നവോച സിംഗ് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ നീട്ടി

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ 25-കാരനായ ഫുൾബാക്ക് ഹുയ്‌ഡ്രോം നവോച സിംഗ് ക്ലബിൽ കരാർ പുതുക്കി. 2028 വരെ നീണ്ടു നിൽക്കുന്ന പുതിയ കരാറിൽ താരം ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ഈ സീസണിൽ മികച്ച പ്രകടനമാണ് നവോച നടത്തുന്നത്.

2023-ൽ ലോണിൽ ക്ലബ്ബിൽ ചേർന്ന നാവോച വളരെ പെട്ടെന്ന് തന്നെ ക്ലബിന്റെ പ്രധാന കളിക്കാരനായി. ശ്രദ്ധേയമായ അരങ്ങേറ്റ സീസണിന് ശേഷം, 2024-25 വർഷത്തേക്ക് അദ്ദേഹം ഒരു സ്ഥിരമായ കരാർ ക്ലബിൽ നേടി. 10 ISL മത്സരങ്ങൾ കളിച്ച്, രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്തു. 2024 ഡ്യൂറൻഡ് കപ്പിൽ ടീമിനായി തൻ്റെ ആദ്യ ഗോളും നേടി.

“ഈ ക്ലബ്ബിനും അതിൻ്റെ അവിശ്വസനീയമായ ആരാധകർക്കും വേണ്ടി കളിക്കാൻ കഴിയുന്നത് ഒരു പദവിയാണ്. ക്ലബ്ബിന് സന്തോഷം പകരാൻ എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” നവോച പറഞ്ഞു.

നവോച കേരള ബ്ലാസ്റ്റേഴ്സിൽ തുടരും, 2025വരെ കരാർ നീട്ടി

കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ നല്ല പ്രകടനം കാഴ്ചവെച്ച നവോച സ്ങ് ക്ലബിൽ തുടരും. ഇതുവരെ നവോച മുംബൈ സിറ്റിയിൽ നിന്ന് ലോണിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്നത്. താരത്തിന്റെ കരാർ ഒരു വർഷത്തെക്ക് നീട്ടിയതായി ബ്ലാസ്റ്റേഴ്സ് ഇന്ന് അറിയിച്ചു. ഈ സീസണിൽ ഐ എസ് എല്ലിൽ 16 മത്സരങ്ങളിൽ നവോച ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരുന്നു.

കഴിഞ്ഞ സീസണിൽ നവോച പഞ്ചാബ് എഫ് സിയിൽ ലോണിൽ ചിലവഴിച്ചിരുന്നു. അതിനു മുമ്പ് ഈസ്റ്റ് ബംഗാളിലും ലോണിൽ കളിച്ചു. മുൻ ഗോകുലം താരം രണ്ടു സീസൺ മുന്നെ ആയിരുന്നു മുംബൈയിൽ എത്തിയത്. 24 വയസുകാരൻ തന്റെ കരിയർ ആരംഭിച്ചത് NEROCA FCയിലൂടെയാണ്. TRAU FC- യ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2019-20 കാമ്പെയ്‌നിന് മുന്നോടിയായാണ് ഗോകുലം കേരള എഫ്‌സിയിൽ എത്തിയത്‌. ഗോകുലത്തിനൊപ്പം 2019 ഡുറാണ്ട് കപ്പ് നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. ടൂർണമെന്റിൽ മോഹൻ ബഗാനെതിരായ ഫൈനലിൽ ഗോകുലം കേരളത്തിന്റെ ഒരു ഗോളിന് അസിസ്റ്റും താരം നൽകിയിരുന്നു.

ഫുൾ ബാക്ക് ആയി ഇരുവശത്തും കളിക്കാൻ കഴിവുള്ള നവോച്ച, ഗോകുലം കേരള 2020-21 ഐ ലീഗ് ഉയർത്തിയപ്പോളും ക്ലബിന്റെ പ്രധാന ഭാഗമായിരുന്നു. നവോച്ച ആ സീസൺ ഐലീഗിലെ 15 മത്സരങ്ങളും കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബിനൊപ്പവും താരം ഐ ലീഗ് കിരീടം ഉയർത്തി.

നവോച കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാകും, ലോൺ കരാർ സ്ഥിരകരാർ ആക്കും

കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ നല്ല പ്രകടനം കാഴ്ചവെച്ച നവോച സ്ങ് ക്ലബിൽ സ്ഥിര കരാർ ഒപ്പുവെക്കും. ഇതുവരെ നവോച മുംബൈ സിറ്റിയിൽ നിന്ന് ലോണിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ താരത്തെ വാങ്ങാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ ഐ എസ് എല്ലിൽ 16 മത്സരങ്ങളിൽ നവോച ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരുന്നു.

കഴിഞ്ഞ സീസണിൽ നവോച പഞ്ചാബ് എഫ് സിയിൽ ലോണിൽ ചിലവഴിച്ചിരുന്നു. അതിനു മുമ്പ് ഈസ്റ്റ് ബംഗാളിലും ലോണിൽ കളിച്ചു. മുൻ ഗോകുലം താരം രണ്ടു സീസൺ മുന്നെ ആയിരുന്നു മുംബൈയിൽ എത്തിയത്. 24 വയസുകാരൻ തന്റെ കരിയർ ആരംഭിച്ചത് NEROCA FCയിലൂടെയാണ്. TRAU FC- യ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2019-20 കാമ്പെയ്‌നിന് മുന്നോടിയായാണ് ഗോകുലം കേരള എഫ്‌സിയിൽ എത്തിയത്‌. ഗോകുലത്തിനൊപ്പം 2019 ഡുറാണ്ട് കപ്പ് നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. ടൂർണമെന്റിൽ മോഹൻ ബഗാനെതിരായ ഫൈനലിൽ ഗോകുലം കേരളത്തിന്റെ ഒരു ഗോളിന് അസിസ്റ്റും താരം നൽകിയിരുന്നു.

ഫുൾ ബാക്ക് ആയി ഇരുവശത്തും കളിക്കാൻ കഴിവുള്ള നവോച്ച, ഗോകുലം കേരള 2020-21 ഐ ലീഗ് ഉയർത്തിയപ്പോളും ക്ലബിന്റെ പ്രധാന ഭാഗമായിരുന്നു. നവോച്ച ആ സീസൺ ഐലീഗിലെ 15 മത്സരങ്ങളും കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബിനൊപ്പവും താരം ഐ ലീഗ് കിരീടം ഉയർത്തി.

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ നവോചക്ക് എതിരെ കടുത്ത നടപടി, പ്ലേ ഓഫിൽ കളിക്കാൻ വിലക്ക്

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ നവോച്ച സിംഗിനെതിരെ എ ഐ എഫ് എഫിന്റെ കടുത്ത നടപടി. കേരള ബ്ലാസ്റ്റേഴ്സ് താരത്തെ മൂന്നു മത്സരത്തിലേക്ക് വിലക്കാനാണ് തീരുമാനമായിരിക്കുന്നത്‌. ഈസ്റ്റ് ബംഗാളിനെതിരെ നടത്തിയ ഒരു ഫൗളിലാണ് ഈ നടപടി വന്നിരിക്കുന്നത്. താരത്തിന് മൂന്നു മത്സരത്തിൽ വിലക്കും ഒപ്പം പിഴയും ലഭിക്കും.

20000 രൂപയാകും താരം പിഴയായി അടയ്ക്കേണ്ടത്. ഇതോടെ താരത്തിന് ഒഡീഷിക്കെതിരായ പ്ലേ ഓഫ് മത്സരം നഷ്ടമാകുമെന്ന് ഉറപ്പായി. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ താരത്തിന് ചുവപ്പുകാർഡ് കിട്ടിയിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തരം ഈ വിലക്ം കാരണം കളിച്ചിരുന്നില്ല. ഇപ്പോൾ മൂന്നാം മത്സരം കൂടി വിലക്ക് കിട്ടുമെന്ന് ഉറപ്പായത്തോടെ ഒഡീഷക്ക് എതിരായ നിർണായകമായ പ്ലേ ഓഫ് മത്സരത്തിലും നവോർച്ചയുടെ അസാന്നിധ്യം ഉറപ്പായി.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ലീഗിൽ 16 മത്സരങ്ങളിൽ നവോച്ച കളിച്ചിരുന്നു.

അവസാനം ഒരു സൈനിംഗ്!! മുംബൈ സിറ്റിയിൽ നിന്ന് ഒരു ഡിഫൻഡറെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

താരങ്ങൾ ക്ലബ് വിടുന്ന വാർത്ത കേട്ട് മനംമടുത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസ വാർത്ത ആയി ഒരു സൈനിംഗ്. മുംബൈ സിറ്റിയുടെ യുവ ഡിഫൻഡർ നവോച സിംഗിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഈ സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ ആണ് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ നവോച പഞ്ചാബ് എഫ് സിയിൽ ലോണിൽ ചിലവഴിച്ചിരുന്നു. അതിനു മുമ്പ് ഈസ്റ്റ് ബംഗാളിലും ലോണിൽ കളിച്ചു. മുൻ ഗോകുലം താരം ഒരു സീസൺ മുന്നെ ആയിരുന്നു മുംബൈയിൽ എത്തിയത്. 23 വയസുകാരൻ തന്റെ കരിയർ ആരംഭിച്ചത് NEROCA FCയിലൂടെയാണ്. TRAU FC- യ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2019-20 കാമ്പെയ്‌നിന് മുന്നോടിയായാണ് ഗോകുലം കേരള എഫ്‌സിയിൽ എത്തിയത്‌. ഗോകുലത്തിനൊപ്പം 2019 ഡുറാണ്ട് കപ്പ് നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. ടൂർണമെന്റിൽ മോഹൻ ബഗാനെതിരായ ഫൈനലിൽ ഗോകുലം കേരളത്തിന്റെ ഒരു ഗോളിന് അസിസ്റ്റും താരം നൽകിയിരുന്നു.

ഫുൾ ബാക്ക് ആയി ഇരുവശത്തും കളിക്കാൻ കഴിവുള്ള നവോച്ച, ഗോകുലം കേരള 2020-21 ഐ ലീഗ് ഉയർത്തിയപ്പോളും ക്ലബിന്റെ പ്രധാന ഭാഗമായിരുന്നു. നവോച്ച ആ സീസൺ ഐലീഗിലെ 15 മത്സരങ്ങളും കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബിനൊപ്പവും താരം ഐ ലീഗ് കിരീടം ഉയർത്തി. മുംബൈ സിറ്റി താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബായിരുന്നു എങ്കിലും ഇതുവരെ മുംബൈ സിറ്റിക്ക് വേണ്ടി ഐ എസ് എല്ലിൽ കളിച്ചിട്ടില്ല.

Exit mobile version