ഒളിമ്പിക്സ് സംഘത്തിൽ നിന്ന് പുല്ലേല ഗോപിചന്ദ് പിന്മാറി

ഇന്ത്യയുടെ ഒളിമ്പിക്സിനുള്ള ബാഡ്മിന്റൺ സംഘത്തിൽ നിന്ന് ദേശീയ കോച്ച് പുല്ലേല ഗോപിചന്ദ് പിന്മാറി. സായി പ്രണീതിന്റെ ഇന്തോനേഷ്യന്‍ കോച്ച് ആയ ആഗസ് ഡ്വി സാന്റോസയ്ക്ക് സ്ഥാനം ലഭിയ്ക്കുവാന്‍ വേണ്ടിയാണ് ഈ തീരുമാനം. മൂന്ന് കോച്ചുമാര്‍ക്ക് മാത്രമാണ് സംഘത്തിനൊപ്പം യാത്രയാകുവാനുള്ള അവസരമുള്ളത്. അതിൽ സിന്ധുവിന്റെയും പ്രണീതിന്റെയും പിന്നെ ഡബിള്‍സ് ടീമിന്റെയും കോച്ചുമാര്‍ താരങ്ങള്‍ക്കൊപ്പം പോകുന്നതിനായി ആണ് ഗോപിചന്ദിന്റെ ഈ പിന്മാറ്റം.

താന്‍ പോകുന്ന പക്ഷം ഒരു താരത്തിന്റെ കോച്ചിന് താരത്തിനൊപ്പം യാത്രയാകാനാകില്ലെന്നത് ഒഴിവാക്കുവാന്‍ ഗോപിചന്ദ് എടുത്ത നിലപാട് മികച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഗോപിചന്ദിന്റെ മകള്‍ക്കു വേണ്ടി ടീമിൽ നിന്നും ഒഴിവാക്കി, വനിതാ ബാഡ്മിന്റണ്‍ താരങ്ങള്‍ ഹൈക്കോടതിയിലേക്ക്

യോഗ്യത നേടിയിട്ടും ടീമിൽ നിന്നും ഒഴിവാക്കി എന്ന് ആരോപിച്ച് മലയാളികളായ വനിതാ ബാഡ്മിന്റണ്‍ താരങ്ങള്‍ ഹൈക്കോടതിയിലേക്ക്. ഗോപിചന്ദിന്റെ മകള്‍ക്കു വേണ്ടി ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ടീമിൽ നിന്നും മലയാളി താരങ്ങളായ അപര്‍ണ ബാലനേയും കെ.പി.ശ്രുതിയെയും ഒഴിവാക്കിയെന്നു പറഞ്ഞാണ് ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ഗോപിചന്ദ് സെലക്ഷൻ കമ്മറ്റിയുടെ ഭാഗമായി സെലെക്ഷൻ തീരുമാനങ്ങൾ അട്ടിമറിച്ചെന്നും മകളെ ടീമിലെടുക്കാൻ അർഹരായവരെ തഴഞ്ഞുമെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് കോടതിക്ക് മുൻപിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോറിനും ഹർജിക്കാർ പരാതി നൽകിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version