ആ വാര്‍ത്ത സത്യമാവരുതേ: ഡാരെന്‍ സാമി

വിന്‍ഡീസിന്റെ പുതിയ താത്കാലിക മുഖ്യ കോച്ചായ റിച്ചാര്‍ഡ് പൈബസിനെ നിയമിച്ച വാര്‍ത്തയെ നിശിതമായി വിമര്‍ശിച്ച് വിന്‍ഡീസ് മുന്‍ നായകന്‍ ഡാരെന്‍ സാമി. അതൊരു വ്യാജ വാര്‍ത്തയാണെന്ന് ആരെങ്കിലും എന്നോട് പറയൂ എന്നാണ് സാമി തന്റെ ട്വിറ്ററില്‍ കുറിച്ചത്. 2014ലെ കാര്യങ്ങള്‍ക്ക് ശേഷം പൈബസ് മടങ്ങിയെത്തുവാന്‍ പാടില്ലാത്തതാണ്. ഞാന്‍ ഇത് സത്യമാണെന്ന് വിശ്വിസിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാമി തന്റെ ട്വീറ്റില്‍ പറഞ്ഞു.

അതേ സമയം വിന്‍ഡീസ് ഏകദിന ടി20 നായകന്മാരായ ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഏറെ ഉത്സുകതയോടെയാണ് താന്‍ കാത്തിരിക്കുന്നതെന്നാണ് നിയമനത്തിനു ശേഷം പൈബസ് പറഞ്ഞത്.

Exit mobile version