മാൽഡീവ്സിന് എതിരെ ആദ്യ പകുതിയിൽ ഇന്ത്യ മുന്നിൽ

ഇന്ന് മാൽഡീവ്സിനെ നേരിടുന്ന ഇന്ത്യ ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോളിന് മുന്നിൽ. ഇന്ത്യ 1-0 എന്ന സ്കോറിന് മുന്നിൽ നിൽക്കുകയാണ്. ഇന്ത്യയുടെ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ ആണ് കാഴ്ചവെച്ചത്.

തുടക്കം മുതൽ നല്ല അവസരങ്ങൾ ഇന്ത്യ സൃഷ്ടിച്ചു. വിരമിക്കൽ പിൻവലിച്ച് എത്തിയ ഛേത്രിക്ക് തുടക്കത്തിൽ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താൻ ആയില്ല.

34ആം മിനുറ്റിൽ ഒരു കോർണറിലൂടെ ആണ് ഇന്ത്യ ലീഡ് എടുത്തത്. കോർണർ നല്ലൊരു ഹെഡറിലൂടെ രാഹുൽ ബെകെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0.

മലേഷ്യക്ക് എതിരെ ഇന്ത്യൻ ഫുട്ബോൾ ടീമിന് സമനില

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മനോലോ മാർക്കസിനു കീഴിലുള്ള ആദ്യ ജയത്തിനായുള്ള കാത്തിരിപ്പ് തുടരും. ഇന്ന് ഹൈദരാബാദിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ടീം മലേഷ്യയോട് സമനില വഴങ്ങി. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

19ആം മിനുട്ടിൽ മലേഷ്യ ലീഡ് എടുത്തു. പോളോ ജോസൂ ആണ് മലേഷ്യക്ക് ആയി ഗോൾ നേടിയത്. 39ആം മിനുട്ടിൽ തന്നെ ഗോൾ മടക്കാൻ ഇന്ത്യക്ക് ആയി. ഒരു ഹെഡറിലൂടെ രാഹുൽ ബെഹ്കെ ആണ് ഇന്ത്യക്ക് സമനില നൽകിയത്. ബ്രാണ്ടൺ ഫെർണാണ്ടസ് ആണ് ഇന്ത്യക്ക് ആയി ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഇന്ത്യ വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഇന്ത്യൻ ഫുട്ബോൾ ടീം ഒരു മത്സരം വിജയിച്ചിട്ട് 12 മാസം കഴിഞ്ഞു.

രാഹുൽ ബെഹ്കെയും ബെംഗളൂരു എഫ് സിയിലേക്ക്

റൈറ്റ് ബാക്ക് ആയ രാഹുൽ ബെഹ്കെയെയും ബെംഗളൂരു എഫ് സി സ്വന്തമാക്കുന്നു. പുതിയ സീസണ് മുന്നോടിയായി വലിയ സൈനിംഗുകൾ ഒന്നിനു പിറകെ ഒന്നായി നടത്തുകയാണ് ബെംഗളൂരു എഫ് സി. ആൽബെർട്ട് നൊഗുവേര, പെരേര ഡിയസ് എന്നിവർക്ക് പിന്നാലെ മുംബൈ സിറ്റിയുടെ രാഹുൽ ബെഹ്കെയെയും ബെംഗളൂരു സ്വന്തമാക്കുകയാണ്. രാഹുൽ ബെഹ്കെ ബെംഗളൂരുവുമായി ഒരു പ്രീ കോണ്ട്രാക്റ്റ് ഒപ്പുവെച്ചതായി IFTWC റിപ്പോർട്ട് ചെയ്യുന്നു.

3 സീസൺ മുമ്പ് ബെംഗളൂരു എഫ് സി വിട്ടായിരുന്നു രാഹുൽ മുംബൈയിൽ എത്തിയത്. ഇപ്പോൾ മുംബൈ ക്ലബ് ക്യാപ്റ്റൻ കൂടിയാണ് രാഹുൽ. രണ്ടു സീസൺ മുമ്പ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രാഹുൽ ബെഹ്കെ മാറിയിരുന്നു‌. ഈ സീസണിൽ ഐ എസ് എൽ കിരീടം നേടുന്നതിലും ബെഹ്കെ പ്രധാന പങ്കുവഹിച്ചു.

ഇതുവരെ 150 മത്സരങ്ങൾ ഐ എസ്‌ എല്ലിൽ കളിച്ചിട്ടുള്ള രാഹുൽ 7 ഗോളും 6 അസിസ്റ്റും സ്വന്തമാക്കി. മുംബൈ സ്വദേശിയായ രാഹുൽ ബേക്കെയെ 2017ലെ ഡ്രാഫ്റ്റിലായിരുന്നു ബെംഗളൂരു ആദ്യം സ്വന്തമാക്കിയത്. ഇന്ത്യയിലെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളാണ് ഇപ്പോഴും ബേഹ്കെ. പൂനെ സിറ്റിക്കു വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും മുമ്പ് ഐ എസ് എല്ലുകളിൽ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ഡിഫൻസിലും താരം മുമ്പ് ഉണ്ടായിരുന്നു.

രാഹുൽ ബെഹ്കെ മുംബൈ സിറ്റിയിൽ കരാർ നീട്ടി

റൈറ്റ് ബാക്ക് ആയ രാഹുൽ ബെഹ്കെ മുംബൈ സിറ്റിക്ക് ഒപ്പം തുടരും. മുംബൈ സിറ്റി രാഹുൽ ബെഹ്കെയുടെ കരാർ പുതുക്കിയിരിക്കുകയാണ്. പുതിയ രണ്ടു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്‌. 2 സീസൺ മുമ്പ് ബെംഗളൂരു എഫ് സി വിട്ടായിരുന്നു രാഹുൽ മുംബൈയിൽ എത്തിയത്. ഇപ്പോൾ മുംബൈ ക്ലബ് ക്യാപ്റ്റൻ കൂടിയാണ് രാഹുൽ. ഒരു സീസൺ മുമ്പ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രാഹുൽ ബെഹ്കെ മാറിയിരുന്നു‌.

ഇതുവരെ 127 മത്സരങ്ങൾ ഐ എസ്‌ എല്ലിൽ കളിച്ചിട്ടുള്ള രാഹുൽ 7 ഗോളും 7 അസിസ്റ്റും സ്വന്തമാക്കി. മുംബൈ സ്വദേശിയായ രാഹുൽ ബേക്കെയെ 2017ലെ ഡ്രാഫ്റ്റിലായിരുന്നു ബെംഗളൂരു സ്വന്തമാക്കിയത്. ഇന്ത്യയിലെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളാണ് ഇപ്പോഴും ബേഹ്കെ. പൂനെ സിറ്റിക്കു വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും മുമ്പ് ഐ എസ് എല്ലുകളിൽ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ഡിഫൻസിലും താരം മുമ്പ് ഉണ്ടായിരുന്നു.

Exit mobile version