സാഫ് കപ്പിൽ ഇന്ന് ഇന്ത്യ പാകിസ്താൻ സെമി

സാഫ് കപ്പിന്റെ സെമി ഫൈനലിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് പാകിസ്ഥാനാണ് എതിരാളികൾ. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. തങ്ങളുടെ എട്ടാമത് സാഫ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പാകിസ്ഥാന്റെ ലക്ഷ്യം ആദ്യ സാഫ് കപ്പ് ഫൈനലാകും.

ഇതിനു മുമ്പ് മൂന്ന് തവണ പാകിസ്ഥാൻ സെമിയിൽ എത്തിയിട്ടുണ്ട് എങ്കിലും ഇതുവരെ പാകിസ്ഥാന് സാഫിൽ സെമി കടമ്പ കടക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്ഥാൻ സെമിയിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ ബംഗ്ലാദേശിനോട് ഒരു മത്സരം തോറ്റിരുന്നു. ഫിഫയുടെ വിലക്ക് നേരിട്ട നീണ്ടകാല ഇടവേളയ്ക്ക് ശേഷം പാകിസ്ഥാൻ ഔദ്യോഗികമായി പങ്കെടുത്ത് ആദ്യ ടൂർണമെന്റാണിത്.

യുവ നിരയുമായി എത്തിയ ഇന്ത്യക്ക് സാഫ് കിരീടത്തിൽ കുറഞ്ഞത് എന്തും നിരാശ ആയിരിക്കും എന്നത് കൊണ്ട് കോൺസ്റ്റന്റൈൻ ശക്തമായ ടീമിനെ തന്നെ ഇന്ന് ഇറക്കും. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു എങ്കിലും അത്ര മികച്ച പ്രകടനം ഇന്ത്യൻ യുവനിരക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം. ഡി സ്പോർട് ചാനലിൽ കളി തത്സമയം കാണാം.

ഇതുവരെ 31 തവണയാണ് ഇന്ത്യയും പാകിസ്ഥാനും ഫുട്ബോളിൽ നേർക്കുനേർ വന്നിട്ടുള്ളത്. അതിൽ 18 തവണയും ഇന്ത്യക്കായിരുന്നു ജയം. അഞ്ചു തവണ മത്സരം സമനില ആവുകയും ചെയ്തു.

ഭാഗ്യം തുണച്ചു, ടോസ് ജയിച്ച് മാൽഡീവ്സ് സാഫ് കപ്പ് സെമിയിൽ

ഇന്നലെ ഇന്ത്യയോട് പരാജയപ്പെട്ടു എങ്കിലും മാൽഡീവ്സിനൊപ്പം ഭാഗ്യം ഉണ്ടായിരുന്നു. ഗ്രൂപ്പ് ബിയിൽ നിന്ന് സെമിയിലേക്കുള്ള രണ്ടാം സ്ഥാനം ആ ഭാഗ്യം കൊണ്ട് മാത്രമാണ് മാൽഡീവ്സിന് കിട്ടിയത്. ഇന്നലെ ഇന്ത്യ 2-0 എന്ന സ്കോറിന് മാൽഡീവ്സിനെ തോല്പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ ആരാണെന്ന് തീരുമാനം ആയിരുന്നില്ല.

ഗ്രൂപ്പിലെ ബാക്കി രണ്ട് ടീമുകൾ ശ്രീലങ്കയും മാൽഡീവ്സുമായിരുന്നു. ഇരുവരും നേരത്തെ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം. ഇരുവരും ഇന്ത്യയെ നേരിട്ടപ്പോൾ 2-0ന്റെ പരാജയവും. ഇത് രണ്ട് ടീമുകളെയും പോയന്റിലും ഗോൾ ഡിഫറൻസിലും അടിച്ച ഗോളിലും ഒക്കെ തുല്യരാക്കുകയായിരുന്നു. തുടർന്ന് ടോസ് ചെയ്യേണ്ടി വന്നു ആര് സെമിയിലേക്ക് കടക്കുമെന്ന് അറിയാൻ. ആ ടോസ് ജയിച്ചാണ് മാൽഡീവ്സ് സെമിയിലേക്ക് കടന്നത്.

സെപ്റ്റംബർ 12ന് നേപ്പാളിനെ ആകും മാൽഡീവ്സ് നേരിടുക. മറ്റൊരു സെമിയിൽ ഇന്ത്യ പാകിസ്താൻ പോരാട്ടമാണ്.

സാഫ് കപ്പ് ഇ‌ന്ത്യക്ക് ഇന്ന് രണ്ടാം അങ്കം, തോറ്റില്ല എങ്കിൽ സെമിയിൽ ഇന്ത്യ – പാകിസ്ഥാൻ പോര്

ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിൽ ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാ മത്സരത്തിനായി ഇറങ്ങും. മാൽഡീവ്സ് ആണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇന്ത്യ സെമി എന്തായാലും ഉറപ്പിച്ചതാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മാൾഡീവ്സും ശ്രീലങ്കയും സമനിലയിൽ പിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് പരാജയപ്പെട്ടാൽ പോലും ഇന്ത്യ സെമിയിൽ എത്തും.

മാൽഡീവ്സിനെക്കാൾ മികച്ച ടീമുള്ള ഇന്ത്യക്ക് തന്നെയാണ് ഇന്ന് വിജയ സാധ്യത. ഇന്ന് ഇന്ത്യ പരാജയപ്പെട്ടില്ല എങ്കിൽ ഇന്ത്യ ഗ്രൂപ്പ് ബി ചാമ്പ്യന്മാരാകും. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാൽ സെമിയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പായ പാകിസ്താൻ ആകും. സെമിയിൽ ചിരവൈരികളുടെ പോരാട്ടത്തിന് തന്നെ അത് കളമൊരുക്കും.

കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യ ജയിച്ചെങ്കിലും പ്രകടനത്തിൽ താൻ തൃപ്തനല്ല എന്ന് പരിശീലകൻ കോൺസ്റ്റന്റൈൻ പറഞ്ഞിരുന്നു. ഇന്ന് പ്രകടനം മെച്ചപ്പെടുത്താനാകും ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തുക.

ഇന്ന് വൈകിട്ട് 6.30നാണ് മത്സരം നടക്കുക.

സാഫ് കപ്പ്; ആതിഥേയരായ ബംഗ്ലാദേശ് പുറത്ത്, പാകിസ്താനും നേപാളും സെമിയിൽ

ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിൽ അപ്രതീക്ഷിത തോൽവി നേരിട്ട് ആതിഥേയർ പുറത്ത്. ഇന്ന് സെമി കാണാൻ സമനില മാത്രം മതിയായിരുന്ന ബംഗ്ലാദേശ് പക്ഷെ നേപാളിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങി പുറത്തുപോകേണ്ടി വന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നേപാളിന്റെ വിജയം. ബിമൽ മഗർ, നവ്യുഗ് ശ്രേഷ്ഠ എന്നിവരാണ് ഇന്ന് നേപ്പാളിനായി ഗോൾ നേടിയത്.

നേപ്പാൾ ജയിച്ചതോടെ ഗ്രൂപ്പ് എയിൽ ബംഗ്ലാദേശിനും പാകിസ്ഥാനും നേപാളിനും ആറ് പോയന്റ് വീതമായി. തുടർന്ന് ഗോൾ ഡിഫറൻസിൽ നേപാൾ ഒന്നാമതായും പാകിസ്ഥാൻ രണ്ടാമതായും സെമിയിലേക്ക് കടന്നു. നേപാളിന് +5 ഗോൾഡിഫറൻസും, പാകിസ്താന് +3 ഗോൾഡിഫറൻസും, ബംഗ്ലാദേശിന് +1 ഗോൾഡിഫറൻസും ആയിരുന്നു.

നാളെ ഇന്ത്യ മാൽഡീവ്സിനെ തോൽപ്പിച്ചാൽ സാഫ് കപ്പിൽ ഇന്ത്യ പാകിസ്താൻ സെമിക്ക് കളമൊരുങ്ങും.

സാഫ് കപ്പ്; പാകിസ്ഥാനെ വീഴ്ത്തി ബംഗ്ലാദേശ് സെമിക്ക് അരികെ

ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിൽ ആതിഥേയർ സെമിക്ക് അരികെ. ഇന്ന് ആവേശ പോരിന് ഒടുവിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയതാണ് ബംഗ്ലാദേശിന് സെമി അടുത്താക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ഗോൾരഹിതമായി നീങ്ങിയ കളിയിൽ 85ആം മിനുട്ടിലാണ് വിജയ ഗോൾ പിറന്നത്. ടോപു ബർമനായിരുന്നു ഗോളുമായി ബംഗ്ലാദേശിന്റെ രക്ഷയ്ക്ക് എത്തിയത്.

ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ഭൂട്ടാനെയും തോൽപ്പിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് എയിൽ ആറ് പോയന്റുമായി ബംഗ്ലാദേശ് ഒന്നാമതെത്തി‌. നേപ്പാളിനും പാകിസ്താനും മൂന്മൂന്ന്ന്റ് വീതവുമുണ്ട്.

സാഫ് കപ്പ്; നേപ്പാളിന് ജയം, ഭൂട്ടാൻ പുറത്ത്

ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിൽ നേപ്പാളിന് ആദ്യ ജയം. ഇന്ന് ഭൂട്ടാനെതിരെ ഏകപക്ഷീയ വിജയമാണ് നേപ്പാൾ സ്വന്തമാക്കിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു നേപ്പാളിന്റെ വിജയം. പെനാൾട്ടിയിലൂടെ ടോപു ബർമനും, മഹ്ബൂബുർ റഹ്മാനുമാണ് ബംഗ്ലാദേശ് ഗോളുകൾ നേടിയത്. തമാങ്, ബാൽ, കവാസ്, കട്ക എന്നിവരാണ് നേപ്പാളിനായി ഇൻ ഗോളുകൾ നേടിയത്.

ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോടും പരാജയപ്പെട്ടിരുന്നു ഭൂട്ടാൻ ഇതോടെ ടൂർണമെന്റിൽ നിന്ന് പുറത്തായി. നേപ്പാളിന് ഈ ജയം സെമി പ്രതീക്ഷ നൽകുകയും ചെയ്തു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നേപാളിനെ ബംഗ്ലാദേശ് തോൽപ്പിച്ചിരുന്നു.

സാഫ് കപ്പ് ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ

സുസുകി സാഫ് കപ്പിൽ ഇന്ന് ഇന്ത്യ ഇറങ്ങും. ഗ്രൂപ്പ് ബിയികെ ആദ്യ മത്സരത്തിൽ ഇന്ന് ഇന്ത്യ ശ്രീലങ്കയെ ആൺ നേരിടുന്നത്. ഗ്രൂപ്പെയിലെ മത്സരത്തോടെ ഇന്നലെ തന്നെ ടൂർണമെന്റിന് തുടക്കമായിരുന്നു. കോൺസ്റ്റന്റൈന്റെ കീഴിൽ 20 അംഗ സ്ക്വാഡിലാണ് ഇന്ന് ഇന്ത്യൻ പ്രതീക്ഷ. കഴിഞ്ഞ സാഫ് കപ്പ് ഉൾപ്പെടെ ഏറ്റവും കൂടുതൽ തവണ സാഫ് കപ്പ് നേടിയ രാജ്യവും ഇന്ത്യയാണ്.

ഇന്ത്യ, മാൽഡീവ്സ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയിൽ മത്സരിക്കുന്നത്. ഇതിൽ ആദ്യ രണ്ട് സ്ഥാനക്കാരായാൽ മതി സെമിയിൽ എത്താൻ. ഇന്ന് ആദ്യ ഇലവൻ എന്താകുമെന്ന് കോൺസ്റ്റന്റൈൻ ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല. മലയാളി താരം ആഷിക് കുരുണിയൻ ആദ്യ ഇലവനിൽ ഉണ്ടായേക്കും.

ഇന്ന് വൈക്ക് 6.30നാണ് മത്സരം. മത്സരം തത്സമയം ഡി സ്പോർടിൽ കാണാം.

സാഫ് കപ്പ്; ഭൂട്ടാനെ തോൽപ്പിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിൽ ആതിഥേയർ ജയത്തോടെ തന്നെ തുടങ്ങി. ഒന്ന് ഭൂട്ടാനെതിരെ ഏകപക്ഷീയ വിജയമാൺ ബംഗ്ലാദേശ് സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബംഗ്ലാദേശിന്റെ വിജയം. പെനാൾട്ടിയിലൂടെ ടോപു ബർമനും, മഹ്ബൂബുർ റഹ്മാനുമാണ് ബംഗ്ലാദേശ് ഗോളുകൾ നേടിയത്.

ജയത്തോടെ ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ് ഒന്നമാതെത്തി. നേപാളിനെ തോൽപ്പിച്ച പാകിസ്താൻ ആണ് ഗ്രൂപ്പിൽ ഇപ്പോൽ രണ്ടാമത്. ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിൽ എത്തുക.

സാഫ് കപ്പ്; ആദ്യ ജയം പാകിസ്താൻ

ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിൽ ആദ്യ ജയം പാകിസ്താന്. നേപാളിനെതിരായ മത്സരം അവസാന നിമിഷത്തെ ഗോളിലാണ് പാകിസ്ഥാൻ ജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പാകിസ്ഥാന്റെ വിജയം. ആദ്യ പകുതിയിൽ ഹസൻ അൽ ബഷീർ പെനാൾട്ടിയിലൂടെ പാകിസ്ഥാന് ലീഡ് നൽകി. രണ്ടാം പകുതിയിൽ ബിമൽ മഗറാണ് നേപാളിന് സമനില നേടികൊടുത്തത്.

കളി അവസാനിക്കാൻ ഒരു നിമിഷം മാത്രം ബാക്കി നിൽക്കെ ആയിരുന്നു പാകിസ്താന്റെ വിജയ ഗോൾ. മുഹമ്മദ് അലിയാണ് വിജയ ഗോൾ നേടിയത്.

അവസാനം ഇന്ത്യ സാഫ് കപ്പിനുള്ള ടീം പ്രഖ്യാപിച്ചു, മലയാളി സാന്നിദ്ധ്യമായി ആഷിഖ്

കളി തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഇന്ത്യ സാഫ് കപ്പിനായുള്ള ടീം പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരമായ ആഷിക് കുരുണിയനും ടീമിൽ ഉണ്ട്. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാളെ വൈകിട്ട് നടക്കുന്ന പോരാട്ടത്തിൽ ശ്രീലങ്കയെ ആണ് ഇന്ത്യ നേരിടുക. ശ്രീലങ്കയും മാൽഡീവ്സുമാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉള്ളത്.

GOALKEEPERS: Vishal Kaith, Kamaljit Singh, Sukhdev Patil.

DEFENDERS: Davinder Singh, Salam Ranjan Singh, Sarthak Golui, Subhasish Bose, Mohd. Sajid Dhot, Jerry Lalrinzuala.

MIDFIELDERS: Nikhil Poojary, Vinit Rai, Germanpreet Singh, Anirudh Thapa, Lallianzuala Chhangte, Ashique Kuruniyan, Vignesh D.

FORWARDS: Sumit Passi, Hitesh Sharma, Manvir Singh, Farukh Choudhary.

സാഫ് കപ്പ് ഇന്ന് മുതൽ, ഇന്ത്യ നാളെ ഇറങ്ങും

സുസുകി സാഫ് കപ്പിന് ഇന്ന് ബംഗ്ലാദേശിൽ തുടക്കമാകും. ഇന്ന് വൈകിട്ട് നേപ്പാളും പാകിസ്ഥാനും തമ്മിൽ നടക്കുന്ന പോരാട്ടത്തോടെയാകും ടൂർണമെന്റിന് തുടക്കമാവുക. 7 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ബംഗ്ലാദേശ്, പാകിസ്താൻ, ഭൂട്ടാൻ, നേപ്പാൾ എന്നിവർ ഗ്രൂപ്പ് എയിലും, ഇന്ത്യ, മാൽഡീവ്സ്, ശ്രീലങ്ക എന്നിവർ ഗ്രൂപ്പ് ബിയിലുമാണ് മത്സരിക്കുന്നത്.

ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് കടക്കും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ശ്രീലങ്കയ്ക്ക് എതിരെയാണ്‌. മത്സരം നാളെ ആണ് എങ്കിലും അവസാന ടീമിനെ ഇതുവരെ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യുവതാരങ്ങളുടെ ടീമിനെയാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് അയച്ചിരിക്കുന്നത്. സുഭാഷിശ് ബോസ് ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയും.

മലയാളി സാന്നിദ്ധ്യമായി ആഷിക് കുരുണിയനും ടീമിനൊപ്പം ഉണ്ട്‌. കഴിഞ്ഞ തവണ ഇന്ത്യ ആയിരുന്നു സാഫ് കപ്പ് ജേതാക്കളായത്. ഇതുവരെ ഏഴു തവണ ഇന്ത്യ സാഫ് കപ്പ് ഉയർത്തിയിട്ടുണ്ട്.

Exit mobile version