ഇത് എന്റെ ആദ്യ ഐപിഎല്‍, എനിക്കായി ആ കിരീടം നേടിത്തരൂ – സ്റ്റോക്സ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സ് വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ട സന്ദേശം ഇത് എന്ന് രാഹുല്‍ ത്രിപാഠി

2017 ഐപിഎലില്‍ കിരീട പോരാട്ടം മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സും തമ്മിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും ക്വാളിഫയറിലുമടക്കം ടൂര്‍ണ്ണമെന്റില്‍ മൂന്ന് തവണയാണ് പൂനെ മുംബൈയെ പരാജയപ്പെടുത്തിയത്. അതിനാല്‍ തന്നെ പൂനെയ്ക്ക് വിജയം കരസ്ഥമാക്കാനാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്.

ഫൈനലിന് മുമ്പ് ടീം വാട്സാപ്പ് ഗ്രൂപ്പില്‍ ആ വര്‍ഷത്തെ ടൂര്‍ണ്ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ബെന്‍ സ്റ്റോക്സ് ഇട്ട സന്ദേശം ഇത് തന്റെ ആദ്യ ഐപിഎല്‍ ആണെന്നും തനിക്കായി കിരീടം നേടണമെന്നായിരുന്നു. ഐപിഎലിന്റെ ഫൈനലില്‍ താരത്തിന് കളിക്കാനായിരുന്നില്ല. അതിന് മുമ്പ് തന്റെ ദേശീയ ടീമിന് കളിക്കാനായി താരം മടങ്ങി. അന്ന് ബെന്‍ സ്റ്റോക്സിനൊപ്പമുണ്ടായിരുന്ന സഹതാരം രാഹുല്‍ ത്രിപാഠിയാണ് ഈ ഓര്‍മ്മ പുതുക്കിയത്.

മുംബൈ രണ്ടാം ക്വാളിഫയര്‍ വിജയിച്ചപ്പോള്‍ മൂന്ന് പ്രാവശ്യം അവരെ പരാജയപ്പെടുത്തിയ നമുക്ക് വിജയിക്കുവാനാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെന്ന് രാഹുല്‍ ത്രിപാഠി വ്യക്തമാക്കി. സാധാരണ ഷോര്‍ട്സ് അണിഞ്ഞ് എത്തുന്ന കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് അന്ന് ഫോര്‍മല്‍സ് അണിഞ്ഞാണെത്തിയതെന്നും രാഹുല്‍ പറഞ്ഞു. ട്രോഫി ലഭിയ്ക്കുമെന്ന് ഫ്ലെമിംഗിന് അത്രയും ഉറപ്പായിരുന്നതിനാലാണ് ഈ വേഷത്തിലെ മാറ്റമെന്നും രാഹുല്‍ സൂചിപ്പിച്ചു.

എന്നാല്‍ പൂനെയെ ഒന്ന് ഒരു റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് കിരീടം നേടുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ നേടിയ 47 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയപ്പോള്‍ പൂനെ ഇന്നിംഗ്സ് 128 റണ്‍സില്‍ അവസാനിച്ചു. സ്റ്റീവന്‍ സ്മിത്ത് 51 റണ്‍സും അജിങ്ക്യ രഹാനെ 44 റണ്‍സും നേടിയെങ്കിലും വിജയം ധോണി നയിച്ച ടീമിനെ കൈവിട്ടു.

2017ലും മുംബൈ കിരീടം സ്വന്തമാക്കിയത് സമാനമായ രീതിയില്‍ ഒരു റണ്‍സ് വിജയത്തോടെ

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 1 റണ്‍സിനു പരാജയപ്പെടുത്തി 2019ലെ കിരീടവും തങ്ങളുടെ നാലാം കിരീടവും മുംബൈ സ്വന്തമാക്കിയപ്പോള്‍ സമാനമായ രീതിയിലാണ് തങ്ങളുടെ മൂന്നാം കിരീടം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈ നേടിയത്. അന്ന് ഒരു റണ്‍സ് വിജയം നേടിയത് എംഎസ് ധോണി അംഗമായ റൈസിംഗ് പൂനെ സൂപ്പര്‍ജയ്ന്റ്സിനെതിരായിരുന്നു. 129 റണ്‍സ് മാത്രമാണ് ഫൈനലില്‍ മുംബൈ അന്ന് നേടിയത്. ക്രുണാല്‍ പാണ്ഡ്യ നേടിയ 47 റണ്‍സാണ് അന്ന് മുംബൈയ്ക്ക് തുണയായത്.

ലക്ഷ്യം അനായാസമായി പൂനെ മറികടക്കുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. അവസാന ഓവറില്‍ 11 റണ്‍സ് വേണ്ട ഘട്ടത്തില്‍ 51 റണ്‍സുമായി സ്റ്റീവ് സ്മിത്തായിരുന്നു ക്രീസില്‍. ഇന്നലെ ഷെയിന്‍ വാട്സണ്‍ പുറത്തായത് പോലെ സ്മിത്തിനെയും മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ അവസാന ഓവറില്‍ പൂനെയ്ക്ക് നഷ്ടമായി.

അവസാന പന്തില്‍ ജയിക്കുവാന്‍ നാല് റണ്‍സ് വേണ്ട ഘട്ടത്തില്‍ ഡാനിയേല്‍ ക്രിസ്റ്റ്യനും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് മൂന്നാമത്തെ റണ്‍സിനു ഓടുന്നതിനിടയില്‍ റണ്ണൗട്ടായപ്പോള്‍ മുംബൈ അന്ന് ഒരു റണ്‍സ് ജയത്തോടെ കിരീടം സ്വന്തമാക്കുകയായിരുന്നു. 2017ല്‍ പ്രാഥമിക ഘട്ടത്തിലും പ്ലേ ഓഫിലും മുംബൈയ തോല്പിക്കുവാന്‍ പൂനെയ്ക്കായിരുന്നുവെങ്കിലും ഫൈനലില്‍ ടീമിനു കാലിടറുകയായിരുന്നു.

അന്നും ഫൈനല്‍ നടന്നത് ഹൈദ്രാബാദിലായിരുന്നുവെന്നതും രസകരമായ ഒരു വസ്തുതയാണ്.

Exit mobile version