എൻഗോളോ കാന്റെയെ ലോണിൽ ടീമിലെത്തിക്കാൻ അൽ ഹിലാൽ ചർച്ചയിൽ


സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഹിലാൽ, ലീഗിലെ എതിരാളികളായ അൽ ഇത്തിഹാദിൽ നിന്ന് ഫ്രഞ്ച് മിഡ്ഫീൽഡർ എൻഗോളോ കാന്റെയെ ഹ്രസ്വകാല ലോണിൽ സ്വന്തമാക്കാൻ അന്തിമ ചർച്ചകളിൽ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പിന് മുന്നോടിയായാണ് ഈ നീക്കം. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) ഉടമസ്ഥതയിലുള്ള ഈ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.


2023-ൽ ചെൽസിയിൽ നിന്ന് അൽ ഇത്തിഹാദിൽ ചേർന്ന 34 വയസ്സുകാരനായ ലോകകപ്പ് ജേതാവ്, ജൂൺ 18-ന് നടക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുന്ന അൽ ഹിലാലിന്റെ ടീമിന് കരുത്ത് പകരും. പുതിയ പരിശീലകൻ സിമോൺ ഇൻസാഗിയുടെ കീഴിൽ റൂബൻ നെവെസ്, കലിദു കൂലിബാലി തുടങ്ങിയ യൂറോപ്യൻ താരങ്ങൾ ഇതിനകം അൽ ഹിലാലിൽ ഉണ്ട്.

2024-25 സീസണിൽ അൽ ഇത്തിഹാദിന് സൗദി പ്രോ ലീഗ് കിരീടം നേടിക്കൊടുത്ത കാന്റെയുടെ മിഡിൽ ഈസ്റ്റിലെ കരിയറിലെ മറ്റൊരു അധ്യായമായിരിക്കും ഈ ലോൺ നീക്കം.

കാന്റെയ്ക്ക് ആയുള്ള വെസ്റ്റ് ഹാം ഒഫർ ഇത്തിഹാദ് നിരസിച്ചു

ഫ്രഞ്ച് താരം കാന്റെയെ സ്വന്തമാക്കാനുള്ള വെസ്റ്റ് ഹാമിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. വെസ്റ്റ് ഹാം നൽകിയ 15 മില്യന്റെ ഓഫർ അൽ ഇത്തിഹാദ് നിരസിച്ചതായി ഡേവിഡ് ഓർൻസ്റ്റൈൻ റിപ്പോർട്ട് ചെയ്യുന്നു. മിഡ്ഫീൽഡറെ വിൽക്കാൻ ഇപ്പോൾ ഇത്തിഹാദ് ശ്രദ്ധിക്കുന്നില്ല. 25 മില്യൺ എങ്കിലും ലഭിക്കാതെ ഇത്തിഹാദ് ഓഫർ പരിഗമണിക്കുക പോലും ഇല്ല.

കഴിഞ്ഞ സീസണിൽ ആയിരുന്നു കാന്റെ ചെൽസി വിട്ട് ഇത്തിഹാദിൽ എത്തിയത്. ഇത്തിഹാദിൽ കാന്റെ തിളങ്ങി എങ്കിലും ക്ലബ് പിറകോട്ട് പോയിരുന്നു‌. യൂറോ കപ്പിൽ ഫ്രാൻസിനായി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ച കാന്റെ പ്രീമിയർ ലീഗിലേക്ക് തിരികെ വരാൻ അവസരം കിട്ടിയാൽ വരാൻ തന്നെയാണ് സാധ്യത.

33 കാരനായ കാൻ്റെ പുതിയ സീസണിന് മുമ്പായി ഓഗസ്റ്റ് ആദ്യ വാരം ഇത്തിഹാദിന്റെ പരിശീലന ക്യാമ്പിൽ ചേരുമെന്നും പറയപ്പെടുന്നു.

പരിക്ക് കാന്റെക്കും ലോകകപ്പ് നഷ്ടമാവും

ചെൽസിയുടെ ഫ്രഞ്ച് മധ്യനിര താരം എൻഗോള കാന്റെക്കും ലോകകപ്പ് നഷ്ടമാവും. നിലവിൽ തിരക്കേറിയ മത്സരക്രമം താരങ്ങൾക്ക് വിനയാവുന്നതിനു മറ്റൊരു ഉദാഹരണം ആയി കാന്റെ. പരിക്കേറ്റ 31 കാരനായ താരം 3, 4 മാസം എങ്കിലും പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് സൂചന.

2018 ൽ ഫ്രാൻസിന് ആയി ലോകകപ്പ് നേടിയ കാന്റെയുടെ അഭാവം ഫ്രാൻസിനും ചെൽസിക്കും വലിയ തിരിച്ചടി തന്നെയാണ്. ഈ സീസൺ അവസാനം ചെൽസിയും ആയുള്ള കരാർ അവസാനിക്കുന്ന കാന്റെക്ക് ചെൽസി പുതിയ കരാർ നൽകില്ല എന്നാണ് നിലവിലെ സൂചന. ഇതിനകം പരിക്ക് കാരണം ലോകകപ്പിൽ പോഗ്ബയും കളിക്കില്ല എന്നാണ് സൂചന. ഈ പരിക്കുകൾ ഫ്രാൻസിന് വലിയ തിരിച്ചടി തന്നെയാണ്.

ചെൽസിക്ക് വമ്പൻ തിരിച്ചടി, സൂപ്പർ താരങ്ങൾക്ക് പരിക്ക്

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ചെൽസിക്ക് വമ്പൻ തിരിച്ചടി. അടുത്ത ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കുന്ന ചെൽസി നിരയിൽ മിഡ്ഫീൽഡർ എൻഗോളോ കാന്റെയും പ്രതിരോധ താരം ബെൻ ചിൽവെല്ലും കളിക്കുന്ന കാര്യം സംശയത്തിൽ.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരായ മത്സരത്തിനിടയിലാണ് ഇരു താരങ്ങൾക്കും പരിക്കേറ്റത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ കൽ മുട്ടിനേറ്റ പരിക്കിനെ തുടർന്ന് എൻഗോളോ കാന്റെ കളം വിട്ടിരുന്നു. തുടർന്ന് റൂബൻ ലോഫ്റ്റസ് ചീക് ആണ് ചെൽസിക്ക് വേണ്ടി ഇറങ്ങിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബെൻ ചിൽവെല്ലിന് പരിക്കേറ്റത്. താരത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞ താരത്തെ ചെൽസി മെഡിക്കൽ സംഘമാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. ഇന്ന് നടക്കുന്ന സ്കാനിംഗിന് ശേഷം മാത്രമാവും ഇരു താരങ്ങളുടെയും പരിക്കിന്റെ വ്യാപ്തി വ്യക്തമാവുക.

Exit mobile version