റൈറ്റ് ബാക്ക് ആയ രാഹുൽ ബെഹ്കെ മുംബൈ സിറ്റിക്ക് ഒപ്പം തുടരും. മുംബൈ സിറ്റി രാഹുൽ ബെഹ്കെയുടെ കരാർ പുതുക്കിയിരിക്കുകയാണ്. പുതിയ രണ്ടു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്. 2 സീസൺ മുമ്പ് ബെംഗളൂരു എഫ് സി വിട്ടായിരുന്നു രാഹുൽ മുംബൈയിൽ എത്തിയത്. ഇപ്പോൾ മുംബൈ ക്ലബ് ക്യാപ്റ്റൻ കൂടിയാണ് രാഹുൽ. ഒരു സീസൺ മുമ്പ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രാഹുൽ ബെഹ്കെ മാറിയിരുന്നു.
ഇതുവരെ 127 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുള്ള രാഹുൽ 7 ഗോളും 7 അസിസ്റ്റും സ്വന്തമാക്കി. മുംബൈ സ്വദേശിയായ രാഹുൽ ബേക്കെയെ 2017ലെ ഡ്രാഫ്റ്റിലായിരുന്നു ബെംഗളൂരു സ്വന്തമാക്കിയത്. ഇന്ത്യയിലെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളാണ് ഇപ്പോഴും ബേഹ്കെ. പൂനെ സിറ്റിക്കു വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും മുമ്പ് ഐ എസ് എല്ലുകളിൽ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ഡിഫൻസിലും താരം മുമ്പ് ഉണ്ടായിരുന്നു.
मुंबईचा मुलगा, मुंबईची शान ✨
Rahul Bheke will fight for #AamchiCity.. again! 💙#Bheke2024 #MumbaiCity 🔵 pic.twitter.com/4TwxNlHVJU
— Mumbai City FC (@MumbaiCityFC) June 3, 2023