സാഫ് ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ അണ്ടർ-19 ടീം അരുണാചൽ പ്രദേശിൽ എത്തി


ബിബിയാനോ ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ അണ്ടർ-19 പുരുഷ ഫുട്ബോൾ ടീം വരാനിരിക്കുന്ന സാഫ് അണ്ടർ-19 ചാമ്പ്യൻഷിപ്പ് 2025 നായി ബുധനാഴ്ച അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ എത്തിച്ചേർന്നു. മെയ് 9 മുതൽ 18 വരെ യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്.

അരുണാചൽ പ്രദേശിന്റെ കായിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണിത്, സംസ്ഥാനം ആദ്യമായാണ് ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ട്രഷററും അരുണാചൽ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ ഓണററി സെക്രട്ടറിയുമായ കിപ അജയ് ഡോണി പോളോ വിമാനത്താവളത്തിൽ 25 അംഗ ഇന്ത്യൻ ടീമിനെ സ്വീകരിച്ചു. ടീം നേരത്തെ ബംഗളൂരുവിലെ പദുക്കോൺ-ദ്രാവിഡ് സെന്റർ ഫോർ സ്പോർട്സ് എക്സലൻസിൽ പരിശീലനം നടത്തിയിരുന്നു.


ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ, ശ്രീലങ്കയും നേപ്പാളും ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു. മെയ് 9 ന് ശ്രീലങ്കയ്‌ക്കെതിരെയാണ് അവരുടെ ആദ്യ മത്സരം, മെയ് 13 ന് നേപ്പാളിനെ നേരിടും. ഗ്രൂപ്പ് എയിൽ മാലിദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവരാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ മെയ് 16 ന് നടക്കുന്ന സെമി ഫൈനലിലേക്ക് മുന്നേറും, ഫൈനൽ മെയ് 18 ന് നടക്കും. ചാമ്പ്യൻഷിപ്പിനായുള്ള ടിക്കറ്റുകൾ slotallot.in ൽ ലഭ്യമാണ്.

India’s 25-member squad for the SAFF U19 Championship 2025:

Goalkeepers: Aarush Hari, Aheibam Suraj Singh, Rohit.

Defenders: Ashik Adhikari, Takhellambam Bungson Singh, Jodric Abranches, Malemngamba Singh Thokchom, Mohammed Kaif, Mukul Panwar, Sumit Sharma Brahmacharimayum, Sohum Utreja, Roshan Singh Thangjam.

Midfielders: Danny Meitei Laishram, Gurnaj Singh Grewal, Md Arbash, Ningthoukhongjam Rishi Singh, Daniyal Makakmayum, Singamayum Shami.

Forwards: Ahongshangbam Samson, Bharat Lairenjam, Chaphamayum Rohen Singh, Omang Dodum, Prashan Jajo, Hemneichung Lunkim, Yohaan Benjamin.

Head coach: Bibiano Fernandes
Assistant coach: Remus Gomes
Goalkeeper coach: Dipankar Choudhury
Strength and conditioning coach: Chelston Pinto

സാഫ് വനിതാ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു

ഒക്‌ടോബർ 17 മുതൽ 30 വരെ നേപ്പാളിലെ കാഠ്മണ്ഡുവിലെ ദശരത് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന 2024ലെ സാഫ് വനിതാ ചാമ്പ്യൻഷിപ്പിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ സീനിയർ വനിതാ ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകൻ സന്തോഷ് കശ്യപ് പ്രഖ്യാപിച്ചു.

ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആതിഥേയരായ നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ഗോവയിലെ മൂന്നാഴ്ചത്തെ കഠിന പരിശീലനത്തിന് ശേഷം ടീം ഒക്ടോബർ 15 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെടും.

ഇന്ത്യയുടെ ഗ്രൂപ്പ് എ മത്സരങ്ങൾ:

  • ഒക്‌ടോബർ 17: പാകിസ്ഥാൻ vs ഇന്ത്യ (5.15 pm IST)
  • ഒക്‌ടോബർ 23: ഇന്ത്യ vs ബംഗ്ലാദേശ് (5.15 pm IST)
  • സെമി ഫൈനൽ ഒക്ടോബർ 27 ന് നടക്കും, ഫൈനൽ ഒക്ടോബർ 30 ന് നടക്കും.
  • ഇന്ത്യയുടെ 23 അംഗ സ്ക്വാഡ്:
  • ഗോൾകീപ്പർമാർ: പായൽ രമേഷ് ബസുഡെ, ഇലങ്‌ബാം പന്തോയ് ചാനു, ലിന്തോയിങ്കംബി ദേവി മൈബാം.
  • പ്രതിരോധക്കാർ: ആശാലതാ ദേവി ലോയിതോങ്‌ബാം, ഷിൽക്കി ദേവി ഹേമം, ജൂലി കിഷൻ, രഞ്ജന ചാനു സോരോഖൈബാം, സഞ്ജു, ദലിമ ചിബ്ബർ, അരുണ ബാഗ്, ലിൻതോയിംബി ദേവി വാങ്‌ഖേം.
  • മിഡ്ഫീൽഡർമാർ: അഞ്ജു തമാങ്, പ്രിയങ്ക ദേവി നൗറെം, സംഗീത ബാസ്ഫോർ, കാർത്തിക അംഗമുത്തു.
  • മുന്നോട്ട്: റിമ്പ ഹൽദാർ, ഗ്രേസ് ഡാങ്‌മേയ്, സൗമ്യ ഗുഗുലോത്ത്, കരിഷ്മ പുരുഷോത്തം ഷിർവോയ്‌ക്കർ, സന്ധ്യ രംഗനാഥൻ, മനീഷ, ജ്യോതി, നങ്കോം ബാലാ ദേവി.

ബംഗ്ലാദേശിനെ തോൽപ്പിച്ച് കൊണ്ട് ഇന്ത്യ U16 സാഫ് കപ്പ് ആരംഭിച്ചു

ഭൂട്ടാനിലെ തിംഫുവിലുള്ള ചാംഗ്ലിമിതാങ് സ്റ്റേഡിയത്തിൽ നടന്ന SAFF U16 ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം‌. ഇഷ്‌ഫാഖ് അഹമ്മദ് പരിശീലിപ്പിക്കുന്ന ടീമിന് ഇന്ന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 74-ാം മിനിറ്റിൽ തൂംഗംബ സിംഗ് ഉഷാം ആണ് ഇന്ത്യയുടെ വിജയ ഗോൾ നേടി.

സെപ്തംബർ 6ന് നേപ്പാളിനെ എതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഭൂട്ടാൻ, പാകിസ്ഥാൻ, മാലിദ്വീപ് എന്നിവദ് ഗ്രൂപ്പ് ബിയിൽ മത്സരിക്കുന്നുണ്ട്. രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും.

സാഫ് കപ്പിനായുള്ള ഇന്ത്യ U-16 ടീം പ്രഖ്യാപിച്ചു

2023 സെപ്റ്റംബർ 1-10 വരെ ഭൂട്ടാനിലെ തിംഫുവിൽ നടക്കുന്ന SAFF U-16 ചാമ്പ്യൻഷിപ്പിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ അണ്ടർ 16 പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ഇന്ന് പ്രഖ്യാപിച്ചു.

നേപ്പാളിനും ബംഗ്ലാദേശിനുമൊപ്പം ടൂർണമെന്റിലെ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ആതിഥേയരായ ഭൂട്ടാൻ, മാലിദ്വീപ്, പാകിസ്ഥാൻ എന്നിവർ ഗ്രൂപ്പ് ബിയിലാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും.

ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത്, നോർത്ത് ഈസ്റ്റ് എന്നീ അഞ്ച് സോണുകളിലായി വിപുലമായ സ്കൗട്ടിംഗിന് ശേഷം 50 ലധികം സാധ്യതയുള്ളവരെ തിരഞ്ഞെടുത്ത് ജൂലൈയിൽ ഇന്ത്യ ശ്രീനഗറിൽ പരിശീലന ക്യാമ്പ് ആരംഭിച്ചു. ശ്രീനഗറിൽ ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് 23 പേരുടെ അന്തിമ പട്ടിക അഹമ്മദ് തിരഞ്ഞെടുത്തത്.

India’s squad for the SAFF U16 Championship 2023:

Goalkeepers: Rohit, Aheibam Suraj Singh, Arush Hari.

Defenders: Ngariyambam Abhijit, Mohammed Kaif, Yaipharemba Chingakham, Usham Thoungamba, Vumlenlal Hangshing, Chingtham Renin Singh, Karish Soram.

Midfielders: Newton Singh, Kangujam Yoihenba Meitei, Levis Zangminlun, Bobby Singh, Abdul Salha, Ngamgouhou Mate, Vishal Yadav, Manbhakupar Malngiang, Md Arbash.

Forwards: Ningthoukhongjam Rishi Singh, Ahongshangbam Samson, Lairenjam Bharat, Airborlang Kharthangmaw.

Coach: Ishfaq Ahmed

SAFF U16, SAFF U19 ചാമ്പ്യൻഷിപ്പ്, ഗ്രൂപ്പുകൾ തീരുമാനമായി

SAFF U16 ചാമ്പ്യൻഷിപ്പ് 2023, SAFF U19 ചാമ്പ്യൻഷിപ്പ് 2023 എന്നിവയുടെ നറുക്കെടുപ്പ് 2023 ജൂലൈ 22 ശനിയാഴ്ച, ബംഗ്ലാദേശിലെ ധാക്കയിലുള്ള BFF ഹൗസിൽ വെച്ച് നടത്തി.

അണ്ടർ 16 ഇനത്തിൽ ഇന്ത്യ നേപ്പാളിനും ബംഗ്ലാദേശിനുമൊപ്പം ഗ്രൂപ്പ് എയിൽ ഇടം നേടി. ആതിഥേയരായ ഭൂട്ടാൻ, മാലിദ്വീപ്, പാകിസ്ഥാൻ എന്നിവ ഗ്രൂപ്പ് ബിയിലും ഉൾപ്പെട്ടു. 2023 സെപ്റ്റംബർ 1 മുതൽ 10 വരെ തിംഫുവിലെ ചാംഗ്ലിമിതാങ് സ്റ്റേഡിയത്തിലാണ് SAFF U16 ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

ഗ്രൂപ്പ് ബിയിൽ ഭൂട്ടാനും ബംഗ്ലാദേശും ആണ് ഇന്ത്യക്ക് ഒപ്പം അണ്ടർ 19 ഗ്രൂപ്പിൽ ഉള്ളറ്റ്, ആതിഥേയരായ നേപ്പാൾ, മാലിദ്വീപ്, പാകിസ്ഥാൻ എന്നിവർ ഗ്രൂപ്പ് എയിൽ ഉണ്ട്. 2023 സെപ്റ്റംബർ 21 മുതൽ 30 വരെ കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിലാണ് സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

രണ്ട് മത്സരങ്ങളുടെയും ഫോർമാറ്റ് ഒന്നുതന്നെയാണ്. ഒരൊറ്റ റൗണ്ട് റോബിൻ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം, രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും, അതിൽ വിജയിക്കുന്നവർ ഫൈനലിൽ മത്സരിക്കും.

SAFF U16 Championship 2023 Draw

Group A:
India, Nepal, Bangladesh

Group B:
Bhutan, Maldives, Pakistan

SAFF U19 Championship 2023 Draw

Group A:
Nepal, Maldives, Pakistan

Group B:
India, Bhutan, Bangladesh

വിജയത്തോടെ സാഫ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ച് ലെബനൻ

സാഫ് ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലെബനൻ. ഹസൻ മാതുക്, അലി ബാദെർ എന്നിവരാണ് വിജയികൾക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്. ഭൂട്ടാൻ, മാൽദീവ്സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ഇന്റർകൊണ്ടിനെന്റൽ കപ്പിൽ ഇന്ത്യയോട് കീഴടങ്ങിയ ശേഷം എത്തുന്ന ലെബനൻ ബംഗ്ലാദേശിനെതിരെയും ഭൂരിഭാഗം സമയവും ഗോൾ കണ്ടെത്താൻ വിഷമിച്ചു. പന്ത് കൈവശം വെക്കുന്നതിൽ കൃത്യമായ അധിപത്യം പുലർത്തിയ ലെബനൻ തൊടുത്ത പതിനഞ്ചോളം ഷോട്ടുകളിൽ അഞ്ചും ലക്ഷ്യത്തിന് നേരെ ആയിരുന്നു. എന്നാൽ ആദ്യ ഗോൾ പിറക്കാൻ അവർക്ക് എൺപതാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

ബംഗ്ലാദേശ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നും ബോൾ റാഞ്ചിയെടുത്ത് കുതിച്ച ഡാർവിച്ച്, ബോക്സിലേക്ക് കയറി ക്യാപ്റ്റൻ മാതുക്കിന് മറിച്ചു നൽകിയപ്പോൾ താരം അനായാസം ലക്ഷ്യം കണ്ടു. എന്നാൽ ഇഞ്ചുറി ടൈമിൽ ഡാർവിച്ച് പരിക്കേറ്റ് സ്ട്രച്ചറിൽ കളം വിട്ടു. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ലെബനൻ അടുത്ത ഗോൾ കണ്ടെത്തി. പിറകിൽ നിന്നും എത്തിയ ലോങ് ബോൾ ബംഗ്ലാദേശ് താരങ്ങൾക്ക് പിടി കൊടുക്കാതെ സ്വന്തമാക്കിയ ഫറാൻ പോസിറ്റിന് മുന്നിൽക്കായി നൽകിയ പന്തിൽ നിന്നും ഖലീൽ ബാദെർ ആണ് വല കുലുക്കിയത്. ഇതോടെ ലെബനന് വിജയത്തോടെ തന്നെ ടൂർണമെന്റ് ആരംഭിക്കാൻ ആയി.

U20 സാഫ് കപ്പിൽ ഇന്ത്യക്ക് കിരീടം, ബംഗ്ലാദേശിനെ തോൽപ്പിച്ച് എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ, ഗുർകിറതിന് നാലു ഗോളുകൾ | India win SAFF U20 Championship

അണ്ടർ 20 സാഫ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. 5-2 എന്ന സ്കോറിന് ഇന്ത്യ ജയിച്ച മത്സരത്തിൽ അവസാന മൂന്ന് ഇന്ത്യൻ ഗോളുകൾ വന്നത് എക്സ്ട്രാ ടൈമിൽ ആയിരുന്നു. ഗുർകിറത് ഇന്ത്യക്ക് വേണ്ടി നാലു ഗോളുകൾ നേടി ഹീറോ ആയി. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനോട് ഏറ്റ പരാജയത്തിന്റെ ക്ഷീണവും ഈ ഫൈനലിലെ ജയത്തോടെ മാറി.

ഇന്ന് നിശ്ചിത സമയത്ത് സ്കോർ 2-2 എന്നായിരുന്നു. ഇന്ത്യയുടെ രണ്ട് ഗോളുകളും ഗുർകിറത് തന്നെയാണ് നേടിയത്. എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ കളി തീർത്തും ഇന്ത്യയുടേത് മാത്രമായി. 92ആം മിനുട്ടിലെ ഹിമാൻഷുവിന്റെ ഗോൾ ഇന്ത്യക്ക് 3-2ന്റെ ലീഡ് നൽകി. തൊട്ടടുത്ത മിനുട്ടിൽ ഗുർകിറാതിലൂടെ ഇന്ത്യയുടെ നാലാം ഗോൾ. താരത്തിന്റെ ഹാട്രിക്ക്.

പിന്നെ 99ആം മിനുട്ടിൽ ഗുർകിറതിന്റെ നാലാം ഗോൾ കൂടെ വന്നതോടെ ഇന്ത്യൻ വിജയം പൂർത്തിയായി.

Story Highlight: India are the champions of SAFF U20 Championship.

കൊറോണ വൈറസ്; സാഫ് ഫുട്ബോൾ ചാംപ്യൻഷിപ് മാറ്റിവെച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഈ വർഷം സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന സൗത്ത് ഏഷ്യൻ ഫുട്ബോൾ ടൂർണമെന്റ് മാറ്റിവെച്ചു. ഈ വർഷം സെപ്റ്റംബറിൽ ബംഗ്ളദേശിൽ വെച്ചായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. സാഫ് അസോസിയേഷൻ സെക്രട്ടറിമാരുടെ വീഡിയോ കോൺഫറൻസ് ചർച്ചയിലാണ് സാഫ് ടൂർണമെന്റ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ ധാരണയായത്.

സാഫ് ടൂർണമെന്റ് കൂടാതെ അണ്ടർ 15 വനിതാ ടൂർണമെന്റ്, അണ്ടർ 15 ടൂർണമെന്റ്, അണ്ടർ 18 വനിതാ ടൂർണമെന്റ് എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. ജൂനിയർ ടൂർണമെന്റുകളുടെ കാര്യത്തിൽ അടുത്ത സെപ്റ്റംബറിൽ ചേരുന്ന റിവ്യൂ മീറ്റിംഗിൽ തീരുമാനം  എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണത്തെ സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ മാൽദീവ്‌സിനോട് പരാജയപ്പെടുകയായിരുന്നു. 2015ലാണ് ഇന്ത്യ അവസാനമായി സാഫ് കിരീടം നേടിയത്.

U-15 സാഫ് കപ്പ്, ഭൂട്ടാനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ

അണ്ടർ 15 സാഫ് കപ്പിൽ ഇന്ത്യ സെമിയിലേക്ക് കടന്നു. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഭൂട്ടാനെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ജയം ഇന്ത്യക്ക് നിർബന്ധമായിരുന്നു.

എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ഇന്നത്തെ വിജയം. ഇതിൽ മൂന്ന് ഗോളുകളും കളിയുടെ രണ്ടാം പകുതിയിലാണ് വന്നത്. പോൾ ശുഭോ ഇന്ത്യക്കായി ഇരട്ട ഗോളുകൾ നേടി. കുശാങും അമനുമാണ് മറ്റു സ്കോറേഴ്സ്. ബംഗ്ലാദേശും നേപ്പാളും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഇന്ത്യയുടെ സെമിയിലെ എതിരാളികൾ.

സാഫ് കപ്പിൽ മാൽഡീവ്സ് അട്ടിമറി, ഇന്ത്യക്ക് ഫൈനലിൽ കാലിടറി!!

സാഫ് കപ്പ് ഫൈനലിൽ ഇന്ത്യക്ക് കണ്ണീർ. തികച്ചും ഒരു അട്ടിമറി എന്ന് തന്നെ വിളിക്കാവുന്ന മത്സരത്തിൽ ഇന്ത്യയെ തറപറ്റിച്ച് മാൽഡീവ്സ് സാഫ് കിരീടം ഉയർത്തി. ഇരു പകുതികളിലായി നേടിയ ഒരോ ഗോളുകളുടെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാൽഡീവ്സ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യ പകുതി മുതൽ ആധിപത്യം ഉണ്ടായിട്ടും ഇന്ത്യ പിറകിൽ പോവുകയായിരുന്നു. കളിയുടെ 19ആം മിനുട്ടിൽ കളിയുടെ ഗതിക്ക് വിപരീതമായി ഇബ്രാഹീം ഹുസൈനാണ് മാൽഡീവ്സിന് ആദ്യ ഗോൾ നേടിക്കൊടുത്തത്. അതിനു ശേഷം പൂർണ്ണമായും മാൽഡീവ്സ് ഡിഫൻസിലേക്ക് മാറി.

രണ്ടാം പകുതി മുതൽ കൂടുതൽ പ്രസിംഗ് ഫുട്ബോൾ ഇന്ത്യ കളിച്ചു എങ്കിലും മാൽഡീവ്സ് പതറിയില്ല. ഇന്ത്യയുടെ പ്രസിങിലെ ബലഹീനത മുതലെടുത്ത് കൗണ്ടർ അറ്റാക്കിലൂടെ ഒരു ഗോൾ കൂടെ മാൽഡീവ്സ് നേടുകയും ചെയ്തു. 66ആം മിനുട്ടിൽ അൽ ഫസീർ ആയിരുന്നു മാൽഡീവ്സിന്റെ രണ്ടാം ഗോൾ നേടിയത്. പിന്നീടും ഗോൾ മടക്കാൻ സമയം ഉണ്ടായിരുന്നു എങ്കിലും മാൽഡീവ്സ് അവരുടെ ടാക്ടിക്സിൽ നിന്നതു കൊണ്ട് ഇന്ത്യയുടെ അറ്റാക്കുകൾ എളുപ്പമായില്ല .

മലയാളി താരം ആഷിഖ് കുരുണിയൻ സൃഷ്ടിച്ചത് അടക്കം നിരവധി അവസരങ്ങൾ കളിയിൽ ഇന്ത്യക്ക് ലഭിച്ചു എങ്കിലും ഗോൾ പിറന്നില്ല. അവസാനം ഇഞ്ച്വറി ടൈമിൽ ആണ് സുമീത് പസിയിലൂടെ ഇന്ത്യ കളിയിലെ തങ്ങളുടെ ആദ്യ ഗോൾ നേടിയത്. ആ ഗോളിന് ശേഷം ഒരു ഗോൾ കൂടെ മടക്കാനുള്ള സമയം കളിയിൽ ഉണ്ടായിരുന്നില്ല.

ഇതിന് മുമ്പ് 2008ലും ഇന്ത്യ മാൽഡീവ്സിനോട് ഫൈനലിൽ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ടീമാണ് മാൽഡീവ്സ്. മാൽഡീവ്സിന്റെ രണ്ടാം സാഫ് കിരീടം മാത്രമാണിത്.

സാഫ് കപ്പ് ഫൈനൽ, ഇന്ത്യയെ ഞെട്ടിച്ച് മാൽഡീവ്സ് മുന്നിൽ

സാഫ് കപ്പ് ഫൈനലിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ മാൽഡീവ് മുന്നിൽ. ആദ്യ പകുതിയിൽ മുഴുവൻ ആധിപത്യം ഉണ്ടായിട്ടും ഇന്ത്യ ഒരു ഗോളിന് പിറകിൽ പോവുകയായിരുന്നു. കളിയുടെ 19ആം മിനുട്ടിൽ കളിയുടെ ഗതിക്ക് വിപരീതമായി ഇബ്രാഹീം ഹുസൈനാണ് മാൽഡീവ്സിന് ഗോൾ നേടിക്കൊടുത്തത്. അതിനു ശേഷം പൂർണ്ണമായും മാൽഡീവ്സ് ഡിഫൻസിലേക്ക് മാറുകയായിരുന്നു.

ആഷിഖ് കുരുണിയൻ നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചു എങ്കിലും ഒന്നു പോലും മാൽഡീവ്സ് പ്രതിരോധം ഭേദിച്ചില്ല. ഇന്ത്യയും മാൽഡീവ്സും തമ്മിൽ ഇത് നാലാം തവണയാണ് സാഫ് കപ്പ് ഫൈനലിൽ കളിക്കുന്നത്. ഇതിൽ ഒരു തവണ 2008ൽ ഇന്ത്യ മാൽഡീവ്സിനോട് ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അതാവർക്കില്ല എന്ന് ഉറപ്പിക്കലാകും രണ്ടാം പകുതിയിൽ ഇന്ത്യയുടെ ലക്ഷ്യം.

സാഫിൽ എട്ടാം കിരീടം ഉയർത്താൻ ഇന്ത്യ ഇന്ന് മാൽഡീവ്സിന് എതിരെ

സാഫ് കപ്പിൽ ഇന്ന് ഇന്ത്യ ഇറങ്ങുന്നത് തങ്ങളുടെ എട്ടാം കിരീടം ലക്ഷ്യം വെച്ച് മാത്രമാകും. ഇന്ന് ബംഗ്ലാദേശിൽ മാൽഡീവ്സിനെതിരെ ആണ് ഇന്ത്യയുടെ കലാശപോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ മാൽഡീവ്സിനെ പരാജയപ്പെടുത്തിയ ആത്മവിശാസം ആണ് ഇന്ത്യക്ക് ഇന്ന് പ്രധാന മുതൽകൂട്ട്. ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ മാൽഡീവ്സിന് എതിരായ വിജയം.

പക്ഷെ മുമ്പ് സാഫ് ഫൈനലിൽ ഇന്ത്യയെ അട്ടിമറിച്ച ചരിത്രമുള്ള മാൽഡീവ്സിനെ നിസ്സാരക്കാരായി കാണുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ല‌. 2008ലെ ഫൈനലിൽ ആയിരുന്നു മാൽഡീവ്സ് ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി സമ്മാനിച്ചത്. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാൽഡീവ്സിന്റെ ജയം.

ഇത് കൂടാതെ 1997ലും 2009ലും ഇന്ത്യ മാൽഡീവ്സ് ഫൈനൽ ഉണ്ടായിട്ടുണ്ട്‌. ആ രണ്ട് ഫൈനലിലും ഇന്ത്യ ആയിരുന്നു ജയിച്ചത്. ഇന്നും അത് ആവർത്തിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. സെമി ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ ഒന്നിനെതിരെ മൂന്നി ഗോളുകൾക്ക് തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മലയാളി താരം ആഷിക് കുരുണിയന്റെ ഗോൾ അവസരമൊരുക്കാനുള്ള മികവ് പാകിസ്ഥാനെതിരെ ഇന്ത്യയെ സഹായിച്ചിരുന്നു. അന്ന് മൻവീർ സിംഗ് ഇരട്ടഗോളുകളും നേടിയിരുന്നു. മൻവിർ സിംഗ് തന്നെയാണ് 3 ഗോളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോററും.

സെമിയിൽ നേപ്പാളിനെ തോൽപ്പിച്ചാണ് മാൽഡീവ്സ് ഫൈനലിൽ എത്തിയത്‌ സെമിയിലെ ജയം മാത്രമാണ് മാൽഡീവ്സിന് ഈ ടൂർണമെന്റിൽ സ്വന്തമായുള്ളൂ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോൽക്കുകയും ശ്രീലങ്കയോട് സമനില വഴങ്ങുകയുമായിരുന്നു മാൽഡീവ്സ്‌. ഇന്ന് രാത്രി 6.30നാണ് മത്സരം. ഡി സ്പർട്സിൽ തത്സമയം മത്സരം കാണാം.

Exit mobile version