മുഹമ്മദ് ഷമി അവസാന ടി20യിൽ തിരിച്ചെത്തുമെന്ന് മോർണി മോർക്കൽ

ഇന്ത്യൻ ബൗളിംഗ് പരിശീലകൻ മോർണി മോർക്കൽ, പേസർ മുഹമ്മദ് ഷാമി മികച്ച നിലയിലേക്ക് വരികയാണ് എന്ന്യ്ം ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെട്ടേക്കാമെന്നും പറഞ്ഞു. നീണ്ട പരിക്കിനുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ഷമി ഇതുവരെ പരമ്പരയിൽ ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ.

“ഷമി വളരെ നന്നായി പന്തെറിയുന്നുണ്ട്. അദ്ദേഹം കഠിനമായി പരിശീലിക്കുന്നുണ്ട്. അദ്ദേഹം എങ്ങനെ പുരോഗിമിക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. അടുത്ത മത്സരത്തിൽ അദ്ദേഹത്തിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്, കാര്യങ്ങൾ എങ്ങനെ പോകുമെന്ന് നമുക്ക് നോക്കാം,” മോർക്കൽ പറഞ്ഞു.

ഇന്ത്യ ഇതിനകം തന്നെ പരമ്പര 3-1 ന് സ്വന്തമാക്കിയിട്ടുണ്ട്, അവസാന മത്സരത്തിൽ പരീക്ഷണം നടത്താൻ ആണ് സാധ്യത. ഷമിയുടെ ഒരേയൊരു പ്രകടനം മൂന്നാം ടി20യിൽ ആയിരുന്നു. അന്ന് അദ്ദേഹം വിക്കറ്റ് ഒന്നും നേടിയിരുന്നില്ല.

വീണ്ടും ടോസ് ജയിച്ച് ഇന്ത്യ, മുഹമ്മദ് ഷമി കളിക്കുന്നു

ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടി20യിലും ഇന്ത്യക്ക് ടോസ്. ടോസ് വിജയിച്ച സൂര്യകുമാർ വീണ്ടും ബൗൾ ചെയ്യാൻ തന്നെ തീരുമാനിച്ചു. ആദ്യ രണ്ട് ടി20യിലും ആദ്യം ബൗൾ ചെയ്ത ഇന്ത്യ വിജയിച്ചിരുന്നു. മുഹമ്മദ് ഷമി ഇന്ന് ഇന്ത്യക്ക് ആയി കളിക്കുന്നുണ്ട്. അർഷ്ദീപ് ഇന്ന് ടീമിൽ ഇല്ല.

England (Playing XI): Philip Salt, Ben Duckett, Jos Buttler(c), Harry Brook, Liam Livingstone, Jamie Smith(w), Jamie Overton, Brydon Carse, Jofra Archer, Adil Rashid, Mark Wood

India (Playing XI): Sanju Samson(w), Abhishek Sharma, Tilak Varma, Suryakumar Yadav(c), Dhruv Jurel, Hardik Pandya, Washington Sundar, Axar Patel, Mohammed Shami, Ravi Bishnoi, Varun Chakravarthy

ആദ്യ ടി20യിൽ ഇന്ത്യക്ക് ടോസ്, മുഹമ്മദ് ഷമി ഇല്ല, സഞ്ജു ഉണ്ട്

ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. മുഹമ്മദ് ഷമി ഇന്ന് ടീമിൽ ഇല്ല. അർഷദീപ്, ഹാർദിക്, നിതീഷ് റെഡ്ഡി എന്നിവരാണ് പേസ് ബൗൾ ചെയ്യാൻ ഇന്ന് ടീമിൽ ഉള്ളത്.

മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉണ്ട്. സഞ്ജു ഇന്ന് അഭിഷേക് ശർമ്മയ്ക്ക് ഒപ്പം ഓപ്പൺ ചെയ്യും.

Playing XIs are out!

🏴󠁧󠁢󠁥󠁮󠁧󠁿: Ben Duckett, Phil Salt (WK), Jos Buttler (C), Harry Brook, Liam Livingstone, Jacob Bethell, Jamie Overton, Gus Atkinson, Jofra Archer, Adil Rashid, Mark Wood

🇮🇳: Abhishek Sharma, Sanju Samson (WK), Tilak Varma, Suryakumar Yadav (C), Hardik Pandya, Rinku Singh, Nitish Kumar Reddy, Axar Patel, Ravi Bishnoi, Arshdeep Singh, Varun Chakravarthy

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടി20 ടീം! ഷമി തിരികെയെത്തി! സ്ഥാനം നിലനിർത്തി സഞ്ജുവും

ഇംഗ്ലണ്ടിനെതിരായ IDFC ഫസ്റ്റ് ബാങ്ക് അഞ്ച് മത്സരങ്ങളുടെ T20I പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പുരുഷ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ജനുവരി 22 ന് കൊൽക്കത്തയിൽ പരമ്പര ആരംഭിക്കും, തുടർന്ന് ചെന്നൈ, രാജ്‌കോട്ട്, പൂനെ എന്നിവിടങ്ങളിൽ മത്സരങ്ങളും ഫെബ്രുവരി 2 ന് അവസാന മത്സരവും നടക്കും.

സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ പരിചയസമ്പന്നരായ കളിക്കാരും വാഗ്ദാന പ്രതിഭകളും ഇടംപിടിച്ചിട്ടുണ്ട്. സഞ്ജു സാംസണും ധ്രുവ് ജൂറലും വിക്കറ്റ് കീപ്പിംഗ് ചുമതലകൾ പങ്കിടും, ഹാർദിക് പാണ്ഡ്യയും അക്‌സർ പട്ടേലും ഓൾറൗണ്ടർ ഡിപ്പാർട്ട്‌മെൻ്റിനെ ശക്തിപ്പെടുത്തുന്നു. ബൗളിംഗ് ആക്രമണത്തിൽ പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമി തിരികെയെത്തി. ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഷമി ഇന്ത്യക്ക് ആയി കളിക്കുന്നത്.

ബൗളിംഗ് അറ്റാക്കിൽ, ഇടങ്കയ്യൻ വേഗതയുള്ള അർഷ്ദീപ് സിംഗ്, സ്പിന്നർമാരായ വരുൺ ചക്രവർത്തിയും രവി ബിഷ്‌ണോയിയും ഉൾപ്പെടുന്നു.

ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:
സൂര്യകുമാർ യാദവ് (സി), സഞ്ജു സാംസൺ (ഡബ്ല്യുകെ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ (വിസി), ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്കരവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജൂറൽ (Wk).

ഫിക്‌ചർ ഷെഡ്യൂൾ:

  1. 1st T20I: 22 ജനുവരി, കൊൽക്കത്ത, 7:00 PM
  2. 2nd T20I: 25 ജനുവരി, ചെന്നൈ, 7:00 PM
  3. മൂന്നാം T20I: 28 ജനുവരി, രാജ്കോട്ട്, 7:00 PM
  4. നാലാം T20I: 31 ജനുവരി, പൂനെ, 7:00 PM
  5. അഞ്ചാം T20I: 2 ഫെബ്രുവരി, ബെംഗളൂരു, 7:00 PM

വിജയ് ഹസാരെ ട്രോഫി നോക്കൗട്ടിൽ തകർപ്പൻ പ്രകടനവുമായി മുഹമ്മദ് ഷമി

ഹരിയാനക്കെതിരായ ബംഗാളിൻ്റെ വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് മത്സരത്തിൽ ഇന്ത്യൻ സീനിയർ പേസർ മുഹമ്മദ് ഷമി തകർപ്പൻ പ്രകടനം നടത്തി. ഷമി മൂന്ന് നിർണായക വിക്കറ്റുകൾ ഇന്ന് വീഴ്ത്തി. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടും മുമ്പ് ഇങ്ങനെ ഒരു പ്രകടനം ഷമിക്ക് ഊർജ്ജമാകും.

ശസ്ത്രക്രിയയെത്തുടർന്ന് 2023 ലോകകപ്പ് ഫൈനൽ മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഷമി അടുത്തിടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഇന്നത്തെ മത്സരത്തിൽ ആദ്യം ഹരിയാന ഓപ്പണർ ഹിമാൻഷു റാണയെ ആറാം ഓവറിൽ ഷമി പുറത്താക്കി. പിന്നീട് കളിയിൽ, ഡെത്ത് ഓവറിനിടെ ദിനേശ് ബാനയുടെയും അൻഷുൽ കംബോജിൻ്റെയും വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി.

ഇംഗ്ലണ്ട് പരമ്പരയിലൂടെ മുഹമ്മദ് ഷമി തിരികെയെത്തും, ചാമ്പ്യൻസ് ട്രോഫിയിലും കളിക്കും

മുഹമ്മദ് ഷമി തിരികെയെത്തുന്നു. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കും ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ദേശീയ ടീമിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ്. ഷമിയെ 2 ടീമിലും ഉൾപ്പെടുത്തും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌.

ഏകദിന ലോകകപ്പിനിടെ ഇന്ത്യക്കായി അവസാനമായി കളിച്ച ഷമി, പരിക്കിനെത്തുടർന്ന് ഏതാനും മാസങ്ങളായി കളിക്കളത്തിന് പുറത്തായിരുന്നു.

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർക്ക് ടി20 ലോകകപ്പ്, ഐപിഎൽ, ബോർഡർ-ഗവാസ്കർ ട്രോഫി തുടങ്ങിയ പ്രധാന ടൂർണമെൻ്റുകൾ നഷ്ടമായി. എന്നിരുന്നാലും, രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ബംഗാളിനെ പ്രതിനിധീകരിച്ച് ആഭ്യന്തര ക്രിക്കറ്റിലെ ശക്തമായ പ്രകടനത്തിലൂടെ ഷമി അടുത്തിടെ തൻ്റെ ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ആയും ചാമ്പ്യൻസ് ട്രോഫിക്കായും ഉള്ള ടീമുകളെയും ജനുവരി 12 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,

വിജയ് ഹസാരെ ആദ്യ മത്സരത്തിൽ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കി

ഡൽഹിക്കെതിരായ ബംഗാളിൻ്റെ വിജയ് ഹസാരെ ട്രോഫി ഓപ്പണറിൽ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കി. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ചേരുമെന്നുള്ള പ്രതീക്ഷകൾക്കും ഇതോടെ തിരശ്ശീല ആവുകയാണ്‌. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായ ഷമിക്ക് ഹൈദരാബാദിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരം നഷ്ടമാകും.

ആഭ്യന്തരമായി മികച്ച പ്രകടനങ്ങൾ തിരിച്ചുവരവിനു ശേഷം ഷമി നടത്തി എങ്കിലും കാൽമുട്ടിൻ്റെ പ്രശ്നങ്ങൾ ആശങ്കകൾ ഉയർത്തി. ഇത് അദ്ദേഹത്തിന് വിശ്രമം നൽകാനുൾക്ക തീരുമാനത്തിലേക്ക് നയിച്ചിരിക്കുകയാണ്‌.

2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്ത ഷമിക്ക് നിർണായകമായ സമയത്താണ് ഈ തിരിച്ചടി. വിജയ് ഹസാരെ ട്രോഫിയിലെ അദ്ദേഹത്തിൻ്റെ പങ്കാളിത്തം ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള ഭാവി അന്താരാഷ്ട്ര അസൈൻമെൻ്റുകൾക്കുള്ള അദ്ദേഹത്തിൻ്റെ ഫിറ്റ്നസ് വിലയിരുത്തുന്നതിനുള്ള ഒരു പ്രധാന ഘട്ടമായി കണക്കാക്കപ്പെടുന്നു.

മുഹമ്മദ് ഷമി കളിക്കുമോ എന്നത് എൻ സി എ ആണ് പറയേണ്ടത് എന്ന് രോഹിത് ശർമ്മ

പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഷമിയുടെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ അല്ല ദേശീയ ക്രിക്കറ്റ് അക്കാദമി (NCA) ആണ് മറുപടി പറയേണ്ടത് എന്ന് രോഹിത് ശർമ്മ പറഞ്ഞു.

“എൻസിഎയിൽ നിന്നുള്ള ആരെങ്കിലും ഷമിയെ കുറിച്ച് സംസാരിക്കണം. അതിനുള്ള സമയമായെന്ന് ഞാൻ കരുതുന്നു. അവിടെയാണ് ഷമി പുനരധിവസം നടത്തുന്നത. അവരാണ് വന്ന് ഞങ്ങൾക്ക് എന്തെങ്കിലും അപ്‌ഡേറ്റ് നൽകേണ്ടത്” രോഹിത് പറഞ്ഞു.

“ഷമി നാട്ടിൽ ധാരാളം ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ അവൻ്റെ കാൽമുട്ടിനെക്കുറിച്ച് ചില പരാതികൾ ഉണ്ട്. പൂർണ്ണ ഉറപ്പുന്നുണ്ടെങ്കിൽ മാത്രമെ ഞങ്ങൾ ഒരു താരവുമായി മുന്നോട്ട് പോകു. ” – ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

വിജയ് ഹസാരെ ട്രോഫിയിൽ മുഹമ്മദ് ഷമി ബംഗാളിനായി കളിക്കും, ഓസ്ട്രേലിയയിലേക്ക് പോകില്ല

വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാൾ ടീമിൽ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തി. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഷമി ടീം ഇന്ത്യയിലേക്ക് ചേക്കേറുമെന്ന ഊഹാപോഹങ്ങൾക്ക് ഇതോടെ വിരാമമാവുകയാണ്.

സുദീപ് കുമാർ ഘരാമിയുടെ നേതൃത്വത്തിലും ലക്ഷ്മി രത്തൻ ശുക്ലയുടെ പരിശീലകനായും ഇറങ്ങുന്ന ബംഗാൾ ഡൽഹിക്കെതിരെ ഹൈദരാബാദിൽ ഡിസംബർ 21 ന് തങ്ങളുടെ പ്രചാരണം ആരംഭിക്കും.

ബംഗാൾ സ്‌ക്വാഡ്: സുദീപ് കുമാർ ഘരാമി (സി), മുഹമ്മദ് ഷമി, അനുസ്തുപ് മജുംദാർ, അഭിഷേക് പോറെൽ (വി.കെ.), സുദീപ് ചാറ്റർജി, കരൺ ലാൽ, ഷാക്കിർ ഹബീബ് ഗാന്ധി (വി.കെ.), സുമന്ത ഗുപ്ത, ശുഭം ചാറ്റർജി, രഞ്ജോത് സിങ് ഖൈറ, പ്രദീപ്ത പ്രമാണിക്, കൗശിക് മൈതി , വികാസ് സിംഗ് (സീനിയർ), മുകേഷ് കുമാർ, സക്ഷം ചൗധരി, രോഹിത് കുമാർ, മുഹമ്മദ് കൈഫ്, സൂരജ് സിന്ധു ജയ്‌സ്വാൾ, സയൻ ഘോഷ്, കനിഷ്ക് സേത്ത്.

മുഹമ്മദ് ഷമി അവസാന 2 ടെസ്റ്റുകൾ കളിക്കും എന്ന് പ്രതീക്ഷ

ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന രണ്ട് ടെസ്റ്റുകൾക്കായി ഇന്ത്യൻ സീനിയർ പേസർ മുഹമ്മദ് ഷമി തിരിച്ചെത്തും എന്ന് പ്രതീക്ഷ. കണങ്കാലിനേറ്റ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും കാരണം ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഷമി ഇന്ത്യൻ ടീമിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ്. അടുത്ത ദിവങ്ങളിൽ തന്നെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) ഫിറ്റ്‌നസ് ക്ലിയറൻസ് ഷമിക്ക് ലഭിക്കും എന്നാണ് സൂചന.

അദ്ദേഹത്തിൻ്റെ പ്ലേയിംഗ് കിറ്റ് ഇതിനകം ഓസ്‌ട്രേലിയയിലേക്ക് അയച്ചിട്ടുണ്ട്, ഇത് അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.

ഡിസംബർ 14 ന് ആരംഭിക്കുന്ന ബ്രിസ്‌ബേൻ ടെസ്റ്റിൽ ഷമി കളിക്കാൻ സാധ്യതയില്ല, ഡിസംബർ 26 ന് മെൽബണിൽ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഷമി പങ്കെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 2023 നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ആണ് അവസാനമായി ഷമി ഇന്ത്യയെ പ്രതിനിധീകരിച്ചത്. ബംഗാളിനായി അടുത്തിടെ രഞ്ജിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും ഷമി കളിച്ചിരുന്നു.

മുഹമ്മദ് ഷമിക്ക് 10 കോടി, സൺറൈസേഴ്സ് ബൗളിംഗ് ശക്തമാക്കി!!

34 കാരനായ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ഐപിഎൽ 2025 ലേലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 10 കോടി രൂപയ്ക്ക് വാങ്ങി. 157 മത്സരങ്ങളിൽ നിന്ന് 191 വിക്കറ്റുകൾ നേടിയ ഷമി, മുമ്പ് ഗുജറാത്ത് ടൈറ്റൻസ് (2022-24), ഡൽഹി ക്യാപിറ്റൽസ് (2014-18), കെകെആർ (2013), പഞ്ചാബ് കിംഗ്സ് (2019-21) എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. SRH അവനെ സുരക്ഷിതമാക്കുന്നതിന് മുമ്പ് KKR, CSK, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് എന്നിവരും അദ്ദേഹത്തെ ലക്ഷ്യമാക്കി ബിഡ് ചെയ്തു.

ഷമിയുടെ അനുഭവസമ്പത്തും വിക്കറ്റ് വീഴ്ത്താനുള്ള കഴിവും വരാനിരിക്കുന്ന സീസണിന് മുന്നോടിയായി എസ്ആർഎച്ചിൻ്റെ ബൗളിംഗ് നിരയെ ശക്തിപ്പെടുത്തുന്നു. ഷമിയുടെ ഫിറ്റ്നസ് മാത്രമാകും സൺ റൈസേഴ്സിന്റെ ആശങ്ക.

ഐപിഎൽ ലേലത്തിൽ ഷമിയുടെ വില കുറയും എന്ന് സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ, ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് ലേലത്തിൽ വില കുറയും എന്ന് പറഞ്ഞു. പരിക്കിന്റെ ആശങ്കകൾ കാരണം ആണ് ഐപിഎൽ 2025 ലേലത്തിൽ ഷമിയുടെ വില കുറയും എന്ന് മഞ്ജരേക്കർ പ്രവചിക്കുന്നത്. ഐപിഎൽ 2023-ൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം ആയിരുന്നു ഷമി.

ഷമിയെ ഗുജറാത്ത് ടൈറ്റൻസ് ലേലത്തിന് മുന്നോടിയായി റിലീസ് ചെയ്തിരുന്നു. ഐ പി എൽ ലേലത്തിൽ ഏറ്റവും വില കിട്ടുന്ന താരങ്ങളിൽ ഒരാളാകും മുഹമ്മദ് ഷമി എന്നാണ് പൊതുവെ ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്.

Exit mobile version