IAAF കോണ്ടിനെന്റല്‍ കപ്പ്, ചിത്രയ്ക്ക് നാലാം സ്ഥാനം

IAAF കോണ്ടിനെന്റല്‍ കപ്പ് 1500 മീറ്ററില്‍ പി യു ചിത്രയ്ക്ക് നാലാം സ്ഥാനം. 4:18:45 എന്ന സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കി ചിത്രയ്ക്ക് തന്റെ ഏഷ്യന്‍ ഗെയിംസ് പ്രകടനം മെച്ചപ്പെടുത്തുവാന്‍ സാധിക്കാതെ പോയതാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് പുറത്ത് പോകുവാന്‍ ഇടയാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്റര്‍ 4:12:56 എന്ന സമയത്തില്‍ ഓടിയെത്തിയ ചിത്ര വെങ്കല മെഡല്‍ നേടിയിരുന്നു.

വനിതകളുടെ 1500 മീറ്ററില്‍ പി യു ചിത്രയ്ക്ക് വെങ്കലം

ഇന്ത്യയ്ക്കായി അത്‍ലറ്റിക്സില്‍ നിന്ന് ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ നേടി മലയാളി താരം പി യു ചിത്ര. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ബെഹ്റൈന്റെ ആഫ്രിക്കന്‍ താരങ്ങള്‍ക്ക് പിന്നിലായി ഇന്ത്യയുടെ ചിത്ര വെങ്കല നേട്ടം കൊയ്യുകയായിരുന്നു. 4:12:56 എന്ന സമയത്തിലാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്.

ബഹ്റൈനായി കല്‍കിഡന്‍ ബെഫ്കാഡുവിനു സ്വര്‍ണ്ണവും ടിഗിസ്റ്റ് ബെലേ വെള്ളിയും നേടി.

Exit mobile version