വിന്‍ഡീസിന്റെ താത്കാലിക കോച്ചായി ഫ്ലോയഡ് റീഫര്‍

റിച്ചാര്‍ഡ് പൈബസിന്റെ ഒഴിവിലേക്ക് താത്കാലിക കോച്ചായി മുന്‍ താരം ഫ്ലോയഡ് റീഫറെ നിയമിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. ഈ വിവരം അടു്ത്തിടെ നിയമിതനായ ക്രിക്കറ്റ് വിന്‍ഡീസ് പ്രസിഡന്റ് റിക്കി സ്കെറിറ്റ് ആണ് വെളിപ്പെടുത്തിയത്. ലോകകപ്പിനു രണ്ട് മാസം മാത്രം അവശേഷിക്കെയാണ് റീഫറിന്റെ നിയമനം.

വിന്‍ഡീസിനായി 1997 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ആറ് ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും ഒരു ടി20 അന്താരാഷ്ട്ര മത്സരവുമാണ് റീഫര്‍ കളിച്ചിട്ടുള്ളത്.

ആ വാര്‍ത്ത സത്യമാവരുതേ: ഡാരെന്‍ സാമി

വിന്‍ഡീസിന്റെ പുതിയ താത്കാലിക മുഖ്യ കോച്ചായ റിച്ചാര്‍ഡ് പൈബസിനെ നിയമിച്ച വാര്‍ത്തയെ നിശിതമായി വിമര്‍ശിച്ച് വിന്‍ഡീസ് മുന്‍ നായകന്‍ ഡാരെന്‍ സാമി. അതൊരു വ്യാജ വാര്‍ത്തയാണെന്ന് ആരെങ്കിലും എന്നോട് പറയൂ എന്നാണ് സാമി തന്റെ ട്വിറ്ററില്‍ കുറിച്ചത്. 2014ലെ കാര്യങ്ങള്‍ക്ക് ശേഷം പൈബസ് മടങ്ങിയെത്തുവാന്‍ പാടില്ലാത്തതാണ്. ഞാന്‍ ഇത് സത്യമാണെന്ന് വിശ്വിസിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാമി തന്റെ ട്വീറ്റില്‍ പറഞ്ഞു.

അതേ സമയം വിന്‍ഡീസ് ഏകദിന ടി20 നായകന്മാരായ ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഏറെ ഉത്സുകതയോടെയാണ് താന്‍ കാത്തിരിക്കുന്നതെന്നാണ് നിയമനത്തിനു ശേഷം പൈബസ് പറഞ്ഞത്.

വിന്‍ഡീസിന്റെ താത്കാലിക കോച്ചായി റിച്ചാര്‍ഡ് പൈബസ്

വിന്‍ഡീസ് ക്രിക്കറ്റിന്റെ താത്കാലിക മുഖ്യ കോച്ചായി ക്രിക്കറ്റ് വിന്‍ഡീസ് റിച്ചാര്‍ഡ് പൈബസിനെ നിയമിച്ചു. ഈ വര്‍ഷം നടക്കുന്ന ഇന്ത്യ ഹോം പരമ്പര വരെയാവും ഈ നിയമനം. സ്റ്റുവര്‍ട് ലോ പടിയിറങ്ങിയ ശേഷം താല്‍ക്കാലിക ചുമതല വഹിക്കുന്നു നിക് പോത്താസിനു പകരമാണ് പൈബസ് എത്തുന്നത്. പൈബസ് മുമ്പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളുെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വിന്‍ഡീസ് ടീമിന്റെ ഹൈ-പെര്‍ഫോമന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ് റിച്ചാര്‍ഡ് പൈബസ്.

ഈ മാസം അവസാനം ഇംഗ്ലണ്ടിന മൂന്ന് ടെസ്റ്റ്, അഞ്ച് ഏകദിനങ്ങള്‍, മൂന്ന് ടി20 മത്സരങ്ങളില്‍ വിന്‍ഡീസ് നേരിടും. അതാവും പൈബസിന്റെ ആദ്യ ചുമതല. ലോകകപ്പ് കഴിഞ്ഞ ശേഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയെ വിന്‍ഡീസ് ആതിഥേയത്വം വഹിക്കും.

റിച്ചാര്‍ഡ് പൈബസ് തന്റെ പഴയ പദവിയിലേക്ക്

2016 വരെ താന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റില്‍ വഹിച്ചിരുന്നു പദവിയിലേക്ക് തിരികെ മടങ്ങി റിച്ചാര്‍ഡ് പൈബസ്. 2016ല്‍ കരാര്‍ പുതുക്കേണ്ടതില്ല എന്ന് പൈബസ് തന്നെ തീരുമാനിക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ആയാണ് റിച്ചാര്‍ഡ് പൈബസിനെ നിയമിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് അറിയുന്നത്.

പുതിയ യുവ താരങ്ങളെ കണ്ടെത്തി ദേശീയ ടീമില്‍ കളിക്കുവാന്‍ പരുവപ്പെടുത്തുക എന്നതാണ് പൈബസിന്റെ ചുമതല. മുമ്പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള പൈബസ് ഇന്ത്യന്‍ കോച്ചാവാനും താല്പര്യം പ്രകടിപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version