അഫ്ഗാന്‍ ലെഗ് സ്പിന്നറിന് കെന്റില്‍ കരാര്‍

അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ കൈസ് അഹമ്മദിന് കെന്റില്‍ കരാര്‍. താരം ടീമിനൊപ്പം ടി20 ബ്ലാസ്റ്റില്‍ ആവും കളിക്കുക. ഇത് കൂടാതെ രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളിലും താരത്തിന്റെ സേവനം കെന്റിന് ലഭിയ്ക്കും. ലോകത്തിലെ വിവിധ ടി20 ലീഗുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് കൈസ് അഹമ്മദ്.

ബിഗ് ബാഷ്, ലങ്ക പ്രീമിയര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്നിവയ്ക്ക് പുറമെ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലും താരം കളിച്ചിട്ടുണ്ട്. 67 ടി20 മത്സരങ്ങളില്‍ നിന്ന് 77 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ദി ഹണ്ട്രെഡില്‍ വെല്‍ഷ് ഫയറിന് വേണ്ടി കളിക്കാനിരിക്കുകയാണ് താരം.

അഫ്ഗാന്‍ താരത്തിനെ സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്

അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ ഖൈസ് അഹമ്മദിനെ സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ബിഗ് ബാഷ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഖൈസ് ടീമിനൊപ്പം ചേരുമെന്നാണ് ഹോബാര്‍ട്ട് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പരിക്കേറ്റ തൈമല്‍ മില്‍സിനു പകരമാണ് ഖൈസിനെ ടീമില്‍ എത്തിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയ ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതിയോടെയാണ് ഈ തീരൂമാനം.

അഫ്ഗാനിസ്ഥാന്റെ ഐസിസി U-19 ലോകകപ്പ് ടീമില്‍ അംഗമായിരുന്ന ഖൈസ് 18 വയസ്സ് മാത്രമേ ആയിട്ടുള്ളുവെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവയില്‍ കളിച്ചിട്ടുണ്ട്. ഐസിസി അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ താരം ഏറ്റവും അധികം വിക്കറ്റ് നേടുന്ന അഫ്ഗാന്‍ താരം ആയി മാറിയിരുന്നു.

Exit mobile version