നെയ്മറുടെ ഫ്രീ കിക്ക് ഗോൾ, സാൻ്റോസ് സെമി ഫൈനലിൽ

നെയ്‌മറിൻ്റെ മിന്നുന്ന പ്രകടനത്തിന്റെ മികവിൽ സാൻ്റോസ് റെഡ് ബുൾ ബ്രാഗാൻ്റിനോയ്‌ക്കെതിരെ ക്വാർട്ടർ ഫൈനലിക് 2-0ന്റെ വിജയം ഉറപ്പിച്ചു. ഇതോടെ അവർ പോളിസ്റ്റ സെമിഫൈനലിൽ അവരുടെ സ്ഥാനം ഉറപ്പിച്ചു. ബ്രസീൽ താരം ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ ആണ് സാന്റോസിന് ലീഡ് നൽകിയത്. ഷ്മിറ്റ് രണ്ടാം ഗോളിലൂടെ വിജയവും ഉറപ്പിച്ചു.

അൽ ഹിലാലിൽ നിന്ന് നെയ്‌മർ സാൻ്റോസിൽ എത്തിയത് മുതൽ മികച്ച ഫോമിലാണ്. നെയ്മറിന്റെ തിരിച്ചുവരവിന് ശേഷം സാന്റോസ് അപരാജിതരായി തുടരുകയാണ്. 6 സ്റ്റാർട്ടിൽ നിന്ന് 3 ഗോളുകളും 3 അസിസ്റ്റുകളും, 4 മാൻ ഓഫ് ദ മാച്ച് അവാർഡുകളും നെയ്മർ സാന്റോസിൽ സ്വന്തമാക്കി.

പോളിസ്റ്റ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതെത്തി സാൻ്റോസ് ഇതിനകം തങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു. കൊറിന്ത്യസ്, പാൽമേറാസ് എന്നിവരും സെമിഫൈനലിൽ എത്തി. ഇനി ഒരു ക്വാർട്ടർ പോരാട്ടം കൂടിയാണ് ബാക്കിയുള്ളത്.

റയൽ മാഡ്രിഡ് ഒരു ബ്ലാങ്ക് ചെക്ക് ഓഫർ നൽകിയിരുന്നു, പക്ഷെ താൻ ബാഴ്സലോണ തിരിഞ്ഞെടുത്തു – നെയ്മർ

റയൽ മാഡ്രിഡ് അവരോടൊപ്പം ചേരാൻ ഒരു ബ്ലാങ്ക് ചെക്ക് തനുക്ക് വാഗ്ദാനം ചെയ്തിരുന്നു എന്ന് നെയ്മർ വെളിപ്പെടുത്തി. “റയൽ മാഡ്രിഡിന്റെ ഓഫർ ഒരു ബ്ലാങ്ക് ചെക്ക് ആയിരുന്നു, എനിക്ക് എന്ത് വേണമെങ്കിലും നൽകാം എന്ന് അവർ എന്നോട് പറഞ്ഞു… പക്ഷേ ഞാൻ ബാഴ്‌സയെ എന്റെ ഹൃദയം കൊണ്ട് ആഗ്രഹിച്ചു.” – നെയ്മർ പറഞ്ഞു.

Neymar

മാഡ്രിഡിൽ തനിക്ക് കൂടുതൽ സമ്പാദിക്കാമായിരുന്നുവെന്ന് ബ്രസീലിയൻ താരം സമ്മതിച്ചു, പക്ഷേ ബാഴ്‌സലോണയുടെ ഹെറിറ്റേജ് ആണ് തന്നെ ആകർഷിച്ചത് അദ്ദേഹം പറയുന്നു. “റയൽ മാഡ്രിഡിൽ എനിക്ക് മൂന്നിരട്ടി കൂടുതൽ പണം സമ്പാദിക്കാമായിരുന്നു. ഫ്ലോറന്റിനോ എപ്പോഴും എന്നെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ റൊണാൾഡീഞ്ഞോ ബാഴ്സക്കായി കളിച്ചു, മെസ്സിക്കൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിച്ചു.” നെയ്നർ പറഞ്ഞു.

അൽ-ഹിലാലുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം ഇപ്പോൾ സാന്റോസിനായി കളിക്കുന്ന നെയ്മർ വീണ്ടും തന്റെ ഫോം കണ്ടെത്തുകയാണ്. അവസാന നാല് മത്സരങ്ങളിൽ രണ്ട് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

നെയ്മർ ബ്രസീൽ ടീമിൽ തിരികെയെത്തും, അർജന്റീനക്ക് എതിരായ മത്സരം കളിക്കും

ഫിറ്റ്നസ് വീണ്ടെടുത്ത നെയ്മർ ബ്രസീൽ ടീമിൽ തിരികെയെത്തും എന്ന് റിപ്പോർട്ടുകൾ. മാർച്ച് 7ന് ആകും പരിശീലകൻ ഡോറിവൽ ബ്രസീൽ ടീം പ്രഖ്യാപിക്കുക. മാർച്ചിലെ ഇന്റർ നാഷണൽ ബ്രേക്കിൽ, ലോകകപ്പ് യോഗ്യത റൗണ്ടിൽ, കൊളംബിയയെയും അർജന്റീനയെയും ആണ് ബ്രസീൽ നേരിടുക.

അൽ ഹിലാലിൽ നിന്ന് സാന്റോസിലേക്ക് മാറിയതിനുശേഷം ഫിറ്റ്നസും ഫോമും വീണ്ടെടുത്ത നെയ്മർ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ ബാല്യകാല ക്ലബ്ബിനായി ഫോർവേഡ് ഇതിനകം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.

അതേസമയം, പരിക്ക് കാരണം ലൂക്കാസ് പാക്വെറ്റയ്ക്ക് മാർച്ചിലെ ടീമിൽ ഇടം കിട്ടില്ല.

ഒളിമ്പിക് ഗോളും 2 അസിസ്റ്റും, നെയ്മർ സാന്റോസിനൊപ്പം ഫോമിലേക്ക് ഉയരുന്നു

പോളിസ്റ്റ എ1-ൽ ഇന്റർനാഷണൽ ഡി ലിമിറയെ 3-0ന് സാന്റോസ് ഇന്ന് പരാജയപ്പെടുത്തിയപ്പോൾ നെയ്മർ മികച്ച പ്രകടനം കാഴ്ചവച്ച് ഹീറോ ആയി. ഒരു കോർണർ കിക്കിൽ നിന്ന് നേരിട്ട് ഒളിമ്പിക് ഗോൾ നേടാൻ നെയ്മറിന് ഇന്ന് ആയി. ഒപ്പം ടിക്വിഞ്ഞോയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു.

ഈ വിജയത്തോടെ, സാന്റോസ് ഇപ്പോൾ അവരുടെ ഗ്രൂപ്പിൽ ഒന്നാമത് തുടരുകയാണ്. അവർ ക്വാർട്ടർ ഫൈനലും ഉറപ്പിച്ചു. സാന്റോസിലേക്ക് മടങ്ങിയതിനുശേഷം ഒരു മാസത്തിനുള്ളിൽ തന്നെ താൻ അൽ-ഹിലാലിൽ കളിച്ച ആകെ മിനിറ്റുകൾ നെയ്മർ മറികടന്നു കഴിഞ്ഞു. നെയ്മർ പൂർണ്ണ ഫിറ്റനസിലേക്ക് എത്തിയതിന്റെ ലക്ഷണങ്ങൾ സാന്റോസിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ കാണാൻ ആകുന്നുണ്ട്.

സാന്റോസിലെ രണ്ടാം വരവിലെ ആദ്യ ഗോൾ നേടി നെയ്മർ

നെയ്മർ തന്റെ സാന്റോസിലെ രണ്ടാം വരവിലെ ആദ്യ ഗോൾ ഇന്ന് നേടി. ഇന്ന് ലീഗിൽ അഗ്വ സാന്റയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സാന്റോസ് 3-1ന്റെ വിജയം നേടി. നെയ്മർ വന്ന ശേഷമുള്ള ക്ലബിന്റെ ആദ്യ വിജയവുമാണ് ഇത്. ഇന്ന് 14-ാം മിനിറ്റിൽ പെനാൽറ്റി നേടിയ നെയ്മർ ആ പെനാൽറ്റി ഗോളാക്കി മാറ്റുക ആയിരുന്നു.

26-ാം മിനിറ്റിൽ തസിയാനോ സാന്റോസിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ അഗ്വ സാന്റ ഒരു ഗോൾ നേടിയെങ്കിലും 70-ാം മിനിറ്റിൽ ഗിൽഹെർമെ സാന്റോസിന് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ, 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി സാന്റോസ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതാണ്.

സാന്റോസിലെ രണ്ടാം വരവ്!! നെയ്മർ ഇന്ന് കളത്തിൽ ഇറങ്ങി

ബ്രസീലിയൻ താരം നെയ്മർ ഇന്ന് സാന്റോസിലെ തൻറെ രണ്ടാം അരങ്ങേറ്റം നടത്തി. ഇന്ന് ബ്രസീലിൽ ക്യാമ്പനാട്ടോ പോളിസ്റ്റയിൽ നടന്ന സാന്റോസും ബൊട്ടഫാഗോയും തമ്മിലുള്ള മത്സരത്തിലാണ് നെയ്മർ ഇറങ്ങിയത്. മത്സരം 1-1 എന്ന സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ആണ് നെയ്മർ സബ്ബായി കളത്തിൽ എത്തിയത്. നെയ്മർ മികച്ച നീക്കങ്ങൾ നടത്തി ആരാധകരെ കയ്യിലെടുത്തു. പക്ഷേ താരത്തിന് ഗോൾ നേടാനോ സാന്റോസിന്റെ വിജയം ഉറപ്പിക്കാനോ ആയില്ല. കഴിഞ്ഞ ആഴ്ച മാത്രമാണ് അൽ ഹിലാൽ വിട്ട് നെയ്മർ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലേക്ക് എത്തിയത്. മുമ്പ് സാന്റോസിലൂടെ ആയിരുന്നു നെയ്മർ കരിയർ ആരംഭിച്ചത്.

തൻറെ ഫിറ്റ്നസും ഫോമും വീണ്ടെടുക്കാൻ ശ്രമിക്കുന്ന നെയ്മർ ബ്രസീലിയൻ ക്ലബ്ബിലൂടെ തിരിച്ചുവന്ന് ഫോമിലേക്ക് ഉയർന്ന് ബ്രസീലിയൻ ദേശീയ ടീമിൻറെ പ്രധാന ഭാഗമായി മാറാനും 2026 ലോകകപ്പിൽ മികച്ച സംഭാവന നൽകാനുമാണ് ആഗ്രഹിക്കുന്നത്.

റെക്കോർഡ് തുകയ്ക്ക് എത്തി, കളിച്ചത് ആകെ 7 മത്സരങ്ങൾ!! അൽ ഹിലാൽ നെയ്മറിന്റെ കരാർ അവസാനിപ്പിച്ചു

സൗദി പ്രോ ലീഗ് ടീമായ അൽ-ഹിലാൽ നെയ്മറിന്റെ കരാർ അവസാനിച്ചു, പരസ്പര സമ്മതത്തോടെ കരാർ അവസാനിപ്പിക്കുന്നതായി ക്ലബ് പ്രഖ്യാപിച്ചു. 32 കാരനായ ബ്രസീലിയൻ ഫോർവേഡ് 2023 ഓഗസ്റ്റിൽ 90 മില്യൺ യൂറോയ്ക്ക് ആയിരുന്നു (£77.6 മില്യൺ) അൽ-ഹിലാലിൽ ചേർന്നത്. ആകെ 7 മത്സരങ്ങൾ മാത്രമെ പരിക്ക് കാരണം നെയ്മറിന് കളിക്കാൻ ആയുള്ളൂ.

പ്രതിവർഷം 150 മില്യൺ യൂറോ (£129.2 മില്യൺ) വിലമതിക്കുന്ന രണ്ട് വർഷത്തെ കരാറിൽ ആയിരുന്നു താരം അൽ ഹിലാലിൽ ഉണ്ടായിരുന്നത്. 2023 ഒക്ടോബറിൽ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഉണ്ടായ എ സി എൽ ഇഞ്ച്വറി ആണ് നെയ്മറിന് തിരിച്ചടിയായത്.

സാന്റോസിൽ തന്റെ കരിയർ ആരംഭിച്ച നെയ്മർ ബ്രസീലിയൻ ക്ലബ്ബിലേക്ക് തന്നെ മടങ്ങിവരുകയാണ്. സാന്റോസ് ക്ലബുമായി അൽ ഹിലാൽ ധാരണയിൽ എത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ താരം ബ്രസീലിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

നെയ്മർ തിരികെ ബ്രസീലിലേക്ക്, സാന്റോസുമായി കരാർ ധാരണയിലെത്തി

നെയ്മർ ബ്രസീലിലേക്ക് തിരികെ പോകുന്നു. ബ്രസീലിയൻ ടീമായ സാന്റോസുമായി അദ്ദേഹം വാക്കാലുള്ള കരാറിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. നെയ്മറിന്റെ ബാല്യകാല ക്ലബ്ബാണ് സാന്റോസ്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാലുമായി കരാറിലേർപ്പെട്ടിരിക്കുന്ന 32 കാരനായ ബ്രസീലിയൻ സൂപ്പർ താരം ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പാണ്.

കരാർ അന്തിമമാക്കുന്നതിനുള്ള ഔപചാരിക നടപടികൾ അടുത്ത ആഴ്ച പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ പറയുന്നു.

അൽ-ഹിലാലിലെ നെയ്മറിന്റെ സമയം പരിക്കുകളാൽ പരിമിതമായിരുന്നു. 2023-ൽ 90 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസിൽ സൗദി ക്ലബ്ബിൽ ചേർന്നതിനുശേഷം, അദ്ദേഹം ഏഴ് മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളൂ. ഒരു ഗോൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തു. 2023-ൽ എസിഎൽ എ സി എൽ ഇഞ്ച്വറി ആയതും തുടർന്നുള്ള ഹാംസ്ട്രിംഗ് പ്രശ്നങ്ങളും അദ്ദേഹത്തെ ഒരു വർഷത്തിൽ അധികം പുറത്തിരുത്തി.

ആദ്യ ഘട്ടത്തിൽ, 225 മത്സരങ്ങൾ സാന്റോസിനായി നെയ്മർ കളിച്ചിട്ടുണ്ട്. അവർക്ക് ആയി 136 ഗോളുകൾ അദ്ദേഹം നേടി. കോപ്പ ലിബർട്ടഡോറസ്, കോപ്പ ഡോ ബ്രസീൽ, ഒന്നിലധികം കാമ്പിയോനാറ്റോ പോളിസ്റ്റ കിരീടങ്ങൾ എന്നിവ നേടാൻ സാന്റോസിനെ സഹായിച്ചു.

നെയ്മർ സാന്റോസിലേക്ക് തിരികെയെത്താൻ സാധ്യത

നെയ്മർ ജൂനിയർ തന്റെ ആദ്യ ക്ലബായ സാന്റോസിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അൽ ഹിലാൽ നെയ്മറിനെ ലീഗിനായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതിനു പിന്നാലെ നെയ്മാർ അൽ ഹിലാൽ വിടാൻ ശ്രമിക്കുകയാണ്. ബ്രസീലിയൻ ക്ലബ് അൽ ഹിലാലിന് ഔദ്യോഗികമായി ലോൺ ഓഫർ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.

സാന്റോസ് നിലവിൽ സൗദി ക്ലബ്ബിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്, അവരുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും ഈ നീക്കത്തിന്റെ അടുത്ത ചുവട്.

നെയ്മറിനായി ചിക്കാഗോ ഫയറും രംഗത്ത് ഉണ്ടെങ്കിലും സാന്റോസ് വളരെ മുന്നിലാണെന്ന് ഡിയാരിയോ ഡോ പീക്സെ, ക്ലെ മെർലോ എന്നിവരുൾപ്പെടെയുള്ള വൃത്തങ്ങൾ സ്ഥിരീകരിച്ചു. അടുത്ത ലോകകപ്പ് കൂടെ മനസ്സിൽ വെച്ചാണ് നെയ്മർ തന്റെ ജന്മനാട്ടിലേക്ക് മടങ്ങുന്നത്.

നെയ്മറിന് അൽ ഹിലാൽ കളിക്കുന്ന തലത്തിൽ കളിക്കാനാകില്ലെന്ന് അൽ ഹിലാൽ മാനേജർ

തുടർച്ചയായ പരിക്കുകൾ കാരണം നെയ്മർ ജൂനിയറിനെ സൗദി പ്രോ ലീഗിൽ ഈ സീസണിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അൽ ഹിലാൽ മാനേജർ ജോർജ്ജ് ജീസസ് വെളിപ്പെടുത്തി. 2023-ൽ പിഎസ്ജിയിൽ നിന്ന് അൽ-ഹിലാലിനൊപ്പം ചേർന്ന നെയ്മർ, ക്ലബിനായി ഏഴ് മത്സരങ്ങളിൽ മാത്രം ആണ് കളിച്ചത്. ഒരു ഗോളും മൂന്ന് അസിസ്റ്റും സംഭാവന ചെയ്തെങ്കിലും പരിക്കുകൾ നെയ്മറിന്റെ അൽ ഹിലാൽ കാലം ഇരുട്ടിലാക്കി.

2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ബ്രസീലിയൻ താരത്തിന് എസിഎൽ പരിക്കേറ്റിരുന്നു. അതിനു ശേഷം ഇതുവരെ ഫിറ്റ്നസ് വീണ്ടെടുക്കാൻ നെയ്മറിനായില്ല.

“നെയ്മറിനെ ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ രജിസ്റ്റർ ചെയ്യില്ല. അദ്ദേഹത്തിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാം. ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നാണ് സൗദി ലീഗ്. എല്ലാ അൽ ഹിലാൽ കളിക്കാർക്ക് യൂറോപ്പിലെ ഏത് ക്ലബ്ബിലും കളിക്കാം. പരിക്കിൽ നിന്ന് മടങ്ങാൻ ശ്രമിക്കെ, അയാൾക്ക് വീണ്ടും പരിക്കേറ്റു.” ജീസസ് പറഞ്ഞു.

നെയ്മറിൻ്റെ ലോകോത്തര പ്രതിഭയെ ജീസസ് അംഗീകരിച്ചെങ്കിലും കളിക്കാരൻ്റെ ഇപ്പോഴത്തെ ശാരീരിക അവസ്ഥ പ്രതീക്ഷിച്ച നിലവാരത്തിൽ പ്രകടനം നടത്താൻ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്ന് സമ്മതിച്ചു:

“അദ്ദേഹം ഒരു ലോകോത്തര കളിക്കാരനാണ്. എന്നാൽ ശാരീരികമായി, നെയ്മറിന് ഇനി നമ്മൾക്ക് പരിചിതമായ നിലവാരത്തിൽ കളിക്കാൻ കഴിയില്ല എന്നതാണ് സത്യം. നിർഭാഗ്യവശാൽ, കാര്യങ്ങൾ അദ്ദേഹത്തിന് എളുപ്പമല്ല.” അൽ ഹിലാൽ കോച്ച് പറഞ്ഞു.

അൽ ഹിലാൽ നെയ്മറെ സൗദി ലീഗിൽ രജിസ്റ്റർ ചെയ്യില്ല

പരിക്കിൽ നിന്ന് മോചിതനായെങ്കിലും ബ്രസീലിയൻ താരം നെയ്മറെ സൗദി പ്രോ ലീഗിലേക്ക് രജിസ്റ്റർ ചെയ്യാതിരിക്കാൻ അൽ-ഹിലാൽ തീരുമാനിക്കുന്നതായി റിപ്പോർട്ട്. ഒരു വർഷം നീണ്ട അഭാവത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും, നെയ്മർ ഫിറ്റ്നസ് വെല്ലുവിളികൾ നേരിടുന്നത് തുടരുന്നു, ഇത് അദ്ദേഹത്തിൻ്റെ ലഭ്യതയെയും പ്രകടനത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ഇതാണ് അൽ ഹിലാൽ താരത്തെ ലീഗ് മത്സരങ്ങൾക്ക് ആയി രജിസ്റ്റർ ചെയ്യാതിരിക്കാൻ കാരണം.

ഏറെ പ്രതീക്ഷകളോടെ അൽ-ഹിലാലിനൊപ്പം ചേർന്ന 32-കാരൻ, നീണ്ടുനിൽക്കുന്ന പരിക്കിൻ്റെ ദുരിതങ്ങൾ കാരണം ഇതുവരെ ടീമിനായി കാര്യമായ സംഭാവനകൾ നൽകിയിട്ടില്ല.

സൗദി ലീഗ് സീസണിൻ്റെ ആദ്യ പകുതിയിലും താരത്തെ ക്ലബ് ലീഗിനായി റജിസ്റ്റർ ചെയ്യേണ്ടതിരുന്നില്ല. ശേഷിക്കുന്ന ആറ് മാസത്തെ കരാറിൻ്റെ കാലാവധി പൂർത്തിയാക്കുന്നത് വരെ നെയ്മറിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാനാകും.

ഇൻ്റർ മയാമിയിൽ MSN കൂട്ടുകെട്ട്? സാധ്യത തള്ളാതെ നെയ്മർ

ഇൻ്റർ മിയാമിയിൽ MSN ത്രയത്തെ പുനഃസൃഷ്ടിക്കുന്നതിനായി ലയണൽ മെസ്സി, ലൂയിസ് സുവാരസ് എന്നിവരുമായി വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെക്കുറിച്ച് നെയ്മർ ആവേശം പ്രകടിപ്പിച്ചു. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ച ബ്രസീലിയൻ സൂപ്പർ താരം അമേരിക്കയിലെ തൻ്റെ മുൻ ബാഴ്‌സലോണ ടീമംഗങ്ങൾക്കൊപ്പം ചേരാനുള്ള സാധ്യതയെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ പങ്കുവെച്ചു.

“മെസ്സിയും സുവാരസുമായുള്ള കൂടിച്ചേരൽ അവിശ്വസനീയമായിരിക്കും!” നെയ്മർ പറഞ്ഞു. “അവർ എൻ്റെ സുഹൃത്തുക്കളാണ്, ഞങ്ങൾ ഇപ്പോഴും പരസ്പരം സംസാരിക്കുന്നും മൂവരും വീണ്ടും ഒരുമിക്കുന്നത് രസകരമായിരിക്കും.”

നിലവിൽ സൗദി അറേബ്യയിൽ അൽ ഹിലാലിനായി കളിക്കുന്ന നെയ്‌മറും തൻ്റെ നിലവിലെ ക്ലബ്ബിലുള്ള സംതൃപ്തി അംഗീകരിച്ചെങ്കിലും ഫുട്‌ബോളിൻ്റെ പ്രവചനാതീതതയെക്കുറിച്ച് സൂചന നൽകി. “ഞാൻ അൽ ഹിലാലിൽ സന്തുഷ്ടനാണ്, പക്ഷേ ഫുട്ബോളിൽ എന്ത് സംഭവിക്കും എന്ന് നിങ്ങൾക്കറിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

2014 മുതൽ 2017 വരെ ബാഴ്‌സലോണയിൽ തിളങ്ങിയ MSN ത്രയം, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ആക്രമണ കോമ്പിനേഷനുകളിലൊന്നായി പരക്കെ കണക്കാക്കപ്പെടുന്നു.

Exit mobile version