മാഞ്ചസ്റ്റർ ഡർബിക്ക് മുമ്പ് സിറ്റിക്ക് തിരിച്ചടി: ഒമർ മർമോഷിന് പരിക്ക്


മാഞ്ചസ്റ്റർ ഡെർബിക്ക് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റിക്ക് ആശങ്ക. ഈ ഞായറാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായി സിറ്റിയുടെ ഈജിപ്ഷ്യൻ താരം ഒമർ മർമോഷിന് പരിക്കേറ്റു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബുർക്കിന ഫാസോയ്‌ക്കെതിരെ കളിക്കുമ്പോഴാണ് മർമോഷിന് കാൽമുട്ടിന് പരിക്കേറ്റത്.


മത്സരം ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ കടുത്ത ടാക്കിളിനെ തുടർന്നാണ് അദ്ദേഹത്തിന് പരിക്കേറ്റത്. മർമോഷിൻ്റെ കാൽമുട്ടിലെ ലി​ഗമെൻ്റിനാണ് പരിക്കേറ്റതെന്ന് ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. താരം കെയ്‌റോയിൽ തിരിച്ചെത്തിയ ശേഷം കൂടുതൽ സ്കാനിംഗുകൾക്ക് വിധേയനാകുമെന്നും അവർ വ്യക്തമാക്കി. ഡെർബിക്ക് മുമ്പ് മാഞ്ചസ്റ്റർ സിറ്റിയുടെ മെഡിക്കൽ ടീമും താരത്തെ പരിശോധിക്കും.

ഈ സീസൺ പ്രീമിയർ ലീഗിൽ ഇതുവരെ സിറ്റിക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ഈ പരിക്ക് അവർക്ക് വലിയ തിരിച്ചടിയാണ്. ജനുവരിയിൽ ഫ്രാങ്ക്ഫർട്ടിൽ നിന്ന് 59 മില്യൺ പൗണ്ടിന് സിറ്റിയിലെത്തിയ 26-കാരനായ മർമോഷ് 28 മത്സരങ്ങളിൽ നിന്ന് എട്ട് ​ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ലീഗിൽ 13-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് സിറ്റി ഏറ്റുമുട്ടുന്നത്.

ഒമർ മാർമൂഷിന് ഹാട്രിക്!! മാഞ്ചസ്റ്റർ സിറ്റിക്ക് ന്യൂകാസിലിനെതിരെ വമ്പൻ ജയം

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റി 4-0ന്റെ ഏകപക്ഷീയ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഒമർ മാർമൂഷ് നേടിയ ഹാട്രിക് ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് കരുത്തായത്. ജനുവരിയിൽ സിറ്റിയിൽ ചേർന്ന ഈജിപ്ഷ്യൻ ഫോർവേഡ്, 14 മിനിറ്റിനുള്ളിൽ ആണ് മൂന്ന് ഗോളുകൾ നേടിയത്.

19-ാം മിനിറ്റിൽ ഗോൾകീപ്പർ എഡേഴ്‌സൺ തൊടുത്ത ഒരു ലോംഗ് ബോളിൽ നിന്നായിരുന്നു മാർമൂഷിന്റെ ആദ്യ ഗോൾ.

വെറും അഞ്ച് മിനിറ്റിനുശേഷം, മാർമൂഷ് ലീഡ് ഇരട്ടിയാക്കി. മധ്യനിരയിൽ നിന്ന് മുന്നേറി വന്ന ഇൽകെ ഗുണ്ടോഗൻ ബോക്സിന്റെ അരികിൽ വെച്ച് ഈജിപ്ഷ്യൻ താരത്തിന് നൽകിയ പാസ് മാർമൂഷ് ഗോളിലേക്ക് തൊടുത്തു. ഡുബ്രാവ്കയെ തന്റെ നിയർ പോസ്റ്റിൽ കീഴ്പ്പെടുത്തി കൊണ്ട് സ്കോർ 2-0 എന്നായി.

33-ാം മിനിറ്റിൽ അദ്ദേഹം ഹാട്രിക് പൂർത്തിയാക്കി. സാവിഞ്ഞോയുടെ അസിസ്റ്റിൽ നിന്നായിരുന്നു മർമൂഷിന്റെ ഈ ഗോൾ. സ്കോർ 3-0. രണ്ടാം പകുതിയിൽ യുവതാരം മാക്റ്റീ കൂടെ ഗോൾ നേടിയതോടെ സിറ്റി വിജയം പൂർത്തിയാക്കി.

ഈ ഫലത്തോടെ, മാഞ്ചസ്റ്റർ സിറ്റി 44 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് നീങ്ങി. ന്യൂകാസിൽ 41 പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

ഒമർ മാർമൗഷിന്റെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി പ്രഖ്യാപിച്ചു!!

മാഞ്ചസ്റ്റർ സിറ്റി അവരുടെ ടീം ശക്തമാക്കുന്നത് തുടരുകയാണ്. മാഞ്ചസ്റ്റർ സിറ്റി ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഈജിപ്ഷ്യൻ ഫോർവേഡ് ഒമർ മാർമൗഷിനെയും സ്വന്തമാക്കി. പ്രീമിയർ ലീഗ് ചാമ്പ്യന്മാർ താരവുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഇന്ന് ഔദ്യോഗികമായി സിറ്റി ഈ സൈനിംഗ് പ്രഖ്യാപിച്ചു.

വിറ്റർ റെയ്‌സും അബ്ദുക്കോദിർ ഖുസനോവും ടീമിൽ എത്തിയതിനു പിന്നാലെയാണ് ഒമർ എത്തുന്നത്.

26 കാരനായ ഫോർവേഡ്, അറ്റാക്കിൽ വിവിധ റോളുകൾ കളിക്കാൻ കഴിവുള്ള താരമാണ്. ജർമ്മനിയിലേക്ക് പോകുന്നതിനു മുമ്പ് മാർമൗഷ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് ഈജിപ്തിലാണ്. പിന്നെ അദ്ദേഹം വോൾഫ്സ്ബർഗിലും ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിലും തിളങ്ങി വലിയ ക്ലബുകളുടെ ശ്രദ്ധ നേടി.

.

മാഞ്ചസ്റ്റർ സിറ്റി ടീം ശക്തമാക്കുന്നു! ഒമർ മാർമൗഷിനെയും സ്വന്തമാക്കി

മാഞ്ചസ്റ്റർ സിറ്റി അവരുടെ ടീം ശക്തമാക്കുന്നത് തുടരുകയാണ്. വിജയകരമായ അന്തിമ ചർച്ചകൾക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഈജിപ്ഷ്യൻ ഫോർവേഡ് ഒമർ മാർമൗഷിനെ സ്വന്തമാക്കി. പ്രീമിയർ ലീഗ് ചാമ്പ്യന്മാർ താരവുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു, ഇത് അവരുടെ ആക്രമണ നിരയിലെ മറ്റൊരു പ്രധാന കൂട്ടിച്ചേർക്കലാണ്.

മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ ശക്തമായ ആഗ്രഹം പ്രകടിപ്പിച്ച മാർമൗഷ്, വിറ്റർ റെയ്‌സും അബ്ദുക്കോദിർ ഖുസനോവും ഉൾപ്പെടെ ശേഷം ജനുവരി വിൻഡോയിലെ പെപ് ഗാർഡിയോളയുടെ ടീമിന്റെ മൂന്നാം സൈനിംഗ് ആണ്.

26 കാരനായ ഫോർവേഡ്, വിവിധ ആക്രമണ റോളുകൾ കളിക്കാൻ കഴിവുള്ള താരമാണ്. ജർമ്മനിയിലേക്ക് പോകുന്നതിനുമുമ്പ് മാർമൗഷ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് ഈജിപ്തിലാണ്. പിന്നെ അദ്ദേഹം വോൾഫ്സ്ബർഗിലും ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിലും തന്റെ കഴിവുകൾ വികസിപ്പിച്ചെടുത്തു

.

Exit mobile version