സാഫ് U-17: ഇന്ത്യ മാലദ്വീപിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി

തിംഫു, ഭൂട്ടാൻ: 2024 സെപ്തംബർ 24-ന് ചാംഗ്ലിമിതാങ് സ്റ്റേഡിയത്തിൽ നടന്ന സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ മാലിദ്വീപിനെതിരെ ഇന്ത്യ 3-0ന് വിജയിച്ചു. 14-ാം മിനിറ്റിൽ ഡൈവിംഗ് ഹെഡറിലൂടെ സാംസൺ അഹോങ്‌ഷാങ്‌ബാം സ്‌കോറിങ്ങിന് തുടക്കമിട്ടു. പകരക്കാരനായ ഹെംനെചുങ് ലുങ്കിം രണ്ടാം പകുതിയിൽ രണ്ട് തവണ വലകുലുക്കി (74′, 89′) വിജയം ഉറപ്പിച്ചു.

ഇതോടെ ആറ് പോയിൻ്റുമായി ഗ്രൂപ്പ് ജേതാക്കളാകാൻ ഇന്ത്യക്ക് ആയി. ഇനി സെപ്തംബർ 28ന് നടക്കുന്ന സെമിയിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായി ഇന്ത്യ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായ ബംഗ്ലാദേശും അവസാന നാലിൽ ഇടംപിടിച്ചു.

സാഫ് U20 ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനോട് തോറ്റ് ഇന്ത്യ പുറത്ത്

സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ബംഗ്ലാദേശിനോട് സെമിഫൈനലിൽ പരാജയപ്പെട്ട് പുറത്തായി. ഇന്ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ഇന്ത്യ പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3-ന് ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ മോശം ഫലമാണിത്. ഇന്ത്യ നിശ്ചിത സമയത്ത് ആധിപത്യം പുലർത്തിയെങ്കിലും ഇന്ത്യക്ക് ഗോളുകൾ നേടാനാവാത്ത വലിയ തിരിച്ചടിയായി. 36ആ. മിനിറ്റിൽ അസദുൽ മുല്ല നേടിയ ഗോളിലാണ് ബംഗ്ലാദേശിൽ ലീഡ് എടുത്തത്. ഇന്ത്യക്ക് മറുപടി നൽകാൻ 75ആം മിനിറ്റ് വരെ കാത്തു നിൽക്കേണ്ടി വന്നു‌. റിക്കി മീതെ ആണ് ഇന്ത്യക്കായി ഗോൾ നേടിയത്. പിന്നീട് കളി പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഇന്ത്യയുടെ രണ്ട് പെനാൽട്ടി കിക്കുകൾ പുറത്തു പോയു. ഇതോടെയാണ് ബംഗ്ലാദേശ് ഫൈനൽ ഉറപ്പിച്ചത്.

ഇന്ത്യ സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പ് സെമി ഫൈനലിൽ

ഇന്ത്യ സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പ് സെമി ഫൈനലിൽ എത്തി. ഇന്ന് മാൽഡീവ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിക്കാൻ ഇന്ത്യൻ ടീമിനായി. 95ആം മിനിറ്റിലെ വിജയ ഗോളിലായിരുന്നു ഇന്ത്യ ഇന്ന് വിജയിച്ചത്. മംഗ്‌ലെന്താങ് കിപ്‌ഗൻ്റെ ഇടം കാൽ ലോംഗ് റേഞ്ച് സ്‌ട്രൈക്കിൽ ആണ് ഇന്ത്യ വിജയിച്ചത്.

തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഭൂട്ടാനെ 1-0 ന് തോൽപ്പിച്ച ഇന്ത്യ, ടേബിൾ ടോപ്പർമാരായി ഗ്രൂപ്പ് ബിയിൽ ഫിനിഷ് ചെയ്തു. ആഗസ്ത് 26 തിങ്കളാഴ്ച 14:45 IST-ക്ക് നടക്കുന്ന സെമി ഫൈനലിൽ ഗ്രൂപ്പ് എ റണ്ണേഴ്‌സ് അപ്പായ ബംഗ്ലാദേശിനെ ആകും ഇന്ത്യ്ക്ക് നേരിടുക.

SAFF U20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വിജയത്തോടെ തുടങ്ങി

SAFF U20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വിജയത്തോടെ തുടങ്ങി. 69-ാം മിനിറ്റിൽ ഒമ്പത് പേരായി ചുരുങ്ങിയത് ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഭൂട്ടാനെതിരെ 1-0ന്റെ വിജയം ആണ് നേടിയത്. ആദ്യ പകുതിയിൽ മോനിറുൾ മൊല്ലയുടെ ഹെഡ്ഡർ ഗോളിൽ ആണ് ഇന്ത്യ ലീഡ് എടുത്തത്. മൂന്ന് ചുവപ്പ് കാർഡുകൾ ഇന്ന് കളിയിൽ പിറന്നു. രണ്ട് ചുവപ്പ് കാർഡ് ഇന്ത്യയ്ക്കും ഒന്ന് ഭൂട്ടാനും ലഭിച്ചു‌.

ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഓഗസ്റ്റ് 23ന് മാൾഡീവ്സിനെ നേരിടും.

ഇന്നത്തെ India XI: Priyansh Dubey (GK), Ricky Meetei Haobam (C), Thomas Cherian, Pramveer, Manjot Singh Dhami, Korou Singh Thingujam, Gurnaj Singh Grewal (Manglenthang Kipgen 63′), Ebindas Yesudasan (Vanlalpeka Guite 63′), Monirul Molla (Gwgwmsar Goyary 84′), Malemngamba Singh Thokchom, Kelvin Singh Taorem (Surajkumar Singh Ngangbam 72′).

U20 സാഫ് കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

2024 ഓഗസ്റ്റ് 16 മുതൽ 28 വരെ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന SAFF U20 പുരുഷ ചാമ്പ്യൻഷിപ്പിനുള്ള 23 അംഗ ടീമിനെ മ്ഇന്ത്യൻ U20 ഹെഡ് കോച്ച് രഞ്ജൻ ചൗധരി പ്രഖ്യാപിച്ചു. മാലിദ്വീപ്, ഭൂട്ടാൻ എന്നിവർക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയാണ് ഗ്രൂപ്പ് എയിലെ മൂന്ന് ടീമുകൾ.

The squad:

Goalkeepers: Lionel Daryl Rymmei, Sahil, Priyansh Dubey.

Defenders: Ricky Meetei Haobam, Surajkumar Singh Ngangbam, Malemngamba Singh Thokchom, Dhanajit Ashangbam, Manabir Basumatary, Thomas Kanamoottil Cherian, Sonam Tsewang Lhokham, Pramveer.

Midfielders: Manjot Singh Dhami, Vanlalpeka Guite, Akash Tirkey, Ebindas Yesudasan, Manglenthang Kipgen, Gurnaj Singh Grewal.

Forwards: Kelvin Singh Taorem, Korou Singh Thingujam, Monirul Molla, Thanglalsoun Gangte, Naoba Meitei Pangambam, Gwgwmsar Goyary.

Head coach: Ranjan Chaudhuri

SAFF U20 Men’s Championship 2024, Nepal (August 16-28, 2024) fixtures:

Group A: Nepal, Bangladesh, Sri Lanka

Group B: India, Maldives, Bhutan

15:45 IST, August 19: Bhutan vs India (Group B)

15:45 IST, August 23: India vs Maldives (Group B)

17:15 IST, August 25: Semi-final 1 (Group A winners vs Group B runners-up)

17:15 IST, August 26: Semi-final 2 (Group B winners vs Group A runners-up)

17:15 IST, August 28: Final

നേപ്പാളിനോട് തോറ്റ് സാഫ് കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്

അണ്ടർ 20 സാഫ് കപ്പിൽ നിന്ന് ഇന്ത്യൻ പെൺകുട്ടികൾ പുറത്ത്. ഇന്ന് നേപ്പാളിനെ നേരിട്ട ഇന്ത്യം 3-1ന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ഇന്ന് ഒരു സമനില മതിയായിരുന്നു ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാൻ. പക്ഷെ നിരാശ മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ഇന്ത്യ തകർന്നത്. 21ആം മിനുട്ടിൽ അപൂർണ്ണ നർസാരിയാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. ഈ ലീഡ് ആദ്യ പകുതിയിൽ നിലനിർത്താൻ ഇന്ത്യക്ക് ആയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നേപ്പാൾ സമനില കണ്ടെത്തി‌. പിന്നീട് ഒരു പെനാൾട്ടിയിലൂടെ അവർ ലീഡ് എടുത്തു. മത്സരത്തിന്റെ അവസാന നിമിഷം മൂന്നാം ഗോളും നേടി നേപ്പാൾ വിജയവും ഫൈനലും ഉറപ്പിച്ചു. ബംഗ്ലാദേശും നേപ്പാളും ആകും ഫൈനൽ കളിക്കുക. ഇന്ത്യ ആദ്യ മത്സരത്തിൽ ഭൂട്ടാനെ തോൽപ്പിച്ചിരുന്നു എങ്കിലും പിന്നീട് ആ മികവ് ആവർത്തിക്കാൻ അയ്യില്ല.

സാഫ് U20; ഇന്ത്യക്ക് ബംഗ്ലാദേശിന് എതിരെ സമനില

സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ബംഗ്ലാദേശ് ഇന്ത്യയെ സമനിലയിൽ തളച്ചു. ഇന്ന് രണ്ട് ടീമുകൾക്കും ഗോൾ ഒന്നും നേടാൻ ആയില്ല. ഇന്ത്യ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോളിന് അടുത്ത് എത്തിയില്ല. ആദ്യ മത്സരത്തിൽ ഇന്ത്യ ഭൂട്ടാനെ എതിരില്ലാത്ത 12 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഇനി ഫെബ്രുവരി 7ന് ഇന്ത്യ നേപ്പാളിനെ നേരിടും. സമനില ആണെങ്കിലും ഇന്ത്യ ആണ് ഇപ്പോഴും ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് നിൽക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർ ആകും ഫൈനലിൽ കളിക്കുക.

U20 സാഫ് കപ്പിൽ ഇന്ത്യക്ക് കിരീടം, ബംഗ്ലാദേശിനെ തോൽപ്പിച്ച് എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ, ഗുർകിറതിന് നാലു ഗോളുകൾ | India win SAFF U20 Championship

അണ്ടർ 20 സാഫ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. 5-2 എന്ന സ്കോറിന് ഇന്ത്യ ജയിച്ച മത്സരത്തിൽ അവസാന മൂന്ന് ഇന്ത്യൻ ഗോളുകൾ വന്നത് എക്സ്ട്രാ ടൈമിൽ ആയിരുന്നു. ഗുർകിറത് ഇന്ത്യക്ക് വേണ്ടി നാലു ഗോളുകൾ നേടി ഹീറോ ആയി. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനോട് ഏറ്റ പരാജയത്തിന്റെ ക്ഷീണവും ഈ ഫൈനലിലെ ജയത്തോടെ മാറി.

ഇന്ന് നിശ്ചിത സമയത്ത് സ്കോർ 2-2 എന്നായിരുന്നു. ഇന്ത്യയുടെ രണ്ട് ഗോളുകളും ഗുർകിറത് തന്നെയാണ് നേടിയത്. എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ കളി തീർത്തും ഇന്ത്യയുടേത് മാത്രമായി. 92ആം മിനുട്ടിലെ ഹിമാൻഷുവിന്റെ ഗോൾ ഇന്ത്യക്ക് 3-2ന്റെ ലീഡ് നൽകി. തൊട്ടടുത്ത മിനുട്ടിൽ ഗുർകിറാതിലൂടെ ഇന്ത്യയുടെ നാലാം ഗോൾ. താരത്തിന്റെ ഹാട്രിക്ക്.

പിന്നെ 99ആം മിനുട്ടിൽ ഗുർകിറതിന്റെ നാലാം ഗോൾ കൂടെ വന്നതോടെ ഇന്ത്യൻ വിജയം പൂർത്തിയായി.

Story Highlight: India are the champions of SAFF U20 Championship.

U20 സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ |India U20 has qualified for the finals of SAFF U20

സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മാൽഡീവ്സിനെ നേരിട്ട ഇന്ത്യക്ക് ഒരു സമനില എങ്കിലും വേണമായിരുന്നു ഫൈനൽ ഉറപ്പാകാൻ. സമ്മർദ്ദങ്ങളെ അതിജീവിച് വിജയം തന്നെ നേടാൻ ഇന്ത്യൻ യുവനിരക്ക് ആയി. ഏക ഗോളിനാണ് ഇന്ന് ഇന്ത്യ വിജയിച്ചത്. മത്സരത്തിന്റെ അവസാന നിനിഷങ്ങളിൽ ഗുർകിരത് ആണ് ഇന്ത്യക്കായി വിജയ ഗോൾ നേടിയത്.

ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ ആകും നേരിടുക. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ബാക്കി എല്ലാ മത്സരങ്ങളും ഇന്ത്യ വിജയിച്ചു. നേപ്പാളിനെതിരെ എട്ട് ഗോളുകൾക്ക് ജയിക്കാനും ഇന്ത്യൻ കുട്ടികൾക്ക് ആയിരുന്നു.

Story Highlights: India U20 has qualified for the finals of SAFF U20 by the late goal of Gurkirat Singh. #SAFFU20

Exit mobile version