Bumrah

ജസ്പ്രീത് ബുമ്രക്ക് ഐപിഎല്ലിൽ ചേരാൻ ഫിറ്റ്നസ് ക്ലിയറൻസ്

പുറംവേദനയെ തുടർന്ന് പുറത്തായിരുന്ന ജസ്പ്രീത് ബുമ്രക്ക് ബിസിസിഐ മെഡിക്കൽ സംഘത്തിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു. സ്റ്റാർ പേസർ ഉടൻ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേരും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഈ മുൻനിര ഫാസ്റ്റ് ബൗളർ മുംബൈ ക്യാമ്പിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

പക്ഷേ ഏപ്രിൽ 7 ന് വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന ഐപിഎൽ 2025 മത്സരത്തിൽ അദ്ദേഹം പങ്കെടുക്കാൻ സാധ്യതയില്ല.

സിഡ്‌നിയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടർന്ന് ജനുവരി മുതൽ ബുംറ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

നാല് മത്സരങ്ങളിൽ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ മുംബൈ, ബുംറയുടെ അഭാവത്തിൽ ബുദ്ധിമുട്ടുകയാണ്. ഏപ്രിൽ 13 ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version