Picsart 24 08 15 00 19 30 948

മാഞ്ചസ്റ്റർ സിറ്റി യുവതാരം ഓസ്കർ ബോബിന് പരിക്ക്, ദീർഘകാലം പുറത്തിരിക്കും

മാഞ്ചസ്റ്റർ സിറ്റി താരം ഓസ്കർ ബോബിന് പരിക്ക്. താരത്തിന് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്. കാലിന്റെ എല്ല് പൊട്ടിയതായാണ് റിപ്പോർട്ട്. ആറ് മാസത്തിലധികം ഓസ്കർ ബോബ് കളിക്കാൻ സാധ്യതയില്ല. പ്രീസീസണിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച ഓസ്കാർ ബോബിന് സീസൺ തുടക്കത്തിൽ തന്നെ നഷ്ടമാകുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ നഷ്ടമാകും.

ഓസ്കാർ ബോബ് അടുത്തിടെ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചത്. 2029വരെയുള്ള കരാർ താരത്തിന് സിറ്റിയിൽ ഉണ്ട്. നോർവീജിയൻ ടീമായ വലെറെംഗയിൽ നിന്ന് 2019ൽ ആണ് ബോബ് സിറ്റിയിൽ എത്തിയത്‌. യുവനിരക്ക് ഒപ്പം കളിച്ചു വളർന്ന അറ്റാക്കിംഗ് മിഡ്‌ഫീൽഡർ കഴിഞ്ഞ വേനൽക്കാലത്ത് ആണ് ഫസ്റ്റ് ടീം സ്ക്വാഡിലേക്ക് ഉയർത്തപ്പെടുന്നത്‌.

20-കാരൻ സിറ്റിക്ക് ആയി പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും അരങ്ങേറ്റം കുറിക്കുകയും ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ് ലോകകപ്പും ഉയർത്തിയ സിറ്റി ടീമിലും ബോബ് ഉണ്ടായിരുന്നു.

Exit mobile version