ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് വിവിഎസ് ലക്ഷ്മൺ തുടരും

മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വിവിഎസ് ലക്ഷ്മൺ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് തുടരും. അദ്ദേഹത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടും. അദ്ദേഹത്തിൻ്റെ നിലവിലെ കരാർ ഈ സെപ്തംബറിൽ ആണ് അവസാനിക്കേണ്ടത്. ലക്ഷ്മൺ തൽ സ്ഥാനത്ത് തുടരും എന്ന് ജയ് ഷാ പറഞ്ഞു.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖരായ ശിതാൻഷു കൊട്ടക്, സായിരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കർ എന്നിവരുൾപ്പെടെയുള്ള പരിശീലകരുടെ ടീം ലക്ഷ്മണൊപ്പക് എൻ സി എയിൽ ഉണ്ട്. ബെംഗളൂരുവിൻ്റെ പുതിയ അത്യാധുനിക എൻസിഎ കാമ്പസിൻ്റെ ഉദ്ഘാടനം അടുത്ത മാസം നടക്കാൻ ഇരിക്കെ ആണ് ലക്ഷ്മണ് പുതിയ കരാർ നൽകുന്നത്.

നാഷണൽ ക്രിക്കറ്റ് അക്കാദമി ഇനി ഒളിമ്പിക്സ് താരങ്ങൾക്കും ഉപയോഗിക്കാം എന്ന് ജയ് ഷാ

നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ സൗകര്യങ്ങൾ ക്രിക്കറ്റ് താരങ്ങൾക്ക് മാത്രമല്ല എല്ലാ കായിക താരങ്ങൾക്കും ഉപയോഗിക്കാം എന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ. പുതിയ അത്യാധുനിക എൻസിഎ സെപ്റ്റംബറിൽ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു.

“നീരജ് ചോപ്രയെ പോലെയുള്ള ഒളിമ്പിക് സ്‌പോർട്‌സ് താരങ്ങൾക്കും ഞങ്ങൾ ഇത് തുറന്ന് കൊടുക്കാൻ പോകുകയാണ്,” അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനായി പ്രത്യേക സൗകര്യങ്ങൾ പുതിയ എൻ സി എയിൽ ബി സി സി ഐ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു കായിക മേഖലകൾക്ക് വലിയ ഊർജ്ജം നൽകുന്ന വാർത്തയാണ് ഇത്.

വാരണാസിയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിനും നോർത്ത് ഈസ്ർ സംസ്ഥാനങ്ങളിൽ ഒരു എൻസിഎയ്ക്കും ബി സി സി ഔ പദ്ധതി ഇടുന്നുണ്ട് എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് രാജി വെച്ചു

നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ആയ ആശിഷ് കൗശിക് തന്റെ പദവി രാജി വെച്ചു. ഈ മാസം അവസാനത്തോടെ അദ്ദേഹം തന്റെ ചുമതലയിൽ നിന്ന് ഒഴിയുമെന്നാണ് ബിസിസിഐ വക്താവ് അറിയിച്ചത്. ആശിഷിന്റെ സേവനം മികച്ചതായിരുന്നുവെന്നും എന്നാൽ അദ്ദേഹം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ താല്പര്യപ്പെടുന്നുവെന്ന് അറിയിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

2009ൽ എന്‍സിഎയിൽ എത്തിയ ആശിഷ് കൗശിക് 2014 വരെ സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് ആയി ചുമതല വഹിച്ചു. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനൊപ്പവും കൗശിക് സഹകരിച്ചിട്ടുണ്ട്. 2017ൽ ആണ് ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ആയി ആശിഷ് ചുമതലയേല്‍ക്കുന്നത്.

നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനായി പുതിയ അപേക്ഷകള്‍ ബിസിസിഐ ക്ഷണിക്കുന്നു

ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ ഹെഡ് ഓഫ് ക്രിക്കറ്റിലേക്ക് ബിസിസിഐ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നു. രണ്ട് വര്‍ഷമായി രാഹുല്‍ ദ്രാവിഡ് കൈയ്യാളുന്ന പദവിയിലേക്ക് അദ്ദേഹത്തിനും അപേക്ഷിക്കാമെന്നിരിക്കവേ ദ്രാവിഡിന് തന്നെ ദൗത്യം ഏല്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ പുതിയ അപേക്ഷ വന്ന സാഹചര്യത്തില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഇപ്പോളത്തെ കോച്ചായ രവി ശാസ്ത്രിയുടെ കരാര്‍ ടി20 ലോകകപ്പ് കഴിഞ്ഞാൽ അവസാനിക്കും.

ശ്രീലങ്കയിൽ ഇന്ത്യന്‍ ടീമിനൊപ്പം മികച്ച ടൂര്‍ ആയിരുന്നു രാഹുലിന് കോച്ചെന്ന നിലയിൽ പുറത്തെടുക്കുവാനായത്.

Exit mobile version