പാക്കിസ്ഥാന് വേണ്ടി ഏകദിന അരങ്ങേറ്റം കുറിച്ച് ഹൈദര്‍ അലിയും മൂസ ഖാനും

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റാവസരം നല്‍കി പാക്കിസ്ഥാന്‍. ആദ്യ മത്സരം വിജയിച്ച ടീമിന് ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ പാക്കിസ്ഥാന് പരമ്പര സ്വന്തമാക്കാം. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങളൊന്നുമില്ല. അതേ സമയം പാക്കിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. ഹാരിസ് സൊഹൈലും വഹാബ് റിയാസും പുറത്തിരിക്കുമ്പോള്‍ പകരം ഹൈദര്‍ അലിയും മൂസ ഖാനും ടീമിലേക്ക് എത്തുന്നു.

Musakhan

സിംബാബ്‍വേ: Brian Chari, Chamu Chibhabha(c), Craig Ervine, Brendan Taylor(w), Sean Williams, Wesley Madhevere, Sikandar Raza, Tendai Chisoro, Carl Mumba, Richard Ngarava, Blessing Muzarabani

പാക്കിസ്ഥാന്‍: Imam-ul-Haq, Abid Ali, Babar Azam(c), Haider Ali, Mohammad Rizwan(w), Iftikhar Ahmed, Faheem Ashraf, Imad Wasim, Muhammad Musa, Haris Rauf, Shaheen Afridi

മൂസ ഖാനും റൊഹൈല്‍ നസീറും ഇംഗ്ലണ്ടിലേക്കുള്ള പാക്കിസ്ഥാന്‍ സ്ക്വാഡില്‍

ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനെ നയിച്ച റൊഹൈല്‍ നസീറിനെയും മൂസ ഖാനെയും ഇംഗ്ലണ്ട് ടൂറിലേക്കുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍. വിക്കറ്റ് കീപ്പര്‍ താരമായി നസീറും ഫാസ്റ്റ് ബൗളര്‍ മൂസ ഖാനെയും ഇംഗ്ലണ്ടിലേക്ക് നാളെ യാത്രയാകുന്ന 20 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പാക് നിരയിലെ പത്തോളം താരങ്ങള്‍ക്ക് കോവിഡ് നേരത്തെ സ്ഥിരീകരിച്ചതോടെയാണ് ഈ മാറ്റം.

ഇവരില്‍ ആറോളം താരങ്ങളുടെ പുതിയ ഫലം നെഗറ്റീവ് ആണ്. മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഫകര്‍ സമന്‍, ഷദബ് ഖാന്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹസ്നൈന്‍ എന്നിവര്‍ അടുത്ത ആഴ്ച ഒരു ടെസ്റ്റ് കൂടി നടത്തിയ ശേഷം നെഗറ്റീവ് ആണെങ്കില്‍ മാത്രമാവും ഇംഗ്ലണ്ടിലേക്ക് യാത്രയാകുക.

ഇതില്‍ ഹഫീസും വഹാബ് റിയാസും വ്യക്തിപരമായി ആണ് ടെസ്റ്റുകള്‍ക്ക് പോയത്. അതിനാല്‍ തന്നെ ബോര്‍ഡ് അവരെ ഒരു ടെസ്റ്റിന് കൂടി വിധേയരാക്കും.

ഓസ്ട്രേലിയയിലെ വലിയ പരാജയം ആത്മാഭിമാനത്തെ മുറിവേല്പിച്ചു

ഓസ്ട്രേലിയയിലെ തങ്ങളുടെ വലിയ പരാജയം ടീമിന്റെ ആത്മാഭിമാനത്തെ മുറിവേല്പിച്ചുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അലി. ടി20 പരമ്പരയും ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സ് തോല്‍വികളും ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാന്‍ ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ യുവ പേസ് നിര ഭാവിയിലെ താരങ്ങളായി മാറുമെന്ന് അസ്ഹര്‍ അലി പറഞ്ഞു.

16 വയസ്സുകാരന്‍ നസീം ഷായ്ക്കും 19 വയസ്സുകാരന്‍ മൂസ ഖാനും പാക്കിസ്ഥാന്‍ അവസരം നല്‍കിയിരുന്നു. തങ്ങള്‍ അഭിമാനമുള്ള ക്രിക്കറ്റിംഗ് രാജ്യമാണ്, ഈ തോല്‍വി തങ്ങളുടെ അഭിമാനത്തെ മുറിവേല്പിച്ചുവെന്നും അസ്ഹര്‍ അലി പറഞ്ഞു.

തങ്ങള്‍ക്കാവുന്ന രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും വിചാരിച്ച ഫലമല്ല ലഭിച്ചതെന്ന് അസ്ഹര്‍ പറഞ്ഞു. യുവ പേസര്‍മാര്‍ക്ക് വിചാരിച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ലോകം അവരെക്കുറിച്ച് സംസാരിക്കുകയാണ്. ഇവരുടെ പേസും ആവശ്യത്തിന് അനുഭവസമ്പത്തും വരുമ്പോള്‍ പാക്കിസ്ഥാന് ശോഭനമായ ഭാവിയാണ് ഉണ്ടാകുകയെന്നും അസ്ഹര്‍ അലി വ്യക്തമാക്കി.

Exit mobile version