സൗദി ലീഗ് ഫ്രഞ്ച് ലീഗിന് മുകളിൽ! റൊണാൾഡോ പറഞ്ഞത് സത്യമെന്ന് നെയ്മർ

CNN-ന് നൽകിയ ഒരു അഭിമുഖത്തിൽ, സൗദി പ്രോ ലീഗിൻ്റെ വളർച്ചയെക്കുറിച്ചുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിലയിരുത്തലിനോട് നെയ്മർ യോജിച്ചു. സൗദി ലീഗ് ഇപ്പോൾ ഫ്രാൻസിൻ്റെ ലീഗ് 1-ന് മുകളിലാണ് എന്ന് നെയ്മർ പറഞ്ഞു.

“ഞാൻ ക്രിസ്റ്റ്യാനോയോട് യോജിക്കുന്നു. ഇന്ന്, സൗദി ലീഗ് ലീഗ് 1 ന് മുകളിലാണെന്ന് ഞാൻ കരുതുന്നു,” നെയ്മർ പറഞ്ഞു.

“ലിഗ് 1 ന് അതിൻ്റെ ശക്തികളുണ്ട്. ഇത് വളരെ ഉയർന്ന തലത്തിലുള്ള ചാമ്പ്യൻഷിപ്പാണ്. എനിക്കത് നന്നായി അറിയാം,” പാരീസ് സെൻ്റ് ജെർമെയ്നിലെ തൻ്റെ വർഷങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ സൗദി അറേബ്യയിൽ അൽ-ഹിലാലിനായി കളിക്കുന്ന ബ്രസീലിയൻ താരം സൗദിയുടെ പുരോഗതിയിൽ തൻ്റെ ആശ്ചര്യവും പ്രശംസയും പങ്കിട്ടു. “സൗദി അറേബ്യ എന്നെ പോസിറ്റീവായ രീതിയിൽ ആശ്ചര്യപ്പെടുത്തി. ഞാൻ ഇത് പ്രതീക്ഷിച്ചില്ല. ഇവിടുത്തെ ജനങ്ങൾ, നഗരങ്ങൾ, സംസ്കാരം… അവർ വളരെയധികം വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നു,”

നെയ്മർ 3 മാസത്തോളം വീണ്ടും പരിക്ക് കാരണം പുറത്ത്

ബ്രസീലിയൻ താരം നെയ്മറിന് വീണ്ടും പരിക്ക് വില്ലനായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏറ്റ ഹാംസ്ട്രിംഗ് ഇഞ്ച്വറി താരത്തെ വീണ്ടും പുറത്തിരുത്തും. 3 മാസത്തോളം നെയ്മർ പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ട്. അൽ ഹിലാൽ തന്നെ ഈ വാർത്ത സ്ഥിരീകരിച്ചു.

ഒരു വർഷം നീണ്ട എസിഎൽ ഇഞ്ച്വറി മാറി കഴിഞ്ഞ ആഴ്ച തിരിച്ചുവന്ന നെയ്മറിന് വെറും രണ്ടാം മത്സരത്തിൽ തന്നെ മറ്റൊരു പരുക്കിന്റെ തിരിച്ചടി നേരിടേണ്ടു വരികയായിരുന്നു. അൽ-ഹിലാലിൻ്റെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സബ്ബായി എത്തിയ നെയ്മർ 87-ാം മിനിറ്റിൽ പരിക്കേറ്റ് കളം വിട്ടു.

.

മത്സരശേഷം, പരിക്ക് നിസ്സാരമാണെന്ന് നെയ്മർ ഇൻസ്റ്റഗ്രാം വഴി അറിയിച്ചിരുന്നു. എന്നാൽ പുതിയ വാർത്തകൾ അത്ര തൃപ്തികരമല്ല. നെയ്മർ ഇനു ജനുവരിയിൽ മാത്രമെ പരിശീലനം പുനരാരംഭിക്കുകയുള്ളൂ.

പരിക്ക് മാറി വന്ന രണ്ടാം മത്സരത്തിൽ നെയ്മറിന് വീണ്ടും പരിക്ക്

ബ്രസീലിയൻ താരം നെയ്മറിന് വീണ്ടും പരിക്ക്. ഒരു വർഷം നീണ്ട എസിഎൽ ഇഞ്ച്വറി മാറി കഴിഞ്ഞ ആഴ്ച തിരിച്ചുവന്ന നെയ്മറിന് വെറും രണ്ടാം മത്സരത്തിൽ തന്നെ മറ്റൊരു പരുക്കിന്റെ തിരിച്ചടി നേരിട്ടു. ഇന്നലെ 58-ാം മിനിറ്റിൽ അൽ-ഹിലാലിൻ്റെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സബ്ബായി എത്തിയ നെയ്മർ 87-ാം മിനിറ്റിൽ പരിക്കേറ്റ് കളം വിട്ടു.

നവംബർ 25 ന് നടക്കുന്ന അൽ-ഹിലാലിൻ്റെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് നെയ്മർ തിരിച്ചെത്തും എന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്. സൗദി പ്രോ ലീഗ് ഗെയിമുകൾക്കായി ജനുവരിയിൽ മാത്രമെ നെയ്മറിനെ രജിസ്റ്റർ ചെയ്യുകയുള്ളൂ.

മത്സരശേഷം, പരിക്ക് നിസ്സാരമാണെന്ന് നെയ്മർ ഇൻസ്റ്റഗ്രാം വഴി അറിയിച്ചു. ഏറെ കാലം കഴിഞ്ഞ് കളിക്കുന്നതിന്റെ ക്രാമ്പ്സ് ആണെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും നെയ്മർ സ്റ്റോറിയിൽ കുറിച്ചു.

നെയ്മർ തിരികെയെത്തിയ മത്സരത്തിൽ ഗോൾ മഴ; 9 ഗോൾ ത്രില്ലർ ജയിച്ച് അൽ-ഹിലാൽ

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ അൽ-ഹിലാൽ അൽ ഐനിനെതിരെ 5-4ന്റെ ആവേശകരമായ വിജയം സ്വന്തമാക്കി. സലേം അൽ-ദവ്‌സാരിയും സൗഫിയാൻ റഹിമിയും ഹാട്രിക്കുകൾ നേടിയ മത്സരം ഒരു ഗോൾ-ഫെസ്റ്റ് തന്നെ ആയിരുന്നു.

ഒരു വർഷത്തിന് ശേഷം പരിക്ക് മാറി എത്തിയ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറിന്റെ തിരിച്ചുവരവും ഈ ഗെയിം അടയാളപ്പെടുത്തി. 26-ാം മിനിറ്റിൽ അലക്‌സാണ്ടർ മിട്രോവിച്ചിന്റെ അസിസ്റ്റിൽ നിന്ന് റെനാൻ ലോഡി അൽ-ഹിലാലിനെ മുന്നിലെത്തിച്ചതോടെയാണ് ഗോൾ മഴ ആരംഭിച്ചത്. 39-ാം മിനിറ്റിൽ അൽ ഐൻ പ്രതികരിച്ചു, എറിക്കിന്റെ അസിസ്റ്റിൽ നിന്ന് സൗഫിയാൻ റഹിമി സമനില പിടിച്ചു. ഹാഫ്ടൈമിന് തൊട്ടുമുമ്പ്, 45 + 2 ‘മിനിറ്റിൽ മിലിങ്കോവിച്ച്-സാവിച്ച് സ്കോർ ചെയ്തപ്പോൾ അൽ-ഹിലാൽ വീണ്ടും മുന്നിലെത്തി.

തുടർന്ന് മൂന്ന് മിനിറ്റിന് ശേഷം അൽ-ദവ്സാരിയുടെ ഗോളും കൂടെ വന്നതോടെ 3-1ന് അൽ-ഹിലാൽ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ അൽ ഐൻ തിരിച്ചടിച്ചു, മാറ്റെയോ സനാബ്രിയയുടെ 63-ാം മിനിറ്റിലെ സ്‌ട്രൈക്കിലൂടെ ലീഡ് 3-2 ആയി ചുരുക്കി.

അൽ-ദവ്‌സാരി രണ്ട് മിനിറ്റിനകം തന്റെ രണ്ടാം ഗോൾ നേടി, സ്കോർ 4-2 എന്നാക്കി. 67-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ റഹീമി അൽ ഐനെ കളിയിൽ നിലനിർത്തി, സ്കോർ 4-3 എന്നായി. 75-ാം മിനിറ്റിൽ അൽ-ദവ്‌സാരി തന്റെ ഹാട്രിക്ക് പൂർത്തിയാക്കി, അൽ-ഹിലാലിന്റെ ലീഡ് 5-3 ആയി ഉയർന്നു.

അലി അൽ ബുലായ്ഹിക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ 82-ാം മിനിറ്റിൽ അൽ-ഹിലാൽ 10 പേരായി ചുരുങ്ങി. സ്റ്റോപ്പേജ് ടൈമിൽ, 90 + 6 ‘മിനിറ്റിൽ പെനാൽറ്റിയോടെ റഹീമി തന്റെ ഹാട്രിക് പൂർത്തിയാക്കി, എന്നാൽ പരാജയം ഒഴിവാക്കാൻ അത് പര്യാപ്തമായില്ല.

ഒരു വർഷത്തെ ഇടവേള, പരിക്ക് മാറിയ നെയ്മർ ഇന്ന് അൽ ഹിലാലിനായി ഇറങ്ങും

ബ്രസീലിയൻ താരം നെയ്മർ കളത്തിലേക്ക് തിരികെയെത്തുന്നു. ഇന്ന് നെയ്മർ പരിക്കിൽ നിന്ന് ഔദ്യോഗികമായി മടങ്ങിയെത്തും എന്നാണ് റിപ്പോർട്ടുകൾ. അൽ ഹിലാലിൻ്റെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ അൽ ഐനെതിരായ മത്സരത്തിൽ നെയ്മർ കളിക്കും. കഴിഞ്ഞ വർഷം എസിഎൽ പരിക്കേറ്റ ശേഷം ബ്രസീലിയൻ താരം പുറത്തായിരുന്നു.

താരത്തിന് പരിക്കേറ്റ് ഒരു വർഷം കഴിഞ്ഞു. CBF (ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ) നെയ്മറുടെ ഫിറ്റ്നസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഉറുഗ്വേയ്ക്കും വെനിസ്വേലയ്ക്കും എതിരായ വരാനിരിക്കുന്ന നവംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിൻ്റെ ടീമിൽ നെയ്മറെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇന്ന് സബ്ബായാകും നെയ്മർ കളത്തിൽ എത്തുക.

നെയ്മറിൻ്റെ തിരിച്ചുവരവ്!! ഒക്ടോബർ 21ന് കളിക്കും

ബ്രസീലിയൻ താരം നെയ്മർ കളത്തിലേക്ക് തിരികെയെത്തുന്നു. ഒക്‌ടോബർ 21ന് നെയ്മർ പരിക്കിൽ നിന്ന് ഔദ്യോഗികമായി മടങ്ങിയെത്തും എന്നാണ് റിപ്പോർട്ടുകൾ. അൽ ഹിലാലിൻ്റെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ അൽ ഐനെതിരായ മത്സരത്തിൽ നെയ്മർ കളിക്കും. കഴിഞ്ഞ വർഷം എസിഎൽ പരിക്കേറ്റ ശേഷം ബ്രസീലിയൻ താരം പുറത്തായിരുന്നു.

ഇന്നേക്ക് താരത്തിന് പരിക്കേറ്റ് ഒരു വർഷം പിന്നിടുകയാണ്. CBF (ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ) നെയ്മറുടെ ഫിറ്റ്നസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഉറുഗ്വേയ്ക്കും വെനിസ്വേലയ്ക്കും എതിരായ വരാനിരിക്കുന്ന നവംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിൻ്റെ ടീമിൽ നെയ്മറെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

നെയ്മർ സെപ്റ്റംബറിൽ തിരികെ കളത്തിൽ എത്തും

നെയ്മർ അവസാനം തിരികെ കളത്തിൽ എത്തുന്നു. ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് അടുത്ത് എത്തിയ നെയ്മർ അടുത്ത മാസം വീണ്ടും കളത്തിൽ എത്തും എന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ അൽ ഇത്തിഹാദിന് എതിരായ അൽ ഹിലാലിന്റെ മത്സരത്തിൽ നെയ്മർ കളിക്കും എന്നാണ് ക്ലബുകായി അടുത്ത വൃത്തങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ 19നാണ് അൽ ഹിലാൽ അൽ ഇത്തിഹാദ് പോരാട്ടം.

അവസാന രണ്ടു മാസമായി നെയ്മർ പരിശീലനം നടത്തുന്നുണ്ട്. എന്നാൽ നെയ്മറിന് പ്രീസീസൺ മത്സരങ്ങളുടെ ഭാഗമാകാൻ ആയിരുന്നില്ല. സൗദി സൂപ്പർ കപ്പിലും നെയ്മർ കളിക്കുന്നില്ല. കഴിഞ്ഞ സീസണിൽ റെക്കോർഡ് തുകയ്ക്ക് അൽ ഹിലാലിൽ എത്തിയ നെയ്മർ അവസാന ഒരു വർഷമായി പരിക്കേറ്റ് പുറത്തിരിക്കുക ആണ്‌.

അൽ ഹിലാൽ വിടില്ല, സന്റോസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി നെയ്മർ

താൻ അടുത്ത സീസണിലും അൽ ഹിലാൽ ക്ലബിൽ ഉണ്ടാകും എന്ന് ബ്രസീലിയൻ താരം നെയ്മർ. നെയ്മർ സാന്റോസിലേക്ക് പോകും എന്ന അഭ്യൂഹങ്ങളെ കുറിച്ച് സംസാരിക്കുക ആയിരുന്നു നെയ്മർ.

“സാന്റോസിലേക്ക് മടങ്ങാൻ ഒരു സാധ്യതയുമില്ല. ഈ വാർത്ത അടിസ്ഥാന രഹിതമാണ്, അൽ ഹിലാലുമായി തനിക്ക് ഒരു വർഷം കൂടി കരാർ ഉണ്ട്.” നെയ്മർ പറഞ്ഞു.

“ഞാൻ സാൻ്റോസിനെ ഇഷ്ടപ്പെടുന്നു, ഒരു ദിവസം തിരികെ പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷെ ഇപ്പോൾ അല്ല. ഇപ്പോൾ ഞാൻ അൽ ഹിലാലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” – നെയ്മർ പറഞ്ഞു.

💙🇸🇦 “പരിക്കിന് ശേഷം ഒരു മികച്ച സീസണുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, ESPN പറഞ്ഞു

“മൂന്ന് കിരീടങ്ങൾക്ക് നന്ദി, അടുത്ത സീസൺ തനിക്കു വിട്ടേക്കൂ” – അൽ ഹിലാലിനോട് നെയ്മർ

ഈ സീസണിൽ മൂന്ന് കിരീടങ്ങൾ നേടിതന്നതിന് അൽ ഹിലാൽ ടീമിനോട് നന്ദി പറഞ്ഞശ് നെയ്മർ. ഇന്നലെ കിങ്സ് കപ്പ് കൂടെ നേടിയതോടെ അൽ ഹിലാലിന് ഈ സീസണൽ മൂന്ന് പ്രാദേശിക കപ്പുകൾ ആയിരുന്നു. അവർ നേരത്തെ സൂപ്പർ കപ്പും ലീഗ് കിരീടവും നേടിയിരുന്നു. ഇന്നലെ അൽ നസറിനെ തോൽപ്പിച്ചാണ് അൽ ഹിലാൽ കിങ്സ് കപ്പ് നേടിയത്.

മത്സരത്തിൽ കളിക്കാൻ ആയില്ല എങ്കിലും കിരീട നേട്ടത്തിന് ദൃക്സാക്ഷിയാവാൻ നെയ്മർ ഇന്നലെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. സീസൺ തുടക്കം മുതൽ പരിക്കു കാരണം നെയ്മറിന് കൗൾ ക്കാൻ ആയിരുന്നില്ല. മൂന്ന് കിരീടങ്ങളും നേടാൻ അൽ ഹിലാലിനെ സഹായിച്ച ടീമംഗങ്ങൾക്കും മറ്റ് സ്റ്റാഫുകൾക്കും നന്ദി പറഞ്ഞുകൊണ്ട് നെയ്മർ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇന്നലെ പങ്കുവെച്ചു.

എല്ലാവർക്കുൻ അഭിനന്ദനങ്ങൾ. മൂന്ന് കിരീടങ്ങൾക്ക് നന്ദി. അടുത്ത സീസൺ എനിക്ക് വിട്ടേകൂ. നെയ്മർ പോസ്റ്റിൽ പറഞ്ഞു. സൗദിക്ക് ഈ വർഷം നീല നിറമാണ് എന്നും നെയ്മർ പോസ്റ്റിൽ ചേർത്തു.

ബ്രസീൽ കോപ അമേരിക്ക ടീം പ്രഖ്യാപിച്ചു, നെയ്മറും കസെമിറോയും ഇല്ല

ബ്രസീൽ കോപ അമേരിക്ക സ്ക്വാഡ് പ്രഖ്യാപിച്ചു. പല വലിയ താരങ്ങളും ടീമിൽ ഇല്ല. നെയ്മർ പരിക്ക് കാരണം സ്ക്വാഡിൽ ഇടം നേടിയില്ല. മോശം ഫോമിൽ ഉള്ള കസെമിറോക്കും ഇടമില്ല. പുതിയ പരിശീലകൻ ഡൊറിവൽ ജൂനിയർ പ്രഖ്യാപിച്ച ടീമിൽ റിച്ചാർലിസൺ, മാത്യുസ് കുൻഹ, ബ്രെമർ, ഗബ്രിയേൽ ജീസുസ് എന്നിവരും ടീമിൽ എത്തിയില്ല.

റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, മിലിറ്റാവോ എന്നിവർ സ്ക്വാഡിൽ ഉണ്ട്. ബ്രൂണോ, പക്വേറ്റ, പെരേര, റഫീഞ്ഞ, മാർട്ടിനെല്ലി തുടങ്ങി പ്രമുഖരും സ്ക്വാഡിൽ ഉണ്ട്. യുവ സ്ട്രൈക്കർ എൻഡ്രിക്കും ടീമിൽ ഉണ്ട്.

Brazil Squad:
Alisson, Ederson, Bento, Danilo, Yan Couto, Beraldo, Militão, Gabriel Magalhães, Marquinhos, Arana, Wendell, Andreas Pereira, Bruno Guimarães, Douglas Luiz, João Gomes, Paquetá, Endrick, Evanílson, Martinelli, Raphinha, Rodrygo, Savinho, Vinicius Jr.

നെയ്മർ പരിശീലനം പുനരാരംഭിച്ചു

ബ്രസീലിയൻ താരം നെയ്മർ തിരികെയെത്തുന്നു‌. നാലു മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം നെയ്മർ അദ്ദേഹത്തിന്റെ ക്ലബായ അൽ ഹിലാലിനൊപ്പം പരിശീലനം ആരംഭിച്ചു‌. ഇന്നലെ മുതൽ ആണ് താരം പരിശീലനം ആരംഭിച്ചത്. ഇനിയും രണ്ട് മാസം എങ്കിലും ആകും നെയ്മർ മാച്ച് ഫിറ്റ്നസിലേക്ക് എത്താൻ.

പരിക്ക് മാറാനായി കഴിഞ്ഞ നവംബറിൽ ബ്രസീലിൽ വെച്ച് നെയ്മറിന്റെ കാൽ മുട്ടിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ബ്രസീലിയൻ ടീം ഡോക്ടറുടെ സാന്നിധ്യത്തിൽ ആയിരുന്നു ശസ്ത്രക്രിയ. ഉറുഗ്വേക്ക് എതിരായ ലോകകപ്പ് യോഗ്യത മത്സരം കളിക്കുമ്പോൾ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. നെയ്മർ അവസാന സീസണുകളിൽ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു.

പെട്ടെന്ന് ഫിറ്റ്നസ് വീണ്ടെടുത്ത് കോപ അമേരിക്ക ടൂർണമെന്റിന്റെ ഭാഗമാവുക ആകും നെയ്മറിന്റെ ലക്ഷ്യം.

നെയ്മറിന്റെ ഒരു മാസം പ്രായമുള്ള മകളെ തട്ടികൊണ്ടു പോകാൻ ശ്രമം

ബ്രസീലിയൻ സൂപ്പർ ഫുട്ബോളർ നെയ്മറിന്റെ കുഞ്ഞിനെ തട്ടികൊണ്ടു പോകാൻ ശ്രമം. ഇന്നലെ ബ്രസീലിൽ നെയ്മറിന്റെ പങ്കാളിയുടെ വീട്ടിൽ വെച്ചാണ് തട്ടികൊണ്ടു പോകൽ ശ്രമം നടന്നത് എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്‌. ഒരു മാസം പ്രായമുള്ള നെയ്മറിന്റെ മകളും അമ്മയും വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടിയെ തട്ടികൊണ്ടു പോവുക ആയിരുന്നു വന്നവരുടെ ഉദ്ദേശം എന്ന് പോലീസ് പറയുന്നു.

നെയ്മറിന്റെ പങ്കാളിയായ ബ്രൂണ ബിയാൻകാർഡിയെയും നെയ്മറിന്റെയും ഒരുമാസം മാത്രം പ്രായം ഉള്ള മകൾ മാവിയെയും നെയ്മറിന്റെ സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു‌. വീട്ടിൽ അതിക്രമിച്ച എത്തിയവർ ബ്രൂണ ബിയാങ്കാർഡിയുടെ വീട്ടിൽ കേട്ടുപാടുകൾ ഉണ്ടാക്കി.

ആക്രമികൾ വരുന്ന സമയത്ത്, ബ്രൂണയും മാവിയും നെയ്മറിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ മാവിയുടെ 1 മാസം ആഘോഷിക്കുകയായിരുന്നു. ബ്രൂണയുടെ മാതാപിതാക്കളെ കുറ്റവാളികൾ കെട്ടിയിട്ടു എങ്കിലും അവർക്ക് പരിക്കില്ല.

പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് മാധ്യമങ്ങൾ പറയുമ്മു. കസ്റ്റഡിയിലെടുത്തയാൾ അതേ ഹൗസിംഗ് കോപ്ലക്സിലെ താമസക്കാരനാണ്, കുറ്റവാളികളെ വീട്ടിൽ പ്രവേശിക്കാൻ അയാലാണ് അനുവദിച്ചത് എന്ന് പോലീസ് പറയുന്നു.

സാവോ പോളോയിലെ കോട്ടിയയിൽ ഇന്നലെ രാത്രിയാണ് കുറ്റകൃത്യം നടന്നത്

Exit mobile version