മാഞ്ചസ്റ്റർ യുണൈറ്റഡ് അത്യാധുനിക സ്റ്റേഡിയം പണിയും, നാളെ പ്രഖ്യാപനം

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സ്റ്റേഡിയം പണിയാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. 100,000 ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ സ്റ്റേഡിയം നിർമിക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പദ്ധതിയിടുന്നത് എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള 100,000 ശേഷിയുള്ള സ്റ്റേഡിയം നിർമ്മിക്കാൻ ആണ് യുണൈറ്റഡ് മാനേജ്‌മെന്റ് നടത്തിയ പഠന ഫലം ശുപാർശ ചെയ്യുന്നത്. നാളെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡ്

ഒരു പുത്തൻ സ്റ്റേഡിയം പണിയണോ അതോ ചരിത്രപ്രസിദ്ധമായ ഓൾഡ് ട്രാഫോഡ് സ്റ്റേഡിയം പുതുക്കി പണിയണോ എന്നതിൽ ആയിരുന്നു യുണൈറ്റഡ് പഠനം നടത്തിയത്. പുനർവികസനത്തിനേക്കാൾ നല്ലത് പുതിയ സ്റ്റേഡിയം എന്ന് ക്ലബ് നിഗമനത്തിൽ എത്തുക ആയിരുന്നു.

ക്ലബ്ബിൻ്റെ പുതിയ ഉടമകളായ ഇനിയോസ് ഗ്രൂപ്പിൻ്റെ മേൽനോട്ടത്തിൽ ആണ് ഈ വലിയ ചുവടുകൾ വെക്കുന്നത്. നേരത്തെ യുണൈറ്റഡിന്റെ ട്രെയിനിംഗ് ഗ്രൗണ്ടായ കാരിങ്ടൺ നവീകരിക്കാനും ക്ലബ് തീരുമാനിച്ചിരുന്നു. അതിന്റെ പണികൾ അന്തിമ ഘട്ടത്തിൽ ആണ്‌.

ഇപ്പോഴുള്ള ഓൾഡ്ട്രാഫോർഡ് സ്റ്റേഡിയത്തിന് സമീപം തന്നെയാകും പുതിയ സ്റ്റേഡിയം വരിക. ക്ലബിന്റെ ഉടമസ്ഥതയിൽ തന്നെ ഇതിനായി സ്ഥലം ഉണ്ട്. പുതിയ സ്റ്റേഡിയം പണി കഴിയുന്നത് വരെ ഇപ്പോഴുള്ള സ്റ്റേഡിയത്തിൽ യുണൈറ്റഡിന് കളിക്കാൻ ആകും.

ഓൾഡ്ട്രാഫോർഡിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്!!

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സ്റ്റേഡിയം പണിയാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. 100,000 ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ സ്റ്റേഡിയം നിർമിക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പദ്ധതിയിടുന്നത് എന്ന് ESPN റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള 100,000 ശേഷിയുള്ള സ്റ്റേഡിയം നിർമ്മിക്കാൻ ആണ് യുണൈറ്റഡ് മാനേജ്‌മെന്റ് നടത്തിയ പഠന ഫലം ശുപാർശ ചെയ്യുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡ്

ഒരു പുത്തൻ സ്റ്റേഡിയം പണിയണോ അതോ ചരിത്രപ്രസിദ്ധമായ ഓൾഡ് ട്രാഫോഡ് സ്റ്റേഡിയം പുതുക്കി പണിയണോ എന്നതിൽ ആയിരുന്നു യുണൈറ്റഡ് പഠനം നടത്തുന്നത്. പുനർവികസനത്തിനേക്കാൾ നല്ലത് പുതിയ സ്റ്റേഡിയം എന്നാണ് പ്രാഥമിക നിഗമനം. ഈ വർഷം അവസാനത്തോടെ ഇതിൽ അന്തിമ തീരുമാനം ആകും എന്ന് പ്രതീക്ഷിക്കുന്നു.

ക്ലബ്ബിൻ്റെ പുതിയ ഉടമകളായ ഇനിയോസ് ഗ്രൂപ്പിൻ്റെ മേൽനോട്ടത്തിൽ ആണ് ഈ വലിയ ചുവടുകൾ വെക്കുന്നത്. നേരത്തെ യുണൈറ്റഡിന്റെ ട്രെയിനിംഗ് ഗ്രൗണ്ടായ കാരിങ്ടൺ നവീകരിക്കാനും ക്ലബ് തീരുമാനിച്ചിരുന്നു.

ഇപ്പോഴുള്ള ഓൾഡ്ട്രാഫോർഡ് സ്റ്റേഡിയത്തിന് സമീപം തന്നെയാകും പുതിയ സ്റ്റേഡിയം വരിക. ക്ലബിന്റെ ഉടമസ്ഥതയിൽ തന്നെ ഇതിനായി സ്ഥലം ഉണ്ട്. പുതിയ സ്റ്റേഡിയം പണി കഴിയുന്നത് വരെ ഇപ്പോഴുള്ള സ്റ്റേഡിയത്തിൽ യുണൈറ്റഡിന് കളിക്കാൻ ആകും.

ഇന്ത്യ-പാക് മത്സരം, കിട്ടിയ അപേക്ഷ 4 ലക്ഷം

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ലോകകപ്പില്‍ ജൂണ്‍ 16നു നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റിനു വേണ്ടി 4 ലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി ഐസിസി. മാഞ്ചസ്റ്റിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ കുറേ അധികം പേര്‍ക്ക് നിരാശരാകേണ്ടിവരുമെന്നാണ് ടൂര്‍ണ്ണമെന്റ് മാനേജിംഗ് ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞത്. വെറും 25000 കാണികളെയാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഉള്‍ക്കൊള്ളാനാകുന്നത്. ലഭ്യമായ സീറ്റിലും പതിന്മടങ്ങ് ആവശ്യക്കാരാണ് എത്തിയിരിക്കുന്നതെന്ന് പറഞ്ഞ് സ്റ്റീവ് ഫൈനലിനു 2.7 ലക്ഷത്തിനടുത്ത് അപേക്ഷകരാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് പറഞ്ഞു.

എന്നാല്‍ പുല്‍വാമ ഭീകര ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കരുതെന്നാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഇന്ത്യ പാക്കിസ്ഥാനെ വിലക്കുവാന്‍ ഐസിസിയ്ക്ക് കത്ത് നല്‍കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും അത് വ്യാജമാണെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കി. പല മുന്‍ ഇന്ത്യന്‍ താരങ്ങളും മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Exit mobile version