പരിക്ക്, ബുകയോ സാകക്ക് ലിവർപൂൾ മത്സരം നഷ്ടമാകും

ലീഡ്സ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഹാംസ്ട്രിങിന് പരിക്കേറ്റ ബുകയോ സാകയുടെ പരിക്ക് ഗുരുതരമല്ലെന്നു റിപ്പോർട്ട്. ആദ്യം പരിക്ക് ഗുരുതരമാവുമോ എന്നു പേടിച്ച ആഴ്‌സണലിന് ഇത് നല്ല വാർത്ത തന്നെയാണ്. മൂന്നു മുതൽ നാലു ആഴ്ചത്തേക്ക് സാക പുറത്തിരിക്കും എന്നാണ് റിപ്പോർട്ട്. ഇതോടെ ആഴ്‌സണലിന്റെ ആൻഫീൽഡിൽ ലിവർപൂളിന് എതിരായ അടുത്ത മത്സരം സാകക്ക് നഷ്ടമാകും.

അതിനു ശേഷം ഇന്റർനാഷണൽ ബ്രേക്ക് ആയതിനാൽ ഇംഗ്ലണ്ടിന്റെ മത്സരങ്ങളും സാകക്ക് നഷ്ടമാകും. അതിനു ശേഷം നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെയോ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയോ സാക തിരിച്ചെത്താൻ ആണ് സാധ്യത. അതേസമയം ഇതേ മത്സരത്തിൽ തന്നെ ഷോൾഡറിന് പരിക്കേറ്റ ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിന്റെ പരിക്കും ഗുരുതരമല്ല. അടുത്ത ലിവർപൂൾ മത്സരത്തിൽ തന്നെ ഒഡഗാർഡ് ടീമിൽ തിരിച്ചെത്തിയേക്കും എന്നാണ് സൂചന.

ആഴ്‌സണലിന് ആശങ്കയായി സാകയുടേയും ഒഡഗാർഡിന്റെയും പരിക്ക്

ലീഡ്സ് യുണൈറ്റഡിന് എതിരെ 5-0 ന്റെ വമ്പൻ ജയത്തിനും എബിറെചി എസെയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനും ഇടയിൽ ആഴ്‌സണലിന് ആശങ്കയായി സൂപ്പർ താരം ബുകയോ സാകയുടെയും, ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിന്റെയും പരിക്ക്. ലീഡ്‌സിന് എതിരെ ആദ്യ പകുതിയിൽ സംഭവിച്ച വീഴ്ചയിൽ ആണ് ഒഡഗാർഡിന് തോളിനു പരിക്കേറ്റത്. കുറച്ച് നേരം കൂടി കളിച്ചെങ്കിലും താരത്തെ 38 മത്തെ മിനിറ്റിൽ പിൻവലിച്ച ആർട്ടെറ്റ ഏഥൻ ന്വനേരിയെ ഇറക്കുക ആയിരുന്നു. താരത്തിന്റെ പരിക്കിനെ പറ്റി സ്കാനിന് ശേഷമാണ് എന്തെങ്കിലും പറയാൻ ആവുക എന്നാണ് ആഴ്‌സണൽ പരിശീലകൻ മത്സരശേഷം പറഞ്ഞത്. ആഴ്‌സണലിന് ആയി ഒഡഗാർഡിന്റെ 200 മത്തെ മത്സരം ആയിരുന്നു ഇത്.

അതേസമയം ആദ്യ പകുതിയിൽ ഗോൾ നേടിയ ബുകയോ സാകക്ക് രണ്ടാം പകുതിയിൽ ആണ് പരിക്കേറ്റത്. ഒരു മികച്ച മുന്നേറ്റശ്രമത്തിന് ശേഷം ഹാംസ്ട്രിങിന് വേദന അനുഭവപ്പെട്ട സാകയെ ആർട്ടെറ്റ കളത്തിൽ നിന്നു 53 മത്തെ മിനിറ്റിൽ പിൻവലിക്കുക ആയിരുന്നു. സാക സ്വയം പിൻവലിയണം എങ്കിൽ പരിക്ക് ഗുരുതരമാവാൻ സാധ്യതയുണ്ടെന്നു മത്സരശേഷം പറഞ്ഞ ആർട്ടെറ്റ മുമ്പ് പരിക്കേറ്റ ഹാംസ്ട്രിങിൽ അല്ല സാകക്ക് വേദന അനുഭവപ്പെട്ടത് എന്നും വ്യക്തമാക്കി. നിലവിൽ സാകയുടെ കാര്യത്തിലും കൂടുതൽ പരിശോധനകൾക്ക് ശേഷമെ പരിക്കിന്റെ തീവ്രത മനസ്സിലാവൂ. നിലവിൽ കാൽ മുട്ടിന് പരിക്കേറ്റ കായ് ഹാവർട്സിനെയും ആഴ്‌സണലിന് നഷ്ടമായിട്ടുണ്ട്. പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ലിവർപൂളിനു എതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.

ഓൾഡ്ട്രാഫോർഡിൽ ചെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഭയമില്ല – ഒഡെഗാഡ്

ഇന്ന് ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ആഴ്സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് തന്റെ ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ സീസണിൽ യുണൈറ്റഡിൻ്റെ പ്രതിസന്ധിക്ക് ഇടയിലും യുണൈറ്റഡിന് നല്ല ടീം ഉണ്ടെന്നും അവരെ ഹോം ടർഫിൽ നേരിടുന്നത് വെല്ലുവിളിയാണെന്നും പറഞ്ഞു.

നിലവിൽ റൂബൻ അമോറിമിന് കീഴിൽ ടേബിളിൽ 15-ാം സ്ഥാനത്തുള്ള യുണൈറ്റഡ്, ഓൾഡ് ട്രാഫോർഡിൽ തങ്ങളുടെ അവസാന ഏഴ് ലീഗ് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് വിജയിച്ചത്. എന്നിരുന്നാലും, ഈ സീസണിൽ അവർ എഫ്എ കപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സണലിനെ പരാജയപ്പെടുത്തിയിരുന്നു.

“അവർ ഒരു ടീമായി ക്ലിക്കുചെയ്യുമ്പോൾ, അവരെ നേരിടുന്നത വെല്ലുവിളിയാണ്,” ഒഡെഗാർഡ് പറഞ്ഞു. “അവർക്ക് ധാരാളം നല്ല വ്യക്തിഗത കളിക്കാർ ഉണ്ട്, അതിന് ഞങ്ങൾ തയ്യാറായിരിക്കണം. പക്ഷേ ഞങ്ങൾ ആഴ്സണലാണ്, അവിടെ പോകാനും ജയിക്കാനും ഞങ്ങൾ ഭയപ്പെടുന്നില്ല.”

ആഴ്സണലിന് വൻ തിരിച്ചടി, ഒഡെഗാർഡ് ദീർഘകാലം പുറത്തിരിക്കും

ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡിന് അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റതിനെത്ത് ആഴ്സണലിന് ആശങ്ക നൽകുന്നു. ടോട്ടൻഹാമിനും മാഞ്ചസ്റ്റർ സിറ്റിക്കും എതിരായ നിർണായക പ്രീമിയർ ലീഗ് മത്സരങ്ങൾക്കുള്ള ആഴ്‌സണലിൻ്റെ തയ്യാറെടുപ്പുകൾക്ക് കനത്ത തിരിച്ചടി ആണിത്.

ഓസ്ട്രിയയുമായുള്ള നോർവേയുടെ നേഷൻസ് ലീഗ് ഏറ്റുമുട്ടലിനിടെ ആണ് പിച്ചിൽ നിന്ന് പരിക്കേറ്റ് ഒഡെഗാർഡ് പുറത്തുപോകാൻ നിർബന്ധിതനായത്. പരിക്കിന്റെ ദൃശ്യങ്ങൾ ഒട്ടും ആശാവഹമല്ല. ചുരുങ്ങിയത ഒന്നോ രണ്ടോ മാസം ഒഡെഗാർഡ് പുറത്തിരിക്കാൻ സാധ്യതയുണ്ട്.

ബ്രൈറ്റണെതിരായ ചുവപ്പ് കാർഡിനെ തുടർന്ന് സസ്‌പെൻഷൻ കാരണം ഡെക്ലാൻ റൈസും ഇതിനകം പുറത്തായിരുന്നു. ഈ ഞായറാഴ്ച ടോട്ടൻഹാമിനെതിരായ നിർണായക മത്സരവ്യ്ം സെപ്റ്റംബർ 22 ന് മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള ഒരു യാത്രയും ഉള്ളതിനാൽ അർട്ടേറ്റ മധ്യനിരയിൽ പുതിയ പരിഹാരം കണ്ടെത്തേണ്ടി വരും.

മുന്നിൽ നിന്നു നയിക്കാൻ മാർട്ടിൻ ഒഡഗാർഡ് തന്നെ! ആഴ്‌സണലിൽ പുതിയ ദീർഘകാല കരാർ ഒപ്പ് വെച്ചു!

ആഴ്‌സണലിൽ പുതിയ ദീർഘകാല കരാർ ഒപ്പ് വെച്ചു ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ്. 2028 വരെ പുതിയ 5 വർഷ കരാറിൽ ആണ് നോർവെ താരം ക്ലബിൽ പുതിയ കരാർ ഒപ്പ് വെച്ചത്. ഇതോടെ ആഴ്‌സണലിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായും 24 കാരനായ ഒഡഗാർഡ് മാറും. ക്ലബിൽ തുടരുന്നതിൽ തന്റെ സന്തോഷം വ്യക്തമാക്കിയ താരം ആഴ്‌സണലിൽ കിരീടങ്ങൾ നേടുകയാണ് തന്റെ ലക്ഷ്യം എന്നും കൂട്ടിച്ചേർത്തു.

റയൽ മാഡ്രിഡിൽ നിന്നു ആഴ്‌സണലിൽ ആദ്യം ലോണിൽ എത്തിയ താരത്തെ തുടർന്ന് ക്ലബ് സ്ഥിരമായി സ്വന്തമാക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ ടീമിന്റെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഒഡഗാർഡ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗോൾ നേടിയിരുന്നു. ഇതിനകം തന്നെ ബുകയോ സാക, ഗബ്രിയേൽ മാർട്ടിനെല്ലി, വില്യം സലിബ, ഗബ്രിയേൽ, ആരോൺ റാംസ്ഡേൽ എന്നിവരുടെ കരാർ പുതുക്കിയ ആഴ്‌സണൽ തങ്ങളുടെ മറ്റൊരു പ്രധാനപ്പെട്ട താരത്തെയും ക്ലബിൽ നിലനിർത്തിയിരിക്കുകയാണ്.

ക്യാപ്റ്റൻ ഫണ്ടാസ്റ്റിക്! ആഴ്‌സണലിന്റെ ഈ സീസണിലെ മികച്ച താരമായി മാർട്ടിൻ ഒഡഗാർഡ്!

ഈ സീസണിൽ ആഴ്‌സണലിന്റെ മികച്ച താരമായി നോർവീജിയൻ താരവും ക്യാപ്റ്റനും ആയ മാർട്ടിൻ ഒഡഗാർഡ്. 55 ശതമാനം വോട്ട് നേടിയാണ് ഒഡഗാർഡ് സീസണിൽ ആഴ്‌സണലിന്റെ മികച്ച താരമായി മാറിയത്. സീസണിൽ 15 ഗോളുകളും 7 അസിസ്റ്റുകളും ആണ് ക്യാപ്റ്റൻ ആയ ആദ്യ സീസണിൽ ഒഡഗാർഡ് നേടിയത്. സെസ്ക് ഫാബ്രിഗാസിന് ശേഷം 15 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന ആദ്യ മധ്യനിര താരവുമായി ഒഡഗാർഡ്.

സീസണിൽ ഗബ്രിയേൽ മാർട്ടിനെല്ലിക്ക് ഒപ്പം പ്രീമിയർ ലീഗിലെ ആഴ്‌സണലിന്റെ ടോപ്പ് സ്‌കോറർ കൂടിയാണ് ഒഡഗാർഡ്. കഴിഞ്ഞ 2 സീസണുകളിലും ആഴ്‌സണലിന്റെ മികച്ച താരമായ ബുകയോ സാക ആണ് സീസണിലെ മികച്ച രണ്ടാമത്തെ താരം. സീസണിൽ സാക 15 ഗോളുകളും 11 അസിസ്റ്റുകളും ആണ് നേടിയത്. സീസണിൽ 15 ഗോളുകളും 6 അസിസ്റ്റുകളും ആയി കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച യുവബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് മികച്ച മൂന്നാമത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഒഡെഗാർഡിന് ദീർഘകാല കരാർ നൽകാനുള്ള ചർച്ചയിൽ ആഴ്സണൽ

ആഴ്‌സണലിന്റെ നോർവീജിയൻ സെൻസേഷനായ മാർട്ടിൻ ഒഡെഗാഡിന് ഒരു പുതിയ ദീർഘകാല കരാർ നൽകാനുള്ള ചർച്ചകൾ നടത്താൻ ആഴ്സണൽ തയ്യാറെടുക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒഡെഗാർഡിന്റെ നിലവിലുള്ള കരാർ 2026 ജൂൺ വരെ നീട്ടാനുള്ള ഒരു ഓപ്‌ഷൻ ഗണ്ണേഴ്‌സിന് ഉണ്ട്. എന്നാൽ അതല്ല പകരം നീണ്ട കാലയളവിലേക്ക് അദ്ദേഹത്തിന്റെ സേവനങ്ങൾ ഉറപ്പിക്കാൻ ആണ് ഒഡെഗാർഡിന്റെ താല്പര്യം.

2021ലെ വിന്ററിൽ ആയിരുന്നു റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ ആഴ്‌സണലിലേക്ക് ഒഡെഗാർഡ് എത്തിയത്. 2030വരെ നീളുന്ന കരാർ ആകും താരത്തിനു മുന്നിൽ ആഴ്സണൽ വെക്കുക.ഇതിനകം റാംസ്ഡെൽ, സാക, മാർട്ടിനെല്ലി, ഗബ്രിയേൽ എന്നിവരുടെയെല്ലാം കരാർ ആഴ്സണൽ നീട്ടിയിട്ടുണ്ട്.

ക്യാപ്റ്റൻ ഫണ്ടാസ്റ്റിക്! ജയം തുടർന്ന് ആഴ്‌സണൽ,ലോകകപ്പിന് പിരിയുമ്പോൾ ലീഗിൽ ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാർ ആയ വോൾവ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു ആഴ്‌സണൽ. ജയത്തോടെ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാർ ആയ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 5 പോയിന്റുകൾ മുന്നിൽ ആഴ്‌സണൽ എത്തി. ലീഗിൽ കഴിഞ്ഞ 8 കളികളിൽ ഏഴാം ജയം ആണ് ആഴ്‌സണൽ ഇന്ന് കുറിച്ചത്. കളിയിൽ തുടക്കത്തിൽ തന്നെ ആഴ്‌സണലിന് വലിയ തിരിച്ചടിയായി ശാരീരിക ബുദ്ധിമുട്ട് കാരണം ഗ്രാനിറ്റ് ശാക്ക പുറത്ത് പോയി. ആഴ്‌സണൽ ആധിപത്യം കണ്ട ആദ്യ പകുതിയിൽ ഇടക്ക് സലിബ വരുത്തിയ പിഴവ് ഗുഡസിനു അവസരം നൽകിയെങ്കിലും ഗബ്രിയേലിന്റെ കൃത്യമായ ഇടപെടൽ അത് ഗോൾ ആവുന്നത് തടഞ്ഞു.

തുടർന്ന് ഇടക്ക് ഉഗ്രൻ കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ പക്ഷെ ഗബ്രിയേൽ ജീസുസിന്റെ ശ്രമം ബാറിൽ തട്ടി മടങ്ങി. അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോളിലേക്ക് ഷോട്ടുകൾ ഉതിർക്കാൻ ആദ്യ പകുതിയിൽ ആഴ്‌സണലിന് ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ ആഴ്‌സണൽ ഗോളുകൾ കണ്ടത്തി. 55 മത്തെ മിനിറ്റിൽ ഗബ്രിയേൽ ജീസുസിന്റെ മനോഹരമായ ത്രൂ ബോൾ പിടിച്ചെടുത്ത ശാക്കക്ക് പകരമെത്തിയ ഫാബിയോ വിയേര അത് ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിനു മറിച്ചു നൽകി. അനായാസം ഗോൾ കണ്ടത്തിയ ഒഡഗാർഡ് ആഴ്‌സണലിന് അർഹിച്ച ഗോൾ സമ്മാനിച്ചു. പ്രീമിയർ ലീഗിൽ കളിച്ച എല്ലാ മത്സരത്തിലും ഗോൾ കണ്ടത്തുന്ന പതിവ് ആഴ്‌സണൽ തുടർന്നു.

തുടർന്നും മികച്ച നീക്കങ്ങളും ആയി ആഴ്‌സണൽ താരങ്ങൾ വോൾവ്സ് പ്രതിരോധത്തെ പരീക്ഷിച്ചു. ഇടക്ക് ഗുഡൻസിന്റെ ഷോട്ട് റാംസ്ഡേൽ തടഞ്ഞു. പന്ത് കൈവശം വച്ചു മനോഹരമായ നീക്കങ്ങളും ആയി കളം നിറഞ്ഞ ആഴ്‌സണൽ വോൾവ്സിന് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. 75 മത്തെ മിനിറ്റിൽ മാർട്ടിനെല്ലിയും സിഞ്ചെങ്കോയും നടത്തിയ നീക്കത്തിന് ഒടുവിൽ മാർട്ടിനെല്ലിയുടെ ശ്രമം ജോസെ സാ രക്ഷിച്ചു എങ്കിലും തന്റെ മുന്നിൽ എത്തിയ പന്ത് മനോഹരമായ ഷോട്ടിലൂടെ ഗോൾ ആക്കി മാറ്റിയ ഒഡഗാർഡ് ആഴ്‌സണൽ ജയം ഉറപ്പിച്ചു. സീസണിൽ ഒഡഗാർഡ് ലീഗിൽ നേടുന്ന ആറാം ഗോൾ ആയിരുന്നു ഇത്. ലോകകപ്പിന് പിരിയുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ അഞ്ചു പോയിന്റുകൾ മുന്നിൽ ലീഗിൽ ഒന്നാമത് ആണ് മൈക്കിൾ ആർട്ടെറ്റയുടെ ആഴ്‌സണൽ.

റഫറിമാർക്ക് സ്ഥിരത ഇല്ല എന്ന് അർട്ടേറ്റ

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഏറ്റ പരാജയത്തിനു ശേഷം റഫറിയെ വിമർശിച്ച് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. ആഴ്സണൽ മത്സരത്തിന്റെ തുടക്കത്തിൽ മാർട്ടിനെലിയിലൂടെ നേടിയ ഗോൾ വാർ പരിശോധനക്ക് ശേഷം നിഷേധിക്കപ്പെട്ടിരുന്നു‌. ഇത് പ്രീമിയർ ലീഗിലെ റഫറിമാരുടെ സ്ഥിരതയില്ലാഴ്മ ആണ് കാണിക്കുന്നത് എന്ന് അർട്ടേറ്റ പറഞ്ഞു.

ഈ മത്സരത്തിൽ അത് ഫൗൾ നൽകി. എല്ലാം മറ്റു സന്ദർഭങ്ങളിൽ അത് ഫൗൾ ആകില്ല‌‌‌. ഇതിനു മാറ്റം വരണം എന്ന് അർട്ടേറ്റ പറഞ്ഞു. ആഴ്സണൽ ക്യാപ്റ്റൻ ഒഡെഗാർഡ് എറിക്സണെ ഫൗൾ ചെയ്തു എന്ന് കണ്ടെത്തി ആയിരുന്നു വാർ ഗോൾ നിഷേധിച്ചത്‌

പരാജയപ്പെട്ടു എങ്കിലും തന്റെ താരങ്ങൾ ധൈര്യത്തോടെയാണ് കളിച്ചത് എന്നും അതിൽ താൻ സന്തോഷവാൻ ആണെന്നും എറിക്സൺ പറഞ്ഞു

Exit mobile version