അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ഓസ്കാർ ബോബ് മാഞ്ചസ്റ്റർ സിറ്റി പരിശീലനത്തിലേക്ക് മടങ്ങിയെത്തി

കാലിന് ഗുരുതരമായി പരിക്കേറ്റ് അഞ്ച് മാസത്തോളമായി പുറത്തായിരുന്ന മാഞ്ചസ്റ്റർ സിറ്റി യുവ താരം ഓസ്കർ ബോബ് തിരികെയെത്തി. നോർവീജിയൻ ഫോർവേഡ് ഓസ്കാർ ബോബ് മാഞ്ചസ്റ്റർ സിറ്റി ഫസ്റ്റ് ടീം പരിശീലനത്തിലേക്ക് തിരികെയെത്തി. കഴിഞ്ഞ വേനൽക്കാലത്ത് സിറ്റിയുടെ പ്രീ-സീസൺ പര്യടനത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച ബോബ്, സിറ്റി ഫുട്ബോൾ അക്കാദമിയിലെ പരിശീലന സെഷനിൽ കാലിലെ എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് ഓഗസ്റ്റ് മുതൽ ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

21-കാരൻ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ബോബ് തിരികെയെത്തുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസമാകും. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു.

ജനുവരി 13ന് സാൽഫോർഡ് സിറ്റിക്കെതിരായ സിറ്റിയുടെ എഫ്എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ബോബ് മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മാഞ്ചസ്റ്റർ സിറ്റി യുവതാരം ഓസ്കർ ബോബിന് പരിക്ക്, ദീർഘകാലം പുറത്തിരിക്കും

മാഞ്ചസ്റ്റർ സിറ്റി താരം ഓസ്കർ ബോബിന് പരിക്ക്. താരത്തിന് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്. കാലിന്റെ എല്ല് പൊട്ടിയതായാണ് റിപ്പോർട്ട്. ആറ് മാസത്തിലധികം ഓസ്കർ ബോബ് കളിക്കാൻ സാധ്യതയില്ല. പ്രീസീസണിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച ഓസ്കാർ ബോബിന് സീസൺ തുടക്കത്തിൽ തന്നെ നഷ്ടമാകുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ നഷ്ടമാകും.

ഓസ്കാർ ബോബ് അടുത്തിടെ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചത്. 2029വരെയുള്ള കരാർ താരത്തിന് സിറ്റിയിൽ ഉണ്ട്. നോർവീജിയൻ ടീമായ വലെറെംഗയിൽ നിന്ന് 2019ൽ ആണ് ബോബ് സിറ്റിയിൽ എത്തിയത്‌. യുവനിരക്ക് ഒപ്പം കളിച്ചു വളർന്ന അറ്റാക്കിംഗ് മിഡ്‌ഫീൽഡർ കഴിഞ്ഞ വേനൽക്കാലത്ത് ആണ് ഫസ്റ്റ് ടീം സ്ക്വാഡിലേക്ക് ഉയർത്തപ്പെടുന്നത്‌.

20-കാരൻ സിറ്റിക്ക് ആയി പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും അരങ്ങേറ്റം കുറിക്കുകയും ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ് ലോകകപ്പും ഉയർത്തിയ സിറ്റി ടീമിലും ബോബ് ഉണ്ടായിരുന്നു.

യുവതാരം ഓസ്കാർ ബോബ് മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി

ഓസ്കാർ ബോബ് മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു. 2029 വേനൽക്കാലം വരെ താരം ക്ലബ്ബിൽ തുടരും. നോർവീജിയൻ ടീമായ വലെറെംഗയിൽ നിന്ന് 2019ൽ ആണ് ബോബ് സിറ്റിയിൽ എത്തിയത്‌. യുവനിരക്ക് ഒപ്പം കളിച്ചു വളർന്ന അറ്റാക്കിംഗ് മിഡ്‌ഫീൽഡർ കഴിഞ്ഞ വേനൽക്കാലത്ത് ആണ് ഫസ്റ്റ് ടീം സ്ക്വാഡിലേക്ക് ഉയർത്തപ്പെടുന്നത്‌.

20-കാരൻ സിറ്റിക്ക് ആയി പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും അരങ്ങേറ്റം കുറിക്കുകയുൻ ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.023 ൻ്റെ അവസാനത്തിൽ യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ് ലോകകപ്പും ഉയർത്തിയ സിറ്റി ടീമിലും ബോബ് ഉണ്ടായിരുന്നു.

നോർവീജിയൻ ഇൻ്റർനാഷണൽ ഇതുവരെ 16 തവണ സിറ്റിക്കായി കളിച്ചു. രണ്ട് തവണ സ്കോർ ചെയ്യുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു.

Exit mobile version