കോഹ്ലി ഓപ്പൺ ചെയ്യണം, ഇപ്പോഴത്തെ ഒരു ഓപ്പണർ ആദ്യ ഇലവനിൽ നിന്ന് മാറുകയും വേണം, രോഹൻ ഗവാസ്കറിന്റെ അഭിപ്രായം

ലോകകപ്പിൽ വിരാട് കോഹ്ലി ഇന്ത്യയുടെ ഓപ്പണർ ആകണം എന്നും കെ എൽ രാഹുൽ ആദ്യ ഇലവനിൽ നിന്ന് മാറണം എന്നും മുൻ ഇന്ത്യൻ താരം രോഹൻ ഗവാസ്കർ‌. വിരാട് ഓപ്പൺ ചെയ്യുന്നത് ഒരു മികച്ച ഓപ്ഷനാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ അദ്ദേഹം ഓപ്പൺ ചെയ്യുമ്പോൾ ഉള്ള ടി20 നമ്പറുകൾ നോക്കൂ, അവ മികച്ചതാണ്. ശരാശരി 55-57 ആണ്, അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഏകദേശം 160 ആണ്. അവ അസാധാരണമായ സംഖ്യകളാണ്. അത് ഇന്ത്യക്ക് പ്രയോചനമാകും. രോഹൻ പറയുന്നു.

അദ്ദേഹത്തിന്റെ അവസാന ഇന്നിംഗ്‌സ് ഓപ്പണർ ആയപ്പോൾ പുറത്താകാതെ 122 റൺസ് ആയിരുന്നു‌. താ‌ൻ ഓപ്പൺ ചെയ്യാൻ ഇഷ്ടപ്പെടുന്നു എന്ന് മുമ്പ് തന്നെ കോഹ്ലി പറഞ്ഞിട്ടുണ്ട്. ഇത് തീർച്ചയായും ഇന്ത്യ ചിന്തിക്കേണ്ട കാര്യമാണ്‌. സ്പോർട്സ് 18യിലെ ഒരു ഷോയിൽ ഗവാസ്കർ പറഞ്ഞു.

കോഹ്ലി ഓപ്പൺ ചെയ്യുക ആണെങ്കിൽ സൂര്യകുമാർ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം. കെ എൽ രാഹുൽ അപ്പോൾ ആദ്യ ഇലവനിൽ നിന്ന് മാറണം എന്നും രോഹൻ ഗവാസ്കർ പറഞ്ഞു.

ആത്മവിശ്വാസമുള്ള കെഎൽ രാഹുല്‍ ഇന്ത്യയുടെ കരുത്താകും – രോഹന്‍ ഗവാസ്കര്‍

ഏറെ കാലം പരിക്കിന്റെ പിടിയിലായയിരുന്ന കെഎൽ രാഹുല്‍ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് മടങ്ങിവരവിൽ കാണുന്നത്. ഹോങ്കോംഗിനെതിരെ താരം 36 റൺസ് നേടിയത് 39 പന്തിൽ നിന്നാണ്.

ഇന്ത്യന്‍ ടീം മാനേജ്മെന്റ് താരത്തോട് ഹോങ്കോംഗിനെതിരെയുള്ള അവസരം മികച്ച രീതിയിൽ ക്രീസിൽ സമയം ചെലവഴിച്ച് ഫോമിലേക്ക് മടങ്ങിയെത്തുവാനായി റൺസ് കണ്ടെത്തുവാന്‍ ആവശ്യപ്പെട്ട് കാണുമെന്നാണ് താന്‍ കരുതുന്നതെന്നാണ് രോഹന്‍ ഗവാസ്കര്‍. ഇന്ത്യ ഹോങ്കോംഗിനോട് 99 ശതമാനവും വിജയിക്കുമെന്നുള്ളതിനാൽ തന്നെ മാനേജ്മെന്റ് താരത്തിനോട് ഇത്തരത്തിൽ ആവശ്യപ്പെട്ട് കാണുവാന്‍ സാധ്യത ഏറെയാണ് എന്ന് രോഹന്‍ വ്യക്തമാക്കി.

സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചിന്തിക്കാതെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുവാനാവും രാഹുലിനോട് മാനേജ്മെന്റ് ആവശ്യപ്പെട്ടതെന്നും ആത്മവിശ്വാസമുള്ള രാഹുല്‍ ഇന്ത്യയുടെ കരുത്തായി മാറുമെന്നും രോഹന്‍ ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

Exit mobile version