ഫോഴ്സാ കൊച്ചി!! പൃഥ്വിരാജ് ഉടമയായ സൂപ്പർ ലീഗ് കേരള ടീമിന് പുതിയ പേരായി!!

സൂപ്പർ ലീഗ് കേരളയിൽ കൊച്ചി ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര് തീരുമാനം ആയി. ഫോഴ്സാ കൊച്ചി എന്നാകും ടീം അറിയപ്പെടുക. മലയാള ചലച്ചിത്ര താരമായി പൃഥ്വിരാജ് ആണ് ഈ ടീമുന്റെ ഉടമ. പൃഥ്വിരാജ് തന്നെയാണ് ഇന്ന് ഔദ്യോഗികമായി ഇന്ന് പുതിയ പേര് പ്രഖ്യാപിച്ചത്. പേരിനായി നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ പൃഥ്വിരാജ് അഭ്യർത്ഥിച്ചിരുന്നു.

കൊച്ചി പൈപ്പേഴ്സ് എന്നായിരുന്നു ടീമിന്റെ ആദ്യ പേര്. പൃഥ്വിരാജ് സഹ ഉടമയായി എത്തിയതോടെയാണ് ടീമിന്റെ റീബ്രാൻഡിംഗ് നടന്നത്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ടീമിന്റെ ഉടമകളായി ഉണ്ട്.

സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകുന്ന ആദ്യ മലയാളി സെലിബ്രിറ്റി ആണ് പൃഥ്വി. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ലോഞ്ച് മെയ് മാസം നടന്നിരുന്നു. സെപ്റ്റംബറിൽ ആകും ലീഗിന്റെ ആദ്യ സീസൺ നടക്കുക.ആറ് ടീമുകൾ ആകും ആദ്യ സീസണിൽ കേരള സൂപ്പർ ലീഗിന്റെ ഭാഗമാവുക.

ഈ വർഷം സെപ്റ്റംബറിൽ SLK ആരംഭിക്കുമെന്നും 45 മുതൽ 60 ദിവസം വരെ നീണ്ടു നിൽക്കും എന്നും KFA സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം (കോഴിക്കോട്), ജെഎൽഎൻ സ്റ്റേഡിയം (കൊച്ചി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം) എന്നിവ ആകും ആദ്യ സീസണിലെ വേദികൾ.

മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ടെലിക്കാസ്റ്റും ചെയ്യും.

പൃഥ്വിയ്ക്ക് മാത്രമല്ല ലാലേട്ടനമുണ്ട് സഞ്ജുവിന്റെ വക രാജസ്ഥാന്‍ ജഴ്സി

പൃഥ്വി രാജിന് പിന്നാലെ മോഹന്‍ലാലും തന്റെ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു സാംസണ്‍ അയയ്ച്ച് കൊടുത്ത രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്സി പങ്കുവെച്ചു. പൃഥ്വി രാജ് ഇന്നലെ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും തന്റെ നന്ദി അറിയിച്ചത്. പൃഥ്വി രാജിനും മകള്‍ അല്ലിയ്ക്കും ജഴ്സിയും പിന്നെ ഗിഫ്റ്റ് ഹാംപറും ആണ് രാജസ്ഥാന്‍ പൃഥ്വി രാജിന് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും അയയ്ച്ച് കൊടുത്തത്.

മോഹന്‍ലാല്‍ ഇന്നാണ് തനിക്ക് ലഭിച്ച ജഴ്സി പങ്കുവെച്ചത്. രാജസ്ഥാനും സഞ്ജുവിനും എല്ലാവിധ ആശംസകളും ലാലേട്ടന്‍ നേര്‍ന്നു.

Exit mobile version