വിൻസെൻ്റ് ​ഗോമസാണ് കൊച്ചി ബ്ലൂ ടൈ​ഗേഴ്സിൻ്റെ ഹെഡ് കോച്ച്. പോണ്ടിച്ചേരി ടീമിൻ്റെ രഞ്ജി കോച്ചായും ടീം സെലക്ടറായും പ്രവർത്തിച്ചിട്ടുള്ള റൈഫി,
രാജസ്ഥാൻ റോയൽസിൻ്റെ ഹൈ പെ‍ർഫോമൻസ് കോച്ചുമായിരുന്നു. മുൻ രഞ്ജി താരം സി എം ദീപക്കാണ് കോച്ചിങ് ഡയറക്ട‍ർ. എ ടി രാജാമണി, സനുത് ഇബ്രാഹിം, എസ് അനീഷ് എന്നിവരാണ് മറ്റ് പരിശീലക‍ർ. റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫ‍ർ ഫെ‍ർണാണ്ടസ്, സജി സോമസുന്ദരം, ​ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ എന്നിവരും സപ്പോർട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ട്.

ടീമം​ഗങ്ങൾ – സാലി വിശ്വനാഥ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, വിനൂപ് മനോഹരൻ, കെ ജെ രാകേഷ്, അഖിൻ സത്താ‍ർ, കെ എം ആസിഫ്, നിഖിൽ തോട്ടത്ത്, ജെറിൻ പി എസ്, ജോബിൻ ജോബി, ആതിഫ് ബിൻ അഷ്റഫ്, അജീഷ് കെ, മുഹമ്മദ് ഷാനു, വിപുൽ ശക്തി, അഫ്രാദ് എൻ, മുഹമ്മദ് ആഷിക്, ആൽഫി ഫ്രാൻസിസ് ജോൺ, അഖിൽ കെ ജി.

21 തവണ ഡക്ക് ആയാലെ ടീമിൽ നിന്ന് പുറത്താക്കൂ എന്ന് ഗംഭീർ പറഞ്ഞു – സഞ്ജു


ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ തന്റെ കരിയറിൽ നിർണായകമായ സംഭവത്തെക്കുറിച്ച് മനസ്സുതുറന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവും പരിശീലകൻ ഗൗതം ഗംഭീറും തന്നിലർപ്പിച്ച വിശ്വാസമാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് സഞ്ജു പറയുന്നു.

ദേശീയ ടീമിൽ തുടർച്ചയായ അവസരങ്ങൾ ലഭിക്കാതെ വിഷമിച്ചിരുന്ന സഞ്ജുവിനെ ടീമിന്റെ ഓപ്പണറായി ഏഴ് മത്സരങ്ങൾ തുടർച്ചയായി കളിപ്പിക്കാമെന്ന് സൂര്യകുമാർ ഉറപ്പുനൽകി എന്ന് അദ്ദേഹം പറഞ്ഞു. ഒരു ദുലീപ് ട്രോഫി മത്സരത്തിനിടെയായിരുന്നു ഈ വാഗ്ദാനം.


എന്നാൽ, ഈ അവസരം ലഭിച്ചതിന് ശേഷം ശ്രീലങ്കയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായി. ഇത് അദ്ദേഹത്തെ മാനസികമായി തളർത്തി എന്നു സഞ്ജു പറഞ്ഞു. ഡ്രസ്സിങ് റൂമിൽ വിഷമിച്ചിരുന്ന സഞ്ജുവിനെ ഗൗതം ഗംഭീർ സമീപിച്ചു. ഗംഭീറിന്റെ വാക്കുകൾ സഞ്ജുവിന് വലിയ ആത്മവിശ്വാസം നൽകി. “21 തവണ പൂജ്യത്തിന് പുറത്തായാൽ മാത്രമേ ടീമിൽ നിന്ന് പുറത്താവുകയുള്ളൂ” എന്നായിരുന്നു ഗംഭീർ തമാശരൂപേണ സഞ്ജുവിനോട് പറഞ്ഞത്. ഈ വാക്കുകൾ സഞ്ജുവിന് വലിയ ആശ്വാസമായി എന്ന് സഞ്ജു പറഞ്ഞു.


ഈ സംഭവത്തിനുശേഷം സഞ്ജുവിന്റെ പ്രകടനം മെച്ചപ്പെട്ടു. 2024-ൽ മൂന്ന് ടി20 സെഞ്ചുറികൾ നേടി അദ്ദേഹം റെക്കോർഡിട്ടു. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 സെഞ്ചുറികൾ നേടുന്ന താരം എന്ന റെക്കോർഡ് സഞ്ജു സ്വന്തമാക്കി.

സഞ്ജു സാംസണെ ട്രേഡ് ചെയ്യാൻ പകരം രണ്ട് സിഎസ്‌കെ കളിക്കാരെ ആവശ്യപ്പെട്ട് രാജസ്ഥാൻ റോയൽസ്


രാജസ്ഥാൻ റോയൽസ് (ആർആർ) നായകൻ സഞ്ജു സാംസൺ, ഐപിഎൽ 2026-ന് മുന്നോടിയായി ടീം വിടാനോ ട്രേഡ് ചെയ്യപ്പെടാനോ ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആർആറിൻ്റെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമായ സഞ്ജു, ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് (സിഎസ്‌കെ) മാറാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഐപിഎൽ 2025 അവസാനിച്ചതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ധോണിക്ക് ശേഷമുള്ള കാലഘട്ടത്തിനായി ഒരുങ്ങുന്ന സിഎസ്‌കെ, സഞ്ജുവിനെ ടീമിന് അനുയോജ്യനായ കളിക്കാരനായി കാണുന്നു. സീസണിന് ശേഷം സഞ്ജു സിഎസ്‌കെ മാനേജ്‌മെൻ്റുമായും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗുമായും യുഎസിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.


എന്നിരുന്നാലും, കഴിഞ്ഞ സീസണിന് മുമ്പ് 18 കോടി രൂപയ്ക്ക് സഞ്ജുവിനെ നിലനിർത്തിയ ആർആർ, പണത്തിനുവേണ്ടി മാത്രമുള്ള ഒരു കൈമാറ്റത്തിന് തയ്യാറല്ല. രണ്ട് സിഎസ്‌കെ കളിക്കാരെ പകരം നൽകണമെന്നാണ് ആർആറിൻ്റെ ആവശ്യം. എന്നാൽ ഇതിന് സി എസ് കെ ഇതുവരെ തയ്യാറായിട്ടില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഉൾപ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസികൾക്കും സഞ്ജുവിൽ താല്പര്യമുണ്ട്.

രാജസ്ഥാൻ റോയൽസ് വിടണം എന്ന് മാനേജ്മെന്റിനോട് സഞ്ജു സാംസൺ ആവശ്യപ്പെട്ടു


രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും പ്രധാന കളിക്കാരനുമായ സഞ്ജു സാംസൺ ടീം വിടാൻ ആഗ്രഹിക്കുന്നു എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. 2015 മുതൽ ടീമിന്റെ ഭാഗമായ സഞ്ജു, മാനേജ്‌മെന്റുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്നാണ് സൂചന. ടീമിന് സഞ്ജുവിനെ 2027 വരെ നിലനിർത്താൻ കരാറുള്ളതിനാൽ, ഈ നീക്കം ടീമിന് ഒരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.


സഞ്ജു രാജസ്ഥാൻ മാനേജ്മെന്റിനോട് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു കഴിഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിൽ താല്പര്യം കാണിച്ചിട്ടുണ്ടെങ്കിലും, അതിന് പകരമായി കളിക്കാരെ വിട്ടുനൽകാൻ അവർ തയ്യാറല്ല. അതിനാൽ, ഒരു ലേലം വഴി സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ ആഗ്രഹിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്.


ഏഷ്യാ കപ്പ് ടീമിൽ ഗിൽ, ജയ്‌സ്വാൾ, സുദർശൻ എന്നിവർ ഇടം നേടും, സഞ്ജുവിന്റെ സ്ഥാനം സംശയം!


ഏഷ്യാ കപ്പ് 2025-നുള്ള ഇന്ത്യൻ ടീമിൽ ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സായി സുദർശൻ എന്നിവർക്ക് ഇടം ലഭിക്കാൻ സാധ്യത. സെപ്റ്റംബർ 9-ന് യു.എ.ഇ-യിൽ ആരംഭിക്കുന്ന ഈ പ്രധാന ടൂർണമെൻ്റിനായുള്ള ടീമിൽ ഇവരെ ഉൾപ്പെടുത്താൻ ഗംഭീർ ആഗ്രഹിക്കുന്നുണ്ട്.

പി.ടി.ഐ റിപ്പോർട്ടുകൾ അനുസരിച്ച്, കഴിഞ്ഞ ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ മൂന്ന് ബാറ്റർമാരും സെലക്ടർമാരുടെ പദ്ധതികളിലുണ്ട്. ബി.സി.സി.ഐ ഓഗസ്റ്റ് മൂന്നാം വാരത്തോടെ ഔദ്യോഗിക ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർ മൂന്നു പേരും ഓപ്പണർമാർ ആണ് എന്നിരിക്കെ അത് സഞ്ജുവിന്റെ ടി20 ടീമിലെ സ്ഥാനം തെറിക്കാനും കാരണമായേക്കും. ഗംഭീര വന്നത് മുതൽ സഞ്ജു ആയിരുന്നു ഇന്ത്യയുടെ ടി20യിലെ ഓപ്പണർ.


ആറ് മാസത്തിനുള്ളിൽ വരാനിരിക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുക്കുമ്പോൾ, ഏഷ്യാ കപ്പിലെ പ്രകടനം എല്ലാവർക്കും നിർണായകമാകും.

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി സഞ്ജു സാംസൺ തുടരും, ട്രേഡ് അഭ്യൂഹങ്ങൾക്ക് വിരാമം


സഞ്ജു സാംസൺ അടുത്ത ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിൽ തുടരും എന്ന് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയുൾപ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസികളിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾ ഇതോടെ അവസാനിച്ചു. ഓഫ് സീസണിൽ ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നിട്ടും, സാംസണെയോ മറ്റ് പ്രധാന കളിക്കാരെയോ ഇപ്പോൾ ട്രേഡ് ചെയ്യേണ്ടതില്ലെന്ന് രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് തീരുമാനിച്ചതായി റിപ്പോർട്ട്.

ടീമിൻ്റെ ക്യാപ്റ്റനും പ്രധാന കളിക്കാരനുമായി സഞ്ജുവിൻ്റെ സ്ഥാനം ഇത് ഉറപ്പിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐപിഎൽ ട്രേഡ് വിൻഡോയിൽ വലിയ ചർച്ചകളാണ് നടന്നത്. രാജസ്ഥാൻ്റെ പ്രധാന താരങ്ങളെ സ്വന്തമാക്കാൻ പല ഫ്രാഞ്ചൈസികളും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. 2021 മുതൽ റോയൽസിനെ നയിക്കുകയും 2013 മുതൽ ടീമിലെ പ്രധാനിയായി തുടരുകയും ചെയ്യുന്ന സഞ്ജു, ഈ ചർച്ചകളുടെയെല്ലാം കേന്ദ്രബിന്ദുവായിരുന്നു.

എം.എസ്. ധോണിക്ക് ശേഷം ഒരു വിക്കറ്റ് കീപ്പർ-ബാറ്റർ, ക്യാപ്റ്റൻ എന്നീ നിലകളിൽ സഞ്ജുവിനെ ടീമിലെത്തിക്കാൻ സി.എസ്.കെ., കെ.കെ.ആർ. തുടങ്ങിയ ടീമുകൾക്ക് താൽപ്പര്യമുണ്ടായിരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, തങ്ങളുടെ ഭാവി പദ്ധതികളിൽ സഞ്ജു പ്രധാനമാണെന്ന് റോയൽസ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അവസാന സീസണിൽ പരിക്ക് കാരണം സഞ്ജു ഭൂരിഭാഗം മത്സരങ്ങളിലും കളിച്ചിരുന്നില്ല.

കെസിഎല്ലിൽ ഇത്തവണ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പ്രതിഭയുള്ള പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ് കെസിഎൽ. ആദ്യ സീസണിൽ കെസിഎല്ലിലൂടെ മികവ് തെളിയിച്ച വിഘ്നേഷ് പുത്തൂരിനെപ്പോലുള്ളവർ ഐപിഎല്ലിൽ വരെയെത്തി. ഈ സീസണിലും പുത്തൻ താരങ്ങൾക്ക് കുറവില്ല. കഴിഞ്ഞ സീസണെ അപേക്ഷിച്ച് മുപ്പതിലേറെ പുതിയ താരങ്ങളാണ് കെസിഎൽ രണ്ടാം സീസണിൽ കളിക്കാനിറങ്ങുന്നത്.

കെസിഎ ടൂർണ്ണമെൻ്റുകളിലും ക്ലബ്ബ് ക്രിക്കറ്റിലും ഏജ് ഗ്രൂപ്പ് ടൂർണ്ണമെൻ്റുകളിലും മികവ് തെളിയിച്ച താരങ്ങളാണ് ഇത്തവണ കെസിഎല്ലിനെത്തുന്ന പുതുമുഖങ്ങൾ. ഗ്രാസ് റൂട്ട് ലെവലിൽ, കഴിവുള്ള ഒട്ടേറെ താരങ്ങൾ കളിച്ചു തെളിയുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിലാണ് പുതിയ താരങ്ങൾ താരതമ്യേന കുറവുള്ളത്. ഏറ്റവും കൂടുതൽ പുതിയ താരങ്ങളുള്ളത് ആലപ്പി റിപ്പിൾസിലും.

കേരള രഞ്ജി ടീമംഗം കൂടിയായ ജലജ് സക്സേനയും ആദിത്യ ബൈജുവുമാണ് പുതുതായി ആലപ്പി ടീമിലെത്തിയവരിൽ പ്രമുഖർ. 12.40 ലക്ഷത്തിനാണ് ആലപ്പി ജലജ് സക്സേനയെ സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും പരിചയസമ്പത്തുള്ള താരമെന്ന് ജലജ് സക്സേനയെ വിശേഷിപ്പിക്കാമെങ്കിലും കെസിഎല്ലിൽ അദ്ദേഹം ഇറങ്ങുന്നത് ആദ്യമായാണ്. ജലജിൻ്റെ അനുഭവ സമ്പത്ത് ടീമിന് മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെൻ്റ് . ഇത് കൂടാതെ ശ്രീരൂപ് എംപി, ബാലു ബാബു, ആകാശ് പിള്ള, മു ഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ തുടങ്ങിയവരാണ് ആലപ്പി നിരയിലെ പുതിയ താരങ്ങൾ.

ജലജിനെപ്പോലെ തന്നെയാണ് കൊച്ചിക്ക് സഞ്ജു സാംസണും. കഴിഞ്ഞ തവണ കളിക്കാതിരുന്ന സഞ്ജുവിനുമിത് ആദ്യ സീസണാണ്. ഇതിന് പുറമെ വെറ്ററൻ താരം കെ ജെ രാകേഷ്, അഖിൽ കെ ജി, മുഹമ്മദ് ആഷിക് എന്നിവർ ആദ്യമായി കെസിഎൽ കളിക്കാനൊരുങ്ങുന്നവരാണ്. പുതിയ താരങ്ങൾ താരതമ്യേന കൂടുതലുള്ള മറ്റൊരു ടീം കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസാണ്. പ്രീതിഷ് പവൻ, കൃഷ്ണദേവൻ, ടി വി കൃഷ്ണകുമാർ, തുടങ്ങിയവരാണ് കാലിക്കറ്റിനൊപ്പമുള്ള പുതിയ താരങ്ങൾ.

ടൂർണ്ണമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ കെ ആർ രോഹിത്, വിഷ്ണു മേനോൻ, സിബിൻ ഗിരീഷ്, അജു പൌലോസ്, ആതിഫ് ബിൻ അഷ്റഫ് എന്നിവരാണ് തൃശൂരിൻ്റെ പുതുതാരങ്ങൾ. സഞ്ജീവ് സതീശൻ, ആസിഫ് സലിം, അനു രാജ് ടി എസ്, അദ്വൈത് പ്രിൻസ്, ജെ അനന്തകൃഷ്ണൻ എന്നീ പുതിയ താരങ്ങളെ ട്രിവാൺഡ്രം റോയൽസും സ്വന്തമാക്കിയിട്ടുണ്ട്.

പുതിയ താരങ്ങളുടെ വരവ് ലീഗിനും പുത്തൻ ആവേശം പകരും. പുത്തൻ ടീം കോമ്പിനേഷനുകൾ പുതിയ തന്ത്രങ്ങൾക്ക് വഴിയൊരുക്കും. ഇവരിൽ ആരൊക്കെയാകും അതിശയിക്കുന്ന പ്രകടനങ്ങളുമായി കളം നിറയുകയെന്ന കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.

സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം പരിശീലനം ആരംഭിച്ചു

കേരള ക്രിക്കറ്റ് ലീഗ് സീസൺ 2-ന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ പുതിയ താരങ്ങളായ സഞ്ജു സാംസണിനെയും സാലി സാംസണിനെയും ടീമിലേക്ക് സ്വാഗതം ചെയ്തു. “അഭിമാനത്തോടും ആവേശത്തോടും കൂടി സഞ്ജുവിനെ സ്വാഗതം ചെയ്യുന്നു,” എന്ന് ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.


സാലി സാംസൺ ടീമിന്റെ നായകനായും സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടതായി നേരത്തെ ക്ലബ് പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണിനായുള്ള പരിശീലന സെഷനുകൾ ആരംഭിച്ചതായും ടീം അറിയിച്ചു. ഓഗസ്റ്റ് 21-നാണ് കേരള ക്രിക്കറ്റ് ലീഗ് സീസൺ 2 ആരംഭിക്കുന്നത്. സഞ്ജു കെ സി എല്ലിലെ ഏറ്റവും വില കൂടിയ താരമായാണ് കൊച്ചി ഫ്രാഞ്ചൈസിയിൽ എത്തിയത്.

സാംസൺ സഹോദരങ്ങൾ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നയിക്കും: സാലി ക്യാപ്റ്റൻ, സഞ്ജു വൈസ് ക്യാപ്റ്റൻ


കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (Kochi Blue Tigers – KBT) ആരാധകർക്ക് ആവേശം പകർന്നുകൊണ്ട്, ടീമിന്റെ അടുത്ത കെസിഎൽ (KCL) സീസണിൽ നായകസ്ഥാനത്തേക്ക് സഞ്ജു സാംസന്റെ സഹോദരൻ സാലി സാംസണെ നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനായും ടീമിനൊപ്പം ഉണ്ടാകും.


കെസിഎൽ ലേലത്തിൽ 26.8 ലക്ഷം രൂപയ്ക്ക് ആയിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജു സാംസണെ ടീമിന്റെ ഭാഗമാക്കിയത്. ഇത് കെസിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ലേല തുക ആയിരുന്നു.

കെസിഎൽ: വില കൂടിയ താരമായി സഞ്ജു സാംസൺ, പത്ത് ലക്ഷത്തിലേറെ നേടി രണ്ട് താരങ്ങൾ

തിരുവനന്തപുരം: പ്രതിഫല തുകകളിൽ പുതിയ റെക്കോഡ് കുറിച്ച് കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണിലേക്കുള്ള താരലേലം പൂർത്തിയായി. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയ സഞ്ജു സാംസനാണ് ഈ സീസണിലെ വിലയേറിയ താരം. സഞ്ജുവിനെക്കൂടാതെ വിഷ്ണു വിനോദ്, ജലജ് സക്സേന എന്നിവരും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ നേടി. ആകെയുള്ള 168 താരങ്ങളിൽ നിന്ന് 91 പേരെയാണ് വിവിധ ടീമുകൾ ലേലത്തിലൂടെ സ്വന്തമാക്കിയത്. കൊല്ലവും ആലപ്പുഴയും കോഴിക്കോടും നാല് താരങ്ങളെ വീതവും തിരുവനന്തപുരം മൂന്ന് താരങ്ങളെയും നേരത്തെ നിലനിർത്തിയിരുന്നു. ബാക്കിയുള്ളവർക്കായാണ് ഇന്ന് ലേലം നടന്നത്. എ കാറ്റഗറിയിൽ നിന്ന് 26 പേരും ബി കാറ്റഗറിയിൽ നിന്ന് 16 താരങ്ങളും സി കാറ്റഗറിയിൽ നിന്ന് 49 പേരും തെരഞ്ഞെടുക്കപ്പെട്ടു.

സഞ്ജു സാംസണായി വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്. കൊച്ചിയ്ക്കൊപ്പം ട്രിവാൺഡ്രം റോയൽസും തൃശൂർ ടൈറ്റൻസുമായിരുന്നു സഞ്ജുവിനായി അവസാനം വരെ രംഗത്തുണ്ടായിരുന്നത്. ഒടുവിൽ റെക്കോഡ് തുകയ്ക്ക് കൊച്ചി സഞ്ജുവിനെ ടീമിലെത്തിച്ചു. വിഷ്ണു വിനോദിനെ 12 ലക്ഷത്തി എൺപതിനായിരം രൂപയ്ക്ക് ഏരീസ് കൊല്ലം സെയിലേഴ്സും ജലജ് സക്സേനയെ 12 ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക് ആലപ്പി റിപ്പിൾസുമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ വിലയേറിയ താരമായ എം എസ് അഖിലിന് വേണ്ടിയും കടുത്ത മല്സരമാണ് അരങ്ങേറിയത്. ഒടുവിൽ എട്ട് ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക് കൊല്ലം സെയിലേഴ്സാണ് അഖിലിനെ ടീമിലെത്തിച്ചത്.

ലേലത്തിലെ ആദ്യ പേരുകാരനായിരുന്ന ബേസിൽ തമ്പിക്കും എട്ട് ലക്ഷത്തി നാല്പതിനായിരം രൂപ ലഭിച്ചു. അദാനി ട്രിവാൺഡ്രം റോയൽസാണ് ബേസിൽ തമ്പിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച അബ്ദുൾ ബാസിതിനെ ആറ് ലക്ഷത്തി നാല്പതിനായിരം രൂപയ്ക്കും ട്രിവാൺഡ്രം ലേലത്തിലൂടെ നിലനിർത്തി. ആനന്ദ് കൃഷ്ണനെ ഏഴ് ലക്ഷത്തിനും ലീഗിലെ മുതിർന്ന താരങ്ങളിലൊരാളായ വിനോദ് കുമാറിനെ ആറ് ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കും തൃശൂരും ടീമിലെത്തിച്ചപ്പോൾ എം അജ്നാസിനെ ആറ് ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും സ്വന്തമാക്കി. സിജോമോൻ ജോസഫ്, ബേസിൽ എൻ പി, സച്ചിൻ സുരേഷ്, നിഖിൽ എം എന്നിവരാണ് അഞ്ച് ലക്ഷത്തിൽ കൂടുതൽ നേടിയ മറ്റ് താരങ്ങൾ. സിജോമോൻ ജോസഫിന് അഞ്ച് ലക്ഷത്തി ഇരുപതിനായിരവും ബേസിലിന് അഞ്ച് ലക്ഷത്തി നാല്പതിനായിരവും , സച്ചിൻ സുരേഷിന് അഞ്ച് ലക്ഷത്തി മുപ്പതിനായിരവും, നിഖിലിന് അഞ്ച് ലക്ഷത്തി തൊണ്ണൂറായിരവും ലഭിച്ചു.

എഴുപത്തി അയ്യായിരം രൂപ അടിസ്ഥാന വിലയുള്ള സി വിഭാഗത്തിൽ ഏറ്റവും ഉയർന്ന വില ലഭിച്ചത് വി അജിത്തിനാണ്. 3.95 ലക്ഷം രൂപയ്ക്ക് ട്രിവാൺഡ്രം റോയൽസാണ് അജിത്തിനെ സ്വന്തമാക്കിയത്. സഞ്ജീവ് സതീശനെയും 2.20 ലക്ഷത്തിന് ട്രിവാൺഡ്രം ടീമിലെത്തിച്ചു. ഇബ്ലുൾ അഫ്താബിനെ 3.65 ലക്ഷത്തിനും മോനു കൃഷ്ണയെ 2.10 ലക്ഷത്തിനും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും അർജുൻ എ കെയെ 2.85 ലക്ഷത്തിന് തൃശൂരും, ആൽഫി ഫ്രാൻസിസിനെ 2.20 ലക്ഷത്തിന് കൊച്ചിയും ഈ വിഭാഗത്തിൽ സ്വന്തമാക്കി.

ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവഴിക്കാൻ കഴിയുമായിരുന്നത്. ഇതിൽ കൊച്ചി മാത്രമാണ് മുഴുവൻ തുകയും ചെലവഴിച്ചത്. കൊല്ലം 49.80 ലക്ഷവും ആലപ്പി 49.35ഉം കാലിക്കറ്റ് 49.80ഉം ട്രിവാൺഡ്രം 49.40ഉം തൃശൂർ 49.65 ലക്ഷം വീതവും ചെലവഴിച്ചു. ഓരോ ടീമിലും പരമാവധി 20 പേരെയാണ് ഉൾപ്പെടുത്താൻ കഴിയുക. എല്ലാ ടീമുകളും 20 താരങ്ങളെയും ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി.

രാവിലെ പത്തിന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിലാണ് ലേല നടപടികൾ ആരംഭിച്ചത്. ചാരു ശർമ്മ നിയന്ത്രിച്ച ലേലം അഞ്ചു മണിക്ക് സമാപിച്ചു.

കെസിഎൽ ലേലത്തിൽ സഞ്ജു സാംസണ് റെക്കോർഡ് തുക! താരത്തെ…


ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസന്റെ കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള (കെസിഎൽ) പ്രവേശനം ചരിത്രപരമായ നിമിഷമായി മാറി. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി അദ്ദേഹം മാറി. കെസിഎൽ ലേലത്തിൽ ആദ്യമായി പങ്കെടുത്ത സഞ്ജുവിന് എല്ലാ ഫ്രാഞ്ചൈസികളിൽ നിന്നും ഡിമാൻഡ് ഉണ്ടായിരുന്നു. ഇത് താരത്തിനായി ഒരു തീവ്രമായ ലേല യുദ്ധത്തിന് തിരികൊളുത്തി.

5 ലക്ഷത്തിൽ നിന്ന് ആരംഭിച്ച ലേല യുദ്ധം അദാനി തിരുവനന്തപുരം റോയൽസ് 20 ലക്ഷം രൂപയിലേക്ക് എത്തിച്ചു. തൊട്ടുപിന്നാലെ, തൃശൂർ ടൈറ്റൻസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് താരത്തെ സ്വന്തമാക്കാനുള്ള തങ്ങളുടെ താൽപ്പര്യം പ്രകടിപ്പിച്ചു.


ആവേശം നിറഞ്ഞ ലേല പോരാട്ടത്തിനൊടുവിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് 26.80 ലക്ഷം രൂപയ്ക്ക് സഞ്ജുവിനെ സ്വന്തമാക്കി. ഇത് കെസിഎൽ ചരിത്രത്തിൽ ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന പുതിയ റെക്കോർഡാണ്. ആദ്യ സീസണിൽ നിന്ന് വിട്ടുനിന്ന സഞ്ജു സാംസൺ തന്റെ ആദ്യ കെസിഎൽ സീസണിൽ കൊച്ചിയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുമ്പോൾ ഇത് അദ്ദേഹത്തിനും ലീഗിനും ഒരു ഊർജ്ജമാകും

സഞ്ജു സാംസണെ സ്വന്തമാക്കാൻ സി.എസ്.കെ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നു

രാജസ്ഥാൻ റോയൽസ് (ആർ.ആർ) നായകൻ സഞ്ജു സാംസണിന്റെ ഐ.പി.എൽ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് (സി.എസ്.കെ) സഞ്ജുവിൽ താൽപ്പര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. വിക്കറ്റ് കീപ്പറും ഓപ്പണറും കൂടിയായ ഇന്ത്യൻ ബാറ്റർ എന്ന നിലയിൽ സഞ്ജുവിന്റെ അപൂർവമായ വൈവിധ്യം സി.എസ്.കെ ഉദ്യോഗസ്ഥൻ എടുത്തുപറഞ്ഞു. എന്നിരുന്നാലും, റോയൽസ് മാനേജ്മെന്റിന് ഇതുവരെ ഒരു ഔപചാരിക ഓഫറും നൽകിയിട്ടില്ല.

ഇത് പ്രാഥമിക ചർച്ചകൾ മാത്രമാണ്.
കഴിഞ്ഞ സീസണിൽ 18 കോടി രൂപയ്ക്ക് ആർ.ആറിന്റെ പ്രധാന റീട്ടൻഷൻ താരമായിരുന്ന സഞ്ജുവിനെ ട്രേഡ് ചെയ്യാൻ വലിയ തുക റോയൽസ് ആവശ്യപ്പെടും. സഞ്ജുവിനും ധ്രുവ് ജൂറേലിനും നിരവധി ഫ്രാഞ്ചൈസികളിൽ നിന്ന് ട്രേഡ് അഭ്യർത്ഥനകൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.


ഐ.പി.എൽ ട്രേഡിംഗ് വിൻഡോ ഇപ്പോൾ തുറന്നിരിക്കുകയാണ്. സഞ്ജുവിന്റെ കൈമാറ്റം ഉടനടി നടന്നില്ലെങ്കിലും, മറ്റ് ഫ്രാഞ്ചൈസികളിൽ നിന്നും താല്പര്യം ഉയരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version