Picsart 24 05 05 10 16 21 570

നവോച കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാകും, ലോൺ കരാർ സ്ഥിരകരാർ ആക്കും

കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ നല്ല പ്രകടനം കാഴ്ചവെച്ച നവോച സ്ങ് ക്ലബിൽ സ്ഥിര കരാർ ഒപ്പുവെക്കും. ഇതുവരെ നവോച മുംബൈ സിറ്റിയിൽ നിന്ന് ലോണിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ താരത്തെ വാങ്ങാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ ഐ എസ് എല്ലിൽ 16 മത്സരങ്ങളിൽ നവോച ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരുന്നു.

കഴിഞ്ഞ സീസണിൽ നവോച പഞ്ചാബ് എഫ് സിയിൽ ലോണിൽ ചിലവഴിച്ചിരുന്നു. അതിനു മുമ്പ് ഈസ്റ്റ് ബംഗാളിലും ലോണിൽ കളിച്ചു. മുൻ ഗോകുലം താരം രണ്ടു സീസൺ മുന്നെ ആയിരുന്നു മുംബൈയിൽ എത്തിയത്. 24 വയസുകാരൻ തന്റെ കരിയർ ആരംഭിച്ചത് NEROCA FCയിലൂടെയാണ്. TRAU FC- യ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2019-20 കാമ്പെയ്‌നിന് മുന്നോടിയായാണ് ഗോകുലം കേരള എഫ്‌സിയിൽ എത്തിയത്‌. ഗോകുലത്തിനൊപ്പം 2019 ഡുറാണ്ട് കപ്പ് നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. ടൂർണമെന്റിൽ മോഹൻ ബഗാനെതിരായ ഫൈനലിൽ ഗോകുലം കേരളത്തിന്റെ ഒരു ഗോളിന് അസിസ്റ്റും താരം നൽകിയിരുന്നു.

ഫുൾ ബാക്ക് ആയി ഇരുവശത്തും കളിക്കാൻ കഴിവുള്ള നവോച്ച, ഗോകുലം കേരള 2020-21 ഐ ലീഗ് ഉയർത്തിയപ്പോളും ക്ലബിന്റെ പ്രധാന ഭാഗമായിരുന്നു. നവോച്ച ആ സീസൺ ഐലീഗിലെ 15 മത്സരങ്ങളും കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബിനൊപ്പവും താരം ഐ ലീഗ് കിരീടം ഉയർത്തി.

Exit mobile version